Breaking News

National

ഇറച്ചിവെട്ടുകാരന്റെ കത്തിമോഷ്ടിച്ച്‌ ആൾക്കൂട്ടത്തിന് നേരെ 30കാരന്റെ അക്രമം; ഒരാൾ കൊല്ലപ്പെട്ടു, 5 പേർക്ക് പരിക്ക്; ഒരാള്‍ ഗുരുതരാവസ്ഥയില്‍…

ഇറച്ചിവെട്ടുകാരന്റെ കത്തിമോഷ്ടിച്ച്‌ ആൾക്കൂട്ടത്തിന് നേരെ 30കാരന്റെ അക്രമം. സംഭവത്തിൽ ഒരാൾ കൊല്ലപ്പെട്ടു. അഞ്ചു പേർക്ക് പരിക്കേറ്റിട്ടുണ്ട്. കുത്തേറ്റ ഒരാൾ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്. ഞായറാഴ്ച ബെംഗളുരുവിലായിരുന്നു നാട്ടുകാരെ ഞെട്ടിച്ച സംഭവം അരങ്ങേറിയത്. ഗണേഷ് എന്നയാളാണ് കൊലപാതകം നടത്തിയതെന്നാണ് പ്രാഥമിക നിഗമനം. കോട്ടൺപേട്ട് മേഖലയിലെ ഇറച്ചിക്കടയിൽ ഇറച്ചി വാങ്ങാനെത്തിയ ഗണേഷ് അവിടെ നിന്ന് കത്തി മോഷ്ടിക്കുകയായിരുന്നു. തുടർന്ന് കത്തിയുമായി ഓടിപ്പോയ ഇയാൾ ആറ് പേരെ ആക്രമിക്കുകയായിരുന്നു. ആളുകൾ അറിയച്ചതിനെ തുടർന്ന് എത്തിയ …

Read More »

കോവിഡ് രണ്ടാംഘട്ട വ്യാപനം ഉണ്ടായേക്കും : മുന്നറിയിപ്പുമായി ആരോഗ്യ വിദഗ്ധര്‍ രംഗത്ത്‌…

കേരളത്തിലടക്കം രാജ്യത്ത് ശൈത്യകാലം വരാനിരിക്കെ ശക്തമായ മുന്നറിയിപ്പുമായി ആരോഗ്യ രംഗത്തെ വിദഗ്ദര്‍ രംഗത്ത്. ശൈത്യകാലത്ത് കോവിഡ് രണ്ടാംഘട്ട വ്യാപനം ഉണ്ടായേക്കാമെന്നാണ് ആരോഗ്യ വിദഗ്ദര്‍ നല്‍കുന്ന മുന്നറിയിപ്പ്. കേരളമുള്‍പ്പെടെയുള്ള 5 സംസ്ഥാനങ്ങളിലൊഴികെ രാജ്യത്ത് എല്ലായിടത്തും 3 ആഴ്ചയായി കോവിഡ് വ്യാപനം കുറയുകയാണ്. എന്നാല്‍, ശൈത്യ മാസങ്ങളില്‍ രണ്ടാം വ്യാപനം ഉണ്ടായേക്കാമെന്നാണ് വിലയിരുത്തല്‍. ‘ഞാൻ തിലകൻ ചേട്ടനോട് ചെയ്യാൻ പാടില്ലാത്ത തെറ്റ് ചെയ്തു’; മാപ്പ് പറഞ്ഞ് സിദ്ധിഖ്… യൂറോപ്യന്‍ രാജ്യങ്ങളില്‍ അടക്കം പലയിടത്തും …

Read More »

