പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം ജൂലൈ 31നകം പ്രസിദ്ധീകരിക്കണമെന്ന് എല്ലാ സംസ്ഥാനങ്ങള്‍ക്കും സുപ്രീംകോടതിയുടെ നിര്‍ദേശം. പന്ത്രണ്ടാം ക്ലാസ് പരീക്ഷയുടെ മൂല്യനിര്‍ണയം സംബന്ധിച്ച് വിവരങ്ങള്‍ 10 ദിവസത്തിനകം നല്‍കണമെന്നും സുപ്രീംകോടതി അറിയിച്ചു. സംസ്ഥാനത്ത് കോവിഡ് കേസുകള്‍ കുറഞ്ഞതിൻരെ അടിസ്ഥാനത്തില്‍ പരീക്ഷ നടത്തുമെന്ന് ആന്ധ്രപ്രദേശ് സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചിരുന്നു. കര്‍ശന മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും പരീക്ഷ നടത്തുകയെന്നും സംസ്ഥാനം സുപ്രീംകോടതിയെ അറിയിച്ചിരുന്നു. ഓരോ പരീക്ഷ ബോര്‍ഡുകളും സ്വയം ഭരണ അവകാശമുള്ളവയാണ്. അതിനാല്‍ തന്നെ മൂല്യനിര്‍ണയത്തിന് സ്വയം …
Read More »സംസ്ഥാനത്ത് ഇന്ധന വില ഇന്ന് നൂറു കടന്നു ; 90 രൂപയില്‍ നിന്ന് 100 ലേക്ക് എത്താൻ വേണ്ടിവന്നത് വെറും…
സംസ്ഥാനത്ത് ഇന്ധന വില ഇന്ന് നൂറു കടന്നു. പാറശാലയില്‍ 100 രൂപ 04 പൈസയാണ് വില. പെട്രോളിനു 26 പൈസയും ഡീസലിനു 8 പൈസയുമാണ് ഇന്ന് വര്‍ധിപ്പിച്ചത് . 132 ദിവസം കൊണ്ടാണ് 90 രൂപയില്‍ നിന്ന് വില നൂറില്‍ എത്തിയത്. തിരുവനന്തപുരത്ത് പെട്രോളിന് 99 രൂപ 80 പൈസയും ഡീസലിന് 95 രൂപ 62 പൈസയുമാണ്. കൊച്ചിയില്‍ പെട്രോളിന് 97 രൂപ 86 പൈസയും ഡീസലിന് 94 രൂപ …
Read More »വിജയ് മല്യയുടെ യുണൈറ്റഡ് ബ്രുവറീസിലെ ഓഹരികള്‍ ഹൈനകെന്‍ വാങ്ങി…
ലോകത്തിലെ ഏറ്റവും വലിയ മദ്യക്കമ്ബനികളില്‍ രണ്ടാമതുള്ള ഹൈനകെന്‍, വിജയ് മല്യയുടെ ഓഹരികള്‍ വാങ്ങി. യുണൈറ്റഡ് ബ്രുവറീസിലെ 14.99 ശതമാനം ഓഹരികളാണ് വാങ്ങിയത്. ഇതോടെ കമ്ബനിയില്‍ ഹൈനകെന് 61.5 ശതമാനം ഓഹരികളുടെ ഉടമസ്ഥത വര്‍ധിച്ചു. ഓഹരികള്‍ വാങ്ങിയത് 5825 കോടിയ്ക്കാണ്. ഡെബ്റ്റ് റിക്കവറി ട്രിബ്യൂണല്‍ വഴിയാണ് ഈ ഓഹരികള്‍ ഹൈനകെന്‍ സ്വന്തമാക്കിയത്. കൂടാതെ ബാങ്കുകളില്‍ ഈടായി വെച്ചിരിക്കുന്ന ഓഹരികളും കമ്ബനി വാങ്ങിയേക്കും. ബിയര്‍ മാര്‍ക്കറ്റ് വിപണിയില്‍ ഇന്ത്യയിലെ പാതിയും യുബിഎല്ലിന്റെ കൈവശമാണ്. …
Read More »രാജ്യത്ത് 54,069 പുതിയ കൊവിഡ് കേസുകള്‍; 24 മണിക്കൂറിനിടെ 68,885 പേര്‍ക്ക് രോഗമുക്തി…
