Breaking News

National

എല്ലാം ശിവശങ്കറിന്റെ തലയിൽ കെട്ടിവെച്ച്‌ രക്ഷപ്പെടാൻ ശ്രമിക്കുകയാണ് മുഖ്യമന്ത്രി: രമേശ് ചെന്നിത്തല..

എല്ലാം ശിവശങ്കറിന്റെ തലയില്‍ കെട്ടിവെച്ച്‌ രക്ഷപ്പെടാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്ന് തുറന്നടിച്ച്‌ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ലാവലിന്‍ അഴിമതി നടന്നപ്പോഴും പിണറായി വിജയന്‍ ചെയ്തത് ഇതുതന്നെയാണ്. അഴിമതിക്ക് നേതൃത്വം കൊടുക്കുകയും അഴിമതിയില്‍ പങ്കാളികയാവുകയും ചെയ്തിട്ട് ഉദ്യോഗസ്ഥരുടെ തലയില്‍ കെട്ടിവെച്ച മുന്‍ വൈദ്യുത മന്ത്രിയെ കേരളം കണ്ടിട്ടുണ്ട്. ഇപ്പോള്‍ അതേ രീതിയില്‍ ശിവശങ്കറിന്റെ തലയില്‍ മുഴുവന്‍ കെട്ടിവെച്ച്‌ രക്ഷപ്പെടാന്‍ ശ്രമിക്കുന്ന മുഖ്യമന്ത്രിയെയാണ് കാണുന്നത്. 21 തവണ സ്വപ്ന കള്ളക്കടത്ത് നടത്തിയപ്പോഴും മുന്‍ …

Read More »

സംസ്ഥാനത്ത് ഇന്ന് 7020 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു ; 26 മരണം ; 6037 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെ രോഗം…

സംസ്ഥാനത്ത് ഇന്ന് 7020 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 168 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 26 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ച്‌ ചികിത്സയിലായിരുന്ന 8474 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തൃശൂര്‍ 983 എറണാകുളം 802 തിരുവനന്തപുരം 789 ആലപ്പുഴ 788 കോഴിക്കോട് 692 മലപ്പുറം 589 കൊല്ലം 482 കണ്ണൂര്‍ …

Read More »

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ കുറവ് രേഖപ്പെടുത്തി ; ഇന്ന് പവന് ഒറ്റയടിയ്ക്ക് കുറഞ്ഞത്….

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ കുറവ് രേഖപ്പെടുത്തി. ഇന്ന് പവന് ഒറ്റയടിയ്ക്ക് കുറഞ്ഞത്‌ 240 രൂപയാണ്. ഇതോടെ പവന് 37,480 രൂപയിലാണ് സംസ്ഥാനത്തെ സ്വര്‍ണ്ണ വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 4685 രൂപയിലുമാണ് വ്യാപാരം നടക്കുനത്. രണ്ടുദിവസംമുമ്ബ് 37,880 രൂപയിലേയ്ക്ക് ഉയര്‍ന്ന സ്വര്‍ണ വിലയിലാണ് ഇപ്പോള്‍ ഇടിവുണ്ടായിരിക്കുന്നത്.

Read More »

സംസ്ഥാനത്ത് ഇന്ന് 8,790 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു; 24 മരണം; 4702 പേർക്ക് സമ്ബർക്കത്തിലൂടെ …

സംസ്ഥാനത്ത് ഇന്ന് 8,790 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി കെ കെ ശൈലജ അറിയിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 178 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 27 മരണങ്ങളാണ് ഇന്ന് കൊവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ച്‌ ചികില്‍സയിലായിരുന്ന 7660 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. എറണാകുളം 1250 കോഴിക്കോട് 1149 തൃശൂര്‍ 1018 കൊല്ലം 935 ആലപ്പുഴ 790 തിരുവനന്തപുരം 785 കോട്ടയം 594 മലപ്പുറം 548 …

Read More »

ഐപിഎല്‍: ഡല്‍ഹി ക്യപിറ്റല്‍സിനെ‌ തകര്‍ത്ത്‌ ഹൈദരാബാദ്…!

ഐപിഎല്ലില്‍ കരുത്തരായ ഡല്‍ഹി ക്യപിറ്റല്‍സിനെ 88 റണ്‍സിന്‌ തകര്‍ത്ത്‌ ഹൈദരാബാദ്‌. സാഹയുടെ മിന്നും ബലത്തില്‍ ബലത്തില്‍ 200ന്‌ മുകളില്‍ സ്‌കോര്‍ ഉയര്‍ത്തിയ ഹൈദരാബാദ്‌ 19ാം ഓവറില്‍ 131 റണ്‍സില്‍ നില്‍ക്കെ ഡല്‍ഹിയെ ഓള്‍ഔട്ടാക്കുകയായിരുന്നു. മൂന്ന്‌ വിക്കറ്റ്‌ വീഴ്‌ത്തിയ റാഷിദ്‌ ഖാനും രണ്ട്‌ വീതം വിക്കറ്റ്‌ വീഴ്‌ത്തിയ എസ്‌ ശര്‍മയുമാണ്‌ ഡല്‍ഹിയെ തകര്‍ത്തത്‌. 35 പന്തില്‍ നിന്ന്‌ 36 റണ്‍സ്‌ നേടിയ റിഷഭ്‌ പന്താണ്‌ ഡല്‍ഹി നിരയിലെ ഉയര്‍ന്ന സ്‌കോര്‍ കണ്ടെത്തിയത്‌. …

Read More »

സംസ്ഥാനത്ത് ഇന്ന് 5457 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; 24 മരണം; 4702 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെ രോഗം…

സംസ്ഥാനത്ത് ഇന്ന് 5457 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. 24 മരണങ്ങളാണ് ഇന്ന് കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 88 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 4702 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 607 പേരുടെ സമ്ബര്‍ക്ക ഉറവിടം വ്യക്തമല്ല. 60 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചു. രോഗം സ്ഥിരീകരിച്ച്‌ ചികിത്സയിലായിരുന്ന 7015 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. കോവിഡ് സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക് തൃശൂര്‍ …

Read More »

രാജ്യത്ത് അണ്‍ലോക്ക് 5 നവംബര്‍ 30 വരെ നീട്ടി..?

