Breaking News

National

ബൈഡനെയും ബോറിസ് ജോണ്‍സണെയും പിന്നിലാക്കി ലോകത്തെ നമ്ബര്‍ വണ്‍ നേതാവായി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി….

ലോകത്തെ നമ്ബര്‍ വണ്‍ നേതവായി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി തിരഞ്ഞെടുക്കപ്പെട്ടു. അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡനെയും ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണെയും പിന്നിലാക്കിയാണ് മോദി ഒന്നാം സ്ഥാനം സ്വന്തമാക്കിയത്. അമേരിക്കന്‍ ഡേറ്റ ഇന്‍റലിജന്‍സ് സ്ഥാപനമായ മോണിംഗ് കണ്‍സല്‍റ്റ് ലോകരാജ്യങ്ങളില്‍ നടത്തിയ സര്‍വേയിലാണ് ജനപ്രീതിയില്‍ നരേന്ദ്രമോദി മുന്നിലാണെന്ന് വ്യക്തമായത്. കൊവിഡ് രണ്ടാം തരംഗത്തിനെതിരെ ശക്തമായ പോരാട്ടം നടത്തിയതിലൂടെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജനപ്രീതി വര്‍ദ്ധിച്ചെന്നാണ് അന്താരാഷ്‌ട്ര സര്‍വേയില്‍ പറയുന്നത്. അമേരിക്ക, റഷ്യ,ഓസ്ട്രേലിയ, ഫ്രാന്‍സ് …

Read More »

വാക്​സിന്‍ തട്ടിപ്പില്‍ കേസെടുത്ത്​ മുംബൈ പൊലീസ്​; നാല്​ പേര്‍ അറസ്​റ്റില്‍…

നഗരത്തിലെ കാന്‍ഡിവാലി മേഖലയില്‍ ഹൗസിങ്​ സൊസൈറ്റിയുമായി ബന്ധപ്പെട്ട്​ നടന്ന വാക്​സിന്‍ തട്ടിപ്പില്‍ കേസെടുത്ത്​ മുംബൈ പൊലീസ്​. കേസില്‍ നാല്​ പേര്‍ അറസ്​റ്റിലായിട്ടുണ്ടെന്നും പൊലീസ്​ അറിയിച്ചു. വഞ്ചന, തട്ടിപ്പ്​ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ്​ അറസ്​റ്റ്​. വാക്​സിന്‍ വിതരണം ചെയ്​തു എന്ന്​ സംശയിക്കുന്ന കരീം എന്നയാളെ മധ്യപ്രദേശില്‍ നിന്നും പൊലീസ്​ അറസ്​റ്റ്​ ചെയ്​തിട്ടുണ്ട്​. തട്ടിപ്പ്​ പുറത്തായതോടെ ഇയാള്‍ മുംബൈ വിടുകയായിരുന്നു. ആളുകള്‍ക്ക്​ വിതരണം ചെയ്​ത്​ വാക്​സിനെ സംബന്ധിച്ച്‌​ ബൃഹാന്‍മുംബൈ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ റിപ്പോര്‍ട്ട്​ …

Read More »

മാമ്ബഴം മോഷണം പോകാതിരിക്കാന്‍ നാലു കാവല്‍ക്കാരും ആറു നായ്​ക്കളും…

വീട്ടുമുറ്റത്തെ മാവിനെയും മാങ്ങകളെയും സംരക്ഷിക്കാന്‍ നിയോഗിച്ചത്​ നാലു കാവല്‍ക്കാരെയും ആറു നായ്​ക്കളെയും. മധ്യപ്രദേശിലെ ദമ്ബതികള്‍ തങ്ങളുടെ പൂന്തോട്ടത്തിലെ രണ്ടു മാവും അതിലെ മാങ്ങകളും സംരക്ഷിക്കാനാണ് പുതിയ മാര്‍ഗം സ്വീകരിച്ചിരിക്കുന്നത്. ഇവരുടെ പൂന്തോട്ടത്തിലുണ്ടായത്​ ലോകത്തിലെ ഏറ്റവും വിലകൂടിയ മാങ്ങകളായതാണ്​ സുരക്ഷ കര്‍ശനമാക്കിയതിന്റെ പ്രധാന കാരണം. ലോകത്തിലെ ഏറ്റവും വില കൂടിയതാണ്​ ജപ്പാനിലെ മിയാസക്കി മാങ്ങകള്‍. ഇന്ത്യയില്‍ അപൂര്‍വമായി മാത്രം ലഭ്യമാകുന്ന ഈ മാങ്ങകള്‍ക്ക്​ ലക്ഷങ്ങളാണ് വില മതിക്കുക. ജബല്‍പുര്‍ സ്വദേശിയായ സങ്കല്‍പ്പ്​ …

Read More »

സിവോക്-രംഗ്പോ റെയില്‍വേ പദ്ധതി തുരങ്കത്തിന്റെ ഒരു ഭാഗം തകര്‍ന്ന് രണ്ട് തൊഴിലാളികള്‍ മരിച്ചു, അഞ്ച് പേര്‍ക്ക് പരിക്ക്….

