അണുബാധയുടെ എണ്ണം സ്ഥിരപ്പെടുകയും വാക്സിനേഷന്‍ നിരക്ക് വര്‍ദ്ധിക്കുകയും ചെയ്തതിനാല്‍ സിഡ്നി അധികൃതര്‍ ബുധനാഴ്ച കൊറോണ വൈറസ് ഹോട്ട്‌പോട്ടുകള്‍ക്കുള്ള കര്‍ഫ്യൂ നീക്കാന്‍ നീക്കം നടത്തി. ഏകദേശം മൂന്ന് മാസങ്ങള്‍ക്ക് ശേഷം ഏറ്റവും കൂടുതല്‍ നാശനഷ്ടമുണ്ടായ പ്രദേശങ്ങളില്‍ നിയന്ത്രണങ്ങള്‍ ലഘൂകരിക്കുന്നതായി സംസ്ഥാന അധികൃതര്‍ പ്രഖ്യാപിച്ചു. വൈറസ് ഹോട്ട്‌സ്‌പോട്ടുകള്‍ക്കുള്ള രാത്രി 9 മുതല്‍ രാവിലെ 5 വരെ കര്‍ഫ്യൂ ബുധനാഴ്ച മുതല്‍ പിന്‍വലിക്കുമെന്ന് ന്യൂ സൗത്ത് വെയില്‍സ് പ്രീമിയര്‍ ഗ്ലാഡിസ് ബെറെജിക്ലിയന്‍ പറഞ്ഞു. പകര്‍ച്ചവ്യാധി …
Read More »ഓണ്‍ലൈന്‍ ഗെയിം കളിച്ച് പണം നഷ്ടപ്പെട്ടതിന്‍റെ നിരാശയില്‍ യുവാവ് ജീവനൊടുക്കി….
തമിഴ്നാട്ടിലെ ഇറോഡില്‍ ഓണ്‍ലൈന്‍ ഗെയിം കളിച്ച് പണം നഷ്ടപ്പെട്ടതിന്‍റെ നിരാശയില്‍ യുവാവ് ജീവനൊടുക്കി. പൂന്തുറ സ്വദേശിയായ പെയിന്‍റിംഗ് തൊഴിലാളി ശ്രീറാം(22) ആണ് വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ ആറ് മാസത്തിലേറെയായി ജോലിക്കൊന്നും പോകാതെ ശ്രീറാം ഫോണില്‍ വിവിധ ഓണ്‍ലൈന്‍ ഗെയിം കളിച്ചിരിക്കുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. ഗെയിം കളിച്ച് പണം നഷ്ടപ്പെട്ടതോടെ ശ്രീറാം കടുത്ത നിരാശയിലായിരുന്നു. കഴിഞ്ഞ ദിവസം ശ്രീറാമിന്‍റെ മാതാപിതാക്കളും സഹോദരനും പുറത്ത് പോയി മടങ്ങിയെത്തിയപ്പോഴാണ് സംഭവം.
Read More »ശക്തന്‍ മാര്‍ക്കറ്റ് വികസനത്തിനായി ഒരു കോടി നല്‍കാം; സുരേഷ് ഗോപി മേയറെ സന്ദര്‍ശിച്ചു….
