Breaking News

National

പ്രതീക്ഷ ഇരട്ടിപ്പിച്ച്‌ ഓക്‌സ്‌ഫോര്‍ഡ്‌ വാക്‌സിന്‍; കോവിഡിനെതിരെ 70% ഫലപ്രദമെന്ന് റിപ്പോര്‍ട്ട്…

സിറം ഇന്‍സ്റ്റ്‌റ്റിയൂട്ടും ഒക്‌സ്‌ഫോര്‍ഡ്‌ സര്‍വ്വകലാശാലയും ചേര്‍ന്ന്‌ നിര്‍മ്മിച്ച ഒക്‌സ്‌ഫോഡ്‌ കോവിഡ്‌ വാക്‌സിന്‍ 70% ഫലപ്രദമാണെന്ന്‌ തെളിഞ്ഞതായി റിപ്പോര്‍ട്ട്‌. വാക്‌സിന്റെ രണ്ടും മൂന്നും ഘട്ട പരീക്ഷണങ്ങള്‍ നടന്നു വരുന്നതിനിടെയാണ്‌ പ്രതീക്ഷയേകി പുതിയ വാര്‍ത്ത വന്നിരിക്കുന്നത്‌. പരീക്ഷണങ്ങളില്‍ കോവിഡിനെ പ്രതിരോധിക്കാന്‍ ഓക്‌സഫോര്‍ഡ്‌ വാക്‌സിന്‍ 90%വരെ ഫലപ്രദമാണെന്ന്‌ തെളിഞ്ഞതായാണ്‌ കമ്ബനി അവകാശപ്പെടുന്നത്‌. നേരത്തെ വാക്‌സിന്‍ നിര്‍മാണ കമ്ബനിയായ മൊഡേണ നിര്‍മ്മിച്ച കോവിഡ്‌ വാക്‌സിന്‍ 95% ഫലപ്രദമാണെന്ന്‌ തെളിഞ്ഞതായി വാര്‍ത്തകള്‍ വന്നിരുന്നു. നിലവില്‍ കണ്ടുപിടിക്കപ്പെട്ട കോവിഡ്‌ …

Read More »

രഹ്ന ഫാത്തിമ മൂന്ന് ആഴ്ച പോലീസ് സ്‌റ്റേഷനിൽ പോയി ഒപ്പിടാൻ കോടതി ഉത്തരവ്; സോഷ്യൽ മീഡിയയും ഉപയോഗിക്കരുത്….

അയ്യപ്പ വിശ്വാസികളെ കളിയാക്കികൊണ്ട് ഫേസ്ബുക്കിൽ ചിത്രങ്ങൾ പോസ്റ്റ് ചെയ്തതിനു ആക്റ്റിവ്സ്റ്റ് രഹ്ന ഫാത്തിമയെ ശിക്ഷിച്ച്‌ കോടതി. അടുത്ത മൂന്നു ആഴ്ചയിൽ രണ്ടു തവണ പത്തനം തിട്ട പോലീസ് സ്റ്റേഷനിൽ പോയി ഒപ്പു വെയ്ക്കുകയും അതിനു ശേഷമുള്ള മൂന്നു മാസം ആഴ്ചയിൽ ഒരു തവണ വീതവും ഒപ്പുവെയ്ക്കാൻ ആണ് രഹ്നയോടു ഹൈക്കോടതി ഉത്തരവിട്ടു. അയ്യപ്പ വിശ്വാസികളെ അവഹേളിച്ചു ഫോട്ടോ ഇട്ട കേസിൽ കിട്ടിയ ജാമ്യത്തിലെ വ്യവസ്ഥകൾ തിരുത്തിയാണ് ഹൈക്കോടതി ഉത്തരവ്. ബിജെപി …

Read More »

വാട്സ്‌ആപ്പിന്‍റെ പുതിയ സേവനം ഇന്ത്യയിലും; ‘വാട്സ്‌ആപ്പിന്‍റെ മാഞ്ഞുപോകുന്ന മെസ്സേജ്’ സേവനം ഇനി ഇന്ത്യയിലും…

