പല്ല് തേക്കുന്നതിനിടെ ബ്രഷ് വായില്‍ തുളഞ്ഞുകയറിയ യുവതിയെ ശസ്ത്രക്രിയയ്ക്ക് വിധേയയാക്കി. തമിഴ്‌നാട് കാഞ്ചീപുരത്താണ് സംഭവം. ഏകാമയ് രേവതി എന്ന യുവതിക്കാണ് പരുക്കേറ്റത്. പല്ല് തേച്ച് കൊണ്ടിരിക്കെ രേവതി തെന്നിവീഴുകയായിരുന്നു. വീഴ്ചയുടെ ആഘാതത്തില്‍ യുവതിയുടെ മുഖം ശക്തമായി തറയിലിടിച്ചതോടെ ബ്രഷ് കവിളിലൂടെ തുളഞ്ഞു കയറുകയായിരുന്നു. ഉടനടി യുവതിയെ കാഞ്ചീപുരത്തെ സര്‍ക്കാര്‍ ആശുപത്രിയിലെത്തിക്കുകയായിരുന്നു. പരിശോധനയില്‍ പല്ലിന്റെ അറക്കുള്ളില്‍ ബ്രഷ് കുടുങ്ങിയതായി കണ്ടെത്തി. തുടര്‍ന്ന് ശാസ്ത്രക്രിയക്ക് വിധേയമാക്കുകയായിരുന്നു. തുടര്‍ന്ന് ശസ്ത്രക്രിയയിലൂടെ ബ്രഷ് മുറിച്ച് മാറ്റുകയായിരുന്നു. …
Read More »ബിഹാറില്‍ ആറ് ആണ്‍കുട്ടികള്‍ ചേര്‍ന്ന് പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെണ്‍കുട്ടികളെ കൂട്ടബലാത്സംഗം ചെയ്തു…
ഷെയ്ഖ്പുര ജില്ലയില്‍ പ്രായപൂര്‍ത്തിയാകാത്ത ആറ് ആണ്‍കുട്ടികള്‍ ചേര്‍ന്ന് പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെണ്‍കുട്ടികളെ കൂട്ടബലാത്സംഗത്തിനിരകളാക്കി. അശ്ലീല വീഡിയോകള്‍ കണ്ടതിന് ശേഷമായിരുന്നു ആണ്‍കുട്ടികളുടെ ആക്രമണം. ബലാത്സംഗത്തിന് പിന്നാലെ സംഭവം പുറത്തുപറയാതിരിക്കാന്‍ പ്രതികള്‍ പെണ്‍കുട്ടികള്‍ക്ക് അഞ്ച് രൂപയും നല്‍കി. കേസില്‍ രണ്ട് പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടികളെ പൊലീസ് പിടികൂടി. വയലില്‍ നിന്ന് പച്ചക്കറി ശേഖരിക്കാന്‍ പോയതായിരുന്നു ഏകദേശം 8, 9 വയസ് തോന്നിക്കുന്ന പെണ്‍കുട്ടികള്‍. ഇതിനിടെ പ്രായപൂര്‍ത്തിയാകാത്ത ആറ് ആണ്‍കുട്ടികള്‍ ചേര്‍ന്ന് ഇവരെ കൂട്ടബലാത്സംഗത്തിനിരയാക്കുകയായിരുന്നു. സംഭവത്തിന് …
Read More »സ്വര്‍ണവില കുതിച്ചുയർന്ന് സർവ്വകാല റെക്കോർഡിൽ, ഇന്ന് ഒറ്റയടിക്ക് കൂടിയത് 1040 രൂപ; 40,000 കടന്നു…
സംസ്ഥാനത്ത് സ്വര്‍ണവില 40,000 കടന്നു. അടുത്തകാലത്ത് ആദ്യമായാണ് സ്വര്‍ണവില 40,000 കടക്കുന്നത്. പവന് 1040 രൂപയാണ് ഒറ്റയടിക്ക് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 40,560 രൂപയായി ഉയര്‍ന്നു. ഗ്രാമിന്റെ വിലയില്‍ 130 രൂപയുടെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. 5070 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. യുക്രൈനിലെ റഷ്യന്‍ സൈനിക നടപടിയാണ് സ്വര്‍ണവിലയില്‍ പ്രതിഫലിച്ചത്. യുക്രൈന്‍ പ്രതിസന്ധിയില്‍ ഓഹരി വിപണികള്‍ ആടിയുലയുന്നതാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്. ഈമാസം ഇതുവരെ 3000ലധികം …
