വാങ്ങാന്‍ ആളില്ലെങ്കിലും രാജ്യത്തെ സ്വര്‍ണ്ണവില കുതിച്ചുയര്‍ന്ന് സര്‍വകാല റെക്കോര്‍ഡിലെത്തി. പവന് 32800 രൂപയാണ് ഇന്ന് രേഖപ്പെടുത്തിയത്. ഗ്രാമിന് 4100 രൂപയും. മാര്‍ച്ച് ആറിലെ 32320 എന്ന റെക്കോര്‍ഡ് വിലയാണ് ഇപ്പോള്‍ തകര്‍ന്നിരിക്കുന്നത്. സുരക്ഷിത നിക്ഷേപമെന്ന പ്രത്യേകത തന്നെയാണ് വിപണികളെല്ലാം നിശ്ചലമായ ഈ കൊവിഡ് കാലത്തും സ്വര്‍ണ്ണത്തിന്റെ ആകര്‍ഷണീയത വര്‍ധിപ്പിക്കാന്‍ കാരണം. അപകടസാധ്യത കൂടുതലുളള അസറ്റ് ക്ലാസുകളില്‍ നിന്ന് നിക്ഷേപകര്‍ ഡോളര്‍, സ്വര്‍ണ്ണം തുടങ്ങിയ സുരക്ഷിത താവളങ്ങളിലേക്ക് മാറുകയാണെന്നാണ് കൊട്ടക് സെക്യൂരിറ്റീസിലെ …
Read More »49 % കൊറോണ കേസുകളും രാജ്യത്ത് റിപോര്‍ട്ട് ചെയ്തത് കഴിഞ്ഞ അഞ്ചുദിവസത്തിനുള്ളില്‍; രോഗബാധിതരുടെ എണ്ണം 4200 കടന്നു…
രാജ്യത്ത് ഇതുവരെ സ്ഥിരീകരിച്ച കോവിഡ്-19 കേസുകളില്‍ 49ശതമാനവും റിപോര്‍ട്ട് ചെയ്തത് കഴിഞ്ഞ അഞ്ചു ദിവസത്തിനിടെ. ഇന്ത്യ ഇതുവരെ സമൂഹ വ്യാപനത്തിലേക്ക് എത്തിയതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ സ്ഥിരീകരിച്ചിട്ടില്ലെങ്കിലും അതിവേഗത്തിലാണ് കോവിഡ് വ്യാപനം നടക്കുന്നതെന്ന് വ്യക്തമാക്കുന്ന ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. മാര്‍ച്ച് 10നും 20 ഇടയിലുള്ള 10 ദിവസത്തിനുള്ളില്‍ രാജ്യത്ത് കൊറോണ ബാധിതരുടെ എണ്ണം 50ല്‍ 190ലേക്കെത്തി. മാര്‍ച്ച് 25 ഓടെ ഇത് 606 ആയി. മാര്‍ച്ച് അവസനത്തോടെ രാജ്യത്ത് കൊറോണ ബാധിതരുടെ …
Read More »കോവിഡ് പ്രതിരോധത്തില്‍ ഇന്ത്യ ലോകത്തിനു മാതൃക: പ്രധാനമന്ത്രി നരേന്ദ്ര മോദി.
ബി.ജെ.പിയുടെ 40ാം സ്ഥാപക വാര്‍ഷികദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്തു. കോവിഡ് പ്രതിരോധത്തില്‍ ഇന്ത്യ ലോകത്തിന് തന്നെ മാതൃകയാണെന്നും ഈ യുദ്ധത്തില്‍ രാജ്യം ഒറ്റക്കെട്ടാണെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ഈ യുദ്ധത്തില്‍ നാം തളരാനോ വീഴാനോ പാടില്ലെന്നും ലോക്ഡൗണിനോട് ജനങ്ങള്‍ പക്വമായി പെരുമാറിയെന്നും പ്രധാനമന്ത്രി പറഞ്ഞു. കോവിഡിനെതിരെ ഇന്ത്യ സമയോചിത നടപടികള്‍ കൈകൊണ്ടെന്നും ലോകാരോഗ്യ സംഘടന ഇന്ത്യയുടെ തീരുമാനത്തെ അഭിനന്ദിച്ചുവെന്നും പ്രധാനമന്ത്രി കൂട്ടിചേര്‍ത്തു.
