Breaking News

National

ഇനി മാസ്ക് മറന്നേക്കാം: മൂക്കില്‍ ഒട്ടിച്ചു വയ്‌ക്കാന്‍ കഴിയുന്ന ഏറ്റവും ചെറിയ എയര്‍ പ്യൂരിഫയര്‍ വികസിപ്പിച്ച്‌ ഐഐടി

മൂക്കില്‍ ധരിക്കാവുന്ന ഏറ്റവും ചെറിയ എയര്‍ പ്യൂരിഫയര്‍ വികസിപ്പിച്ച്‌ ഡല്‍ഹി ഐഐടി. ഉപഭോക്താക്കളുടെ മൂക്കില്‍ ഘടിപ്പിക്കാവുന്ന തരത്തിലാണ് ‘നാസോ 95’ എന്ന എയര്‍ പ്യൂരിഫയറിന് രൂപം നല്‍കിയിട്ടുള്ളത്. ഐഐടിയിലെ സ്റ്റാര്‍ട്ടപ്പായ നാനോക്ലീന്‍ ഗ്ലോബലാണ് ഈ പുതിയ കണ്ടുപിടിത്തത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചിരിക്കുന്നത്. ബാക്ടീരിയ, വൈറല്‍ അണുബാധ, പൂമ്ബൊടി, വായു മലിനീകരണം എന്നിവയില്‍ നിന്നും ‘നാസോ 95’ രക്ഷ നല്‍കുമെന്ന് അധികൃതര്‍ പറയുന്നു. മൂക്കിന്റെ ഇരുഭാഗത്തും ഒട്ടിച്ചു വയ്ക്കാവുന്ന നേരിയ തുണിത്തരങ്ങളാണ് ഇതില്‍ …

Read More »

കൊവിഡിന്റെ നാലാം തരംഗം വരുന്നു; ജൂണില്‍ സാധ്യതയെന്ന് പഠന റിപ്പോര്‍ട്ട്…

കൊവിഡിന്റെ മൂന്നാം തരംഗം കഴിഞ്ഞ മാസങ്ങളില്‍ ആഞ്ഞടിച്ചെങ്കിലും വലിയ നാശനഷ്ടത്തിന് കാരണമായില്ല. കേസുകള്‍ ഒന്ന് ഉയര്‍ന്നെങ്കിലും ക്രമേണ കുറയുകയുണ്ടായി. എന്നാല്‍ കൊവിഡിന്റെ നാലാം തരംഗം ജൂണ്‍ മാസത്തില്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ഐ ഐ ടി കാന്‍പൂര്‍ തയ്യാറാക്കിയ പഠന റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. കൊവിഡ് കേസുകള്‍ കുറയുന്ന പശ്ചാത്തലത്തില്‍ വിവിധ സംസ്ഥാനങ്ങള്‍ നിയന്ത്രമങ്ങളില്‍ ഇളവ് വരുത്തുന്ന സമയത്താണ് ഇങ്ങനെ ഒരു റിപ്പോര്‍ട്ട് പുറത്തുവരുന്നത്. ഇന്ത്യയില്‍ കൊറോണ …

Read More »

‘എൻറെ മരണത്തിനായി ചിലർ കാശിയിൽ പ്രാർത്ഥന നടത്തി, ചിലർ പരസ്യമായി ആശംസകൾ അറിയിച്ചുവെന്ന് പ്രധാനമന്ത്രി; രാഷ്ട്രീയ എതിരാളികൾ അധഃപതിച്ചെന്ന് മോഡി

