ഭാരത് ബയോടെക് നിര്‍മിക്കുന്ന കൊവാക്സിന്റെ പരീക്ഷണം കുട്ടികളില്‍ ആരംഭിച്ചു. പട്നയിലെ ആള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലാണ് ക്ലിനിക്കല്‍ ട്രയലുകള്‍ നടക്കുന്നത്. മെയ് പതിനൊന്നിനാണ് കുട്ടികളില്‍ വാക്സിന്‍ പരീക്ഷണം നടത്തുന്നതിനുളള അനുമതി ഡ്രഗ്സ് കണ്‍ട്രോളര്‍ ഓഫ് ഇന്ത്യ ഭാരത് ബയോടെക്കിന് നല്‍കിയത്. 2 മുതല്‍ 18 വയസ്സുവരെ പ്രായമുളള കുട്ടികളിലാണ് രണ്ടും മൂന്നുംഘട്ട ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ക്ക് അനുമതി ലഭിച്ചത്. ഈ വര്‍ഷം ജനുവരി 26-നാണ് വാക്സിന്‍ യജ്ഞത്തിന് ഇന്ത്യ …
Read More »സവാളയില്‍ കാണപ്പെടുന്ന കറുത്ത പാളി ബ്ലാക്ക് ഫംഗസിന് കാരണമാകും? വാര്‍ത്തയിലെ വാസ്തവം എന്ത്….
ദുരിതങ്ങള്‍ വിട്ടൊഴിയാത്ത രാജ്യത്ത് കോവിഡിനൊപ്പം പടരുന്ന മറ്റൊരു വൈറസാണ് ബ്ലാക്ക് ഫംഗസ്. എന്നാല്‍ വൈറസുകള്‍ പടരുന്നതിനേക്കാള്‍ വേഗതയിലാണ് വ്യാജവാര്‍ത്തകള്‍ പടരുന്നത്. സവാളയും ഫ്രിഡ്ജുമാണ് ബ്ലാക്ക് ഫംഗസിന് കാരണമെന്ന തരത്തില്‍ ഹിന്ദിയില്‍ എഴുതിയ ഒരു ഫേസ്ബുക്ക് പോസ്റ്റ് സമൂഹമാധ്യമങ്ങളില്‍ തരംഗമായി പ്രചരിച്ചുകഴിഞ്ഞു. ‘ആഭ്യന്തര ബ്ലാക്ക് ഫംഗസിനെതിരെ ജാഗ്രത പാലിക്കാം. അടുത്ത തവണ നിങ്ങള്‍ സവാള വാങ്ങുമ്ബോള്‍, അതിന്റെ പുറത്തെ കറുത്ത പാളി ശ്രദ്ധിക്കണം. ശരിക്കും, അതാണ് ബ്ലാക്ക് ഫംഗസ്. റഫ്രിജറേറ്ററിനകത്തെ റബ്ബറില്‍ …
Read More »‘കോവിഡ് മുക്തമാക്കൂ, സമ്മാനമായി 50 ലക്ഷം രൂപ നേടൂ’; കോവിഡ് മുക്ത ഗ്രാമം പദ്ധതി…
കോവിഡ് വ്യാപനം കുറയ്ക്കുന്നതിനായി അമ്ബത് ലക്ഷം രൂപയുടെ മത്സരം പ്രഖ്യാപിച്ച് മഹാരാഷ്ട്ര സര്‍ക്കാര്‍. കോവിഡ് രഹിത ഗ്രാമം എന്ന പേരിലാണ് മത്സരം സംഘടിപ്പിക്കുന്നത്. ആറ് റവന്യു ഡിവിഷനുകളിലായാണ് മത്സരം സംഘടിപ്പിക്കുന്നത്. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജം പകരാനാണ് മത്സരമെന്ന് മഹാരാഷ്ട്ര ഗ്രാമവികസന മന്ത്രി ഹസ്സന്‍ മുഷ്‌റിഫ് പറഞ്ഞു. മത്സരത്തില്‍ പങ്കെടുക്കുന്ന ഗ്രാമങ്ങള്‍ക്കായി മാര്‍ഗനിര്‍ദേശഹങ്ങളും പുറപ്പെടുവിച്ചിട്ടുണ്ട്. മത്സരത്തില്‍ രണ്ടാമതെത്തുന്ന ഗ്രാമ പഞ്ചായത്തിന് 25 ലക്ഷവും മൂന്നാം സ്ഥാനത്തെത്തുന്ന പഞ്ചായത്തിന് 15 ലക്ഷം …