Read More »കോവിഡ്-19; വൈറസ് വായുവിലൂടെ പകരില്ല; അമേരിക്കന്‍ ശാസ്ത്രജ്ഞരുടെ വാദം തള്ളി ഐസിഎംആര്‍..
കൊറോണ വൈറസ് വായുവിലൂടെ പകരുമെന്ന അമേരിക്കന്‍ ശാസ്ത്രജ്ഞരുടെ വാദം തള്ളി ഐസിഎംആര്‍ ( ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്). കൊറോണ വൈറസ് വായുവിലൂടെ പകരും എന്നതിന് തെളിവില്ലെന്ന് ഐസിഎംആര്‍ വ്യക്തമാക്കി. രോഗ ബാധ വായുവിലൂടെ പകരുമായിരുന്നുവെങ്കില്‍ വൈറസ് ബാധിതരുടെ കുടുംബങ്ങളിലെ എല്ലാവര്‍ക്കും രോഗബാധ ഉണ്ടാകേണ്ടതായിരുന്നുവെന്ന് ഐസിഎംആര്‍ ചൂണ്ടിക്കാട്ടി. കേന്ദ്ര ആരോഗ്യ മന്ത്രാലയ ജോയിന്റ് സെക്രട്ടറി നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ഐസിഎംആര്‍ ഉദ്യോഗസ്ഥന്‍ ഇക്കാര്യം പറഞ്ഞത്. ചുമയ്ക്കുമ്പോഴോ തുമ്മുമ്പോഴോ പുറത്തുവരുന്ന …
Read More »കൊറോണ ഇരുട്ടിനെ അകറ്റാന്‍ ഐക്യദീപം; പ്രധാനമന്ത്രിയുടെ ആഹ്വാനം ഏറ്റെടുത്ത് രാജ്യം..
കൊറോണ എന്ന ഇരുട്ടിനെ അകറ്റാന്‍ വെളിച്ചം തെളിക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആഹ്വാനം ഏറ്റെടുത്ത് രാജ്യം. ഇന്ന് രാത്രി ഒമ്ബത് മുതല്‍ ഒമ്ബത് മിനിറ്റ് ലൈറ്റുകള്‍ അണച്ച് ദീപം തെളിച്ച് ജനങ്ങള്‍ കോവിഡിനെതിരായ പ്രതിരോധത്തില്‍ അണിചേര്‍ന്നു. രാഷ്ട്രപതി റാം നാഥ് കോവിന്ദ്, ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, കേന്ദ്രമന്ത്രിമാര്‍ സംസ്ഥാന മുഖ്യമന്ത്രിമാര്‍ എന്നിവരെല്ലാം ദീപം തെളിക്കലില്‍ പങ്കാളികളായിഒമ്ബത് മിനിറ്റു നേരം വീടിന്റെ വാതില്‍ക്കലോ ബാല്‍ക്കണികളിലോ നിന്ന് വിളക്കുകള്‍ തെളിക്കുകയോ ടോര്‍ച്ച്, മൊബൈല്‍ ഫോണ്‍ …
Read More »കോവിഡ് 19; രാജ്യത്തിന്റെ അവസ്ഥ ഗുരുതരമാകുന്നു; മരണം നൂറുകടന്നു..
കോവിഡ് ബാധിച്ച് രാജ്യത്തിന്റെ അവസ്ഥ ഗുരുതരമാകുന്നു. രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ഇതിനോടകം 100 കടന്നിരിക്കുകയാണ്. 3,500ലേറെ പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ 535 പുതിയ കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. മുംബൈയില്‍ മാത്രം ഇന്നലെ 52 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. രാജസ്ഥാനിലും കര്‍ണാടകയിലും മധ്യപ്രദേശിലുമാണ് ഇന്നലെ മരണം സ്ഥിരീകരിച്ചത്. ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, ഗുജറാത്ത്, ഒഡീഷ, അസാം എന്നീ സംസ്ഥാനങ്ങളില്‍ പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. മഹാരാഷ്ട്രയില്‍ …
Read More »കൊറോണ വൈറസ്; പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 50 ലക്ഷം സംഭാവന ചെയ്ത് യുവരാജ്..
കൊറോണ ഭീതിയില്‍ രാജ്യം വിറങ്ങലിച്ചു നില്‍ക്കുന്ന അവസ്ഥയില്‍ പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയായ പിഎം കെയറിലേക്ക് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം യുവരാജ് സംഭാവന നല്‍കി. 50 ലക്ഷമാണ് യുവരാജ് സംഭാവനയായ് നല്‍കിയത്. ഗവണ്മെന്റിനെ സഹായിക്കേണ്ട സമയമാണ് ഇപ്പോള്‍ എന്ന് സംഭാവന പ്രഖ്യാപിച്ച ശേഷം യുവരാജ് പറഞ്ഞു.
