കൊവിഡ് ബാധിച്ച് വീടുകളില്‍ സമ്ബര്‍ക്ക വിലക്കില്‍ കഴിയുന്നവര്‍ സ്വന്തം ആരോഗ്യത്തില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി. മറ്റ് അനുബന്ധരോഗമുള്ളവര്‍പോലും ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ എത്തുന്ന സാഹചര്യമുണ്ട്. ഇത് മരണത്തിന് വഴിവക്കും. ആരോഗ്യം മോശമായാല്‍ ഉടന്‍ അടുത്തുള്ള ആരോഗ്യകേന്ദ്രത്തിലേക്ക് മാറണമെന്നും മന്ത്രി പറഞ്ഞു. ചെറിയ തലവേദനപോലും അവഗണിക്കരുത്. സ്വയം ചികിത്സിച്ചാല്‍ പിന്നീട് ലക്ഷണങ്ങള്‍ ഗുരുതരമാകും. വീടുകളിലും ആശുപത്രിയിലേക്ക് പോകുന്ന വഴിയും ചികിത്സ തുടങ്ങി മൂന്ന് ദിവസത്തിനുള്ളിലുമായി 1500ഓളം മരിച്ചു. അശ്രദ്ധമൂലം ഇത്തരം സംഭവങ്ങള്‍ …
Read More »സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാദ്ധ്യത . 9 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്.
സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നു. മണിക്കൂറില്‍ 40 മുതല്‍ 50 വരെയും ചില സന്ദര്‍ഭങ്ങളില്‍ 60 കിലോമീറ്റര്‍ വരെയും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകള്‍ ഇന്ന് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു.
Read More »സപ്ലൈകോ മെഡിക്കല്‍ സ്‌റ്റോറുകളില്‍ ഇന്‍സുലിന്‍ ഉത്പന്നങ്ങളുടെ വില കുറക്കുന്നതായി മന്ത്രി ജി ആര്‍ അനില്‍.
സപ്ലൈകോ മെഡിക്കല്‍ സ്‌റ്റോറുകളില്‍ ഇന്‍സുലിന്‍ ഉത്പന്നങ്ങളുടെ വില കുറയ്ക്കാന്‍ തീരുമാനിച്ചതായി സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആര്‍. അനില്‍ അറിയിച്ചു. 20 മുതല്‍ 24 ശതമാനം വരെ ഡിസ്‌കൗണ്ടാണ് നല്‍കുക. അടുത്ത മാസം ഒന്നു മുതല്‍ 90 ലധികം ഇന്‍സുലിന്‍ ഉത്പന്നങ്ങള്‍ക്ക് ലഭ്യമാകും. റേഷന്‍ കാര്‍ഡുമായി വരുന്നവര്‍ക്ക് ഒരു തവണ ആയിരം രൂപ വരെ ഇളവ് ലഭിക്കുമെന്നും മന്ത്രി കൊച്ചിയില്‍ പറഞ്ഞു. അതേസമയം, സംസ്ഥാനത്ത് ഞായറാഴ്ച സമ്ബൂര്‍ണ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. …
Read More »ഡല്‍ഹിയില്‍ സെപ്തംബര്‍ ഒന്നിന് സ്‌കൂളുകള്‍ തുറക്കും; 6 മുതല്‍ 8 വരെയുള്ള ക്ലാസുകള്‍ സെപ്തംബര്‍ എട്ടിന്, ഒന്‍പത് മുതല്‍ 12 വരെയുള്ള ക്ലാസുകള്‍ സെപ്തംബര്‍ ഒന്നിന്
ഡല്‍ഹിയില്‍ ഘട്ടം ഘട്ടമായി സ്‌കൂളുകള്‍ തുറക്കാന്‍ സര്‍ക്കാര്‍ തീരുമാനം. 6 മുതല്‍ 8 വരെയുള്ള ക്ലാസുകള്‍ സെപ്തംബര്‍ എട്ട് മുതലും ഒന്‍പത് മുതല്‍ 12 വരെയുള്ള ക്ലാസുകള്‍ സെപ്തംബര്‍ ഒന്നിനും ആരംഭിക്കും. വിദ്ഗധ സമിതി റിപ്പോര്‍ട്ട് അംഗീകരിച്ചാണ് സര്‍ക്കാര്‍ തീരുമാനം. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് രാജ്യത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലാണ് ഡല്‍ഹിയില്‍ സ്‌കൂളുകള്‍ അടച്ചത്. കഴിഞ്ഞ ജനുവരിയില്‍ 9-12 ക്ലാസുകള്‍ ആരംഭിച്ചിരുന്നെങ്കിലും കൊവിഡ് വ്യാപനം രൂക്ഷമായതോടെ ക്ലാസുകള്‍ …
