കോവിഡ് രണ്ടാം വ്യാപനത്തിന്‍റെ പിടിയിലാണ് രാജ്യം. കോവിഡ് മഹാമാരി പടര്‍ന്നു പിടിച്ച ശേഷമുള്ള ഏറ്റവും മാരകമായ മാസമായി മാറിയിരിക്കുകയാണ് മെയ്. കോവിഡ് രണ്ടാം വ്യാപനത്തില്‍ കഴിഞ്ഞ 21 ദിവസത്തിനിടെ മാത്രം എഴുപത് ലക്ഷത്തിലധികം കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. കോവിഡ് കണക്കില്‍ റെക്കോഡ് വര്‍ധനവ് കൂടി രേഖപ്പെടുത്തിയ മാസമാണിത്. ടൈംസ് ഓഫ് ഇന്ത്യയിലെ റിപ്പോര്‍ട്ട് അനുസരിച്ച് ഏപ്രില്‍ മാസത്തില്‍ 69.40 ലക്ഷം കോവിഡ് കേസുകളാണ് ആകെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. എന്നാല്‍ …
Read More »കൊവിഡില്‍ വലഞ്ഞ് കര്‍ണാടക, ലോക്ഡൗണ്‍ 14 ദിവസത്തേക്ക് കൂടി നീട്ടി….
കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കര്‍ണാടകയില്‍ ലോക്ഡൗണ്‍ 14 ദിവസത്തേക്ക് കൂടി നീട്ടി. മേയ് 24 മുതല്‍ ജൂണ്‍ ഏഴുവരെയാണ് ലോക്ഡൗണ്‍ നീട്ടിയത്. മുതിര്‍ന്ന മന്ത്രിമാരും ചീഫ് സെക്രട്ടറിയും മറ്റു വിദഗ്ധരുമായി സംസാരിച്ചതിന് ശേഷമാണ് ലോക്ഡൗണ്‍ നീട്ടാന്‍ തീരുമാനിച്ചതെന്ന് മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പ പറഞ്ഞു. വിദഗ്ധരുടെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ലോക്ഡൗണ്‍ നീട്ടാന്‍ തീരുമാനിച്ചതെന്നും ജനങ്ങളുടെ സഹകരണം പ്രതീക്ഷിക്കുന്നുവെന്നും യെദ്യൂരപ്പ പറഞ്ഞു.കൊവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ ജനങ്ങള്‍ മാസ്ക് നിര്‍ബന്ധമായും ധരിക്കണമെന്നും സാമൂഹിക അകലം …
Read More »ഔദ്യോഗിക കണക്കനുസരിച്ച് ഇതുവരെ കോവിഡ് ബാധിച്ചു മരിച്ചത് 34 ലക്ഷം പേര്‍; എന്നാല്‍ യഥാര്‍ത്ഥ കണക്കില്‍ 80 ലക്ഷം കടന്നതായി ലോകാരോഗ്യ സംഘടന…
ഔദ്യോഗിക കണക്കനുസരിച്ച് ലോകത്താകമാനം 34 ലക്ഷം പേരാണ് ഇതുവരെ കോവിഡിന് കീഴടങ്ങി മരണം വരിച്ചത്. എന്നാല്‍, യഥാര്‍ത്ഥത്തില്‍ ഇത് 80 ലക്ഷത്തിന് മുകളില്‍ വരും എന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. വാര്‍ഷിക സ്ഥിതിവിവരക്കണക്കുകള്‍ അവതരിപ്പിച്ചുകൊണ്ടാണ് ലോകാരോഗ്യ സംഘടന ഇക്കാര്യം വെളിപ്പെടുത്തിയത്. 2020-ല്‍ മാത്രം കോവിഡ് ബാധിച്ച് 30 ലക്ഷം പേര്‍ മരണമടഞ്ഞു എന്നാണ് സ്ഥിതിവിവരക്കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഔദ്യോഗിക കണക്കുകള്‍ പ്രകാരം ഇത് 12 ലക്ഷം മാത്രമായിരുന്നു. ഇതുവരെ കോവിഡിന്റെ ശക്തി …
Read More »ലോക്ക്ഡൗണിനിടെ സാനിറ്റൈസറില്‍ നിന്ന് മദ്യം ഉണ്ടാക്കിയ ആറ് പേര്‍ അറസ്റ്റില്‍…