ലോകമെമ്ബാടും കോടിക്കണക്കിന് ഉപഭോക്താക്കളുള്ള വാട്സ്‌ആപ്പിന്റെ പുതിയ സേവനം ഇനി ഇന്ത്യയിലും. ‘ഡിസപ്പിയറിങ് മെസ്സേജ്’ അധവാ അപ്രത്യക്ഷമാകുന്ന മെസ്സേജുകളാണ് നിങ്ങളെ കാത്തിരിക്കുന്നത്. ഈ സേവനം ലഭ്യമാകാൻ നിലവിലെ ആപ്പ് അപഡേറ്റ് ചെയ്യുന്നതിലൂടെ സേവനം ലഭ്യമാക്കാം. ആന്‍ഡ്രോയിഡ്, ഐഒഎസ്, ഡെസ്ക്‌റ്റോപ്പ് എന്നിങ്ങനെ എല്ലാ പ്ലാറ്റ്‌ഫോമുകളിലും ഡിസപ്പിയറിങ് മെസ്സേജ് ലഭിക്കും. ‘വാട്‌സ് ആപ്പ് പ്ലേ, ഓള്‍വെയ്‌സ് മ്യൂട്ട്, എന്‍ഹാന്‍സ് സ്‌റ്റോറേജ്’ എന്നിങ്ങനെ ഒരുപിടി ഫീച്ചറുകള്‍ അടുത്തിടെ കമ്ബനി അവതരിപ്പിച്ചിരുന്നു. പുതിയ സേവനം ആവശ്യമെങ്കില്‍ ഉപയോഗിക്കാവുന്ന …

Read More »

പ്ര​തിഷധം ശക്തമായി ; പൊലീസ് ആക്‌ട് ഭേദഗതി സർക്കാർ പിൻവലിച്ചു; തുടര്‍ നടപടികള്‍ നിയമസഭയില്‍ ചര്‍ച്ച ചെയ്ത ശേഷം: മുഖ്യമന്ത്രി

വിവാദമായ പൊലീസ് നിയമഭേദഗതി സര്‍ക്കാര്‍ പിന്‍വലിച്ചു. ഇടതുപക്ഷ ജനാധിപത്യമുന്നണിയെ അനൂകൂലിക്കുന്നവരും ജനാധിപത്യ സംരക്ഷണത്തിനായി നിലക്കൊള്ളുന്നവരുമടക്കം ആശങ്ക പ്രകടിപ്പിച്ച സാഹചര്യത്തില്‍ പൊലീസ് നിയമ ഭേദഗതി നടപ്പാക്കാന്‍ ഉദ്ദേശമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് വിശദമായ ചര്‍ച്ച നിയമസഭയില്‍ നടത്തി എല്ലാ ഭാഗത്തുനിന്നും അഭിപ്രായം കേട്ട് ഇക്കാര്യത്തില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ ഔദ്യോഗിക പ്രസ്‌താവന ; പൗരന്റെ വ്യക്തിസ്വാതന്ത്ര്യവും ഭരണഘടനാദത്തമായ അന്തഃസ്സും ചോദ്യം ചെയ്യുന്ന രീതിയില്‍ …

Read More »

‘കോവിഡ്​ സാഹചര്യം അതി രൂക്ഷമായേക്കാം’; നാല്​ സംസ്​ഥാനങ്ങളോട്​ റിപ്പോര്‍ട്ട്​ ആവശ്യപ്പെട്ട്​ സുപ്രീംകോടതി…