Read More »കോവിഡ് വ്യാപനം തടയുന്നതിന് കൂടുതല്‍ ഇടപെടലുകള്‍ നടത്തണമെന്ന് കേരളത്തോട് കേന്ദ്രം
കോവിഡ്-19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കേരളം സ്വീകരിച്ച നടപടികളിള്‍ അതൃപ്തിരേഖപ്പെടുത്തി കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് കുമാര്‍ ബല്ല. വൈറസ് വ്യാപനം തടയുന്നതിന് കൂടുതല്‍ പരിശ്രമം ആവശ്യമാണെന്ന് നിരീക്ഷിച്ച ആഭ്യന്തര സെക്രട്ടറി, രോഗബാധ കൂടുതലുള്ള പ്രദേശങ്ങളില്‍ രാത്രികാല കര്‍ഫ്യൂ ഏര്‍പ്പെടുത്തുന്നതിനുള്ള സാധ്യത തേടണമെന്നും നിര്‍ദ്ദേശിച്ചു. കേരളത്തിലെയും മഹാരാഷ്ട്രയിലെയും കോവിഡ് -19 സാഹചര്യങ്ങള്‍ മൊത്തത്തില്‍ കൈകാര്യം ചെയ്യുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്യാനാണ് കേന്ദ്ര ആഭ്യന്തര സെക്രട്ടറി യോഗം വിളിച്ചത്. സമ്ബര്‍ക്കം കണ്ടെത്തല്‍, വാക്സിനേഷന്‍ ഡ്രൈവുകള്‍, …
Read More »യുവാവിെന്റ കാലിന് പരിക്കേറ്റ സംഭവം: എസ്.ഐക്ക് സസ്പെന്‍ഷന്‍
മാസ്ക് വെക്കാത്തതിെന്റ പേരില്‍ കസ്റ്റഡിയിലെടുത്ത യുവാവിനെ വാഹനത്തില്‍ കയറ്റുന്നതിനിടെ കാലിന് പരിക്കേറ്റ സംഭവത്തില്‍ കണ്ട്രോള് റൂം എസ്.ഐ എം.സി. രാജുവിന് സസ്പെന്‍ഷന്‍. കോട്ടയം പള്ളം മാവിളങ്ങ് കരുണാലയത്തില്‍ അജിയുടെ (45) പരാതിയിലാണ് നടപടി. ചൊവ്വാഴ്ച കോട്ടയം മെഡിക്കല്‍ കോളജ് ഗൈനക്കോളജി വിഭാഗത്തില്‍നിന്നാണ് അജിയെ കണ്ട്രോള് റൂം എസ്.ഐ ഗാന്ധിനഗര്‍ സ്റ്റേഷനിലേക്ക് കൊണ്ടുപോയത്. ഗര്‍ഭപാത്രസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഗൈനക്കോളജി വിഭാഗത്തില്‍ ചികിത്സയിലുള്ള ഭാര്യക്ക് കൂട്ടിരിപ്പുകാരനായി എത്തിയതായിരുന്നു അജി. ഡിവൈ.എസ്.പി പി.ജെ. സന്തോഷ് …
Read More »വയോധികന്‍ ഉറക്കത്തില്‍ നടന്നു; വീട്ടിലെത്തിച്ചത് പൊലീസ്
ഉറക്കത്തില്‍ എണീറ്റ് നടന്ന വയോധികനെ അര്‍ധരാത്രി പട്രോളിങ്ങിനിറങ്ങിയ പൊലീസ് വീട്ടിലെത്തിച്ചു. തൃശൂര്‍ നഗരത്തില്‍ കോഴിക്കോട് റോഡിലാണ് സംഭവം. പുലര്‍ച്ചയാണ് പൊലീസ് മുണ്ട് മാത്രം ധരിച്ച വയോധികനെ റോഡില്‍ കാണുന്നത്. റോഡില്‍ കൈകുത്തി എണീക്കാന്‍ ശ്രമിക്കുകയായിരുന്നു ഇയാള്‍. കേള്‍വിക്കുറവുള്ള വയോധികന്‍ വീട് കേരളവര്‍മ കോളജിന് സമീപം മാത്രമാണെന്നാണ് ഓര്‍മയുണ്ടായിരുന്നത്. തുടര്‍ന്ന് ഫോട്ടോയെടുത്ത് പൊലീസ് വീടുകള്‍ കയറിയിറങ്ങി അന്വേഷിച്ചു. ഒന്നര മണിക്കൂറിന് ശേഷമാണ് വീട് കണ്ടെത്തിയത്. രാത്രി ഉറക്കത്തിനിടെ ഇറങ്ങി നടക്കുന്ന ശീലമുള്ളയാളാണെന്നും …