കോവിഡ് കേസുകള്‍ കുതിച്ചുയരുന്നതോടെ രാജ്യത്തുടനീളമുള്ള വിവിധ സംസ്ഥാനങ്ങളില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. എന്നാല്‍, ലോക്ക്ഡൗണ്‍ കാലത്ത് വിചിത്രമായ നിരവധി സംഭവങ്ങളാണ് പലയിടങ്ങളിലും റിപ്പോര്‍ട്ട് ചെയ്യുന്നത്. തമിഴ്നാട്ടില്‍ സാനിറ്റൈസറില്‍ നിന്ന് മദ്യം ഉണ്ടാക്കിയതിന് ആറ് പേരെ ബുധനാഴ്ച പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട്ടിലെ രാമനാഥന്‍ കുപ്പം ജില്ലയില്‍ നടന്ന സംഭവം. സാനിറ്റൈസറുകളില്‍ നിന്ന് ചിലര്‍ മദ്യം ഉണ്ടാക്കുന്നുവെന്ന് പൊലീസിന് മുന്നറിയിപ്പ് നല്‍കിയതിനെ തുടര്‍ന്നാണ് സംഭവം പുറത്തുവന്നത്. കോവിഡ് കേസുകള്‍ വര്‍ദ്ധിച്ചു വരുന്നതോടെ അണുബാധകളുടെ …
Read More »ഇന്ന് രാത്രി മുതല്‍ പണം കൈമാറ്റം തടസപ്പെടുമെന്ന് ആര്‍.ബി.ഐ
എന്‍.ഇ.എഫ്.ടി(നാഷണല്‍ ഇലക്ട്രോണിക് ഫണ്ട് ട്രാന്‍സഫര്‍) വഴിയുള്ള പണമിടപാടുകള്‍ തടസപ്പെടുമെന്ന് ആര്‍.ബി.ഐ. ഇന്ന് രാത്രി മുതല്‍ ഞായറാഴ്ച ഉച്ച വരെയാണ് സേവനങ്ങള്‍ തടസപ്പെടുകയെന്ന് ആര്‍.ബി.ഐ വ്യക്‌തമാക്കി. അത്യാവശ്യ ഇടപാടുകള്‍ക്ക് ആര്‍.ടി.ജി.എസ് ഉപയോഗിക്കാമെന്നും ആര്‍.ബി.ഐ അറിയിച്ചു. എന്‍.ഇ.എഫ്.ടി സേവനങ്ങളുടെ കാര്യക്ഷമത വര്‍ധിപ്പിക്കാനുള്ള നടപടികളാണ് പുരോഗമിക്കുന്നത്. ഇതിനാലാണ് സേവനം തടസപ്പെടുന്നതെന്ന് ആര്‍.ബി.ഐ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. ഇതേ രീതിയില്‍ ആര്‍.ടി.ജി.എസ് സേവനത്തിന്‍റെ സാങ്കേതിക മാറ്റവും നേരത്തെ നടപ്പാക്കിയിരുന്നുവെന്ന് ആര്‍.ബി.ഐ അറിയിച്ചു. സേവനം തടസപ്പെടുന്ന വിവരം …
Read More »രാജ്യത്ത് തൊഴിലാളികളുടെ മിനിമം വേതനം ഉയര്‍ത്തി കേന്ദ്ര തൊഴില്‍ വകുപ്പ്…
കേന്ദ്ര തൊഴില്‍ വകുപ്പ് തൊഴിലാളികളുടെ മിനിമം വേതനം ഉയര്‍ത്തി. 1.5 കോടി തൊഴിലാളികള്‍ക്കാണിതിന്റെ ഗുണം ലഭിക്കുകയെന്നും വിലയിരുത്തി. കൊവിഡ് വ്യാപന സാഹചര്യത്തില്‍ സാമ്ബത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന തൊഴിലാളികള്‍ക്ക് ഇത് താങ്ങാവുമെന്ന് തൊഴില്‍ വകുപ്പ് മന്ത്രി അറിയിച്ചു. 105 മുതല്‍ 210 രൂപ വരെ നിത്യവരുമാനമുള്ളവര്‍ക്കാണിത് പ്രത്യക്ഷത്തില്‍ ഗുണം ചെയുന്നതെന്നും വ്യക്‌തമാക്കി. റെയില്‍വേ, ഖനികള്‍, എണ്ണപ്പാടങ്ങള്‍, തുറമുഖങ്ങള്‍, കേന്ദ്ര സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള മറ്റ് സ്ഥാപനങ്ങളിലും ഇത് നടപ്പാക്കുമെന്നും അറിയിച്ചു. മാസത്തില്‍ 2000 …
Read More »അനിശ്ചിതത്വങ്ങള്‍ക്ക് അവസാനം; വി.ഡി സതീശന്‍ പ്രതിപക്ഷ നേതാവ്
പതിനഞ്ചാം കേരള നിയമസഭയില്‍ വി.ഡി. സതീശന്‍ പ്രതിപക്ഷ നേതാവാകും. ഹൈക്കമാന്‍റ് പ്രതിനിധിയായ മല്ലികാര്‍ജുന്‍ ഖാര്‍ഗെ സംസ്ഥാനഘടകത്തെ ഇക്കാര്യം അറിയിച്ചു. ഹൈക്കമാന്‍റ് തീരുമാനം മാറ്റത്തിന് വേണ്ടിയാണെന്ന് ഖാര്‍ഗെ അറിയിച്ചു. 11 മണിയോടെ ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടാകും. അനിശ്ചിതത്വങ്ങള്‍ക്ക് ഒടുവിലാണ് കോണ്‍ഗ്രസില്‍ തലമുറമാറ്റത്തിന് വഴിയൊരുങ്ങിയത്. യുവ എം.എല്‍.എ മാരുടെ ശക്തമായ പിന്തുണയാണ് വി.ഡി സതീശന് ഉണ്ടായിരുന്നത്. മുതിര്‍ന്ന നേതാക്കളില്‍ ഒരു വിഭാഗവും സതീശനെ പിന്തുണച്ചിരുന്നു. ദിവസങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് സതീശനെ പ്രതിപക്ഷനേതാവായി …
