Breaking News

National

‘ഉത്സവങ്ങളില്‍ അവതരിപ്പിക്കുന്ന കെട്ടുകാഴ്ചകള്‍ക്ക് ഇതിനേക്കാള്‍ നിലവാരമുണ്ട്’: റിപബ്ലിക് ദിന പ്ലോട്ടുകള്‍ക്കെതിരെ തോമസ് ഐസക്

റിപബ്ലിക് ദിന പ്ലോട്ടുകളില്‍ നിന്ന് കേരളത്തിന്റെയും തമിഴ്നാടിന്റെയും എന്‍ട്രി തള്ളിയ സംഭവത്തില്‍ വിമര്‍ശനവുമായി സിപിഐഎം മുതിര്‍ന്ന നേതാവും മുന്‍ മന്ത്രിയുമായ തോമസ് ഐസക് രംഗത്ത്. കേന്ദ്രം ഭരിക്കുന്നവരുടെ സാംസ്ക്കാരികാധപതനം മാത്രമല്ല ഇത്തവണത്തെ റിപ്പബ്ലിക് ദിനാഘോഷത്തില്‍ തെളിഞ്ഞതെന്നും ജാതിവ്യവസ്ഥയെ വെല്ലുവിളിച്ച്‌ നവോത്ഥാന മൂല്യങ്ങളുടെ അടിത്തറ പണിത സാമൂഹ്യ പരിഷ്കര്‍ത്താക്കളുടെ ഓര്‍മ്മകളോടുപോലും സംഘപരിവാരം വെച്ചുപുലര്‍ത്തുന്ന പകയുടെ ആഴം കൂടി വെളിവായെന്നും ഐസക് തന്റെ ഫേസ്‌ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി. ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം: കേന്ദ്രം …

Read More »

ആനന്ദ് മഹീന്ദ്ര വാക്ക് പാലിച്ചു; പാഴ്‌വസ്തുക്കൾ ഉപയോഗിച്ച് നിർമ്മിച്ച വാഹനം ഏറ്റുവാങ്ങി ആ പിതാവിന് പുത്തൻ ബൊലേറോ സമ്മാനിച്ചു…

മക്കൾക്ക് കളിക്കാനായി പാഴ്‌വസ്തുക്കൾ ഉപയോഗിച്ച് മഹീന്ദ്ര വാഹനങ്ങൾക്ക് സമാനമായ വാഹനം നിർമിച്ച മഹാരാഷ്ട്ര സ്വദേശിയായ പിതാവിന് ‘ഒറിജിനൽ മഹീന്ദ്ര’ സമ്മാനിച്ച് ആനന്ദ് മഹീന്ദ്ര. കഴിഞ്ഞ ഡിസംബർ മാസത്തിലാണ് മക്കൾക്ക് വേണ്ടി മഹാരാഷ്ട്ര ദേവരാഷ്ട്ര ഗ്രാമവാസിയായ ദത്തായത്ര ലോഹർ നിർമ്മിച്ച വാഹനം വൈറലായത്. വൈകാതെ തന്നെ വാഹനം ഉണ്ടാക്കാനെടുത്ത പ്രയത്നത്തെയും ക്രിയേറ്റിവിറ്റിയെയും അഭിനന്ദിച്ച് ആനന്ദ് മഹീന്ദ്ര രംഗത്തെത്തി. നിർമ്മാണത്തിൽ യാതൊരു മാനദണ്ഡവും പാലിക്കാത്തതിനാൽ ആ വാഹനം റോഡിലിറക്കാൻ സാധിക്കില്ലെന്നും അത് ഞങ്ങൾക്ക് …

Read More »

