Breaking News

National

എയര്‍ ഇന്ത്യ‍ വീണ്ടും ടാറ്റ ഗ്രൂപ്പിന്; സ്‌പൈസ് ജെറ്റിനേക്കാള്‍ 5000 കോടി അധികം നല്‍കി ടെന്‍ഡറില്‍ ഒന്നാമതെത്തി

പൊതുമേഖലാ സ്ഥാപനമായ എയര്‍ ഇന്ത്യ ഏറ്റെടുക്കാന്‍ ഒരുങ്ങി ടാറ്റ ഗ്രൂപ്പ്. എയര്‍ ഇന്ത്യയെ വില്‍പ്പനയ്ക്ക് വെക്കുന്നതിന്റെ ഭാഗമായി ക്ഷണിച്ച ലേല ടെന്‍ഡറുകളില്‍ ഏറ്റവും ഉയര്‍ന്നത് ടാറ്റയുടേതാണെന്നാണ് സൂചന. സെപ്തംബര്‍ ആദ്യമാണ് എയര്‍ ഇന്ത്യയെ വാങ്ങാനുള്ള താത്പര്യപത്രം ടാറ്റാ ഗ്രൂപ്പ് സമര്‍പ്പിച്ചത്. ടാറ്റയ്ക്കൊപ്പം സ്പൈസ് ജെറ്റും എയര്‍ ഇന്ത്യയെ വാങ്ങാന്‍ താത്പര്യപത്രം സമര്‍പ്പിച്ചിരുന്നു. സ്‌പൈസ് ജെറ്റ് സമര്‍പ്പിച്ച ടെന്‍ഡറില്‍ നിന്നും 5000 കോടി അധികം ടാറ്റ വാഗ്ദാനം ചെയ്‌തെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. …

Read More »

ബസ്സും കണ്ടെയ്‌നര്‍ ലോറിയും കൂട്ടിയിടിച്ച്‌ ഏഴ് മരണം; 14 പേര്‍ക്ക് പരിക്ക്…

മധ്യപ്രദേശില്‍ ബസ്സും കണ്ടെയ്‌നര്‍ ലോറിയും കൂട്ടിയിടിച്ച്‌ ഏഴ് യാത്രക്കാര്‍ മരിച്ചു. 14 പേര്‍ക്ക് പരിക്കേറ്റു. ഇന്ന് രാവിലെ ഏഴുമണിയോടെ ബിന്ദ് ജില്ലയിലെ ഗ്രാമത്തിനടുത്തുള്ള ഹൈവേയിലാണ് അപകടമുണ്ടായത്. ഗ്വാളിയാറില്‍നിന്ന് ബറേലിയിലേക്ക് പോയ ബസ്സാണ് അപകടത്തില്‍പ്പെട്ടത്. പരിക്കേറ്റവരെ ഗ്വാളിയാറിലെ ആശുപത്രിയിലേക്ക് മാറ്റി. ഇവരില്‍ നാലുപേരുടെ ആരോഗ്യനില ഗുരുതരാവസ്ഥയിലാണ്. ഇവരെ 79 കിലോമീറ്റര്‍ അകലെയുള്ള ഗ്വാളിയോറിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി പോലിസ് അറിയിച്ചു. ഞങ്ങള്‍ ഡ്രൈവറെ അറസ്റ്റ് ചെയ്തു. സംഭവം അന്വേഷിച്ചുവരികയാണ്- പോലിസ് ഉദ്യോഗസ്ഥന്‍ മനോജ് …

Read More »

മണ്ണിടിച്ചില്‍: ബഹുനില കെട്ടിടം നിലം പൊത്തി, കുടുംബങ്ങള്‍ക്ക് അടിയന്തിര സഹായം നല്‍കും

ഹിമാചലില്‍ ബഹുനില കെട്ടിടം തകര്‍ന്നു വീണു. കനത്ത മണ്ണിടിച്ചിലിനെ തുടര്‍ന്നാണ് കെട്ടിടം നിലം പൊത്തിയത്. ഷിംലയിലെ ഹാലി കൊട്ടാരത്തിന് സമീപമുള്ള ഘോഡ ചൗക്കിലെ കെട്ടിടം നിലം പൊത്തുന്ന വീഡിയോ സമൂഹമാദ്ധ്യമങ്ങിളില്‍ പ്രചരിക്കുന്നുണ്ട്. അപകടത്തില്‍ ആര്‍ക്കെങ്കിലും പരിക്കേറ്റതായോ ആളപായമുള്ളതായോ വിവരമില്ല. ഹിമാചലില്‍ ഇന്നലെ വൈകിട്ട് ഉണ്ടായ മഴയെത്തുടര്‍ന്നാണ് മണ്ണിടിച്ചിലുണ്ടായത്. എട്ട് നില കെട്ടിടമാണ് തകര്‍ന്നത്. ഇന്നലെ വൈകുന്നേരം 5. 45നാണ് സംഭവമെന്ന് ദുരന്ത നിവാരണ ഡയറക്ടര്‍ സുദേഷ് കുമാര്‍ അറിയിച്ചു. സംഭവത്തെ …