സിവോക്-രംഗ്പോ റെയില്‍വേ പദ്ധതി അപകടത്തില്‍ രണ്ട് തൊഴിലാളികള്‍ മരിച്ചു. അഞ്ച് പേര്‍ക്ക് പരിക്കേറ്റു. നിര്‍മ്മാണത്തിലിരിക്കുന്ന സിവോക്-രംഗ്പോ റെയില്‍വേ പദ്ധതി തുരങ്കത്തിന്റെ ഒരു ഭാഗം തകര്‍ന്ന് ആണ് അപകടം. രണ്ട് തൊഴിലാളികള്‍ വ്യാഴാഴ്ച രാത്രി മരിച്ചു. കലിംപോങ്ങില്‍ നിന്ന് 25 കിലോമീറ്റര്‍ അകലെ ഭാലുഖോളയില്‍ രാത്രി 10:30 ഓടെയുണ്ടായ അപകടത്തില്‍ അഞ്ച് പേര്‍ക്ക് പരിക്കേറ്റു. അപകടത്തില്‍പ്പെട്ട ഏഴ് പേരേയും കലിംപോംഗ് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രണ്ട് പേര്‍ മരിച്ചു. അപകടത്തില്‍പ്പെട്ട തൊഴിലാളികളെല്ലാം …

Read More »

ആരോഗ്യ മേഖലയെ പിന്തുണക്കാന്‍ ഒരു ലക്ഷം കൊറോണ പോരാളികളെ സജ്ജമാക്കും -പ്രധാനമന്ത്രി….

രാജ്യത്ത് ഒരു ലക്ഷത്തോളം മുന്‍നിര കൊറോണ പോരാളികളെ സജ്ജമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ പദ്ധതി തുടങ്ങിയതായി പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചു. ഇവര്‍ക്കായുള്ള കസ്​റ്റമൈസ്​ഡ്​ ക്രാഷ് കോഴ്‌സ് പദ്ധതി ഉദ്​ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ‘വരാനിരിക്കുന്ന വെല്ലുവിളികള്‍ക്കായി ഇപ്പോള്‍ തന്നെ തയാറാകണം. ഇതിന്റെ ഭാഗമായി രാജ്യത്ത് ഒരു ലക്ഷത്തോളം മുന്‍നിര കൊറോണ വാരിയേഴ്​സിനെയാണ്​ ഒരുക്കുന്നത്​. മഹാമാരിക്കെതിരെ പോരാടുന്ന നിലവിലെ ടാസ്‌ക് ഫോഴ്‌സിനെ പിന്തുണക്കാനാണ്​ യുവാക്കളെ പരിശീലിപ്പിക്കുന്നത്​. കോഴ്‌സ് മൂന്ന്​ മാസത്തിനുള്ളില്‍ പൂര്‍ത്തിയാകും. ഇതുവഴി …

Read More »

ഓണ്‍ലൈന്‍ ബിരുദം; 38 സര്‍വകലാശാലകള്‍ക്ക് യുജിസിയുടെ അനുമതി….

ഓണ്‍ലൈന്‍ ബിരുദം നല്‍കാന്‍ രാജ്യത്തെ 38 സര്‍വകലാശാലകള്‍ക്ക് അനുമതി നല്‍കി യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷന്‍ (യുജിസി). 15 ഡീംഡ് സര്‍വകലാശാലകള്‍, 13 സംസ്ഥാന സര്‍വ്വകലാശാലകള്‍, മൂന്ന് സെന്‍ട്രല്‍ യൂണിവേഴ്സിറ്റികള്‍ എന്നിവയ്ക്കാണ് യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷന്‍ ഓണ്‍ലൈന്‍ ബിരുദ കോഴ്‌സുകള്‍ക്ക് അനുമതി നല്‍കിയിട്ടുള്ളത്. ഇത് കൂടാതെ 3 സ്വകാര്യ സര്‍വകലാശാലകള്‍ക്കും അനുമതി നല്‍കിയിട്ടുണ്ട്. ജാമിയ മിലിയ ഇസ്ലാമിയ യൂണിവേഴ്സിറ്റി എം എ എഡ്യുക്കേഷന്‍, പബ്ലിക് അഡ്മിനിസ്ട്രേഷന്‍ വിഷയങ്ങളിലും ജെ എന്‍ യു …

Read More »

രാജ്യം പഴയസ്ഥിതിയിലേക്ക്; കഴിഞ്ഞ 24 മണിക്കൂറില്‍ 62,480 പേര്‍ക്ക് കോവിഡ് ; ചികിത്സയില്‍ കഴിയുന്ന രോഗികളുടെ എണ്ണം എട്ട് ലക്ഷത്തില്‍ താഴെ….