സുരേഷ് ഗോപി എം പി തൃശൂര്‍ മേയര്‍ എം കെ വര്‍ഗീസിനെ സന്ദര്‍ശിച്ചു. ശക്തന്‍ മാര്‍ക്കറ്റ് വികസനവുമായി ബന്ധപ്പെട്ടാണ് സന്ദര്‍ശനം. വിശാലമായ മാസ്റ്റര്‍പ്ലാനാണ് ശക്തന്‍ മാര്‍ക്കറ്റിന്റെ കാര്യത്തില്‍ മനസിലുള്ളതെന്നും, നവംബര്‍ 15ന് മുന്‍പ് ഒരു രൂപരേഖ തരാമെന്നും മേയര്‍ സുരേഷ് ഗോപിയോട് പറഞ്ഞു. തിരഞ്ഞെടുപ്പു വേളയില്‍ ശക്തന്‍ മാര്‍ക്കറ്റ് വികസനവുമായി ബന്ധപ്പെട്ട് നല്‍കിയ വാഗ്ദ്ധാനം നിറവേറ്റാനായി എത്തിയതായിരുന്നു സുരേഷ് ഗോപി. ഒരു കോടി രൂപയാണ് അദ്ദേഹം വാഗ്ദ്ധാനം ചെയ്തിരുന്നത്. തന്റെ …
Read More »‘ട്രഷറികളുടെ പ്രവര്‍ത്തനം കൂടുതല്‍ ജനസൗഹൃദപരമാക്കും’; കെ. എന്‍ ബാലഗോപാല്‍…
സംസ്ഥാനത്തെ ട്രഷറികളുടെ പ്രവര്‍ത്തനം കൂടുതല്‍ ജനസൗഹൃദപരമാക്കുമെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ. എന്‍ ബാലഗോപാല്‍. സംസ്ഥാനത്തു ട്രഷറികളുടെ ഭൗതിക സാഹചര്യങ്ങള്‍ അടക്കം ഉന്നത നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിലൂടെ സര്‍ക്കാര്‍ ഇതാണ് ലക്ഷ്യമിടുന്നതെന്നും ഹരിപ്പാട് റവന്യു ടവറില്‍ പ്രവര്‍ത്തനം ആരംഭിച്ച ഹരിപ്പാട് സബ് ട്രഷറിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചുകൊണ്ട് മന്ത്രി പറഞ്ഞു. ഹരിപ്പാട് ട്രഷറിക്ക് കേരളത്തിന്റെ ട്രഷറി ചരിത്രത്തില്‍ തന്നെ പൈതൃകപരമായ സ്ഥാനമാണുള്ളത്. ഒരു കാലത്ത് ശബരിമല ക്ഷേത്രത്തിന്റെ വരുമാനം അടക്കം സൂക്ഷിച്ചിരുന്ന ട്രഷറിയാണിത്. ഇത്തരത്തില്‍ …
Read More »മഴയില്‍ വീട് തകര്‍ന്നു; അമ്മയും രണ്ടു പെണ്‍മക്കളും പെരുവഴിയില്‍…
കനത്ത മഴയെ തുടര്‍ന്ന് വീട് തകര്‍ന്നതോടെ അമ്മയും രണ്ടു പെണ്‍മക്കളും പെരുവഴിയിലായി. കടവല്ലൂര്‍ പഞ്ചായത്തിലെ 18ാം വാര്‍ഡിലെ കാരുകുളം പൊറ്റയില്‍ പരേതനായ രാജെന്റ ഭാര്യ ഉമാദേവിയുടെ വീടാണ് ഭാഗികമായി തകര്‍ന്നത്. വര്‍ഷങ്ങള്‍ക്കു മുമ്ബ് പിതാവ് മരിച്ചതോടെ പ്രായപൂര്‍ത്തിയായ രണ്ടു പെണ്മക്കളുമൊത്ത് അടച്ചുറപ്പില്ലാത്ത വീട്ടില്‍ കഴിയുന്നതില്‍ ഭയന്ന് രാത്രികാലങ്ങളില്‍ ഇവര്‍ അനുജെന്റ വീട്ടിലാണ് ഉറങ്ങാന്‍ പോയിരുന്നത്. ഈ സമയത്ത് അപകടം സംഭവിച്ചതിനാല്‍ ദുരന്തം ഒഴിവായി. വീടിെന്റ ഹാളും അടുക്കളയും ഇതിനോട് ചേര്‍ന്ന മുറിയും …
Read More »സന്നദ്ധപ്രവര്‍ത്തകരുടെ ആംബുലന്‍സുകള്‍ക്ക് പിഴ; മോട്ടോര്‍ വാഹന വകുപ്പ് നടപടിയില്‍ പ്രതിഷേധം….