Read More »കൊറോണക്ക് കാരണം 5ജി?? ടവറുകള്‍ക്ക് തീയിട്ടു; വിഡ്ഢിത്തമെന്ന് യുകെ മന്ത്രി…
5 ജി മൊബൈല്‍ ടെലി കമ്മ്യൂണിക്കേഷന്‍ ടവറുകളാണ് കൊറോണ വൈറസിന്റെ വ്യാപനത്തിനിടയാക്കിയതെന്ന പ്രചാരണം വ്യാജമാണെന്നും അവ അപകടകരമായ വിഡ്ഢിത്തമാണതെന്നും യുകെ. വ്യാജപ്രചാരണത്തിന്റെ അനന്തരഫലമായി ശനിയാഴ്ച യുകെയിലെ നിരവധി ടവറുകള്‍ അഗ്നിക്കിരയാക്കിയതിനെത്തുടര്‍ന്നാണിത്. ഫെയ്‌സ്ബുക്ക് യുട്വൂബ് വഴിയാണ് മൊബൈല്‍ ടവറുകള്‍ കൊറോണ വൈറസ് വ്യാപനത്തിനിടയാക്കുന്നു എന്ന വ്യാജ വാര്‍ത്ത നാടാകെ പ്രചരിച്ചത്. 5ജി ടെലികമ്മ്യൂണിക്കേഷന്‍ ടവറുകള്‍ കൊറോണ വൈറസ് വ്യാപനത്തിനിടയാക്കുമെന്ന വാര്‍ത്തയെ കുറിച്ച് മാധ്യമപ്രവര്‍ത്തകന്‍ ആരാഞ്ഞപ്പോള്‍ ബ്രിട്ടീഷ കാബിനറ്റ് ഓഫീസര്‍ മിനിസ്റ്റര്‍ മൈക്കള്‍ …
Read More »മഹാരാഷ്ട്രയില്‍ കൊറോണ വ്യാപനം വര്‍ധിക്കുന്നു; ഇന്ന് 26 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു…
മഹാരാഷ്ട്രയില്‍ കൊറോണ വൈറസ് വ്യാപനം വര്‍ധിക്കുന്നു. സംസ്ഥാനത്ത് ഇന്ന് 26 പുതിയ കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ സംസ്ഥാനത്തെ കൊറോണ വൈറസ് ബാധിതരുടെ എണ്ണം 661 ആയി. പുതുതായി ഇന്ന് റിപ്പോര്‍ട്ട് ചെയ്ത കേസുകളില്‍ പൂനയില്നിന്നുംവന്ന 17 പേരിലാണ് പോസ്റ്റീവ് ഫലം കണ്ടെത്തിയത്. മൂന്നു പേര്‍ അഹമ്മദ്നഗറില്നിന്നും രണ്ടു പേര്‍ ഔറംഗബാദില്‍നിന്നും എത്തിയവരാണ്. മുംബൈയിലെ കണക്കുകള്‍ പുറത്തുവരാനിരിക്കുന്നതേയുള്ളു. സംസ്ഥാനത്ത് 32 പേരാണ് കൊറോണ ബാധിച്ച് മരിച്ചത്.
Read More »ഒമാനില്‍ 21 പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു; രോഗികളുടെ എണ്ണം 298…
ഒമാനില്‍ ഇന്ന് 21 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 298 ആയി. ഒമാന്‍ ആരോഗ്യ മന്ത്രാലയം ഇന്ന് പുറത്തിറക്കിയ വാര്‍ത്താകുറിപ്പിലാണ് ഇക്കാര്യം അറിയിച്ചത്. ഇതിനോടകം 61 പേര്‍ രോഗ വിമുക്തരായെന്നും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. രോഗം സ്ഥിരീകരിച്ചവരുടെ മേഖല തിരിച്ചുള്ള കണക്കുകള്‍ കഴിഞ്ഞ ദിവസം അധികൃതര്‍ പുറത്തു വിട്ടിരുന്നു. ഇതനുസരിച്ച് മസ്‍കത്ത് ഗവര്‍ണറേറ്റിലാണ് ഏറ്റവുമധികം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. ഇന്നലെ രാജ്യത്ത് …
Read More »