Read More »കെഎസ്‌ആര്‍ടിസിയും ആനവണ്ടിയും ഇനി കേരളത്തിന് മാത്രം സ്വന്തം
വര്‍ഷങ്ങള്‍ നീണ്ട നിയമപോരാട്ടത്തിനൊടുവില്‍ കെഎസ്ആര്‍ടിസി (ksrtc)എന്ന ചുരുക്കെഴുത്തും, ലോഗോയും ആന വണ്ടി എന്ന പേരും ഇനിമുതല്‍ കേരളത്തിന് സ്വന്തം. കേരളത്തിന്റെയും, കര്‍ണാടകയുടേയും റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്റെ വാഹനങ്ങളില്‍ പൊതുവായി ഉപയോഗിച്ച് വന്ന കെഎസ്‌ആര്‍ടിസി (ksrtc) എന്ന പേര് ഇനി മുതല്‍ കേരളത്തിന് മാത്രമേ ഉപയോഗിക്കാന്‍ കഴിയൂ. ഇരു സംസ്ഥാനങ്ങളും പൊതു ഗതാഗത സര്‍വ്വീസുകളില്‍ കെഎസ്‌ആര്‍ടിസി എന്ന പേരാണ് വര്‍ഷങ്ങളായി ഉപയോഗിച്ച് വന്നത്. എന്നാല്‍ ഇത് കര്‍ണാടകയുടേതാണെന്നും കേരള ട്രാന്‍സ്‌പോര്‍ട്ട് ഉപയോഗിക്കരുതെന്നും …
Read More »വിദേശ വാക്സിനുകൾ രാജ്യത്ത് പരീക്ഷണം നടത്തേണ്ടതില്ല : ഡിസിജിഐ
വാക്സിൻ മാനദണ്ഡങ്ങളിൽ ഇളവ് നൽകി ഡിസിജിഐ. വിദേശ വാക്സിനുകൾ രാജ്യത്ത് പരീക്ഷണം നടത്തണം എന്ന് നിബന്ധന ഒഴിവാക്കാമെന്ന് ഡിസിജിഐ അറിയിച്ചു. ലോകാരോഗ്യ സംഘടന അംഗീകാരം നൽകി വിദേശരാജ്യങ്ങളിൽ ഉപയോഗിക്കുന്ന വാക്സിനുകൾക്കാണ് ഈ ഇളവ് ബാധകമാകുക. മൊഡേണ, ഫൈസർ വാക്സിനുകൾ ഇന്ത്യയിൽ ഉപയോഗിക്കാൻ പരിഗണനയിലിരിക്കെയാണ് മാനദണ്ഡങ്ങളിൽ ഇളവ് വരുത്തിയത്. യുഎസ്എഫ്ഡിഎ, ഇഎംഎ (യൂറോപ്യൻ മെഡിസിൻസ് ഏജൻസി), യുകെയിലെ എംഎച്ച്ആർഎ, ജപ്പാന്റെ പിഎംഡിഎ എന്നീ സംഘടനകളുടെ അനുമതി ലഭിച്ച വാക്സിനുകളും ഉപയോഗിക്കാം എന്ന് …
Read More »ബെംഗളൂരു കള്ളപ്പണം വെളുപ്പിക്കല്‍ കേസ് ;ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി വീണ്ടും മാറ്റി…
ബെംഗളൂരു കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കര്‍ണാടക ഹൈക്കോടതി വീണ്ടും മാറ്റി. ജൂണ്‍ 9 തിലേയ്ക്കാണ് ഹര്‍ജി പരിഗണിക്കാന്‍ മാറ്റിയത്. കേസില്‍ ബിനീഷിന് ഇടക്കാല ജാമ്യം അനുവദിക്കണമെന്ന ആവശ്യവും കോടതി തള്ളി. പതിവായി ഇഡിക്ക് വേണ്ടി ഹാജരാകുന്ന അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എസ്‌വി രാജുവിന് കോവിഡ് ബാധിച്ചതിനാല്‍ കേസ് രണ്ടാഴ്ച കഴിഞ്ഞു പരിഗണിക്കണമെന്ന് ഇഡി അഭ്യര്‍ത്ഥിച്ചു. ബിനീഷിന്റെ അക്കൗണ്ടിലേക്കെത്തിയ അഞ്ച് കോടിയിലധികം രൂപ സംബന്ധിച്ച രേഖകള്‍ …