രാഷ്ട്രീയ എതിരാളികൾ തന്റെ മരണത്തിന് വേണ്ടി കാശിയിൽ പ്രാർത്ഥനകൾ നടത്തിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. വാരണാസിയിൽ പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെയായിരുന്നു മോഡിയുടെ പരാമർശം. രാഷ്ട്രീയ എതിരാളികൾ എത്രത്തോളം അധഃപതിച്ചുവെന്നാണ് ഇതെല്ലാം സൂചിപ്പിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സമാജ്വാദി പാർട്ടി നേതാവ് അഖിലേഷ് യാദവിനെതിരെ ആയിരുന്നു പ്രധാനമന്ത്രിയുടെ വിമർശനം. തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിനും മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽ വരുന്നതിനും മുമ്പ് കഴിഞ്ഞ വർഷം വാരണാസിയിൽ ഒരുമാസം നീണ്ടുനിൽക്കുന്ന പരിപാടികൾ ബിജെപി സംഘടിപ്പിച്ചിരുന്നു. പ്രധാനമന്ത്രി …

Read More »

യുട്യൂബ് നോക്കി ബിഫാം വിദ്യാര്‍ഥികളുടെ ലിംഗമാറ്റ ശസ്ത്രക്രിയ; രക്തം വാര്‍ന്നു യുവാവിന് ദാരുണാന്ത്യം…

യുട്യൂബ് നോക്കി ലിംഗമാറ്റ ശസ്ത്രക്രിയ നടത്തുന്നതിനിടെ യുവാവ് രക്തം വാര്‍ന്നു മരിച്ചു. ആന്ധ്രപ്രദേശിലെ പ്രകാശം സ്വദേശി ശ്രീനാഥ്(28) ആണ് മരിച്ചത്. യുവാവിന് ശസ്ത്രക്രിയ നടത്തിയ നെല്ലൂര്‍ സ്വകാര്യ കോളജിലെ ബിഫാം വിദ്യാര്‍ഥികളായ മസ്താന്‍, ജീവ എന്നിവരെ പൊലീസ് അറസ്റ്റു ചെയ്തു. നെല്ലൂരിലെ ലോഡ്ജില്‍ ജീവനക്കാരനാണ് യുവാവിന്റെ മൃതദേഹം ആദ്യം കണ്ടത്. പിന്നീട് പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് ലിംഗമാറ്റ ശസ്ത്രക്രിയയ്ക്കിടയിലാണ് മരിച്ചതെന്ന് അറിഞ്ഞത്. ഫാര്‍മസി വിദ്യാര്‍ഥികളുടെ സഹായത്തോടെയാണ് ലോഡ്ജ് …

Read More »

‘ഇത് സംസ്‌കാരത്തിന് യോജിച്ച വസ്ത്രമല്ല’; വിനോദയാത്രയ്ക്ക് എത്തിയ ടെക്കി യുവതികളെ വിചാരണ ചെയ്ത് പോലീസ്; വീഡിയോ വൈറൽ

വസ്ത്രധാരണത്തിന്റെ പേരിൽ യുവതിയെ അപമാനിച്ച് സദാചാര പോലീസായി തമിഴ്‌നാട് പോലീസിന്റെ നടപടി. യുവതിയുടെ വസ്ത്രധാരണം മോശമാണെന്ന് പറഞ്ഞ് പൊലീസുകാർ അപമാനിച്ചതായി ഹൈദരബാദിൽ ജോലി ചെയ്യുന്ന ഐടി ജീവനക്കാരിയാണ് പരാതിയുമായി രംഗത്തെത്തിയത്. ഒരു കൂട്ടം ടെക്കികൾ പുതുച്ചേരിയിൽ ശനിയാഴ്ച വിനോദയാത്രയ്ക്ക് എത്തിയ സമയത്തായിരുന്നു പോലീസ് ഇവരെ അപമാനിച്ചത്. പുതുച്ചേരിയിലെ വിനോദകേന്ദ്രമായ കടൽതീരത്ത് വച്ച് ഫോട്ടോ എടുക്കുന്നതിനിടെയാണ് പോലീസുകാർ സംസ്‌കാരത്തിന് യോജിച്ച വസ്ത്രമല്ല ധരിച്ചതെന്ന് പറഞ്ഞ് വിചാരണ ചെയ്തത്. I got a …