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി മുന്നിട്ടിറങ്ങിയ സന്നദ്ധ പ്രവര്‍ത്തകരുടെ ആംബുലന്‍സുകള്‍ക്കെതിരെ മോട്ടോര്‍ വാഹന വകുപ്പ് രംഗത്ത് വന്നത് തിരിച്ചടിയാകുന്നു. കോവിഡ് ബാധിതരുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ച സാഹചര്യത്തിലാണ് നിരവധി സന്നദ്ധ സംഘടനകള്‍ അവരവരുടെ ചില വാഹനങ്ങള്‍ സ്വന്തം ചെലവില്‍ ചില്ലറ മാറ്റം വരുത്തി ഓക്സിജന്‍ സിലിണ്ടറുകള്‍വരെ സ്ഥാപിച്ച് സൗജന്യമായി രോഗികളെ ആശുപത്രിയില്‍ എത്തിക്കുന്നതിന് മുന്നോട്ട് വന്നത്. എന്നാല്‍, കഴിഞ്ഞ ദിവസങ്ങളില്‍ പറവൂരിലും പരിസരങ്ങളിലും മോട്ടോര്‍ വാഹന വകുപ്പ് ഇത്തരം വണ്ടികള്‍ കണ്ടെത്തി …
Read More »നീറ്റ് പരീക്ഷ പേപ്പര്‍ ചോര്‍ച്ച; പരീക്ഷാര്‍ത്ഥി ഉള്‍പ്പടെ എട്ട് പേര്‍ അറസ്റ്റില്‍….
നാഷണല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റ്( നീറ്റ്) പരീക്ഷയുടെ പേപ്പര്‍ ചോര്‍ന്ന സംഭവത്തില്‍ എട്ട് പേര്‍ അറസ്റ്റില്‍. ജയ്പൂരിലാണ് സംഭവം. കഴിഞ്ഞ ഞായറാഴ്ചയാണ് ഒരു വിദ്യാര്‍ത്ഥിയുള്‍പ്പടെ എട്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തത്. ദിനേശ്വാരി കുമാരി എന്ന പതിനെട്ടുകാരിയും, പരീക്ഷാ കേന്ദ്രത്തിന്റെ അഡ്മിനിസ്‌ട്രേഷന്‍ യൂണിറ്റിന്റെ ചുമതലയുള്ള ഇന്‍വിജിലേറ്റര്‍ രാം സിംഗ് എന്നിവരുള്‍പ്പെടുന്ന എട്ട് പേരെയാണ് അറസ്റ്റ് ചെയ്തത്. സംഭവത്തില്‍ ദിനേശ്വാരിയുടെ അമ്മാവനായ മുഖേഷും അറസ്റ്റിലായിട്ടുണ്ടെന്ന് ഡിസിപി റിച്ച ടോമര്‍ പറഞ്ഞു. …
Read More »പിന്നില്‍ നിന്ന് കുത്തേറ്റുമരിക്കാന്‍ ഞാന്‍ തയാറല്ല; കോണ്‍ഗ്രസ് വിടുന്നതായി കെ.പി അനില്‍കുമാര്‍……
കോണ്‍ഗ്രസ് നേതാവ് കെ.പി അനില്‍കുമാര്‍ രാജിവെച്ചു. വാര്‍ത്താസമ്മേളനം നടത്തിയാണ് കെ.പി അനില്‍കുമാര്‍ ഇക്കാര്യം അറിയിച്ചത്. സുധാകരനും രാജിക്കത്ത് അയച്ചു നല്‍കിയതായി വാര്‍ത്താസമ്മേളനത്തില്‍ കെ.പി അനില്‍കുമാര്‍ അറിയിച്ചു. 43 വര്‍ഷത്തെ കോണ്‍ഗ്രസ് ബന്ധം അവസാനിപ്പിക്കുകയാണെന്നും അനില്‍കുമാര്‍ പറഞ്ഞു. പാര്‍ട്ടിക്കകത്ത് പുതിയ നേതൃത്വം വന്നതിനുശേഷം ആളുകളെ നോക്കി നടപടിയെടുക്കുന്ന സ്ഥിതിവിശേഷം ഉണ്ടായിരിക്കുന്നു. പിന്നില്‍ നിന്ന് കുത്തേറ്റ് മരിക്കാന്‍ ഞാന്‍ തയാറല്ല എന്ന് പറഞ്ഞുകൊണ്ടാണ് കെ.പി അനില്‍കുമാര്‍ രാജി പ്രഖ്യാപിച്ചത്. പാര്‍ട്ടിയുടെ ഏകാധിപത്യ പ്രവണതക്കെതിരെയാണ് …
Read More »ഹോബി പോലെ വിവാഹം കഴിക്കല്‍! വിവാഹത്തട്ടിപ്പുകാരനായ പിടികിട്ടാപ്പുള്ളി അറസ്റ്റില്‍…..
