സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില കുറഞ്ഞു. പവന് 120 രൂപയാണ് കുറഞ്ഞത്. ഇതോടെ പവന് 35,560 രൂപയിലാണ് സംസ്ഥാനത്തെ സ്വർണ വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 15 രൂപ കുറഞ്ഞ് 4,445 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. തിങ്കളാഴ്ച ഒരു ഗ്രാം സ്വര്‍ണത്തിന് 4,460 രൂപയും പവന് 35,680 രൂപയായിരുന്നു വില.
Read More »സംസ്ഥാനത്ത് കൂടുതല്‍ വ്യാപിച്ചത് യുകെ വകഭേദം വന്ന വൈറസ് എന്ന് റിപ്പോർട്ട്; ജാഗ്രത കൈവെടിയരുത്…
സംസ്ഥാനത്ത് കൂടുതല്‍ വ്യാപിച്ചത് യു.കെ വകഭേദം വന്ന വൈറസ് എന്ന് റിപ്പോർട്ട്. പത്തനംത്തിട്ടയില്‍ മാത്രമാണ് ജനിതക മാറ്റം വന്ന വൈറസിന്‍റെ സാന്നിധ്യമില്ലാത്തത്. ദക്ഷിണാഫ്രിക്കന്‍ വൈറസ് സാനിധ്യം കൂടുതലായി കണ്ടെത്തിയത് ഉത്തരകേരളത്തിലാണ്. ഇരട്ട വകഭേദം വന്ന വൈറസ് വ്യാപനം അധികവും വലിയ പട്ടണങ്ങളിലും മറ്റ് സംസ്ഥാനങ്ങളുമായി അതിര്‍ത്തി പങ്കുവയ്ക്കുന്ന പ്രദേശങ്ങളിലും. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജീനോമിക്‌സ് ആന്‍ഡ് ഇന്‍റഗ്രേറ്റീവ് ബയോളജിയുമായി ചേര്‍ന്ന് നടത്തിയ പഠനത്തിലാണ് 40 ശതമാനം ജനിതക വകഭേദം വന്ന വൈറസ് …
Read More »കൊവിഡ് ആശങ്ക; ഇന്ത്യയില്‍ നിന്നുളള വിമാനങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി ഓസ്ട്രേലിയ…
ഇന്ത്യയില്‍ നിന്നും ഇന്ത്യയിലേക്കുമുളള വിമാനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി ഓസ്‌ട്രേലിയ. മേയ് 15 വരെയാണ് താല്‍ക്കാലികമായ ഈ വിലക്കെന്ന് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട് മോറിസണ്‍ അറിയിച്ചു. വിലക്ക് നീട്ടണോ എന്ന കാര്യം പിന്നീട് തീരുമാനിക്കും. ഇന്ത്യയില്‍ നിന്നും യാത്ര ചെയ്‌താല്‍ കൊവിഡ് വ്യാപനമുണ്ടാകുമെന്നത് വ്യക്തമാണെന്ന് അദ്ദേഹം അറിയിച്ചു. ഇതോടെ നിലവില്‍ ഐ.പി.എലില്‍ പങ്കെടുക്കാനെത്തിയ ഓസ്‌ട്രേലിയന്‍ അന്താരാഷ്‌ട്ര താരങ്ങള്‍ ഉള്‍പ്പടെ ഇന്ത്യയില്‍ കുടുങ്ങുമെന്ന് ഉറപ്പായി. ബ്രിട്ടണ്‍, യു.എ.ഇ, കാനഡ, ന്യൂസിലാന്റ്, ഹോങ്‌കോംഗ്, പാകിസ്ഥാന്‍ എന്നീ …
Read More »സംസ്ഥാനത്ത് ഇന്ന് 21,890 പേർക്ക് കൊവിഡ് ; 5 ജില്ലകളില്‍ 2,000 കടന്നു; 28 മരണം; സമ്ബര്ക്കത്തിലൂടെ രോഗം 20,088 പേർക്ക്..