Read More »

ആശ്വാസം;രാജ്യത്തെ പ്രതിദിന കോവിഡ് കേസുകള്‍ പതിനായിരത്തിന് താഴെ മാത്രം…

രാജ്യത്ത് കോവിഡ് വ്യാപനം കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് പതിനായിരത്തില്‍ താഴെ പേര്‍ക്ക് മാത്രമാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇന്നലെ 8,013 പേര്‍ക്കാണ് രോഗബാധ റിപ്പോര്‍ട്ട് ചെയ്തത്. വൈറസ് ബാധിതരായി നിലവില്‍ 1,02,601 പേരാണ് ചികിത്സയിലുള്ളത്. ഇന്നലെ രാജ്യത്ത് 119 പേരാണ് കോവിഡ് ബാധിച്ച്‌ മരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 16,765 പേര്‍ രോഗമുക്തി നേടിയതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 1.11 ശതമാനമായി. രാജ്യത്തെ …

Read More »

6 മണിക്കൂര്‍ നേരത്തെ രക്ഷാപ്രവര്‍ത്തനം വിഫലമായി: കുഴല്‍ക്കിണറില്‍ നിന്ന് പുറത്തെടുത്ത 7 വയസ്സുകാരന്‍ മരിച്ചു…

ആറു മണിക്കൂര്‍ നേരത്തെ രക്ഷാപ്രവര്‍ത്തനം വിഫലമായി. കുഴല്‍ക്കിണറില്‍ നിന്ന് പുറത്തെടുത്ത ഏഴു വയസ്സുകാരന്‍ മരിച്ചതായി ഡോക്ടര്‍മാര്‍. മധ്യപ്രദേശിലെ ദാമോഹ് ജില്ലയിലാണ് സംഭവം. ഞായറാഴ്ച രാവിലെ 11.30നാണ് ധര്‍മേന്ദ്ര അത്യയുടെ മകന്‍ പ്രിയാന്‍ഷ് അത്യ ബര്‍ഖേദ ഗ്രാമത്തിലെ കുഴല്‍ക്കിണറില്‍ വീണത്. ശ്വാസംമുട്ടിയാണ് കുട്ടി മരിച്ചത്. ആറുമണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിനുശേഷം വൈകിട്ട് 6.30ന് കുട്ടിയെ പുറത്തെടുത്ത് പട്ടേര ബ്ലോകിലെ ആരോഗ്യ കേന്ദ്രത്തില്‍ എത്തിച്ചെങ്കിലും ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിച്ചു. പുറത്തെടുക്കുന്നതിന് രണ്ട് മണിക്കൂര്‍ മുമ്ബ് …

Read More »

ബെംഗളൂരുവില്‍ ക്ലാസ് മുറിയില്‍ സിഖ് തലപ്പാവ് അനുവദിച്ചു; പിന്നാലെ പ്രതിഷേധക്കാര്‍ എത്തിയതോടെ ഹിജാബ് ധരിച്ചെത്തിയവരെയും ക്ലാസില്‍ കയറ്റി.

ബെംഗളൂരുവില്‍ ക്ലാസ് മുറിയില്‍ സിഖ് തലപ്പാവ് ധരിച്ചെത്തിയ വിദ്യാര്‍ഥിനിയെ ക്ലാസില്‍ കയറാന്‍ അനുവദിച്ചതിന് പിന്നാലെ ഹിജാബ് ധരിച്ചവരെയും ക്ലാസില്‍ പ്രവേശിപ്പിച്ചു. ബെംഗളൂരുവിലെ കോളേജാണ് സിഖ് മതാചാര പ്രകാരമുള്ള തലപ്പാവ് ധരിച്ചവരെയും മുസ്ലിം വിദ്യാര്‍ഥികളെയും ക്ലാസില്‍ കയറാന്‍ അനുവദിച്ചത്. സിഖ് തലപ്പാവ് അനുവദിച്ചതിന് പിന്നാലെ പ്രതിഷേധക്കാര്‍ എത്തിയതോടെയാണ് ഹിജാബ് ധരിച്ചെത്തിയവരെയും ക്ലാസില്‍ കയറ്റിയത്. ബെംഗളൂരുവിലെ മൗണ്ട് കാര്‍മല്‍ പ്രീ യൂണിവേഴ്സിറ്റി കോളേജില്‍ സിഖ് വിദ്യാര്‍ഥികള്‍ തലപ്പാവ് അണിഞ്ഞെത്തിയത്. തലപ്പാവ് അഴിക്കാന്‍ അധികൃതര്‍ …

