Breaking News

National

ഇതൊക്കെ നടക്കുന്നത് രാജ്യത്ത് വേറെ എവിടെയാണ്; കേരളത്തിനെതിരെ വീണ്ടും യോഗി

കേരളത്തിനെതിരെ വിവാദ പ്രസ്താവനയുമായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വീണ്ടും രംഗത്ത്. കേരളത്തിലും ബംഗാളിലും കാണുന്ന രാഷ്ട്രീയ അക്രമം യുപിയില്‍ ഇല്ല. കേരളത്തിലും ബംഗാളിലും നൂറ് കണക്കിന് ബിജെപി പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു. രാജ്യത്ത് വേറെ എവിടെയാണ് ഇത്തരം സംഭവങ്ങള്‍ നടക്കുന്നത്. യുപിയിലും ഇതേ അരാജകത്വം പടര്‍ത്താനാണ് നീക്കമെന്ന് വിമര്‍ശിച്ച യോഗി കലാപകാരികള്‍ ഭീഷണി മുഴക്കുകയാണ്. യുപി കേരളമാകാന്‍ താമസമുണ്ടാവില്ലെന്നും ആവര്‍ത്തിച്ചു. ഉത്തര്‍പ്രദേശില്‍ രണ്ടാം ഘട്ട വോട്ടെടുപ്പിന് മുന്നോടിയായിട്ടായിരുന്നു യോഗിയുടെ പ്രസ്താവന. …

Read More »

54 ചൈനീസ് ആപ്പുകള്‍ക്കു കൂടി ഇന്ത്യയില്‍ വിലക്ക്; പുതിയ ഉത്തരവ്

രാജ്യത്ത് 54 ചൈനീസ് ആപ്പുകള്‍ കൂടി നിരോധിച്ചുകൊണ്ട് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിറക്കി. ടെന്‍സെന്റ്, ആലിബാബ, നെറ്റ് ഈസ് തുടങ്ങിയ മുന്‍നിര ചൈനീസ് ടെക്‌നോളജി കമ്ബനികളുടെ ആപ്പുകള്‍ ഉള്‍പ്പെടെയാണിത്. സ്വകാര്യതാ ലംഘനവും സുരക്ഷാ പ്രശ്‌നങ്ങളും ചൂണ്ടിക്കാട്ടിയാണ് നടപടി. ജനപ്രിയ ഷോര്‍ട്ട് വിഡിയോ പ്ലാറ്റ്‌ഫോം ആയ ടിക് ടോക് ഉള്‍പ്പെടെ നിരവധി ചൈനീസ് ആപ്പുകള്‍ 2020ല്‍ സര്‍ക്കാര്‍ നിരോധിച്ചിരുന്നു. ഇതില്‍ പലതും പുതിയ പേരുകളില്‍ വീണ്ടും പ്രവര്‍ത്തനം തുടങ്ങിയ പശ്ചാത്തലത്തിലാണ് കേന്ദ്ര ഐടി …

Read More »

സംസ്ഥാനത്ത് കോവിഡ് കേസുകള്‍ കുറയുന്നു: ഇന്ന് 11,136 പേര്‍ക്ക് രോഗം; 32,004 പേര്‍ക്ക് രോഗമുക്തി, ടി.പി.ആര്‍ 18.43

കേരളത്തില്‍ 11,136 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 60,414 സാമ്ബിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3,05,540 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,98,745 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 6795 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 987 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 18.43 ആണ് ടി.പി.ആര്‍. നിലവില്‍ 1,60,330 കോവിഡ് കേസുകളില്‍, 4.1 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്. എറണാകുളം 1509 തിരുവനന്തപുരം 1477 …

Read More »

‘ജോലി ഒഴിവ്: ബ്രാഹ്മണര്‍ക്ക് മുന്‍ഗണന’ – റിയല്‍ എസ്റ്റേറ്റ് കമ്ബനിയുടെ പരസ്യം വിവാദമായി

ജാതീയ വിവേചനം പ്രകടിപ്പിച്ച്‌ തൊഴില്‍ പരസ്യം നല്‍കിയ റിയല്‍ എസ്റ്റേറ്റ് കമ്ബനിക്കെതിരെ മഹാരാഷ്ട്ര സര്‍ക്കാര്‍. ‘ബ്രാഹ്മണര്‍ക്ക് മുന്‍ഗണന’ എന്ന വാചകത്തോടെ പരസ്യം നല്‍കിയ ആരാധന ബില്‍ഡേഴ്‌സ് എന്ന കമ്ബനിയോട് മഹാരാഷ്ട്ര ഭവന നിര്‍മാണ മന്ത്രി ജിതേന്ദ്ര ഔഹാദ് വിശദീകരണം ആവശ്യപ്പെട്ടു. കമ്ബനിയുടെ സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിങ് തസ്തികയിലേക്കുള്ള പരസ്യത്തിന്റെ വിവാദ പോസ്റ്ററും മന്ത്രി ട്വിറ്ററില്‍ പങ്കുവെച്ചു. ‘ഇത് ജാതി വേര്‍തിരിവല്ലേ അടയാളപ്പെടുത്തുന്നത്’ എന്ന അടിക്കുറിപ്പോടെയാണ് ചിത്രം ട്വീറ്റ് ചെയ്തത്. ജാതീയ …