രാജ്യത്ത് പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണത്തിലുണ്ടാവുന്ന കുറവ് ആശ്വാസം പകരുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 54,069 പുതിയ കൊവിഡ് കേസുകളാണ് റിപോര്‍ട്ട് ചെയ്തത്. തുടര്‍ച്ചയായ 42ാം ദിവസവും പ്രതിദിന രോഗമുക്തരുടെ എണ്ണം പുതിയ രോഗികളേക്കാള്‍ കൂടുതലാണ്. 68,885 പേരുടെ രോഗം 24 മണിക്കൂറിനിടെ ഭേദമായിട്ടുണ്ടെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്ക്. രാജ്യത്ത് ചികില്‍സയിലുള്ളവരുടെ എണ്ണം 6,27,057 ആയി കുറഞ്ഞു. കഴിഞ്ഞദിവസം 16,137 പേരെയാണ് ചികില്‍സയില്‍ പ്രവേശിപ്പിച്ചത്. രാജ്യത്താകമാനം ഇതുവരെ 2,90,63,740 …
Read More »കോവിഡ് ഡെല്‍റ്റ പ്ലസ് വകഭേദം; തമിഴ്‌നാട്ടില്‍ ആദ്യ കേസ് സ്ഥിരീകരിച്ചു…
തമിഴ്‌നാട്ടില്‍ കൊറോണ വൈറസിന്റെ ജനിതകമാറ്റം സംഭവിച്ച ഡെല്‍റ്റ പ്ലസ് വകഭേദം ബാധിച്ച ആദ്യ കേസ് സ്ഥിരീകരിച്ചു. ചെന്നൈയിലെ ആശുപത്രിയിലെ 32കാരിയായ നഴ്‌സിനാണ് രോഗം സ്ഥിരീകരിച്ചത്. അതിവ്യാപന ശേഷിയുള്ളതാണ് ഡെല്‍റ്റ പ്ലസ് വകഭേദം. കോവിഡ് ബാധിച്ചവരുടെ 1159 സാംപിളുകള്‍ തമിഴ്‌നാട് വിശദമായ ജനിതക പഠനത്തിനായി ‘ഇന്‍സാകോഗി’ലേക്ക് അയച്ചിരുന്നു. ജനിതക ശ്രേണീകരണം നടത്തുന്ന 28 ലാബുകളുടെ കൂട്ടായ്മയാണിത്. ഇതില്‍ 772 പരിശോധന ഫലമാണ് പുറത്തുവന്നത്. ഇക്കൂട്ടത്തിലാണ് ഒരു ഡെല്‍റ്റ പ്ലസ് വകഭേദം കണ്ടെത്തിയതെന്ന് …
Read More »സംസ്ഥാനത്ത് ഇന്ന് 12,787 പേര്‍ക്ക് കോവിഡ്; 150 മരണം ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.29..
സംസ്ഥാനത്ത് ഇന്ന് 12,787 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,24,326 സാമ്ബിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.29 ആണ്. റുട്ടീന്‍ സാമ്ബിള്‍, സെന്റിനല്‍ സാമ്ബിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ 2,22,81,273 ആകെ സാമ്ബിളുകളാണ് പരിശോധിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 55 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 150 മരണങ്ങളാണ് …
Read More »ജൂലൈ ആറ് വരെ ദുബൈയിലേക്ക് സര്‍വീസ് ഇല്ലെന്ന് എയര്‍ ഇന്ത്യ…
ബുധനാഴ്ച മുതല്‍ യു.എ.ഇയിലേക്കുള്ള യാത്രാവിലക്ക് അവസാനിക്കുമെന്ന് പ്രതീക്ഷിച്ച പ്രവാസികള്‍ക്ക് വീണ്ടും നിരാശ. ജൂലൈ ആറ് വരെ ദുബൈയിലേക്ക് സര്‍വീസ് ഉണ്ടാവില്ലെന്ന് എയര്‍ ഇന്ത്യ അറിയിച്ചു. യാത്രക്കാരുടെ സംശയങ്ങള്‍ക്ക് മറുപടികൊടുക്കുന്നതിനിടെ ട്വിറ്ററിലാണ് ഇക്കാര്യം അറിയിച്ചത്. യാത്രാനിബന്ധനകളില്‍ അനിശ്ചിതത്വം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് തീരുമാനം. യു.എ.ഇയിലെ യാത്രാ നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ ജൂലൈ ആറ് വരെ വിമാനസര്‍വീസ് ഉണ്ടാവില്ലെന്നും കൂടുതല്‍ വിവരങ്ങള്‍ വെബ്സൈറ്റിലൂടെയും ട്വിറ്റര്‍ പേജിലൂടെയും അറിയിക്കാമെന്നുമാണ് യാത്രക്കാരെന്റ സംശയത്തിന് മറുപടിയായി എയര്‍ ഇന്ത്യ ട്വീറ്റ് …