പാലക്കാട് വ്യാജമദ്യ ദുരന്തം ?; മൂന്ന് മരണം; സ്ത്രീകള്‍ ഉള്‍പ്പെടെ ആശുപത്രിയില്‍…

കഞ്ചിക്കോടിനു സമീപം പയറ്റുകാട് ആദിവാസി കോളനിയില്‍ മദ്യം കഴിച്ച്‌ മൂന്നുപേര്‍ മരിച്ചു. മദ്യപിച്ചതിനെ തുടര്‍ന്ന് കോളനിയിലെ രാമന്‍, അയ്യപ്പന്‍, ശിവന്‍ എന്നിവര്‍ ഇന്നലെയും ഇന്നുമായുമാണ്‌ മരണപ്പെട്ടത്. അതേസമയം, വ്യാജമദ്യം കഴിച്ചതാണ് മരണകാരണമെന്നും സംശയമുയര്‍ന്നിട്ടുണ്ട്. ഞായറാഴ്ച വൈകീട്ടാണ് കോളനി നിവാസികള്‍ സംഘം ചേര്‍ന്ന് മദ്യപിച്ചത്. രാത്രിയോടെ ഇവരിലൊലാള്‍ കുഴഞ്ഞു വീഴുകയും ചര്‍ദ്ദിക്കുകയും തുടര്‍ന്ന് മരണപ്പെടുകയുമായിരുന്നു. രണ്ടുപേരെ ഇന്ന് പുലര്‍ച്ചെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഘത്തോടൊപ്പം മദ്യപിച്ച സ്ത്രീകളുള്‍പ്പെടെയുള്ളവരെ അവശനിലയിലായതിനെ തുടര്‍ന്ന് പാലക്കാട് …

Read More »

സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു; മികച്ച നടന്‍ സുരാജ് വെഞ്ഞാറമ്മൂട്, മികച്ച നടി കനി കുസൃതി…

50-ാമത് സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. സാംസ്‌കാരിക വകുപ്പ് മന്ത്രി എ കെ ബാലനാണ് പ്രഖ്യാപനം നടത്തിയത്. മികച്ച നടന്‍ സുരാജ് വെഞ്ഞാറമ്മൂട്. മികച്ച നടി കനി കുസൃതി. ഷിനോസ് റഹ്മാനും സഹോദരന്‍ സജാസ് റഹ്മാനും ചേര്‍ന്ന് സംവിധാനം ചെയ്ത വാസന്തിയാണ് മികച്ച ചിത്രം. മികച്ച സംവിധായകനുള്ള പുരസ്‌കാരം ലിജോ ജോസ് നേടി. ‘ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍ വേര്‍ഷന്‍ 5.25’, ‘വികൃതി’ സിനിമകളിലെ അഭിനയം പരിഗണിച്ചാണ് സുരാജിന് പുരസ്‌കാരം. ധോണിയുടെ മകള്‍ക്കെതിരായ …

Read More »

സംസ്ഥാനത്ത് ഇന്ന് 5930 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; 22 മരണം; സമ്പര്‍ക്കത്തിലൂടെ രോഗം 4767 പേര്‍ക്ക്…

സംസ്ഥാനത്ത് ഇന്ന് 5930 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 4767 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 195 പേരുടെ സമ്ബര്‍ക്ക ഉറവിടം വ്യക്തമല്ല. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 48 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 86 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്. 195 ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്. കോവിഡ് ബാധമൂലമുള്ള 22 മരണങ്ങള്‍കൂടി ഇന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. രോഗം സ്ഥിരീകരിച്ച്‌ ചികിത്സയിലായിരുന്ന 7836 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ധോണിയുടെ …

Read More »

ധോണിയുടെ മകള്‍ക്കെതിരായ ബലാത്സംഗ ഭീഷണി; പ്രതികരണവുമായി മാധവന്‍

ഐപിഎല്ലിൽ ടീമായ ചെന്നൈ സൂപ്പർ കിംഗ്‌സിൻറെ തോൽവിക്ക് പിന്നാലെ എം എസ് ധോണിയുടെ മകൾക്കെതിരെ ബലാത്സംഗ ഭീഷണിയുണ്ടായ സംഭവത്തിൽ രൂക്ഷമായ പ്വുരതികരണമായി നടൻ മാധവൻ. സംഭവത്തിൽ 16 വയസുകാരൻ അറസ്റ്റിലായതിന് പൊലീസിന് അഭിനന്ദനം അറിയിക്കുന്നതിനൊപ്പം ഇൻറർനെറ്റിൽ ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരെ മുഖമില്ലാത്ത രാക്ഷസന്മാരെന്നാണ് മാധവൻ വിളിക്കുന്നത്. ഇൻറർനെറ്റിൽ എന്തുംവിളിച്ച്‌ പറയാമെന്ന് കരുതുന്നവർക്കെതിരെ, അവർ കൌമാരക്കാരാണെങ്കിൽ കൂടിയും കർശന നടപടികൾ സ്വീകരിക്കേണ്ട സമയമാണ് ഇതെന്നും മാധവൻ ട്വീറ്ററിൽ കൂടി വിമർശിച്ചു.