വിവാഹത്തട്ടിപ്പുകാരനായ പിടികിട്ടാപ്പുള്ളി ഏഴുവര്‍ഷത്തിനുശേഷം അറസ്റ്റില്‍. കാസര്‍കോട് മൊഗ്രാല്‍ പുത്തൂര്‍ ചൗക്കിയിലെ മജല്‍ ഹൗസില്‍ അബൂബക്കര്‍ സിദ്ദീഖിനെയാണ് (46) കോഴിക്കോട് കല്ലായിയില്‍ ശ്രീകണ്ഠപുരം എസ്‌ഐ എ. പ്രേമരാജന്‍ അറസ്റ്റുചെയ്തത്. 2009ല്‍ ശ്രീകണ്ഠപുരം വയക്കരയിലെ യുവതിയെ ഇയാള്‍ വിവാഹം ചെയ്തിരുന്നു. പിന്നീട് യുവതി ഇയാള്‍ക്കെതിരെ പീഡന പരാതി നല്‍കി. തുടര്‍ന്ന് ശ്രീകണ്ഠപുരം പൊലീസ് കേസെടുത്ത് അറസ്റ്റുചെയ്‌തെങ്കിലും ഇയാള്‍ ഒളിവില്‍ പോവുകയായിരുന്നു. തുടരന്വേഷണത്തിലാണ് കുണ്ടംകുഴി, മലപ്പുറം എന്നിവിടങ്ങളിലുള്‍പ്പെടെ സിദ്ദീഖ് വിവാഹം ചെയ്തിരുന്നതായി മനസ്സിലായത്. ശ്രീകണ്ഠപുരം …
Read More »നീറ്റ് പേടി; തമിഴ്നാട്ടില്‍ വീണ്ടും ആത്മഹത്യ….
നീറ്റ് പരീക്ഷാ പേടിയില്‍ തമിഴ്നാട്ടില്‍ വീണ്ടും ആത്മഹത്യ. അരിയലൂര്‍ സ്വദേശി കനിമൊഴി ( 17) ആണ് പരീക്ഷയില്‍ തോല്‍ക്കുമെന്ന ഭയത്താല്‍ ആത്മഹത്യ ചെയ്തത്. മൂന്ന് ദിവസം മുമ്ബ് സേലത്തും ഇതേ കാരണത്താല്‍ മറ്റൊരു വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തിരുന്നു. നീറ്റ് പരീക്ഷയില്‍ നിന്ന് തമിഴ്നാടിനെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ നിയമസഭയില്‍ ബില്‍ അവതരിപ്പിച്ചിരുന്നു. 12-ാം ക്ലാസിലെ മാര്‍ക്ക് അടിസ്ഥാനമാക്കി മെഡിക്കല്‍ പ്രവേശനം നടത്തണമെന്നാണ് തമിഴ്നാടിന്റെ ആവശ്യം.
Read More »