9 വയസ്സുകാരിക്ക് പീഡനം; പിടിയിലായത് 10ഉം 12ഉം വയസ്സുള്ള കുട്ടികള്‍

9 വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രായപൂര്‍ത്തിയാവാത്ത രണ്ട് ആണ്‍കുട്ടികള്‍ അറസ്റ്റില്‍. 10ഉം 12ഉം വയസ്സുള്ള കുട്ടികളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഡല്‍ഹി ശാസ്ത്രി പാര്‍ക്ക് ഏരിയയിലാണ് സംഭവം. വീടിനടുത്ത് കളിച്ചു കൊണ്ടിരുന്ന കുട്ടിയെ രണ്ട് ആണ്‍കുട്ടികള്‍ ചേര്‍ന്ന് അടുത്തുള്ള ആളൊഴിഞ്ഞ വീട്ടിലേക്ക് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. ഇന്നലെ ഉച്ചക്ക് 2 മണിയോടെ പെണ്‍കുട്ടി കളിക്കാനായി പോയി. വൈകിട്ട് 4.30നു തിരികെ വന്നു. തിരികെ വന്നതിനു ശേഷം വേദനയുണ്ടെന്ന് കുട്ടി മാതാവിനെ …

Read More »

സ്‌കൂളില്‍ വിദ്യാര്‍ഥിയെ ചുംബിച്ച് അധ്യാപിക, ദൃശ്യങ്ങള്‍ പ്രചരിച്ചു; അന്വേഷണത്തിന് ഉത്തരവ്….

സ്‌കൂളില്‍ വിദ്യാര്‍ഥിയെ ചുംബിച്ച അധ്യാപികയ്‌ക്കെതിരേ വിദ്യാഭ്യാസവകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടു. മൈസൂരു ജില്ലയിലെ സര്‍ക്കാര്‍ സ്‌കൂളിലാണ് സംഭവം. ആളൊഴിഞ്ഞ മുറിയിലാണ് അധ്യാപികയും വിദ്യാര്‍ഥിയും ചുംബിച്ചത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ മറ്റൊരു വിദ്യാര്‍ഥി പകര്‍ത്തി. പിന്നീട് സാമൂഹികമാധ്യമത്തിലൂടെ ഇത് പ്രചരിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ഇതോടെ നാട്ടുകാര്‍ അധ്യാപികയ്‌ക്കെതിരേ സ്‌കൂള്‍ അധികൃതര്‍ക്ക് പരാതി നല്‍കി. തുടര്‍ന്നാണ് വിദ്യാഭ്യാസവകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടത്. അധ്യാപികയെ തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് ബ്ലോക്ക് വിദ്യാഭ്യാസ ഓഫീസര്‍ പറഞ്ഞു. വിദ്യാര്‍ഥിയെ തിരിച്ചറിഞ്ഞിട്ടില്ല.

Read More »

ട്രെയിനിനു തീവെച്ചും, ജനലുകള്‍ തകര്‍ത്തും റെയില്‍വേ സെലക്ഷന്‍ പ്രക്രിയക്കെതിരെ പ്രതിഷേധം( വീഡിയോ )

ബീഹാറില്‍ പ്രതിഷേധക്കാര്‍ ട്രെയിനിനു തീവെച്ചു. റെയില്‍വേ ജോലിയുമായി ബന്ധപ്പെട്ട പ്രതിഷേധമാണ് അക്രമത്തിലേക്ക് വഴിയൊരുക്കിയത്. സ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരിക്കുന്ന ട്രെയിനുകള്‍ തകര്‍ത്ത പ്രതിഷേധക്കാര്‍ സ്റ്റേഷനില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. നിരവധി ട്രെയിനുകളുടെ ജനാലച്ചില്ലുകള്‍ തകര്‍ത്തു. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. റെയില്‍വേ റിക്രൂട്ട്‌മെറ്റ് പരീക്ഷകളിലെ സെലക്ഷന്‍ പ്രക്രിയക്കെതിരെയാണ് പ്രതിഷേധം നടക്കുന്നത്. തുടര്‍ന്ന് എന്‍ടിപിസി, ലെവല്‍ 1 പരീക്ഷകള്‍ റെയില്‍വേ റദ്ദാക്കി. പരീക്ഷാഫലങ്ങള്‍ ഒന്നുകൂടി പരിശോധിച്ച്‌ തീരുമാനം എടുക്കുമെന്ന് അധികൃതര്‍ അറിയിച്ചു. പ്രതിഷേധത്തില്‍ പങ്കെടുത്തവരെ ഇനി …

Read More »

രാഷ്ട്രപതിയുടെ പൊലീസ് മെഡല്‍ കേരളത്തില്‍നിന്ന് 10 പേര്‍ക്ക്….

