Breaking News

National

ജമ്മു കശ്മീരില്‍ കാണാതായ 4 വയസുകാരിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി; പുലി കടിച്ചുകൊന്നതാണെന്ന് സംശയം…

ജമ്മു കശ്മീരിലെ ബുദ്ഗാം ജില്ലയില്‍ നാലു വയസുകാരിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. വ്യാഴാഴ്ച വൈകിട്ട് ഓമ്ബോറ ഹൗസിങ് കോളനിലെ വീട്ടുമുറ്റത്തു നിന്നാണ് നാലുവയസുകാരിയായ അദാ ഷകിലിനെ കാണാതായത്. കുട്ടിയെ കാണാതായതോടെ മാതാപിതാക്കള്‍ ചുറ്റുപാടും അന്വേഷിക്കുകയും വിവരമറിഞ്ഞ നാട്ടുകാരും അന്വേഷണത്തിന് കൂടെ ചേരുകയുമായിരുന്നു. തുടര്‍ന്ന് പൊലീസിനെ വിവരമറിയിച്ചു. തെരച്ചിലിനൊടുവില്‍ ഒരു മണിക്കൂറിന് ശേഷം കുട്ടിയുടെ മാലയും ചെരിപ്പും, വീടിന് സമീപമുള്ള വനത്തിന് സമീപത്ത് നിന്ന് കണ്ടെത്തി. തുടര്‍ന്നാണ് തെരച്ചില്‍ സമീപത്തെ കാട്ടിലേക്കും …

Read More »

തമിഴ്‌നാട്ടിൽ ലോക്ക്ഡൗണ്‍ 14 വരെ നീട്ടി…

കൊവിഡ് വ്യാപന പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണ്‍ നീട്ടി തമിഴ്‌നാട്. മുഖ്യമന്ത്രി എം കെ സ്റ്റാലിനാണ് ഉന്നതതല യോഗത്തിനുശേഷം നിയന്ത്രണങ്ങള്‍ ജൂണ്‍ 14 വരെ നീട്ടിയതായി അറിയിച്ചത്. അതേസമയം ഇളവുകളോടെയാണ് ലോക്ക്ഡൗണ്‍ നീട്ടിയിരിക്കുന്നത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടുതലുള്ള 11 ജില്ലകള്‍ ഒഴികെ മറ്റെല്ലാ ജില്ലകളിലും കൂടുതല്‍ ഇളവുകള്‍ നല്‍കും. കോയമ്ബത്തൂര്‍, നില്‍ഗിരീസ്, തിരിപ്പൂര്‍, ഈറോഡ്, സേലം, കരൂര്‍, നാമക്കല്‍, തഞ്ചാവൂര്‍, തിരുവാരൂര്‍, നാഗപ്പട്ടിനം, മൈലാദുതുറൈ എന്നിവിടങ്ങളിലാണ് ടിപിആര്‍ കൂടുതലുള്ളത്.

Read More »

ശസ്ത്രക്രിയയ്ക്കിടെ നാല് ഡോക്ടര്‍മാര്‍ ചേര്‍ന്ന് പീഡിപ്പിച്ചു; പരാതിയുമായി യുവതി രം​ഗത്ത്…

ഉത്തര്‍പ്രദേശില്‍ ശസ്ത്രക്രിയയ്ക്കിടെ നാല് ഡോക്ടര്‍മാര്‍ ചേര്‍ന്ന് യുവതിയെ ബലാത്സംഗം ചെയ്തതായി പരാതി. പ്രയാഗ് രാജിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിനെതിരെയാണ് യുവതിയുടെ കുടുംബം ആരോപണവുമായി രംഗത്തെത്തിയത്. പരാതിയില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. കുടല്‍ സംബന്ധിയായ ബുദ്ധിമുട്ടുകളോടെ ശനിയാഴ്ചയാണ് യുവതിയെ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യുന്നത്. മോത്തിലാല്‍ നെഹ്റു മെഡിക്കല്‍ കോളേജിന്‍റെ ഭാഗമാണ് ഈ ആശുപത്രി. ശനിയാഴ്ച രാത്രി തന്നെ യുവതിക്ക് അടിയന്തരമായി ശസ്ത്രക്രിയ നടത്തണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചു. മൂന്ന് മണിക്കൂര്‍ നീണ്ട …

Read More »

ആശ്വാസ ​ദിനം; രാജ്യത്ത് രോഗമുക്തി നിരക്ക് ഉയരുന്നു; കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്തത് 2 മാസത്തിനിടെ ഏറ്റവും കുറഞ്ഞ കൊവിഡ് കേസ്….