സംസ്ഥാനത്ത് ഇന്ന് 21,890 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില് 230 പേര് സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 28 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 5138 ആയി. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 7943 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. കോഴിക്കോട് 3251 എറണാകുളം 2515 മലപ്പുറം 2455 തൃശൂര്‍ 2416 തിരുവനന്തപുരം 2272 കണ്ണൂര്‍ 1618 പാലക്കാട് 1342 …
Read More »കര്‍ണാടകയില്‍ രണ്ടാഴ്ച സമ്ബൂര്‍ണ ലോക്ക്ഡൗണ്‍…
കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ കര്‍ണാടകയില്‍ സമ്ബൂര്‍ണ ലോക്ക്ഡൗണ്‍ പപ്രഖ്യാപിച്ചു. രണ്ടാഴ്ചത്തേക്കാണ് സമ്ബൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്. മുഖ്യമന്ത്രി ബി എസ് യെഡിയൂരപ്പ വിളിച്ചു ചേര്‍ത്ത മന്ത്രിസഭാ യോഗത്തിന് ശേഷമാണ് പ്രഖ്യാപനം. നാളെ രാത്രി 9മണിമുതലാണ് കര്‍ഫ്യു ആരംഭിക്കുകയെന്ന് മുഖ്യമന്ത്രി യെഡിയൂരപ്പ പറഞ്ഞു. രാവിലെ ആറുമുതല്‍ പത്തുവരെ അവശ്യ സേവനങ്ങള്‍ അനുവദിക്കും. പത്തുമണിക്ക് ശേഷം കടകള്‍ തുറക്കാന്‍ പാടില്ല. കാര്‍ഷിക,നിര്‍മ്മാണ മേഖലകള്‍ മാത്രം പ്രവര്‍ത്തിക്കാം. പൊതുഗതാഗതം അനുവദിക്കില്ലെന്നും അദ്ദേഹം വാര്‍ത്താ …
Read More »സംസ്ഥാനത്ത് സമ്ബൂര്‍ണ ലോക്ക്ഡൗണ്‍ ഇല്ല; ശനി, ഞായര്‍ നിയന്ത്രണം തുടരും; കണ്ടയ്ന്‍മെന്റ് സോണുകളില്‍ നടപടികള്‍ കടുപ്പിക്കും
കോവിഡ് വ്യാപനം തടയാന്‍ സംസ്ഥാനത്ത് സമ്ബൂര്‍ണ ലോക്ക്ഡൗണ്‍ വേണ്ടെന്ന് മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത സര്‍വകക്ഷി യോഗത്തില്‍ ധാരണ. രോഗവ്യാപനം രൂക്ഷമായ ഇടങ്ങളില്‍ നിയന്ത്രണം കടുപ്പിക്കാനും യോഗത്തില്‍ ധാരണയായി. രോഗവ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യാനാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗം വിളിച്ചത്. സമ്ബൂര്‍ണ ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തുക എന്ന നിര്‍ദേശത്തെ യോഗത്തില്‍ ആരും പിന്തുണച്ചില്ലെന്നാണ് സൂചന. ജനങ്ങളുടെ ജീവനോപാധി ഇല്ലാതാക്കി മുന്നോട്ടുപോവാനാവില്ലെന്ന അഭിപ്രായത്തിനാണ് മേല്‍ക്കൈ …
Read More »കൊറോണ മാനദണ്ഡങ്ങള്‍ ലംഘിച്ച് ക്ലാസ് : എറണാകുളത്ത് വിദ്യാഭ്യാസ സ്ഥാപനം അടച്ച് പൂട്ടി…
കൊറോണ മാനദണ്ഡങ്ങള്‍ ലംഘിച്ച് ക്ലാസ് നടത്തിയ വിദ്യാഭ്യാസ സ്ഥാപനം പോലീസ് അടച്ച് പൂട്ടി. തേവരയിലാണ് സംഭവം. സിവില്‍ ഏവിയേഷന്‍ കോഴ്‌സ് സംബന്ധമായ ക്ലാസുകള്‍ നടത്തിയ സ്ഥാപനത്തിനെതിരെയാണ് കര്‍ശന നടപടി സ്വീകരിച്ചത്. കൊറോണ രൂക്ഷമായിരിക്കുന്ന സാഹചര്യത്തില്‍ 40 ഓളം കുട്ടികളെ പങ്കെടുപ്പിച്ചാണ് ഇവിടെ ക്ലാസ് നടത്തിയത്. സംഭവത്തില്‍ എറണാകുളം സ്വദേശി കൂടിയായ ഉടമയ്‌ക്കെതിരെ പോലീസ് കേസെടുത്തു. പ്രോട്ടോക്കോള്‍ ലംഘിച്ചതിന് 5000 രൂപ പിഴയും ഈടാക്കും. കേസുമായി ബന്ധപ്പെട്ട നടപടികള്‍ പൂര്‍ത്തിയാകുന്നത് വരെ …
Read More »സംസ്ഥാനത്ത് വീണ്ടും ലോക്ക്ഡൗണോ? ; രണ്ടാഴ്ച സമ്ബൂര്‍ണ അടച്ചുപൂട്ടല്‍ ശുപാര്‍ശ ചെയ്ത് വിദഗ്ധ സമിതി…?