Read More »

നല്ല മുസ്ലീമാണെന്ന് തെളിയിക്കാന്‍ ഹിജാബ് ധരിക്കേണ്ട, ഹിജാബ് ധരിക്കാത്തതില്‍ വിമര്‍ശിച്ചവരുടെ വായടപ്പിച്ച്‌ കാശ്മീര്‍ പെണ്‍കുട്ടി

12ാം ക്ലാസ് ബോര്‍ഡ് പരീക്ഷയില്‍ ഒന്നാമതെത്തിയ ശ്രീനഗര്‍ സ്വദേശിനിക്കെതിരെ സൈബറാക്രമണം. ഹിജാബ്’ ധരിക്കാത്തതിന്റെ പേരിലാണ് ശ്രീനഗര്‍ സ്വദേശിയായ അറൂസ പര്‍വൈസ് വിമര്‍ശിക്കപ്പെടുന്നത്. ജമ്മു കാശ്മീരിലെ ശ്രീനഗറിലെ എല്ലാഹിബാഗ് സ്വദേശിയായ അറൂസ പര്‍വൈസ് സയന്‍സ് സ്ട്രീമില്‍ 500ല്‍ 499 മാര്‍ക്ക് (99.80 ശതമാനം) നേടിയാണ് ഒന്നാം സ്ഥാനത്തെത്തിയത്. എന്നാല്‍ വിജയത്തിലും ഹിജാബ് ധരിക്കാത്തത് കണ്ട് പെണ്‍കുട്ടിയെ വിമര്‍ശിക്കാനാണ് നിരവധി പേര്‍ തുനിഞ്ഞത്. ഇപ്പോഴിതാ വിമര്‍ശകരുടെ വായടപ്പിക്കുന്ന മറുപടി നല്‍കിയിരിക്കുകയാണ് പെണ്‍കുട്ടി. നല്ല …

Read More »

പൊലീസ് ഉദ്യോഗസ്ഥന്റെ ആ ബുദ്ധിയില്‍ ചുരുളഴിഞ്ഞത് ഒരു കൊലപാതകം; വഴിത്തിരിവായത് ബൈകിന്റെ ട്രാഫിക് നിയമലംഘന ചലാന്‍; അപൂര്‍വ കുറ്റാന്വേഷണ മികവിന് സാമൂഹിക മാധ്യമങ്ങളില്‍ കയ്യടി

45 കാരനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതികളിലേക്കെത്താന്‍ പൊലീസിന് തുമ്ബായത് ട്രാഫിക് ചലാന്‍. പൂനെ ചക്കനിലെ ആലന്തി ഘട്ടില്‍ പാതയോരത്ത് 2021 നവംബര്‍ 30 നാണ് മൃതദേഹം കണ്ടെത്തിയത്. പൂനെയിലെ ഹവേലി പ്രദേശത്ത് ഇന്ദ്രായണി നഗര്‍, ദേഹു ഫാട്ട – മോഷി റോഡില്‍ താമസക്കാരനും വാഷിം ജില്ല സ്വദേശിയുമായ രാധേഷ്യം സുഭാഷ് രതി (45) ആണ് മരിച്ചത്. സംഭവുമായി ബന്ധപ്പെട്ട് പൂനെ ജില്ലയിലെ പൃഥ്വിരാജ് നംദാസ് (19), തേജസ് …

Read More »

ഹിജാബ് ആഭ്യന്തര വിഷയം : മറ്റ് രാജ്യങ്ങളുടെ ദുരുദ്ദേശപൂര്‍ണമായ പ്രസ്താവനകള്‍ സ്വാഗതം ചെയ്യുന്നില്ലെന്ന് ഇന്ത്യ

കര്‍ണാടകയിലെ ഹിജാബ് വിഷയത്തില്‍ മറ്റ് രാജ്യങ്ങളുടെ അഭിപ്രായം സ്വാഗതം ചെയ്യുന്നില്ലെന്ന് വ്യക്തമാക്കി വിദേശകാര്യ മന്ത്രാലയം. ഹിജാബ് ആഭ്യന്തര വിഷയമാണെന്നും മറ്റ് രാജ്യങ്ങളുടെ ദുരുദ്ദേശത്തോടെയുള്ള വിമര്‍ശനങ്ങളെ സ്വാഗതം ചെയ്യുന്നില്ലെന്നും വിദേശകാര്യമന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി പ്രസ്താവനയില്‍ അറിയിച്ചു. “കര്‍ണാടകയിലെ ചില വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഡ്രസ് കോഡ് സംബന്ധിച്ച വിഷയം കര്‍ണാടക ഹൈക്കോടതിയുടെ പരിഗണനയിലാണ്. ഭരണഘടനാ ചട്ടങ്ങളും ജനാധിപത്യ ധര്‍മ്മവും രാഷ്ട്രീയവും അനുസരിച്ച് പ്രശ്‌നങ്ങള്‍ പരിഗണിക്കുകയും പരിഹരിക്കുകയും ചെയ്യുന്ന സന്ദര്‍ഭമാണിത്. ഇന്ത്യയെ അറിയുന്നവര്‍ …