ആശ്വാസമായി രാജ്യത്തെ കൊവിഡ് കേസുകള്‍ കുറയുന്നു. 1,20,529 പേര്‍ക്കാണ് കഴിഞ്ഞ ദിവസം കൊവിഡ് റിപ്പോര്‍ട്ട്‌ ചെയ്തത. 2 മാസത്തിനിടെ ഏറ്റവും കുറവ് കൊവിഡ് കേസുകളാണ് ഇന്നലെ രാജ്യത്ത് റിപ്പോര്‍ട്ട്‌ ചെയ്തത്. 3,380 മരണങ്ങളും കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചു. 1,97,894 പേര്‍ കൊവിഡ് രോഗമുക്തരായി. രാജ്യത്തെ ആക്റ്റീവ് കേസുകളുടെ എണ്ണം 15,55,248 ആയി കുറഞ്ഞു. അതേസമയം 22.78 കോടിയിലേറെ പേര്‍ വാക്സീന്‍ സ്വീകരിച്ചതായും ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു.

Read More »

28കാരിയെ അയല്‍ക്കാരന്‍ കുത്തി പരിക്കേല്‍പ്പിച്ചു; പ്രതി പിടിയിൽ…

ഡെല്‍ഹിയില്‍ 28കാരിയായ യുവതിയെ അയല്‍ക്കാരന്‍ കുത്തി പരിക്കേല്‍പ്പിച്ചു. ഡെല്‍ഹിയിലെ രോഹിണി ഏരിയയിലാണ് സംഭവം നടന്നത് . സംഭവവുമായി ബന്ധപ്പെട്ട് രാജു എന്ന് വിളിക്കുന്ന നരേഷിനെ പോലീസ് അറസ്റ്റ് ചെയ്തു. അതെസമയം ആക്രണത്തിന്റെ കാരണം വ്യക്തമായിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. വ്യാഴാഴ്ച രാത്രി എട്ടരയോടെയാണ് സംഭവം നടന്നത്. പാര്‍ക് ചെയ്ത രണ്ട് കാറുകള്‍ക്കിടയില്‍ വെച്ചാണ് യുവതി ആക്രമിക്കപ്പെട്ടത്.

Read More »

കാമുകിയുടെ വിവാഹത്തിന് പെണ്‍വേഷം ധരിച്ചെത്തിയ യുവാവിനെ ബന്ധുക്കള്‍ കൈയോടെ​ പൊക്കി; പിന്നീട് സംഭവിച്ചത്…

കാമുകിയുടെ വിവാഹത്തിന് പെണ്‍വേഷം ധരിച്ചെത്തിയ യുവാവിനെ കൈയോടെ​ പിടികൂടി ബന്ധുക്കള്‍. ഉത്തര്‍പ്രദേശിലെ ബധോനിയിലാണ്​ സംഭവം. വിവാഹദിനത്തില്‍ പെണ്‍കുട്ടിയെ കാണാന്‍ പെണ്‍വേഷം ധരിച്ചാണ്​ യുവാവ്​ വീട്ടിലെത്തിയത്​. വീട്ടിലെത്തിയ സ്​ത്രീയുടെ പെരുമാറ്റത്തില്‍ ബന്ധുക്കള്‍ക്ക്​ സംശയം തോന്നുകയായിരുന്നു. വീട്ടിലെത്തി നേരെ പെണ്‍കുട്ടിയുടെ മുറിയി​ല്‍ചെന്ന്​ കാമുകിയെ കാണാനായിരുന്നു യുവാവിന്‍റെ തീരുമാനം. സംഭവത്തിന്‍റെ വിഡിയോ ദൃശ്യങ്ങള്‍ വന്‍തോതില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചു. ചുവന്ന സാരിയും തലയില്‍ വിഗ്ഗും വളകളും ആഭരണങ്ങളും അണിഞ്ഞുനില്‍ക്കുന്ന യുവാവിനെ വിഡിയോയില്‍ കാണാം. ബന്ധുക്കള്‍ യുവാവിന്‍റെ …

Read More »

രാജ്യത്ത് ഇന്ധനവില സെഞ്ച്വറിയിലേക്ക്; വിലയില്‍ വീണ്ടും വര്‍ധനവ്; പ്രധാന ന​ഗരങ്ങളിലെ നിരക്കുകൾ അറിയാം…

ഇന്ധനവില സെഞ്ച്വറിയിലേക്ക്. കേന്ദ്രം വീണ്ടും ഇന്ധനവില വര്‍ധിപ്പിച്ചു. പെട്രോളിന് 27 പൈസയും ഡീസലിന് 30 പൈസയും കൂടി. തിരുവനന്തപുരത്ത് ഡീസലിന് 92 രൂപ കടന്നു, 92 രൂപ 4 പൈസയായി.  പെട്രോള്‍ 96 രൂപ 47 പൈസ. കൊച്ചിയില്‍ പെട്രോള്‍ 94.86 രൂപയും, ഡീസല്‍ 90.27 രൂപയുമായി.  കേരളമടക്കമുള്ള സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെയാണ് രാജ്യത്തെ ഇന്ധനവില വീണ്ടും സ്ഥിരമായി ഉയരാന്‍ തുടങ്ങിയത്.