സംസ്ഥാനത്ത് കോവിഡ് വ്യാപനം തടയാന്‍ രണ്ടാഴ്ച സമ്ബൂര്‍ണ ലോക്ക്ഡൗണ്‍ നിര്‍ദേശിച്ച് കോവിഡ് വിദഗ്ധ സമിതി. ജനിമക മാറ്റം വന്ന വൈറസിന്റെ വ്യാപനം തടയാന്‍ ലോക്ക്ഡൗണ്‍ മാത്രമാണ് മാര്‍ഗമെന്നാണ് സമിതി വിലയിരുത്തുന്നത്. മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് എത്തുന്നവരെ പരമാവധി തടയുക എന്നതാണ് പ്രതിരോധത്തിന്റെ പ്രധാന മാര്‍ഗമെന്നും സമിതി വിലയിരുത്തുന്നു. എന്നാല്‍, സര്‍ക്കാരും പ്രതിപക്ഷവും ഇതിനോട് യോജിച്ചിട്ടില്ല. ശുപാര്‍ശയില്‍ ഇന്നു ചേരുന്ന സര്‍വകക്ഷി യോഗത്തില്‍ തന്നെ തീരുമാനം ഉണ്ടാകും. ലോക്ഡൗണ്‍ ആവശ്യമില്ലെന്നും കര്‍ശന …
Read More »കോവിഡ് വ്യാപനം അതിരൂക്ഷം; ഇന്ത്യക്ക് 135 കോടിയുടെ സഹായം പ്രഖ്യാപിച്ച് ഗൂഗിള്‍…
രാജ്യത്ത് ദിനംപ്രതി കൊറോണ പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ ഇന്ത്യക്ക് സഹായഹസ്തവുമായി ഗൂഗിള്‍. ഇന്ത്യക്ക് 135 കോടിയുടെ സഹായമാണ് ഗൂഗിള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഗൂഗിള്‍, ആല്‍ഫബെറ്റ് സി.ഇ.ഒ സുന്ദര്‍ പിച്ചെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. ഓക്‌സിജനും പരിശോധന കിറ്റുകളടമുള്ള മെഡിക്കല്‍ ഉപകരണങ്ങളും അടക്കമാണ് ഗൂഗിള്‍ സഹായം പ്രഖ്യാപിച്ചിരിക്കുന്നത്. 3.7 കോടി രൂപ 900 ഗൂഗിള്‍ ജീവനക്കാരും സംഭാവന ചെയ്തു. യുഎസ്, സൗദി അറേബ്യ,യുഎഇ, യുകെ തുടങ്ങിയ രാജ്യങ്ങളും ഇതിനോടകം മെഡിക്കല്‍ …
Read More »രാജ്യത്ത് അതിതീവ്ര വ്യാപനം; 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ചത് മൂന്നരലക്ഷം പേര്‍ക്ക്, 2812 മരണം…
രാജ്യത്ത് പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം മുകളിലേക്ക് കുതിക്കുന്നു. 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ചത് 3,52,991 പേര്‍ക്കാണ്. 2,812 പേര്‍ കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനിടെ വൈറസ് ബാധ മൂലം മരണപ്പെട്ടു. 2,19,272 പേരാണ് ഈ സമയത്തിനിടെ രോഗമുക്തി നേടിയത്. ഇന്ത്യയില്‍ ഇതുവരെ 1,73,13,163 പേര്‍ക്കാണ് കോവിഡ സ്ഥിരീകരിച്ചത്. ഇതില്‍ 1,43,104,382 പേര്‍ രോഗമുക്തി നേടി. ആകെ മരണം 1,95,123. നിലവില്‍ 28,13,658 പേരാണ് ആശുപത്രികളിലും വീടുകളിലുമായി ചികിത്സയിലുള്ളത്. ഇന്നലെ 14,19,11,223 …
Read More »