Read More »

ഡ്രൈവിങ് ലൈസന്‍സിന്റെയും വാഹന രജിസ്ട്രേഷന്റെയും കാലാവധി നീട്ടി…

ഡ്രൈവിംഗ് ലൈസന്‍സ്, വാഹന രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ്, പെര്‍മിറ്റ് മുതലായ രേഖകളുടെ കാലാവധി കേന്ദ്ര ഉപരിതല ഗതാഗതവകുപ്പ് ഒരു മാസം നീട്ടിയതായി ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു. ഒക്ടോബര്‍ 31 വരെയാണ് കാലാവധി നീട്ടിയത്. ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് കാലാവധി അവസാനിക്കുന്നതിനാല്‍ വാഹനങ്ങള്‍ക്ക് നിരത്തിലിറക്കാന്‍ സാധിക്കാത്തതും കോവിഡ് പ്രതിസന്ധി നിലനില്‍ക്കുന്നതും പരിഗണിച്ച്‌ കാലാവധി നീട്ടണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരിയ്ക്ക് സംസ്ഥാനം കത്ത് നല്‍കിയിരുന്നു. 1988-ലെ കേന്ദ്ര …

Read More »

സംസ്ഥാനത്ത് ഇന്ന് 15,914 പേര്‍ക്ക് കൊവിഡ്; 15,073 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെ രോഗം ; 122 മരണം…

സംസ്ഥാനത്ത് ഇന്ന് 15,914 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 74 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 122 മരണങ്ങളാണ് കൊവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 25,087 ആയി. 15,073 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 691 പേരുടെ സമ്ബര്‍ക്ക ഉറവിടം വ്യക്തമല്ല. 76 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച്‌ ചികിത്സയിലായിരുന്ന 16,758 പേര്‍ രോഗമുക്തി നേടി. …

Read More »

ഫ്ലിപ്കാര്‍ട്ട് ബിഗ് ബില്ല്യണ്‍ ഡേയ്‌സ് സെയില്‍; മൊബൈല്‍ ഓഫറുകള്‍ അറിയാം..

ഫ്ലിപ്കാര്‍ട്ട് ഒക്ടോബര്‍ മൂന്നിന് ദി ബിഗ് ബില്യണ്‍ ഡേയ്‌സ് സെയില്‍ ആരംഭിക്കുന്നു. വില്‍പ്പനയുടെ ഭാഗമായി, നിരവധി സ്മാര്‍ട്ട്‌ഫോണുകള്‍ കുത്തനെയുള്ള ഡിസ്‌ക്കൗണ്ടുകളോടെ ലഭ്യമാകും. കൂടാതെ, ആക്‌സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക് ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡ് ഉടമകള്‍ക്ക് 10% തല്‍ക്ഷണ ഡിസ്‌ക്കൗണ്ടു ലഭിക്കുകയും ചെയ്യും. പോക്കോ എം 3 ഓഫറില്‍ 11,999 രൂപയ്ക്ക് ലഭിക്കും. വില്‍പ്പനയുടെ ഭാഗമായി 9,499. 2340 x 1080 പിക്‌സല്‍ റെസല്യൂഷനും 60 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റും ഉള്ള …

Read More »

രാജ്യത്തിന് ആശ്വാസം, 23,529 പുതിയ രോഗികള്‍ മാത്രം, വാക്‌സിന്‍ സ്വീകരിച്ചത് 88 കോടിയിലധികം പേര്‍…

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 23,529 പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ രോഗികളുടെ എണ്ണം 3,37,39,980 ആയി. കേരളത്തിലാണ് പ്രതിദിന രോഗികള്‍ ഏറ്റവും കൂടുതലുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 12,161 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. രാജ്യത്തിന് ആശ്വാസമായി കഴിഞ്ഞ കുറച്ച്‌ ദിവസങ്ങളിലായി രോഗമുക്തി നേടുന്നവരുടെ എണ്ണത്തിലും തുടര്‍ച്ചയായ വര്‍ദ്ധനവാണ് രേഖപ്പെടുത്തുന്നത്. 28,718 പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം ഭേദമായത്. 3,30,14,898 പേര്‍ ഇതുവരെ …

Read More »

കുട്ടികള്‍ തമ്മിലുള്ള വഴക്കില്‍ മുതിര്‍ന്നവര്‍ ഇടപെട്ടു; പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയുടെ നാവ് മുറിച്ചു..

ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹറിലെ ഖുര്‍ജ മേഖലയില്‍ 12 വയസുകാരന്റെ നാവ് അയല്‍വാസികള്‍ മുറിച്ചുമാറ്റി. കുട്ടികള്‍ തമ്മിലുള്ള വഴക്കില്‍ അവരുടെ കുടുംബാംഗങ്ങള്‍ ഇടപെട്ടതോടെയാണ് സംഗതി കൈവിട്ടുപോയതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. രൂക്ഷമായ വാക്കുതര്‍ക്കത്തില്‍ എതിരാളികള്‍ പരസ്പരം ആക്രമിക്കാന്‍ തുടങ്ങി. ഇതിനെത്തുടര്‍ന്ന് ഒരു ആണ്‍കുട്ടിയുടെ നാവ് മുറിച്ചുമാറ്റുകയും മറ്റൊരാള്‍ക്ക് തലയ്ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ‘ഞാന്‍ ഒന്നും ചെയ്തിട്ടില്ല.’ തന്റെ അയല്‍വാസികളായ കുല്‍ദീപ്, സച്ചിന്‍ എന്നിവര്‍ സുഹൃത്തുക്കളോടൊപ്പം തന്നെ ആക്രമിക്കുകയായിരുന്നുവെന്ന് ഭാഗികമായി സംസാരശേഷി …

Read More »

ക്ലാസ്മുറിയില്‍ സിനിമാപാട്ടിനൊപ്പം അധ്യാപികമാര്‍ ഡാന്‍സ് ചെയ്തു; ‘സദാചാരവിരുദ്ധമെന്ന്’ വിദ്യാഭ്യാസവകുപ്പ്‌…

വൈറല്‍ വീഡിയോയിലൂടെ പ്രശസ്തരായ ആഗ്രയിലെ സ്‌കൂള്‍ അധ്യാപികമാര്‍ക്ക് അതേ വീഡിയോയിലൂടെ തന്നെ എട്ടിന്റെ ‘പണി’ കിട്ടിയിരിക്കുകയാണ്. റിപ്പോര്‍ട്ടുകള്‍ പ്രകാരം, അച്ച്നേര ജില്ലയിലെ സാധനിലുള്ള ഒരു സര്‍ക്കാര്‍ പ്രൈമറി സ്‌കൂളിലെ അഞ്ച് അസിസ്റ്റന്റ് അദ്ധ്യാപികമാര്‍, ഒരു ഒഴിഞ്ഞ ക്ലാസ് റൂമിനുള്ളില്‍ സിനിമ ഗാനങ്ങള്‍ക്ക് നൃത്തം ചെയ്യുന്ന ഒരു വീഡിയോ പ്രചരിച്ചിരുന്നു. ഇതേതുടര്‍ന്ന് ഇവരെ സസ്പെന്‍ഡ് ചെയ്തിരിക്കുകയാണ് ഉത്തര്‍പ്രദേശ് വിദ്യാഭ്യാസ വകുപ്പ്. വിദ്യാഭ്യാസ വകുപ്പില്‍ ജോലി ചെയ്തിരുന്ന ഈ അധ്യാപികമാരെ ‘സദാചാര വിരുദ്ധമായ …

Read More »

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 18,870 പേർക്ക് കോവിഡ്; 378 മരണം; 28,178 പേര്‍ക്ക് രോഗമുക്തി…

രാജ്യത്ത് 24 മണിക്കൂറില്‍ റിപ്പോര്‍ട്ട് ചെയ്തത് 18,870 പുതിയ കോവിഡ് കേസുകള്‍. 378 മരണങ്ങളും സ്ഥിരീകരിച്ചു. 28,178 പേര്‍ രോഗമുക്തരായി. നിലവില്‍ 2,82,520 പേരാണ് ചികിത്സയിലുള്ളത്. പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 1.25 ശതമാനമാണ്. ഇതുവരെ 3,29,86,180 പേരാണ് രോഗമുക്തരായത്. ഇന്നലെ 54,13,332 പേര്‍ക്ക് വാക്സിനേഷന്‍ നല്‍കി. 87,66,63,490 വാക്സീന്‍ േഡാസുകളാണ് വിതരണം ചെയ്തത്.

Read More »