Read More »യാസ് ചുഴലിക്കാറ്റ് ; മുന്നൊരുക്കങ്ങള്‍ ആരംഭിച്ച് തീരസംരക്ഷണ സേന…
യാസ് ചുഴലിക്കാറ്റിന് മുന്നോടിയായി തീരസംരക്ഷണ സേന കിഴക്കന്‍ തീരങ്ങളില്‍ മുന്നൊരുക്കങ്ങള്‍ ആരംഭിച്ചു. ബംഗാള്‍ ഉള്‍ക്കടലിലേക്കും ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളിലേക്കും യാസ് എത്താന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ് നല്‍കിയിരുന്നു. തുര്‍ന്ന് തീരസംരക്ഷണ സേന കിഴക്കന്‍ തീരത്ത് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു. നങ്കൂരമിടുന്ന ബോട്ടുകള്‍ക്ക് സഹായമൊരുക്കുമെന്നും അറിയിച്ചു. സുരക്ഷാ നടപടികള്‍ സ്വീകരിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്.
Read More »രാജ്യത്ത് 2.57 ലക്ഷം പുതിയ കോവിഡ് രോഗികൾ; ആശങ്കയേറ്റി മരണ നിരക്ക്…
രാജ്യത്ത് 24 മണിക്കൂറിനിടെ 2,57,299 കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഐ.സി.എം.ആറിന്റെ കണക്കുകള്‍ പ്രകാരം 20,66,284 സാംപിളകളാണ് പരിശോധനകളാണ് നടത്തിയത്. ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന പരിശോധന നിരക്കാണിത്. തമിഴ്നാട് (36,184), കര്‍ണാടക (32,218), കേരളം (29,673), മഹാരാഷ്ട്ര (29,644), ആന്ധ്രപ്രദേശ് (20,937) എന്നീ സംസ്ഥാനങ്ങളിലാണ് ഏറ്റവും കൂടുതല്‍ രോഗബാധ റിപ്പോര്‍ട്ട് ചെയ്തത്. തുടര്‍ച്ചയായി അഞ്ചാം ദിവസമാണ് രാജ്യത്ത് പ്രതിദിന രോഗബാധ മൂന്ന് ലക്ഷത്തില്‍ താഴേക്ക് എത്തിയത്. 4194 പേരാണ് കഴിഞ്ഞ …
Read More »കേരളമടക്കം ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കോവിഡ് രണ്ടാം തരംഗത്തിന്റെ തീവ്രത ജൂണ്‍ പകുതിയോടെ കുറയുമെന്ന് ‘സുത്ര’…
കേരളമടക്കമുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കോവിഡ് രണ്ടാം തരംഗത്തിന്റെ തീവ്രത ജൂണ്‍ പകുതിയോടെ കുറയുമെന്ന് പഠനം. ഒക്ടോബറോടെ മൂന്നാം തരംഗത്തിന് സാധ്യതയുണ്ടെന്നും കാണ്‍പുര്‍ ഐഐടി നടത്തിയ പഠനത്തില്‍ പറയുന്നു. കേരളമടക്കമുള്ള സംസ്ഥാനങ്ങളില്‍ ലോക്ക്ഡൗണ്‍ മികച്ചഫലമാണ് ഉണ്ടാക്കുന്നതെന്ന് പഠനത്തിന് നേതൃത്വം നല്‍കിയ പ്രൊഫ. മനീന്ദര്‍ അഗര്‍വാള്‍ സ്വകാര്യ എഫ്‌എം റേഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. രാജ്യത്ത് കോവിഡുമായി ബന്ധപ്പെട്ട പ്രവചനങ്ങളില്‍ ഇതുവരെ കൃത്യമായത് കാണ്‍പുര്‍ ഐഐടിയുടേതാണ്. ‘സുത്ര’ എന്നൊരു മാതൃകയുണ്ടാക്കിയാണ് ഇവരുടെ പഠനം. …
Read More »