രാജ്യത്ത് കോവിഡ് രണ്ടാംതരംഗം അവസാനിക്കുന്നു എന്ന പ്രതീക്ഷ നല്‍കിക്കൊണ്ട് പ്രതിദിന കേസുകള്‍ കുത്തനെ കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 62,480 പേര്‍ക്കാണ് രാജ്യത്ത് കോവിഡ് സ്ഥരീകരിച്ചത്. 24 മണിക്കൂറിനിടെ 1,587 പേര്‍ക്ക് കോവിഡ് മൂലം ജീവന്‍ നഷ്ടമായപ്പോള്‍ 88,977 പേര്‍ രോഗമുക്തി നേടി. രാജ്യത്ത് ഇതുവരെ സ്ഥിരീകരിച്ച ആകെ കോവിഡ് കേസുകളുടെ എണ്ണം 2,97,62,793 ആയി ഉയര്‍ന്നു. 2,85,80,647 പേരാണ് ഇതുവരെ രോഗമുക്തരായത്. 96.03 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്. …

Read More »

ബ്ലാക്ക് ഫംഗസ്: മൂന്നുകുട്ടികളുടെ ഓരോ കണ്ണുകള്‍ വീതം നീക്കം ചെയ്തു…

ബ്ലാക്ക് ഫംഗസ് ബാധയെ തുടര്‍ന്ന് മുംബൈയില്‍ 4,6,14 പ്രായമുള്ള മൂന്നുകുട്ടികളുടെ ഓരോ കണ്ണുകള്‍ വീതം നീക്കം ചെയ്തതായ് റിപ്പോർട്ട്. മുംബൈയിലെ രണ്ട് ആശുപത്രികളിലായാണ് മൂന്നുപേരുടെയും ശസ്ത്രക്രിയകള്‍ നടത്തിയത്. ശസ്ത്രക്രിയയ്ക്ക് വിധേയരായ മൂന്നുപേരില്‍ നാലുവയസ്സും ആറുവയസ്സുമുള്ള കുട്ടികള്‍ പ്രമേഹബാധിതരായിരുന്നില്ല. 14-കാരി മാത്രമാണ് പ്രമേഹബാധിതയായിരുന്നത്. 16 വയസ്സുള്ള പ്രമേഹബാധിതയായ മറ്റൊരു പെണ്‍കുട്ടിയെ കൂടി ബ്ലാക്ക് ഫംഗസ് ബാധയെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചിരുന്നു. കോവിഡ് മുക്തയായതിനു ശേഷമാണ് ആ കുട്ടിക്ക് പ്രമേഹബാധയുണ്ടായത്. വയറിന്റെ ഒരുഭാഗത്ത് …

Read More »

ആശ്വാസ ദിനം; സംസ്ഥാനത്ത് ഇന്ന് 12,469 പേര്‍ക്ക് കോവിഡ്; 88 മരണം; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്…

സംസ്ഥാനത്ത് ഇന്ന് 12,469 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,14,894 സാമ്ബിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.85 ആണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 88 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 11,743 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 92 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. രോഗം സ്ഥിരീകരിച്ച്‌ ചികിത്സയിലായിരുന്ന 13,614 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 1727 കൊല്ലം 1412 …

Read More »

അടുത്ത 2-4 ആഴ്ചയ്ക്കുള്ളില്‍ കോവിഡ് മൂന്നാംതരംഗം ഈ സംസ്ഥാനത്തെ ബാധിച്ചേക്കും; മുന്നറിയിപ്പുമായി ടാസ്‌ക്‌ഫോഴ്‌സ്…

അടുത്ത രണ്ടുമുതല്‍ നാലാഴ്ചയ്ക്കുള്ളില്‍ കോവിഡ് മൂന്നാംതരംഗം മഹാരാഷ്ട്രയെയോ മുംബൈയെയോ ബാധിച്ചേക്കുമെന്ന് മുന്നറിയിപ്പ്. കഴിഞ്ഞ മൂന്നുദിവസത്തെ ആള്‍ക്കൂട്ടങ്ങളെ സൂചകങ്ങളായി പരിഗണിച്ചുകൊണ്ടാണ് സംസ്ഥാന കോവിഡ് 19 ടാസ്‌ക് ഫോഴ്‌സ് ഇത്തരമൊരു മുന്നറിയിപ്പ് നല്‍കിയത്. എന്നിരുന്നാലും മൂന്നാംതരംഗം കുട്ടികളെ ബാധിക്കാനുള്ള സാധ്യത കുറവാണെന്നും ടാസ്‌ക് ഫോഴ്‌സ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കോവിഡ് മൂന്നാംതരംഗം ഉണ്ടാകുന്ന പക്ഷം അതിനെ നേരിടാനുള്ള മുന്നൊരുക്കങ്ങള്‍ക്കായി മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ നേതൃത്വത്തില്‍ ബുധനാഴ്ച അവലോകന യോഗം ചേര്‍ന്നിരുന്നു. ഈ യോഗത്തിലാണ് ടാസ്‌ക്‌ഫോഴ്‌സ് …

Read More »