Read More »

കൊവിഡ് മരണ കണക്കുകള്‍ മറച്ച്‌ വച്ച്‌ യുപി;മരണങ്ങള്‍ ഔദ്യോഗിക കണക്കുകളെക്കാള്‍ 60% കൂടുതലെന്ന് പഠനം…

കിഴക്കന്‍ യുപിയില്‍ കൊവിഡ് മരണങ്ങള്‍ ഔദ്യോഗിക കണക്കുകളെക്കാള്‍ 60% കൂടുതലാണെന്ന് പഠനം. യുപിയില്‍ 14 ലക്ഷം മരണമെങ്കിലും കൊവിഡ് കാലത്ത് സംഭവിച്ചിട്ടുണ്ടാകുമെന്നാണ് പഠനം പറയുന്നത്. സിറ്റിസണ്‍ ഓഫ് ജസ്റ്റിസ് ആന്‍ഡ് പീസ് സംഘടന നടത്തിയ പഠനത്തിലാണ് ഞെട്ടിക്കുന്ന കണക്കുകള്‍ പുറത്തുവന്നത്. 2020 ജനുവരി മുതല്‍ 2021 ആഗസ്റ്റ് വരെ കിഴക്കന്‍ യുപിയില്‍ നിരവധിപേര്‍ മരിച്ചു. എന്നാല്‍ യുപിയുടെ ഔദ്യോഗിക മരണ കണക്ക് 23000 മാത്രമാണ്. കഴിഞ്ഞ ദിവസം കേരളത്തിനെതിരേ യോഗി …

Read More »

കിടപ്പുമുറിയിൽ ഭാര്യക്കും മകനും വിലക്ക്; മാസങ്ങൾക്ക് ശേഷം 54കാരനെ മരിച്ച നിലയിൽ കണ്ടെത്തി…

ഫിനാൻഷ്യൽ എക്സിക്യൂട്ടീവിനെ ഭാര്യയും മകനും ചേർന്ന് കൊലപ്പെടുത്തി, ഏഴാം നിലയിലെ ബാൽക്കണിയിൽ നിന്ന് മൃതദേഹം താഴേക്ക് എറിഞ്ഞു. അമ്മയും മകനും ചേർന്ന് ഇത് ആത്മഹത്യയാണെന്ന് പറയാൻ ശ്രമിച്ചതായി പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. അസിസ്റ്റന്റ് ജനറൽ മാനേജരായ 54 കാരനായ ശാന്തൻകൃഷ്ണൻ ശേഷാദ്രി മുമ്പും ജീവിതം അവസാനിപ്പിക്കാൻ ശ്രമിച്ചിരുന്നതായി ഇരുവരും പോലീസിനോട് പറഞ്ഞു. ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോർട്ട് അനുസരിച്ച്, 52 കാരിയായ ഭാര്യ ജയ്ഷീലയെയും എഞ്ചിനീയറിംഗ് ബിരുദധാരിയായ അരവിന്ദ് എന്ന് …

Read More »

ഡ്രൈവിങ് ലൈസന്‍സിനെ ആധാറുമായി ബന്ധിപ്പിച്ചോ?, ചെയ്യേണ്ടത് ഇത്രമാത്രം- വീഡിയോ

ദൈനംദിന ജീവിതത്തില്‍ ഒഴിച്ചു കൂടാന്‍ പറ്റാത്ത ഒന്നായി മാറിയിരിക്കുകയാണ് ആധാര്‍ കാര്‍ഡ്. തിരിച്ചറിയല്‍ രേഖ എന്ന നിലയില്‍ പല സേവനങ്ങള്‍ക്കും ആധാര്‍ ഇന്ന് നിര്‍ബന്ധമാണ്. ഇരട്ടിപ്പ് ഒഴിവാക്കാന്‍ ഡ്രൈവിങ് ലൈസന്‍സിനെ ആധാറുമായി ബന്ധിപ്പിക്കണമെന്നാണ് നിര്‍ദേശം. ഇതിന്റെ സമയപരിധി മുന്‍പെ തന്നെ അവസാനിച്ച പശ്ചാത്തലത്തില്‍ ഡ്രൈവിങ് ലൈസന്‍സിനെ ആധാറുമായി ഇതുവരെ ബന്ധിപ്പിക്കാത്ത വാഹനയാത്രക്കാര്‍ക്ക് ആര്‍ടിഒ ഓഫീസുകളില്‍ നിന്ന് ചോദ്യങ്ങള്‍ നേരിടേണ്ടി വരാമെന്നാണ് റിപ്പോര്‍ട്ട്. കൂടാതെ ഡ്രൈവിങ് ലൈസന്‍സ് പുതുക്കല്‍, ഡ്രൈവിങ് ലൈസന്‍സിലെ …

Read More »