Read More »പ്രായപൂര്‍ത്തിയായില്ല ; ആത്മഹത്യ ചെയ്ത ആണ്‍കുട്ടിയുടെ മൃതദേഹം കൊണ്ട് പെണ്‍കുട്ടിയ്ക്ക് സിന്ദൂരം ചാര്‍ത്തിച്ചു…
പ്രായപൂര്‍ത്തിയാകാത്തതിന്റെ പേരില്‍ വിവാഹം നടക്കാത്തതിനെത്തുടര്‍ന്ന് ആത്മഹത്യ ചെയ്ത ആണ്‍കുട്ടിയുടെ കൈകൊണ്ട് പെണ്‍കുട്ടിയുടെ നെറ്റിയില്‍ സിന്ദൂരം ചാര്‍ത്തിച്ചതായി റിപ്പോര്‍ട്ട്. പശ്ചിമബംഗാളിലെ ബര്‍ധമാനില്‍ നിന്നാണ് ഈ നടുക്കുന്ന സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. പരസ്പരം പ്രണയത്തിലായിരുന്ന ആണ്‍കുട്ടിയും പെണ്‍കുട്ടിയും വിവാഹ പ്രായമെത്താത്തതുകൊണ്ട് പെണ്‍കുട്ടിയുടെ അമ്മ വിവാഹത്തെ എതിര്‍ത്തിരുന്നു. ഇതിനെത്തുടര്‍ന്ന് ഇരുവരും വാക്കേറ്റത്തിലാവുകയും ആണ്‍കുട്ടി ആത്മഹത്യ ചെയ്യുകയുമായിരുന്നു. മൃതദേഹം പോസ്റ്റ്മോര്‍ട്ടം ചെയ്ത് വീട്ടിലെത്തിച്ചപ്പോഴാണ് എങ്ങും കേള്‍ക്കാത്ത നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. ആണ്‍കുട്ടിയുടെ ബന്ധുക്കളും അയല്‍ക്കാരും പെണ്‍കുട്ടിയുടെ …
Read More »കൊറോണ യോദ്ധാവ് ; കര്‍മ്മരംഗത്ത് സജീവ സാന്നിധ്യം; പശ്ചിമ ബംഗാളിലെ ആദ്യത്തെ വനിതാ ആംബുലന്‍സ് ഡ്രൈവര്‍ക്ക് ആദരവുമായി എംഎല്‍എ…
കോവിഡിന്റെ തുടക്കം മുതല്‍ തന്നെ കര്‍മ്മരംഗത്ത് സജീവ സാന്നിധ്യമായിരുന്ന പശ്ചിമ ബംഗാളിലെ ആദ്യത്തെ വനിതാ ആംബുലന്‍സ് ഡ്രൈവറായ സെലീന ബീഗത്തിന് ആദരവുമായി എംഎല്‍എ. സെലീന ബീഗത്തിന് ജോലിയിലെ ആത്മാര്‍ത്ഥയ്ക്കുള്ള പാരിതോഷികം ലഭിച്ചിരിക്കുകയാണ്. കോവിഡ് രോഗികളെ എത്തിക്കുന്ന സെലീന ബീഗത്തിന് കഴിഞ്ഞയാഴ്ച റൈഗഞ്ച് എംഎല്‍എ കൃഷ്ണ കല്യാണിയാണ് 50,000 രൂപയുടെ ചെക്ക് പാരിതോഷികമായി നല്‍കിയത്. സെലീന ബീഗത്തിന് പുതുതായി തെരഞ്ഞെടുക്കപ്പെട്ട എം എല്‍ എയില്‍ നിന്ന് ലഭിച്ചത് രണ്ടാമത്തെ ചെക്കാണ്. കഴിഞ്ഞ …
Read More »രാജ്യം കോവിഡ് മുക്തമാക്കാന്‍ വാക്സിന്‍ സൗജന്യമാക്കണം; രോഗക്കിടക്കയില്‍ നിന്ന് ശശിതരൂർ….