രാജ്യത്ത് അണ്‍ലോക്ക് 5 നവംബര്‍ 30 വരെ നീട്ടി. ഇത് സംബന്ധിച്ച്‌ കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഉത്തരവിറക്കി. ഇതോടെ നിലവിലെ നിയന്ത്രണങ്ങള്‍ തുടരും. കഴിഞ്ഞ മാസം മുപ്പതിന് പ്രാബല്യത്തില്‍ വന്ന ഉത്തരവ് നവംബര്‍ 30വരെ തുടരാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം തീരുമാനിക്കുകയായിരുന്നു. ഒക്ടോബര്‍ 15 മുതല്‍ രാജ്യത്തെ സ്‌കൂളുകളും കോളജുകളും തുറക്കാന്‍ തീരുമാനമായിരന്നു. 50 ശതമാനം സീറ്റുകളില്‍ ആളുകളെ പ്രവേശിപ്പിച്ചു സിനിമ തിയറ്ററുകളും പ്രവര്‍ത്തിപ്പിക്കാനും പാര്‍ക്കുകള്‍ തുറക്കാനും അനുമതി നല്‍കിയിരുന്നു. സ്‌കൂളുകളും കോളജുകളും …

Read More »

ഗോ കൊറോണ ഗോ മുദ്രാവാക്യം വിളിച്ച കേന്ദ്രമന്ത്രി രാംദാസ് അത്താവലെക്ക് കോവിഡ് സ്ഥിരീകരിച്ചു…

ഗോ കൊറോണ ഗോ മുദ്രാവാക്യം വിളിച്ച കേന്ദ്രമന്ത്രി രാംദാസ് അത്താവലെക്ക് കോവിഡ് സ്ഥിരീകരിച്ചതായ് റിപ്പോർട്ട്. അന്തരാഷ്ട്ര വാർത്ത ഏജൻസിയാണ് ഇത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ചുമയും ശരീര വേദനയും അനുഭവപെട്ടതിനെത്തുടർന്ന് അദ്ദേഹം കോവിഡ് പരിശോധനക്ക് വിധേയനാവുകയായിരുന്നു. അദ്ദേഹത്തെ മുംബൈയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംവിധായകൻ അനുരാഗ് കശ്യപിനെതിരെ ലൈംഗിക പീഡന പരാതി നൽകിയ നടി പായൽ ഘോഷ് തന്റെ പാർട്ടിയായ റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യ ചേരുന്ന ചടങ്ങിൽ കേന്ദ്രമന്ത്രി പങ്കെടുത്തിരുന്നു. അനവധി …

Read More »

സംസ്ഥാനത്ത് തുലാവര്‍ഷം നാളെ മുതല്‍; ശക്തമായ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകള്‍ക്ക് അതീവജാഗ്രതാ മുന്നറിയിപ്പ്…

കേരളത്തിൽ തുലാവർഷം നാളെ മുതൽ ഉണ്ടാകുമെന്ന് മുന്നറിയിപ്പ്. സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്. ഇതേതുടർന്ന് മൂന്ന് ജില്ലകൾക്ക് അതീവ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്.  ഇന്ന് മുതൽ മലയോര ജില്ലകളിൽ ഇടി മിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു. കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തെക്കൻ കേരളത്തിലും മധ്യകേരളത്തിലും വരും ദിവസങ്ങളിൽ കൂടുതൽ മഴയ്ക്ക് സാധ്യതയുണ്ട്. പത്തനംതിട്ട, കോട്ടയം, …

Read More »

കേരളത്തിലേക്ക് വരുന്നവർക്കുള്ള പുതിയ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ച് ആരോഗ്യ മന്ത്രാലയം…

കേരളത്തിലേക്ക് വരുന്നവര്‍ക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ ടീച്ചര്‍ അറിയിച്ചു. ഇതിന്‍റെ ഭാഗമായി അതിര്‍ത്തികളില്‍ പരിശോധന ശക്തമാക്കും. കൊവിഡ് ഭേദമായവരില്‍ പലര്‍ക്കും മറ്റ് ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാകുന്നത് കൂടുതലായി കണ്ടു വരുന്നുണ്ട്. ഇവരെ ചികിത്സിക്കാന്‍ പോസ്റ്റ് കൊവിഡ് ക്ലിനിക്കുകള്‍ സംസ്ഥാനത്ത് എല്ലായിടത്തും തുടങ്ങുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു. രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യമാണ് കേരളത്തില്‍ ഇപ്പോള്‍ ഉള്ളത്. സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിച്ചാല്‍ നവംബറില്‍ രോഗവ്യാപനം കുറഞ്ഞേക്കുമെന്നും മന്ത്രി …

Read More »