ശ്രീനഗര്‍: ജമ്മു കശ്മീരിലെ നിയോജക മണ്ഡലങ്ങളുടെ പുനർനിർണ്ണയ വിജ്ഞാപനം ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജി തള്ളി സുപ്രീം കോടതി. ജസ്റ്റിസുമാരായ സഞ്ജയ് കിഷൻ കൗൾ, അഭയ് എസ് ഓക എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി തള്ളിയത്. 2019 ലെ ജമ്മു കശ്മീർ പുനഃസംഘടന നിയമത്തിനെതിരായ ഹർജി നിലവിൽ സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ചിന്‍റെ പരിഗണനയിലാണ്. ആ ഹർജികളുടെ മെറിറ്റിനെക്കുറിച്ച് ഒരു അഭിപ്രായവും രേഖപ്പെടുത്തുന്നില്ലെന്നും ജസ്റ്റിസ് സഞ്ജയ് കിഷൻ കൗൾ അധ്യക്ഷനായ ബെഞ്ച് …
Read More »എല്‍ടിടിഇ നേതാവ് വേലുപ്പിള്ള പ്രഭാകരന്‍ ജീവനോടെയുണ്ട്; അവകാശവാദവുമായി പി നെടുമാരന്‍
തഞ്ചാവൂര്‍: എൽടിടിഇ നേതാവ് വേലുപ്പിള്ള പ്രഭാകരൻ ജീവിച്ചിരിപ്പുണ്ടെന്ന് അവകാശപ്പെട്ട് തമിഴ് നാഷണലിസ്റ്റ് മൂവ്മെന്‍റ് നേതാവ് പി നെടുമാരൻ. വേലുപ്പിള്ള പ്രഭാകരൻ ജീവിച്ചിരിപ്പുണ്ടെന്നും ശരിയായ സമയത്ത് ജനങ്ങൾക്ക് മുന്നിലേക്കെത്തുമെന്നും നെടുമാരൻ പറഞ്ഞു. പ്രഭാകരനുമായും കുടുംബവുമായും തൻ്റെ കുടുംബം ബന്ധം തുടരുന്നുണ്ടെന്നാണ് നെടുമാരന്‍റെ അവകാശവാദം. എന്നാൽ പ്രഭാകരൻ എവിടെയാണെന്ന് ഇപ്പോൾ പറയാനാകില്ലെന്നും നെടുമാരൻ വിശദീകരിച്ചു. പ്രഭാകരന്‍റെ കുടുംബാംഗങ്ങളുടെ അനുമതിയോടെയാണ് വെളിപ്പെടുത്തൽ നടത്തിയതെന്ന് നെടുമാരൻ വ്യക്തമാക്കി. പ്രഭാകരൻ തമിഴ് ഇഴം സംബന്ധിച്ചുള്ള പദ്ധതി ശരിയായ …
Read More »ഖാര്‍ഗെയുടെ പരാമർശം നീക്കം ചെയ്തു; രാജ്യസഭയില്‍ പ്രതിപക്ഷ പ്രതിഷേധം
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷനും പ്രതിപക്ഷ നേതാവുമായ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ പ്രസംഗത്തിൻ്റെ ഭാഗങ്ങള്‍ നീക്കം ചെയ്തതിനെ തുടര്‍ന്ന് രാജ്യസഭയില്‍ പ്രതിപക്ഷ പ്രതിഷേധം. കേന്ദ്ര സര്‍ക്കാരിൻ്റെ സമ്മര്‍ദത്തിന് വഴങ്ങിയാണ് സഭ പ്രവര്‍ത്തിക്കുന്നതെന്നായിരുന്നു അദ്ദേഹത്തിൻ്റെ പരാമർശം. തിങ്കളാഴ്ച സഭ വീണ്ടും സമ്മേളിച്ചയുടൻ രാജ്യസഭാ ചെയർമാൻ ജഗ്ദീപ് ധന്‍കര്‍ ഖർഗെയുടെ വാക്കുകൾ നീക്കം ചെയ്യുകയായിരുന്നു. സമ്മർദ്ദത്തിലാണ് ചെയർ പ്രവർത്തിക്കുന്നതെന്ന് നിങ്ങൾ പലതവണ പരാമർശിച്ചു. ഈ വാക്കുകൾ നീക്കം ചെയ്തു. ചെയർ സമ്മർദ്ദത്തിലാണ് പ്രവർത്തിക്കുന്നതെന്ന് നിങ്ങൾ പറയുമ്പോഴെല്ലാം, …
Read More »കടകളില്‍ കാരണമില്ലാതെ മൊബൈല്‍ നമ്പര്‍ നൽകേണ്ടതില്ല: രാജീവ് ചന്ദ്രശേഖര്‍