കേന്ദ്ര സര്‍ക്കാറിന്റെ വാക്സിന്‍ നയത്തെ വിമര്‍ശിച്ച് കോണ്‍ഗ്രസ് എം.പി ശശി തരൂര്‍. വാക്സിന്‍ നയത്തില്‍ മാറ്റങ്ങള്‍ വരുത്താന്‍ കേന്ദ്രം തയാറാകണം. വാക്സിന്‍ എല്ലാവര്‍ക്കും സൗജന്യമായി നല്‍കണമെന്നും കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്ന തരൂര്‍ ട്വിറ്റര്‍ വിഡിയോയിലൂടെ പറഞ്ഞു. ‘ഞാന്‍ കോവിഡ് ബാധിച്ച് രോഗക്കിടക്കയിലാണ്. കേന്ദ്രസര്‍ക്കാറിന്‍റെ വാക്സിന്‍ നയത്തില്‍ വ്യക്തതയില്ല. ഡിസംബര്‍ അവസാനത്തോടെ രാജ്യത്തെ എല്ലാവര്‍ക്കും വാക്‌സിന്‍ നല്‍കുമെന്ന കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കറിന്‍റെ പ്രസ്താവന കണ്ടിരുന്നു. വാക്‌സിന് കടുത്ത ക്ഷാമം നേരിടുന്ന …
Read More »സര്‍ക്കാരിന് കിട്ടാത്ത വാക്‌സിന്‍ എങ്ങനെ സ്വകാര്യ ആശുപത്രികള്‍ക്ക് കിട്ടുന്നു? ഹൈക്കോടതി
വാക്‌സിന്‍ ക്ഷാമത്തില്‍ കേന്ദ്രത്തിനെതിരെ സംസ്ഥാന സര്‍ക്കാര്‍. കേന്ദ്രം വാക്‌സീന്‍ കരിഞ്ചന്തയ്ക്ക് കൂട്ടുനില്‍ക്കുയാണെണന്നും ന്യായവിലയ്ക്ക് വാക്‌സിന്‍ നല്‍കാന്‍ കേന്ദ്രത്തിന് കഴിയുന്നില്ലെന്നും സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു. കേന്ദ്രത്തിന്റെ വാക്‌സിന്‍ നയം വ്യത്യസ്ത വിലയ്ക്ക് ഇടയാക്കുന്നു. വാക്‌സീന്‍ ലഭ്യത ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച ഹര്‍ജിയിലാണ് സംസ്ഥാന സര്‍ക്കാര്‍ നിലപാട് അറിയിച്ചത്. സര്‍ക്കാരിന് ലഭിക്കാത്ത വാക്‌സീന്‍ എങ്ങനെ സ്വകാര്യ ആശുപത്രികള്‍ക്ക് ലഭിക്കുന്നുവെന്ന് കോടതി ആരാഞ്ഞു. സര്‍ക്കാരുകളേക്കാള്‍ കൂടുതല്‍ പണം കിട്ടുന്നത് സ്വകാര്യ ആശുപത്രികളുടെ ഓര്‍ഡറിനായതിനാല്‍ വാക്‌സിന്‍ …
Read More »