രാഷ്ട്രപതിയുടെ പൊലീസ് മെഡലുകള്‍ പ്രഖ്യാപിച്ചു. ഇത്തവണ സംസ്ഥാനത്തുനിന്ന് ഐജി സി നാഗരാജു ഉള്‍പ്പെടെ പത്തുപേര്‍ മെഡലിന് അര്‍ഹരായി. ഐജി സി നാഗരാജു, എസ്പി ജയശങ്കര്‍ രമേശ് ചന്ദ്രന്‍, അസി. കമിഷണര്‍ എംകെ ഗോപാലകൃഷ്ണന്‍ തുടങ്ങിയവര്‍ മെഡല്‍ നേടിയ കേരളാ ഉദ്യോഗസ്ഥരില്‍ ഉള്‍പെടുന്നു. ഡിവൈഎസ്പിമാരായ മുഹമ്മദ് കബീര്‍ റാവുത്തര്‍, ആര്‍കെ വേണുഗോപാല്‍, ടിപി ശ്യാം സുന്ദര്‍, ബി കൃഷ്ണകുമാര്‍ എന്നിവര്‍ക്കും മെഡല്‍ ലഭിച്ചു. ഇവര്‍ക്കൊപ്പം സിപിഒ ഷീബ കൃഷ്ണന്‍കുട്ടി, എസ്ഐമാരായ സാജന്‍ …

Read More »

അര്‍ധരാത്രി വ്യായാമം ചെയ്യുന്നത് തടഞ്ഞ അമ്മയെ മകന്‍ ഡംബലുകൊണ്ട് തലക്കടിച്ച് കൊന്നു….

അര്‍ധരാത്രി വ്യായാമം ചെയ്യുന്നത് തടഞ്ഞ അമ്മയെ മകന്‍ ഡംബലുകൊണ്ട് തലക്കടിച്ച് കൊന്നു. തെലങ്കാനയിലെ സുല്‍ത്താന്‍ ബസാറില്‍ തിങ്കളാഴ്ചയാണ് പരിസരവാസികളെ നടുക്കിയ സംഭവം. അമ്മയെ രക്ഷിക്കാന്‍ ശ്രമിച്ച സഹോദരിയെയും 24 കാരന്‍ ആക്രമിച്ചു. പ്രതിയെ അറസ്റ്റ് ചെയ്തതായി പൊലീസ് പറഞ്ഞു. രാത്രി രണ്ടുമണിക്ക് വ്യായാമം ചെയ്യുന്നത് തടഞ്ഞ പപ്പമ്മയെയാണ് മകന്‍ കോണ്ടസുധീര്‍ കുമാര്‍ കൊലപ്പെടുത്തിയത്. സുധീര്‍ കുമാര്‍ പപ്പമ്മയെ ആക്രമിക്കുന്നത് കണ്ടതോടെ തടയാന്‍ചെന്ന സഹോദരി സുചിത്രയെയും ആക്രമിച്ചു. ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ …

Read More »

ഭർത്താവിനെ കാണാതെ അന്വേഷിച്ചിറങ്ങി, മറഞ്ഞിരുന്ന ഗുണ്ടകൾ യുവതിയെ വെട്ടിവീഴ്ത്തി; തന്നോട് ചോദിക്കാതെ സ്വന്തമായി സ്മാർട്ട് ഫോൺ വാങ്ങിയതിലുള്ള ഭർത്താവിന്റെ പ്രതികാരം…