Read More »ചികിത്സയിലിരിക്കെ രോഗിയുടെ കണ്ണ് എലി കടിച്ചതായി പരാതി…
മുംബൈ സിറ്റിയിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ രോഗിയുടെ കണ്ണിന് താഴെ എലി കടിച്ചതായി പരാതി. സംഭവത്തില്‍ അധികൃതര്‍ അന്വേഷണത്തിന് ഉത്തരവിട്ടു. രജവാടി ആശുപത്രിയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. രോഗിക്ക് പരിക്കുകളില്ലെന്നും വേറെ പ്രശ്നമൊന്നും കണ്ണിനെ ബാധിച്ചിട്ടില്ലെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. കണ്ണിന്റെ ശസ്ത്രക്രിയക്കായി ആശുപത്രിയിലെത്തിയതായിരുന്നു 24കാരനായ യെല്ലപ്പെയെന്ന് ബന്ധു മാധ്യമങ്ങളോട് പറഞ്ഞു. ഇത്തരമൊരു സംഭവം ഒരിക്കലും നടക്കാന്‍ പാടില്ലായിരുന്നുവെന്ന് രജവാഡി ആശുപത്രി ഡീന്‍ വിദ്യാ താക്കൂര്‍ പ്രതികരിച്ചു. വാര്‍ഡ് താഴത്തെ നിലയിലാണെന്നും …
Read More »രാജ്യത്ത് കോവിഡ് നിരക്കില്‍ നേരിയ വര്‍ധനവ്; ആകെ രോഗബാധിതരുടെ എണ്ണം മൂന്ന് കോടി പിന്നിട്ടു…
രാജ്യത്ത് 24 മണിക്കൂറിനിടെ 50,848 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കൂടാതെ 68,817 പേര്‍ രോഗമുക്തി നേടി. 1358 പേരാണ് മരിച്ചത്. ചൊവ്വാഴ്ച 42,640 പേര്‍ക്കായിരുന്നു രോഗബാധ. 1167 മരണമാണ് റിപ്പോര്‍ട്ട് ചെയ്തിരുന്നത്. 6,43,194 പേരാണ് നിലവില്‍ ചികിത്സയില്‍ തുടരുന്നത്. 82 ദിവസത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. രാജ്യത്തെ ആകെ രോഗമുക്തി നിരക്ക് 96.56 ശതമാനമായി ഉയര്‍ന്നു. ആകെ മരണം 3,90,660 ആയി. അതേസമയം, ആകെ രോഗബാധിതരുടെ എണ്ണം മൂന്ന് കോടി …
Read More »വ്യാപക എടിഎം കവര്‍ച്ച ; 19 ഇടങ്ങളില്‍ നിന്നും തട്ടിയെടുത്തത് 48 ലക്ഷം രൂപ ; അന്വേഷണം…
തമിഴ്‌നാട്ടില്‍ വ്യാപക എടിഎം കവര്‍ച്ച. സംസ്ഥാനത്തെ എസ്ബിഐയുടെ 19 എടിഎമ്മുകളിലാണ് കവര്‍ച്ച നടന്നത്. 48 ലക്ഷം രൂപയാണ് മോഷ്ടാക്കള്‍ കവര്‍ന്നത്. ഇതിലേറെയും ചെന്നൈ നഗരത്തിലെയാണ്. ഇന്നുപുലര്‍ച്ചെ നാല് എടിഎമ്മുകളില്‍ നിന്നായി എട്ടുലക്ഷം രൂപയാണ് കവര്‍ന്നത്. ഇതേത്തുടര്‍ന്ന് എസ്ബിഐ ചെന്നൈ സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കി. എടിഎമ്മുകളിലെ സിഡിഎം മെഷീനുകളിലെ സെന്‍സറുകളില്‍ കൃത്രിമം നടത്തി കേടാക്കിയാണ് സംഘം പണം തട്ടുന്നതെന്നാണ് റിപ്പോര്‍ട്ട് വന്നത്. തട്ടിപ്പിന് പിന്നില്‍ ഉത്തരേന്ത്യന്‍ സംഘമാണെന്നാണ് പൊലീസിന്റെ …
Read More »