ന്യൂഡല്‍ഹി: ഉപഭോക്താക്കൾ ന്യായമായ കാരണങ്ങളില്ലെങ്കിൽ അവരുടെ മൊബൈൽ നമ്പറുകൾ കടകളിൽ നൽകേണ്ടതില്ലെന്ന് കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖർ. ഡിജിറ്റൽ പേഴ്സണൽ ഡാറ്റ പ്രൊട്ടക്ഷൻ ബിൽ അവതരിപ്പിക്കുന്നതിലൂടെ ഡിജിറ്റൽ വ്യക്തിഗത വിവരങ്ങളുടെ ദുരുപയോഗം അവസാനിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പൊതുജനാരോഗ്യ പ്രവർത്തകൻ ദിനേഷ് എസ്. ഠാക്കൂറിന്‍റെ ട്വീറ്റിനു മറുപടിയായാണ് കേന്ദ്രമന്ത്രി ഇക്കാര്യം പറഞ്ഞത്. ഡൽഹി വിമാനത്താവളത്തിലെ ഒരു അനുഭവമാണ് ഠാക്കൂർ ട്വിറ്ററിൽ പങ്കുവച്ചത്. വിമാനത്താവളത്തിലെ ഒരു കടയിൽ നിന്ന് ച്യൂയിംഗ് ഗം പാക്കറ്റ് …
Read More »രാഷ്ടിയത്തിൽ തന്‍റെ പ്രധാന എതിരാളി ജാതിവ്യവസ്ഥ: കമൽ ഹാസൻ
ചെന്നൈ: രാഷ്ടിയത്തിൽ തന്‍റെ പ്രധാന എതിരാളി ജാതിവ്യവസ്ഥയാണെന്ന് മക്കൾ നീതി മയ്യം നേതാവും നടനുമായ കമൽ ഹാസൻ. 21-ാം വയസ്സ് മുതൽ താൻ ജാതിക്കെതിരെ പോരാടുകയാണെന്നും കമൽ പറഞ്ഞു. സംവിധായകൻ പാ രഞ്ജിത്തിന്‍റെ നേതൃത്വത്തിൽ ആരംഭിച്ച നീലം ബുക്സ് കൾച്ചറൽ സെന്‍റർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചക്രം കണ്ടുപിടിച്ചതിനു ശേഷം മനുഷ്യൻ നടത്തിയ ഏറ്റവും വലിയ കണ്ടുപിടുത്തമാണ് ദൈവമെന്നും കമൽ പറഞ്ഞു. നാം സൃഷ്ടിച്ച എന്തെങ്കിലും നമ്മെ തന്നെ ആക്രമിക്കുകയാണെങ്കിൽ, …
Read More »മോദിയെ അദാനിയുമായി ബന്ധപ്പെടുത്തി നടത്തിയ പരാമർശത്തിൽ രാഹുൽ ഗാന്ധിക്ക് നോട്ടീസ്
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അദാനിയുമായി ബന്ധപ്പെടുത്തി നടത്തിയ പരാമർശത്തിൽ കോൺഗ്രസ് എം.പി. രാഹുൽ ഗാന്ധിക്ക് നോട്ടീസ്. പാർലമെന്‍ററി കാര്യ മന്ത്രി പ്രഹ്ലാദ് ജോഷി, ബിജെപി എംപി നിഷികാന്ത് ദുബെ എന്നിവർ രാഹുലിനെതിരെ അവകാശ ലംഘനത്തിന് പരാതി നൽകിയിരുന്നു. തുടർന്നാണ് ലോക്സഭാ സെക്രട്ടേറിയറ്റ് രാഹുൽ ഗാന്ധിക്ക് നോട്ടീസ് അയച്ചത്. പ്രധാനമന്ത്രിക്കെതിരെ സഭയിൽ നുണ പറഞ്ഞു എന്നായിരുന്നു പരാതി. ബുധനാഴ്ചയ്ക്കകം മറുപടി നൽകാനാണ് നോട്ടീസിൽ ആവശ്യപ്പെട്ടിരിക്കുന്നത്. രാഷ്ട്രപതിയുടെ നന്ദിപ്രമേയ ചർച്ചയ്ക്കിടെ പ്രധാനമന്ത്രി …
Read More »സ്വവര്‍ഗാനുരാഗം ക്രിമിനൽ കുറ്റമാക്കുന്നത് അനീതി: ഡി.വൈ ചന്ദ്രചൂഡ്