Read More »റഷ്യന്‍ ഇന്ധനം നിരോധിച്ച അമേരിക്കന്‍ നടപടി ബാധിക്കുക ആഗോള വിപണിയെ, പെട്രോള്‍ വില ലിറ്ററിന് 50 രൂപ വരെ ഉയര്‍ന്നേക്കാം, ഇന്ത്യയേയും ബാധിക്കും
റഷ്യയില്‍ നിന്നുള്ള ഇന്ധന ഇറക്കുമതി നിരോധിച്ച അമേരിക്കന്‍ നടപടിയുടെ ആഘാതം അവിടെ മാത്രം ഒതുങ്ങില്ല. യുക്രെയിനിലെ റഷ്യന്‍ അധിനിവേശം കാരണം ഇപ്പോള്‍ തന്നെ ഉയര്‍ന്നു നില്‍ക്കുന്ന അന്താരാഷ്ട്ര വിപണിയിലെ ക്രൂഡ് ഓയിലിന്റെ വില ഇനിയും ഉയരാന്‍ മാത്രമേ അമേരിക്കയുടെ ഈ തീരുമാനം പ്രയോജനം ചെയ്യുകയുള്ളൂ. നിലവിലെ അവസ്ഥയില്‍ 2022 അവസാനം ആകുമ്ബോഴേക്ക് അന്താരാഷ്ട്ര വിപണിയിലെ ക്രൂഡ് ഓയില്‍ വില ബാരലിന് 185 ഡോളര്‍ വരെ എത്തിയേക്കാം എന്നാണ് കരുതുന്നത്. അതിന്റെ …
Read More »പൂച്ചയുടെ കടിയേറ്റ സ്ത്രീകള്‍ മരിച്ചു; ടി.ടി എടുത്തിട്ടും ഫലം കണ്ടില്ല; പേവിഷ ബാധയേറ്റതായി ഡോക്ടര്‍മാര്‍
പൂച്ചയുടെ കടിയേറ്റ് സ്ത്രീകള്‍ മരിച്ചു. രണ്ട് മാസം മുമ്ബ് പൂച്ചയുടെ കടിയേറ്റ സ്ത്രീകളാണ് ചികിത്സയിലിരിക്കെ മരിച്ചത്. ആന്ധ്രാപ്രദേശിലെ കൃഷ്ണ ജില്ലയില്‍ വെമുലമാഡ ഗ്രാമത്തിലാണ് സംഭവം. നാഗമണി (43), കമല (64) എന്നീ സ്ത്രീകളാണ് മരിച്ചത്. പൂച്ച കടിച്ചതിന് പിന്നാലെ രണ്ട് പേരും ആശുപത്രിയിലെത്തിയിരുന്നു. ടിടി കുത്തിവെയ്പ്പ് സ്വീകരിക്കുകയും ചെയ്തു. എന്നാല്‍ കഴിഞ്ഞ വെള്ളിയാഴ്ച ഇരുവരുടെയും ആരോഗ്യനില മോശമാവുകയും വീണ്ടും ആശുപത്രിയില്‍ പ്രവേശിക്കുകയുമായിരുന്നു. ചികിത്സയില്‍ തുടരവേ ശനിയാഴ്ച രാവിലെ 10 മണിയോടെ …
Read More »എണ്ണ വില കുതിച്ചുയരുന്നു; വിനിമയനിരക്കും സ്വര്‍ണവിലയും സര്‍വകാല റെക്കോഡില്‍
അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ എണ്ണവില കുതിച്ചുയരുന്നു. ഒമാന്‍ അസംസ്കൃത എണ്ണവില തിങ്കളാഴ്ച ബാരലിന് 125.16 ഡോളറിലെത്തി. വെള്ളിയാഴ്ച ബാരലിന് 108.87 ഡോളറായിരുന്നു വില. 16.29 ഡോളറാണ് വാരാന്ത്യംകൊണ്ട് വര്‍ധിച്ചത്. ആഗോള മാര്‍ക്കറ്റില്‍ എണ്ണ വില ഇനിയും കുതിച്ചുയരുമെന്നാണ് സാമ്ബത്തിക നിരീക്ഷകര്‍ വിലയിരുത്തുന്നത്. എണ്ണ വില വര്‍ധിച്ചതോടെ അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ സ്വര്‍ണവിലയും ഉയരാന്‍ തുടങ്ങിയിട്ടുണ്ട്. തിങ്കളാഴ്ച ഒമാനില്‍ 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 24.250 റിയാലായിരുന്നു വില. രാവിലെ വില 24.300 വരെ …
Read More »ഇനി ഈ വര്‍ഷം കടം എടുക്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍
റഷ്യയുടെ യുക്രെയ്ന്‍ അധിനിവേശം രാജ്യത്ത് സമ്പദ്‌വ്യവസ്ഥയില്‍ കടുത്ത പ്രതിസന്ധി സൃഷ്ടിക്കുന്നതിനിടെ ഈ സാമ്പത്തിക വര്‍ഷം ഇനി തുക കടമെടുക്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. കേന്ദ്രസര്‍ക്കാര്‍ വക്താവിനെ ഉദ്ധരിച്ച് ഇക്കണോമിക്‌സ് ടൈംസാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. ഈ സാമ്പത്തിക വര്‍ഷം ഇതുവരെ റെക്കോര്‍ഡ് തുകയാണ് കേന്ദ്രസര്‍ക്കാര്‍ കടമെടുത്തത്. 1.86 ലക്ഷം കോടിയാണ് മാര്‍ച്ചില്‍ കടമെടുത്തത്. 1.26 ലക്ഷം കോടി കടമെടുക്കാനായിരുന്നു സര്‍ക്കാര്‍ പദ്ധതി. വലിയ തുക ഇപ്പോള്‍ തന്നെ കടമെടുത്ത സാഹചര്യത്തില്‍ ഇതിന്റെ …
Read More »ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദം അതിതീവ്ര ന്യൂനമര്‍ദമായി; കേരളത്തില്‍ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പ്
തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപകൊണ്ട തീവ്രന്യൂനമര്‍ദം അതിതീവ്ര ന്യൂനമര്‍ദമായി മാറി. ശക്തി പ്രാപിച്ച ന്യൂനമര്‍ദ്ദം ഇപ്പോള്‍ ശ്രീലങ്കയ്ക്ക് 220 കിലോമീറ്റര്‍ വടക്ക് കിഴക്കായും ചെന്നൈയ്ക്ക് 420 കിലോമീറ്റര്‍ തെക്ക്- തെക്ക് കിഴക്കായും സ്ഥിതിചെയ്യുന്നു. ഇന്ന് വടക്ക് പടിഞ്ഞാറു ദിശയില്‍ ശ്രീലങ്കയുടെ കിഴക്കന്‍ തീരത്തിലൂടെ സഞ്ചരിക്കുന്ന അതിതീവ്ര ന്യൂനമര്‍ദം തുടര്‍ന്നുള്ള 36 മണിക്കൂറില്‍ പടിഞ്ഞാറു-വടക്ക് പടിഞ്ഞാറു ദിശയില്‍ സഞ്ചരിച്ച് തമിഴ്നാടിന്റെ വടക്കന്‍ തീരത്തേക്ക് അടുക്കാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് …
Read More »കേന്ദ്ര ജീവനക്കാര്‍ക്ക് സന്തോഷ വാര്‍ത്ത! Retirement പ്രായവും പെന്‍ഷന്‍ തുകയും വര്‍ധിപ്പിച്ചേക്കും!