സംസ്​ഥാനങ്ങള്‍ കോവിഡ്​ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കിയില്ലെങ്കില്‍ മോശം കാര്യങ്ങള്‍ സംഭവിച്ചേക്കാമെന്ന്​ സുപ്രീംകോടതി. കോവിഡ്​ കേസുകള്‍ വര്‍ധിച്ചതിനെ തുടര്‍ന്ന്​ നാലു സംസ്​ഥാനങ്ങളോട് രണ്ടു ദിവസത്തിനകം റിപ്പോര്‍ട്ട്​ നല്‍കമമെന്ന് സുപ്രീം​േകാടതി നിര്‍ദേശിച്ചു. ഡല്‍ഹി, ഗുജറാത്ത്​, മഹാരാഷ്​ട്ര, അസം എന്നി സംസ്ഥാനങ്ങലോടാണ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരിക്കുന്നത്. ‘ഈ മാസത്തോടെ കേവിഡ്​ കേസുകളുടെ എണ്ണം കുത്തനെ ഉയരുമെന്നാണ്​ വിവരം. എല്ലാ സംസ്​ഥാനങ്ങളിലെയും നിലവിലെ സ്​ഥിതി സംബന്ധിച്ച്‌​ റിപ്പോര്‍ട്ട്​ വേണം. സംസ്​ഥാനങ്ങള്‍ കാര്യക്ഷമമല്ലെങ്കില്‍ ഡിസംബറില്‍ മോശം കാര്യങ്ങള്‍ സംഭവിച്ചേക്കാം’ …

Read More »

പൊലീസ് നിയമഭേദഗതിക്കെതിരെ വ്യാപക പ്രതിഷേധം; 118 എ പിൻവലിക്കണമെന്ന് നടി പാര്‍വതി…

പൊലീസ് നിയമഭേദഗതിക്കെതിരെ കൂടുതല്‍ പേര്‍ രംഗത്ത്. 118 എ പിന്‍വലിക്കണമെന്ന് നടി പാര്‍വതിയും ആവശ്യപ്പെട്ടു. പ്രശസ്‌ത മാധ്യമപ്രവര്‍ത്തകന്‍ ശശികുമാറിന്റെ ട്വീറ്റ് റിട്വീറ്റ് ചെയ്‌തുകൊണ്ടാണ് പാര്‍വതി രം​ഗത്ത് എത്തിയിരിക്കുന്നത്. പൊലീസ് നിയമഭേദഗതി കൊണ്ടുവന്ന സര്‍ക്കാര്‍ തീരുമാനം നിര്‍ഭാഗ്യകരമാണെന്നും 118 എ അഭിപ്രായ സ്വാതന്ത്ര്യത്തിനും മാധ്യമ സ്വാതന്ത്ര്യത്തിനും എതിരാണെന്നും ആരോപിക്കുന്ന ശശികുമാറിന്റെ ട്വീറ്റാണ് പാര്‍വതി റിട്വീറ്റ് ചെയ്തത്. സിനിമാ താരങ്ങള്‍, ആക്ടിവിസ്റ്റുകള്‍ തുടങ്ങി നിരവധി സ്ത്രീകള്‍ക്കെതിരായ വ്യാപക സൈബര്‍ ബുള്ളിയിങ് പ്രതിരോധിക്കുക എന്ന …

Read More »

സ്ത്രീകളോട് ലൈംഗികാതിക്രമം നടത്തിയ രണ്ട് യുവാക്കളെ പരസ്യമായി ശിക്ഷിച്ച്‌ പൊലീസ്…

പട്ടാപ്പകല്‍ സ്ത്രീകളോട് മോശമായി പെരുമാറിയ യുവാക്കളെ പരസ്യമായി ശിക്ഷിച്ച്‌ മധ്യപ്രദേശ് പൊലീസ്. ലൈംഗികാതിക്രമം നടത്തിയ രണ്ട് യുവാക്കളെയാണ് പോലീസ് പരസ്യമായി ശിക്ഷിച്ചത്. പൊതുനിരത്തില്‍ പരസ്യമായി ഏത്തമിടീച്ചായിരുന്നു പോലീസ് ശിക്ഷ നടപ്പിലാക്കിയത്. നാട്ടുകാര്‍ നോക്കിനില്‍ക്കെ തന്നെയാണ് തിരക്കേറിയ നഗരത്തിലൂടെ യുവാക്കളെ ലാത്തികൊണ്ട് തല്ലി ഏത്തമിടീച്ചത്. മധ്യപ്രദേശിലെ ദേവാസിലാണ് സംഭവം. ലൈംഗിക ചുവയോടെ പെണ്‍കുട്ടികളോട് സംസാരിക്കുകയും, നിരന്തരം ശല്യം ചെയ്യുകയും ചെയ്ത രണ്ട് പേരെയാണ് പൊലീസ് പരസ്യമായി ശിക്ഷിച്ചത്. യുവാക്കളുടെ ശല്യം കാരണം …