അനുമതിയില്ലാതെ പുതിയ സ്മാർട്ട് ഫോൺ വാങ്ങിയതിന്റെ പേരിൽ ഭാര്യയെ കൊലപ്പെടുത്താൻ ക്വട്ടേഷൻ നൽകി ഭർത്താവ്. സംഭവത്തിൽ 40കാരനായ ഭർത്താവ് രാജേഷ് ഝായെയും അക്രമികളിൽ ഒരാളയും പോലീസ് അറസ്റ്റ് ചെയ്തു. ഇവർക്കൊപ്പമുണ്ടായിരുന്ന മറ്റൊരാൾക്കായി അന്വേഷണം നടത്തി വരികയാണ്. കഴിഞ്ഞ വ്യാഴാഴ്ച രാത്രി കൊൽക്കത്തയുടെ തെക്കൻ പ്രാന്തപ്രദേശമായ നരേന്ദ്രപൂരിലാണ് ക്രൂരമായ സംഭവം നടന്നത്. രാത്രി വീടിന്റെ പ്രധാന വാതിൽ പൂട്ടാൻ പോയ ഭർത്താവ് അധികനേരമായിട്ടും മുറിയിലേയ്ക്ക് തിരികെ വരാത്തതിനെ തുടർന്ന് യുവതി അന്വേഷിക്കാനായി …

Read More »

വാട്‌സ്‌ആപ്പ്, ടെലഗ്രാം തുടങ്ങിയ ആപ്പുകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍

രാജ്യത്ത് ജോലി സംബന്ധമായതും, സര്‍ക്കാര്‍ സംബന്ധമായതുമായ വിവരങ്ങള്‍ കൈമാറാന്‍ വാട്സ്‌ആപ്പ്, ടെലഗ്രാം തുടങ്ങിയ ആപ്പുകള്‍ ഉപയോഗിക്കരുതെന്ന് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നിര്‍ദ്ദേശം നല്‍കി കേന്ദ്ര സര്‍ക്കാര്‍. ഈ ആപ്പുകള്‍ സ്വകാര്യ കമ്ബനികള്‍ വിദേശത്ത് നിന്ന് നിയന്ത്രിക്കുന്നതാണെന്ന് കേന്ദ്രം പുറത്തിറക്കിയ മാര്‍ഗനിര്‍ദ്ദേശത്തില്‍ പറയുന്നു. വിവിധ രഹസ്വന്വേഷണ ഏജന്‍സികള്‍ വാട്സ്‌ആപ്പ്, ടെലഗ്രാം എന്നിവ സര്‍ക്കാര്‍ ജീവനക്കാര്‍ ഔദ്യോഗിക വിവരങ്ങള്‍ കൈമാറാന്‍ ഉപയോഗിക്കുന്നതിലെ സുരക്ഷ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിയ വെളിച്ചത്തിലാണ് കേന്ദ്രസര്‍ക്കാര്‍ പുതിയ മാര്‍ഗരേഖ പുറത്തിറക്കിയത്. വര്‍ക്ക് …

Read More »

നൃത്തംചെയ്തതിന് പ്രതിശ്രുത വരന്‍ കരണത്തടിച്ചു; അടുത്തദിവസം യുവതി മറ്റൊരാളെ വിവാഹം കഴിച്ചു

വിവാഹത്തലേന്ന്​ നടന്ന സല്‍ക്കാരച്ചടങ്ങില്‍ സംഘടിപ്പിച്ച ഡി.ജെ പാര്‍ട്ടിയില്‍ നൃത്തം ചെയ്തതിന്​ കരണത്തടിച്ച പ്രതിശ്രുത വരനെ ഉപേക്ഷിച്ച്‌​ അടുത്ത ദിവസം യുവതി ബന്ധുവായ യുവാവിനെ വിവാഹം കഴിച്ചു. സംഭവവുമായി ബന്ധപ്പെട്ട്​ ഇരുകൂട്ടരും പൊലീസില്‍ പരാതി നല്‍കി. കടലൂര്‍ ജില്ലയിലെ പന്‍രുട്ടിയിലാണ്​ കേസിനാസ്പദ സംഭവം നടന്നത്​. ചെന്നൈയിലെ സ്വകാര്യ സ്ഥാപനത്തിലെ എന്‍ജിനീയറായ പെരിയക്കാട്ടുപാളയം സ്വദേശിയായ യുവാവും പന്‍രുട്ടി സ്വദേശിനിയായ യുവതിയും തമ്മിലെ വിവാഹമാണ്​ അപ്രതീക്ഷിത സംഭവത്തോടെ അലസിപ്പിരിഞ്ഞത്​. പന്‍രുട്ടിയില്‍ വിവാഹ സല്‍ക്കാരവും അടുത്ത …

Read More »