കേന്ദ്രസര്‍ക്കാര്‍ തങ്ങളുടെ ജീവനക്കാര്‍ക്ക് ഉടന്‍ തന്നെ ഒരു സന്തോഷ വാര്‍ത്ത നല്‍കിയേക്കും. ജീവനക്കാരുടെ വിരമിക്കല്‍ പ്രായവും പെന്‍ഷന്‍ തുകയും വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. ഈ നിര്‍ദ്ദേശം (Universal Pension System) സാമ്ബത്തിക ഉപദേശക സമിതി പ്രധാനമന്ത്രിക്ക് അയച്ചിട്ടുണ്ട്. ഇതില്‍ ജീവനക്കാരുടെ പ്രായപരിധി വര്‍ധിപ്പിക്കുന്നതിനെ കുറിച്ച് സൂചിപ്പിച്ചിട്ടുണ്ട്. ഒപ്പം രാജ്യത്ത് വിരമിക്കല്‍ (Retirement) പ്രായപരിധി വര്‍ദ്ധിപ്പിക്കുന്നതിനൊപ്പം യൂണിവേഴ്‌സല്‍ പെന്‍ഷന്‍ സംവിധാനവും ആരംഭിക്കണമെന്ന് പ്രധാനമന്ത്രിയുടെ സാമ്ബത്തിക ഉപദേശക സമിതി പറഞ്ഞു. മുതിര്‍ന്ന പൗരന്മാരുടെ …
Read More »അന്ധയാക്കാനായി വൃദ്ധയുടെ കണ്ണിലൊഴിച്ചത് ഹാര്‍പിക്, വേലക്കാരി മോഷണത്തിനെത്തിയത് ഏഴുവയസുകാരി മകള്‍ക്കൊപ്പം, കവര്‍ന്നത് ലക്ഷങ്ങളുടെ സ്വര്‍ണം
വൃദ്ധയുടെ കണ്ണില്‍ ഹാര്‍പിക് ഒഴിച്ച് അന്ധയാക്കിയശേഷം വീടുകൊള്ളയടിച്ച ജോലിക്കാരിയെ പൊലീസ് അറസ്റ്റുചെയ്തു. സെക്കന്ദരാബാദിലെ നചരാം കോംപ്ലക്സിലാണ് ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. ഒറ്റയ്ക്ക് താമസിക്കുകയായിരുന്ന 73കാരിയായ ഹേമാവതിയാണ് വേലക്കാരിയുടെ ക്രൂരതയ്ക്കിരയായത്. പണവും സ്വര്‍ണവുമാണ് പ്രധാനമായും നഷ്ടപ്പെട്ടത്. ഹേമാവതിയുടെ മകന്‍ വര്‍ഷങ്ങളായി ലണ്ടനിലാണ് താമസം. ഇതിനെത്തുടര്‍ന്നാണ് 32കാരിയായ ഭാര്‍ഗവിയെ അമ്മയെ നോക്കാനും വീട്ടുജോലിചെയ്യാനുമായി നിയമിച്ചത്. ഇതോടെ ഭാര്‍ഗവി ഏഴുവയസുകാരിയായ മകള്‍ക്കൊപ്പം ഹേമാവതിയുടെ ഫ്ളാറ്റിലേക്ക് താമസം മാറ്റി. ഫ്ളാറ്റില്‍ വിലപിടിപ്പുള്ള സാധനങ്ങള്‍ ഉണ്ടെന്ന് മനസിലാക്കിയ …
Read More »