Read More »

ശത്രുക്കള്‍ക്കെതിരെ പ്രഹര ശേഷി ഉയര്‍ത്താന്‍ നാവിക സേന; 50,000 കോടിയുടെ അന്തര്‍വാഹിനികള്‍ വാങ്ങും…

ശത്രുക്കള്‍ക്കെതിരെ പ്രഹരശേഷി വര്‍ദ്ധിപ്പിക്കാന്‍ കൂടുതല്‍ അന്തര്‍വാഹിനികള്‍ സ്വന്തമാക്കാന്‍ തീരുമാനിച്ച്‌ ഇന്ത്യന്‍ നാവിക സേന. അതിപ്രഹര ശേഷിയുള്ള ആറ് അന്തര്‍വാഹിനികള്‍ വാങ്ങാനാണ് തീരുമാനം. ഇതിന്റെ ഭാഗമായുള്ള ടെണ്ടര്‍ നടപടികള്‍ നാവിക സേന പൂര്‍ത്തിയാക്കിയെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രൊജക്‌ട് 75 ഇന്ത്യ പദ്ധതിയ്ക്ക് കീഴിലാണ് കൂടുതല്‍ അന്തര്‍വാഹിനികള്‍ വാങ്ങുന്നത്. ഇതിനായി ഏകദേശം 50,000 കോടി രൂപ ചിലവ് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഡിഫന്‍സ് അക്വിസിഷന്‍ കൗണ്‍സില്‍ യോഗത്തില്‍ തുടര്‍ നടപടികള്‍ ചര്‍ച്ച ചെയ്യുമെന്ന് അധികൃതര്‍ വ്യക്തമാക്കി. …

Read More »

പ്രധാനമന്ത്രിക്ക് വധഭീഷണി​; 22 കാരന്‍ അറസ്റ്റില്‍…

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വധഭീഷണി മുഴക്കിയ യുവാവ് അറസ്റ്റില്‍. ഡല്‍ഹിയിലെ കജൂരി ഖാസിലാണ്​ സംഭവം. പൊലീസ്​ സ്​റ്റേഷനിലേക്ക്​ ഫോണ്‍ വിളിച്ച ശേഷം പ്രധാനമന്ത്രിയെ കൊലപ്പെടുത്തുമെന്ന്​ 22 കാരന്‍ അറിയിക്കുകയായിരുന്നു.  വ്യാഴാഴ്ച വൈകിട്ടാണ്​ ഭീഷണിസ​ന്ദേശമെത്തിയത്​. ‘ഞാന്‍ മോദിയെ കൊലപ്പെടുത്താന്‍ ആഗ്രഹിക്കുന്നു’ എന്നായിരുന്നു ​സന്ദേശം. തുടര്‍ന്ന് ​ ​ന​ടത്തിയ അന്വേഷണത്തില്‍ കജൂരി ഖാസില്‍നിന്ന്​ സല്‍മാന്‍ എന്ന യുവാവിനെ പൊലീസ് പിടികൂടുകയായിരുന്നു. ശേഷം പൊലീസ്​ സ്​റ്റേഷനില്‍ എത്തിച്ച്‌​ നടത്തിയ ചോദ്യം ചെയ്യലില്‍ തനിക്ക്​ ജയിലില്‍ …

Read More »

സംസ്ഥാനത്ത് ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍ ഇങ്ങനെ….

സംസ്ഥാനത്ത് ഇന്ന് 18,853 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 2448 കൊല്ലം 2272 പാലക്കാട് 2201 തിരുവനന്തപുരം 2150 എറണാകുളം 2041 തൃശൂര്‍ 1766 ആലപ്പുഴ 1337 സംസ്ഥാനത്ത് ശനിയാഴ്ച മുതല്‍ ഒമ്ബതാം തിയ്യതി വരെ കടുത്ത നിയന്ത്രണങ്ങള്‍…Read more കോഴിക്കോട് 1198 കണ്ണൂര്‍ 856 കോട്ടയം 707 പത്തനംതിട്ട 585 കാസര്‍ഗോഡ് 560 ഇടുക്കി 498 വയനാട് 234 എന്നിങ്ങനേയാണ് ജില്ലകളില്‍ വ്യാഴാഴ്ച രോഗ ബാധ സ്ഥിരീകരിച്ചത്.

Read More »