Read More »

യുപിയില്‍ നാടകീയ രംഗങ്ങള്‍: കോണ്‍ഗ്രസിനെ പ്രതിസന്ധിയിലാക്കി അമേഠിയിലെ പ്രചാരണം റദ്ദാക്കി രാഹുല്‍ ഗാന്ധി

ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ അമേഠിയിലെ കോണ്‍ഗ്രസ് പ്രചാരണത്തില്‍ നാടകീയ രംഗങ്ങള്‍. അവസാന നിമിഷം അമേഠിയിലെ പ്രചാരണ പരിപാടികള്‍ രാഹുല്‍ ഗാന്ധി റദ്ദാക്കി. പ്രിയങ്ക ഗാന്ധിക്കൊപ്പം രാഹുല്‍ ഗാന്ധി വേദി പങ്കിടുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. രാഹുല്‍ ഗാന്ധി അമേഠി ഉപേക്ഷിച്ച്‌ വയനാട്ടില്‍ പോയെന്ന ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പരാമര്‍ശത്തിന് പിന്നാലെ വാദം തള്ളി കോണ്‍ഗ്രസ് രംഗത്തെത്തിയിരുന്നു. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് രാഹുല്‍ ഗാന്ധി വരുമെന്നായിരുന്നു അമേഠി ഡിസിസി പ്രസിഡന്റ് പ്രശാന്ത് ത്രിപാഠിയുടെ …

Read More »

റഷ്യ-യുക്രെയിന്‍ യുദ്ധത്തില്‍ ഇന്ത്യ തളരും; പെട്രോളിനും ഡീസലിനും മാത്രമല്ല ഇവയ്‌ക്കെല്ലാം വില വര്‍ദ്ധിക്കും

റഷ്യ -യുക്രെയിന്‍ സംഘര്‍ഷം രാജ്യത്ത് അവശ്യസാധനങ്ങളുടെ വിലക്കയറ്റത്തിന് കാരണമാകും. ഇന്ധനവിലയിലുണ്ടാകുന്ന വര്‍ദ്ധനവാണ് പ്രധാന വെല്ലുവിളിയാവുക. അസംസ്‌കൃത എണ്ണവില 100 ഡോളര്‍ പിന്നിട്ടിരിക്കുകയാണ്. ഇത് പെട്രോള്‍ ഡീസല്‍ വിലയില്‍ 12 മുതല്‍ 14 രൂപവരെ വര്‍ദ്ധനവിന് കാരണമാകും. രാജ്യത്ത് നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളുടെ ഭാഗമായി കഴിഞ്ഞ കുറച്ച്‌ നാളുകളായി ഇന്ധനവിലയില്‍ മാറ്റം വരുത്തിയിട്ടില്ല. അതേസമയം, തിരഞ്ഞെടുപ്പ് കഴിയുന്നതോടെ വില വര്‍ദ്ധനവ് പ്രതീക്ഷിച്ചിരുന്ന രാജ്യത്ത് പുതിയ പ്രതിസന്ധിയുണ്ടാക്കുന്ന വര്‍ദ്ധനവ് വലിയൊരു തിരിച്ചടിയാകും. ഇന്ധനവിലയിലുണ്ടാകുന്ന …

Read More »