Read More »

90 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യത; 24 മണിക്കൂറിനകം ചുഴലിക്കാറ്റ് തീരം തൊടും; അതീവ ജാഗ്രത…

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം നിവാര്‍ ചുഴലിക്കാറ്റായി രൂപാന്തരം പ്രാപിച്ച്‌ 24 മണിക്കൂറിനകം തമിഴ്‌നാട്- പുതുച്ചേരി തീരത്ത് വീശിയടിക്കും. പുതുച്ചേരിയിലെ കാരക്കലിനും തമിഴ്‌നാട്ടിലെ മാമല്ലപുരത്തിനും ഇടയില്‍ തീരം തൊടുന്ന ചുഴലിക്കാറ്റില്‍ ജാഗ്രത പാലിക്കാന്‍ കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അടുത്ത 24 മണിക്കൂറിനുള്ളില്‍ തെക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം തീവ്രമായി ചുഴലിക്കാറ്റായി മാറുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. തമിഴ്‌നാട്- പുതുച്ചേരി തീരങ്ങളിലേക്ക് നീങ്ങുന്ന ചുഴലിക്കാറ്റില്‍ ജാഗ്രത പാലിക്കണം. …

Read More »

ഹെല്‍മറ്റ് ധരിക്കാത്തതിന് ബോളിനുഡ് താരം തപ്‌സി പന്നുവിന് പിഴ…

ബോളിനുഡ് താരം തപ്‌സി പന്നുവിന് ഹെല്‍മറ്റ് ധരിക്കാതെ ബൈക്ക് ഓടിച്ചതിന് പിഴ ഈടാക്കി. ‘രശ്മി റോക്കറ്റ്’ എന്ന സിനിമയുടെ ചിത്രീകരണത്തിനാണ് താരം ഹെല്‍മെറ്റ് ധരിക്കാതെ ബൈക്ക് ഓടിച്ചത്. തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ തപ്‌സി തന്നെയാണ് ഈ വിവരം പങ്കുവെച്ചത്. ഹെല്‍മറ്റില്ലാതെ ബൈക്ക് ഓടിക്കുന്ന ചിത്രമാണ് തപ്‌സി പങ്കുവച്ചത്. ‘ഹെല്‍മറ്റ് ധരിക്കാത്തതിന് ഫൈന്‍ കിട്ടുന്നതിന് തൊട്ട് മുന്‍പ്’ എന്നാണ് തപ്‌സി ചിത്രത്തിന് കൊടുത്ത കാപ്ക്ഷന്‍. നിരവധി താരങ്ങളാണ് തപ്‌സിയുടെ പോസ്റ്റിന് താഴെ കമന്റ് …

Read More »

24 മണിക്കൂറിനിടെ 45,882 കേസുകള്‍; രാജ്യത്ത് 90 ലക്ഷം കടന്ന് കോവിഡ് കേസുകള്‍; രോഗമുക്തി നിരക്കും ഉയരുന്നു…

കഴിഞ്ഞ 24 മണിക്കൂറിനിടെ 45,882 കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതോടെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 90,04,365 ആയി ഉയര്‍ന്നിരിക്കുകയാണ്. ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തിന്‍റെ ഏറ്റവും പുതിയ കണക്കുകള്‍ അനുസരിച്ച്‌ ഇതില്‍ 84,28,410 പേര്‍ രോഗമുക്തി നേടിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം ചികിത്സയിലിരുന്ന 44,807 പേരാണ് രോഗമുക്തരായത്. നിലവില്‍ 4,43,794 സജീവ കേസുകളാണ് രാജ്യത്തുള്ളത്.

Read More »