Read More »

അഭ്യൂഹങ്ങള്‍ക്ക് വിരാമം; നടി ഖുഷ്ബു ബി ജെ പിയില്‍ ചേര്‍ന്നു; രാജ്യത്തെ നയിക്കാന്‍ മോദിയെ പോലെ ഒരാള്‍ വേണം : ഖുശ്ബു…

കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്ന പുതിയ തീരുമാനത്തില്‍ സന്തോഷം അറിയിച്ച്‌ ഖുശ്ബു സുന്ദര്‍. രാജ്യത്തെ നയിക്കാന്‍ പ്രധാമന്ത്രിയായ നരേന്ദ്ര മോദിയെ പോലെ ഒരാള്‍ വേണമെന്നും മോദിയെ പോലെ ഒരു നേതാവ് ഉണ്ടായാലേ നാടിന് മുന്നേറ്റം ഉണ്ടാകൂവെന്നും ഖുശ്ബു പറഞ്ഞു. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ തമിഴ്‌നാട്ടില്‍ ബിജെപി വലിയ മുന്നേറ്റം നടത്തുമെന്നും ബിജെപിക്ക് വേണ്ടി ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കുമെന്നും ഖുശ്ബു പറഞ്ഞു. എന്താണ് നാടിന് നല്ലതെന്ന് പത്തു വര്‍ഷം രാഷ്ട്രീയത്തില്‍ നിന്നപ്പോള്‍ തനിക്ക് …

Read More »

‘മാറ്റം അനിവാര്യം’; ബി.ജെ.പിയില്‍ ചേക്കേറാന്‍ ഖുശ്ബു; കോണ്‍ഗ്രസ് അംഗത്വം രാജിവെച്ചു…

സിനിമാതാരവും രാഷ്ട്രീയ നേതാവുമായ ഖുശ്ബുവിനെ എഐസിസി വക്താവ് സ്ഥാനത്ത് നിന്ന് നീക്കിയതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് അംഗത്വം രാജിവച്ചു. രാജിക്കത്ത് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്ക് കൈമാറി. എന്നാല്‍ താരം ബിജെപിയിലേക്ക് ചേക്കേറാനുള്ള ചുവടുവെപ്പിന്റെ തുടക്കമാണ് ഈ രാജി എന്നതാണ് അഭ്യൂഹങ്ങള്‍. അതേസമയം ഖുശ്ബു ബിജിപിയിലേക്ക് വരുന്നു എന്ന വാര്‍ത്തകള്‍ ഉയര്‍ന്നിരുന്നു. ദേശീയ മാധ്യമങ്ങള്‍ ഉള്‍പ്പെടെ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തു. ബിജെപി ദേശീയ നേതാക്കളെ കാണാനായി ഖുശ്ബു ഡല്‍ഹിയില്‍ എത്തിയതായും വാര്‍ത്ത …

Read More »

കോവിഡില്‍ മുങ്ങി കേരളം; സമ്ബര്‍ക്കത്തിലൂടെ മാത്രം 10,471 പേര്‍ക്ക് കോവിഡ് ; 23 മരണം…

സംസ്ഥാനത്ത് ഇന്ന് 11,755 പേര്‍ക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. കോവിഡ് അവലോകന യോഗത്തിനുശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. കേരളത്തിലെ ഏറ്റവും ഉയര്‍ന്ന പ്രതിദിന കോവിഡ് കണക്കാണിത്. ഇന്ന് സമ്ബര്‍ക്കത്തിലൂടെ മാത്രം 10,471 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. അതില്‍ 952 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. 23 പേരുടെ മരണം ഇന്ന് കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. പതിനാറാം വയസ്സിൽ മാറിമറിഞ്ഞ സണ്ണി ലിയോണിൻറെ ജീവിതം…Read more ഇന്ന് …

Read More »

ന്യൂനമര്‍ദ്ദം ശക്തിപ്രാപിക്കുന്നു : സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത : അതീവ ജാഗ്രതാ മുന്നറിയിപ്പ്

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം ശക്തിപ്രാപിക്കുന്നതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കേരളത്തില്‍ മഴ കനക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. പതിനാറാം വയസ്സിൽ മാറിമറിഞ്ഞ സണ്ണി ലിയോണിൻറെ ജീവിതം…Read more ശക്തമായ മഴയ്‌ക്കൊപ്പം അതിതീവ്ര ഇടിമിന്നലിനും സാധ്യതയെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് കണ്ണൂര്‍ ജില്ലകളില്‍ ഇന്നും നാളെയും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വിജയ് പി. നായരെ മര്‍ദിച്ച കേസ്: ഭാഗ്യലക്ഷ്മിയും സുഹൃത്തുക്കളും ഒളിവില്‍; ഉടന്‍ അറസ്റ്റ് …

Read More »