മുംബൈ: സ്വവര്‍ഗാനുരാഗം ക്രിമിനൽ കുറ്റമാക്കുന്നത് അനീതിയാണന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്. മഹാരാഷ്ട്ര നിയമ സർവകലാശാലയുടെ ബിരുദദാന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 2018 ൽ നവ്തേജ് സിങ് ജോഹർ കേസിൽ അദ്ദേഹം തന്നെ വിധി പ്രസ്താവിച്ച സംഭവങ്ങൾക്ക് അനുസൃതമായാണ് അദ്ദേഹത്തിന്‍റെ പ്രസ്താവന. ഇന്ത്യൻ പീനൽ കോഡിലെ (ഐപിസി) സെക്ഷൻ 377 കാലത്തിന് അനുയോജ്യമല്ലാത്ത നിയമമാണെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. ഇത് ഭരണഘടന ഉറപ്പുനൽകുന്ന സ്വകാര്യതയ്ക്കും വ്യക്തിസ്വാതന്ത്ര്യത്തിനും …
Read More »മുംബൈ-ഡൽഹി എക്സ്പ്രസ് ഹൈവേയുടെ ഒന്നാംഘട്ട ഉദ്ഘാടനം പ്രധാനമന്ത്രി നിർവഹിച്ചു
ജയ്പുർ: മുംബൈ-ഡൽഹി എക്സ്പ്രസ് ഹൈവേയുടെ ഒന്നാം ഘട്ടം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. 1,386 കിലോമീറ്റർ ദൈർഘ്യമുള്ള എക്സ്പ്രസ് ഹൈവേയുടെ ആദ്യ ഘട്ടം രാജസ്ഥാനിലെ ദൗസയിലാണ് ഉദ്ഘാടനം ചെയ്തത്. രാജ്യത്തിനുവേണ്ടിയുള്ള ഞങ്ങളുടെ മന്ത്രം സബ്കാ സാത്ത്, സബ്കാ വികാസ് എന്നതാണെന്നും, ഈ എക്സ്പ്രസ് ഹൈവേ വികസ്വര ഇന്ത്യയുടെ മികച്ച ചിത്രമാണെന്നും മോദി പറഞ്ഞു. ഹൈവേകൾ, തുറമുഖങ്ങൾ, റെയിൽവേ, ഒപ്റ്റിക്കൽ ഫൈബർ എന്നിവയിൽ സർക്കാർ നടത്തിയ നിക്ഷേപവും പുതിയ മെഡിക്കൽ …
Read More »അസമിലെ നാഗോണിൽ തീവ്രത 4 രേഖപ്പെടുത്തിയ ഭൂചലനം
ഗുവാഹത്തി: അസമിലെ നാഗോണിൽ ഭൂചലനം അനുഭവപ്പെട്ടു. ഞായറാഴ്ച വൈകിട്ട് 4.18 ഓടെയാണ് തീവ്രത 4 രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത്. ഗുജറാത്തിലെ സൂറത്ത് ജില്ലയിലും കഴിഞ്ഞ ദിവസം ഭൂചലനം അനുഭവപ്പെട്ടിരുന്നു. തീവ്രത 3.8 ആണ് രേഖപ്പെടുത്തിയത്. പുലർച്ചെ 12:52 ന് ഉണ്ടായ ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം സൂറത്തിൽ നിന്ന് 27 കിലോമീറ്റർ മാറി പടിഞ്ഞാറ് തെക്ക് പടിഞ്ഞാറായിട്ടാണ്.
Read More »10,800 കിലോമീറ്ററിലേറെ സഞ്ചാരം; പ്രധാനമന്ത്രിക്ക് 4 ദിവസത്തേക്ക് തിരക്കേറിയ ഷെഡ്യൂള്‍
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് 4 ദിവസത്തേക്ക് തിരക്കേറിയ ഷെഡ്യൂൾ. 90 മണിക്കൂറിനുള്ളിൽ ത്രിപുരയിലെ അഗർത്തല, മഹാരാഷ്ട്രയിലെ മുംബൈ, ഉത്തർപ്രദേശിലെ ലഖ്നൗ, കർണാടകയിലെ ബെംഗളൂരു, രാജസ്ഥാനിലെ ദൗസ ഉൾപ്പടെ 10,800 കിലോമീറ്ററിലധികം സഞ്ചരിക്കുന്ന മോദി പത്ത് പൊതുപരിപാടികളെ അഭിസംബോധന ചെയ്യും. ഫെബ്രുവരി 10ന് ഡൽഹിയിൽ നിന്ന് ലഖ്നൗവിലെത്തിയ പ്രധാനമന്ത്രി ഉത്തർ പ്രദേശ് ആഗോള നിക്ഷേപക ഉച്ചകോടി ഉദ്ഘാടനം ചെയ്തു. തുടർന്ന് അദ്ദേഹം മുംബൈയിലെത്തി 2 വന്ദേ ഭാരത് ട്രെയിനുകൾ ഫ്ളാഗ് …
Read More »