Read More »കോവിഡില്‍ കേരള മാതൃക തെറ്റാണെങ്കില്‍ ഏതു മാതൃക സ്വീകരിക്കണം? പ്രതിരോധവുമായി മുഖ്യമന്ത്രി
സംസ്ഥാനത്ത് കോവിഡ് കൈകാര്യം ചെയ്യുന്നതില്‍ ഉയര്‍ന്നുവന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ജനവികാരം സര്‍ക്കാരിനെതിരാക്കാനും അങ്ങനെ കോവിഡിനെതിരായുള്ള പോരാട്ടത്തെ പൊതുജനങ്ങള്‍ ലാഘവത്തോടെ കാണുന്ന സാഹചര്യം സൃഷ്ടിക്കാനുമുള്ള നീക്കങ്ങളാണിതെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. ചിന്ത വാരികയിലെഴുതിയ ലേഖനത്തിലാണ് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയത്. കോവിഡ് പ്രതിരോധത്തില്‍ നമ്മുടെ മാതൃക തെറ്റാണെന്നാണ് ഇവര്‍ പറയുന്നത്. പിന്നെ ഏതു മാതൃകയാണ് നാം സ്വീകരിക്കേണ്ടത്. കേരളത്തില്‍ ഒരാള്‍ പോലും പ്രതിസന്ധി കാലത്ത് വിശന്ന് ഉറങ്ങേണ്ടി വന്നില്ല. മൃതദേഹങ്ങള്‍ …
Read More »പരീക്ഷക്ക് മുന്നോടിയായി ക്ലാസ് മുറികളും സ്‌കൂളുകളും ശുചീകരിക്കാം; സംഘടനകളോട് മന്ത്രിയുടെ അഭ്യര്‍ത്ഥന
പ്ലസ് വണ്‍ പരീക്ഷക്ക് മുന്നോടിയായി സെപ്റ്റംബര്‍ 2,3,4 തീയതികളില്‍ പൊതുജന പങ്കാളിത്തത്തോടെ ക്ലാസ് മുറികളും സ്കൂളുകളും ശുചീകരിക്കും. പ്രധാനമായും അണുനശീകരണ പ്രവര്‍ത്തനങ്ങളാണ് നടത്തുക. ഓണ്‍ലൈന്‍ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് രൂപീകരിച്ച തദ്ദേശഭരണ സ്ഥാപന പ്രതിനിധി ചെയര്‍മാനും സ്കൂള്‍ പ്രിന്‍സിപ്പല്‍ കണ്‍വീനറുമായ സമിതി ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കും. എംഎല്‍എമാര്‍ ഈ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കണമെന്ന് മന്ത്രി വി ശിവന്‍കുട്ടി അഭ്യര്‍ത്ഥിച്ചു. ഓഗസ്റ്റ് 31 മുതല്‍ സെപ്തംബര്‍ 4 വരെ മാതൃകാ പരീക്ഷകള്‍ നടത്തും. …
Read More »നൗഷാദിന് അന്ത്യാഞ്ജലി അർപ്പിച്ച് സിനിമാലോകം; സംസ്‌കാരം വൈകിട്ട് തിരുവല്ലയിൽ…
അന്തരിച്ച എംവി നൗഷാദിന്റെ സംസ്‌കാരം വൈകിട്ട് നാലിന് തിരുവല്ലയിലെ മുത്തൂര്‍ ജുമാ മസ്ജിദില്‍ നടക്കും. നൗഷാദിന്റെ മൃതദേഹം അല്‍പസമയത്തിനകം ആശുപത്രിയില്‍ നിന്ന് തിരുവല്ലയിലെ കുടുംബവീട്ടിലെത്തിക്കും. തിരുവല്ല എസ്.സി.എസ് സ്‌കൂളില്‍ ഉച്ചയ്ക്ക് 1.30 മുതല്‍ പൊതുദര്‍ശനമുണ്ടാകും. ഇന്ന് രാവിലെയാണ് പാചക വിദഗ്ധനും ചലച്ചിത്ര നിര്‍മാതാവുമായ എംവി നൗഷാദ് അന്തരിച്ചത്. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ രോഗബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്നു. കേറ്ററിങ്, റസ്റ്ററന്റ് ശൃംഖലയായ ‘നൗഷാദ് ദ് ബിഗ് ഷെഫി’ന്റെ ഉടമയാണ്. സംവിധായകന്‍ ബ്ലെസിയുടെ …
Read More »