Breaking News

Slider

ഭര്‍ത്താവ് വിലക്കിയ ശേഷവും അന്യപുരുഷനുമായി ഫോണില്‍ സംസാരിക്കുന്നത് വൈവാഹിക ജീവിതത്തോടുള്ള ക്രൂരത; അസാധാരണ പരാമര്‍ശവുമായി കോടതി

വിവാഹമോചനം ആവശ്യപ്പെട്ടെത്തിയ ദമ്പതികള്‍ക്ക് അനുകൂല വിധി പറഞ്ഞ ശേഷം അസാധാരണ പരാമര്‍ശം നടത്തി കേരള ഹൈക്കോടതി. ഭര്‍ത്താവ് വിലക്കിയ ശേഷവും അന്യ പുരുഷനുമായി ഫോണില്‍ സംസാരിക്കുന്നത് വൈവാഹിക ജീവിതത്തോടുള്ള ഏറ്റവും വലിയ ക്രൂരതയാണെന്നായിരുന്നു കേരള ഹൈക്കോടതിയുടെ പരാമര്‍ശം. വിവാഹമോചനം അനുവദിക്കണമെന്നും ഭാര്യയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്നും കാട്ടി ഭര്‍ത്താവാണ് കോടതിയെ സമീപിച്ചത്. 2012 മുതലാണ് ഈ ദമ്പതികള്‍ക്കിടയില്‍ പ്രശ്നമുണ്ടാകുന്നത്. കേസ് കുടുംബകോടതി തള്ളിയതിനെ തുടര്‍ന്നാണ് ഹര്‍ജിക്കാരന്‍ ഹൈക്കോടതിയെ സമീപിച്ചത്. തന്റെ ഭാര്യയ്ക്ക് …

Read More »

രണ്ടര വയസുകാരിക്ക് മര്‍ദനം; മാനസിക വിഭ്രാന്തിയുള്ള പോലെ അമ്മയും അമ്മൂമ്മയും പെരുമാറുന്നുവെന്ന് ശിശു ക്ഷേമ സമിതി

എറണാകുളം തൃക്കാക്കരയില്‍ രണ്ടര വയസുകാരി മര്‍ദനത്തിന് ഇരയായ സംഭവത്തില്‍ മാനസിക വിഭ്രാന്തി ഉള്ള പോലെ അമ്മയും അമ്മൂമ്മയും പെരുമാറുന്നുവെന്ന് ശിശു ക്ഷേമ സമിതി. കുട്ടിയുടെ യഥാര്‍ത്ഥ അച്ഛന്‍ ആശുപത്രിയിലെത്തി. കുട്ടിയുടെ സംരക്ഷണം അച്ഛന്‍ ആവശ്യപ്പെട്ടതായി ജില്ലാ ശിശു ക്ഷേമ സമിതി വൈസ് പ്രസിഡന്റ് അഡ്വ.കെ.എസ്.അരുണ്‍കുമാര്‍ പറഞ്ഞു. കുട്ടിയുടെ അമ്മയുടെ സഹോദരീ പങ്കാളിക്കായി അന്വേഷണം പുരോഗമിക്കുകയാണ്. ഇവരുടെ മൊബൈല്‍ ഫോണുകള്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ. കുട്ടിയുടെ ആരോഗ്യസ്ഥിതി ഗുരുതരമായി തുടരുകയാണെന്നും …

Read More »

ഇരയുടെ കുടുംബം മാപ്പു നല്‍കി; വധശിക്ഷ കാത്ത് കഴിഞ്ഞ പ്രതി നെഞ്ചുപൊട്ടി മരിച്ചു

ഇറാനില്‍ കൊലപാതക കുറ്റത്തിന് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് 18 വര്‍ഷമായി ജയിലില്‍ കഴിഞ്ഞിരുന്ന പ്രതി, ഇരയുടെ കുടുംബം മാപ്പുനല്‍കിയത് അറിഞ്ഞതോടെ നെഞ്ചുപൊട്ടി മരിച്ചു. ഇറാന്‍ സ്വദേശിയായ അക്ബര്‍ ആണ് മരിച്ചത്. ബന്ദര്‍ അബ്ബാസിലെ കോടതിയാണ് ഇരയുടെ മാതാപിതാക്കള്‍ മാപ്പുനല്‍കിയതോടെ വധശിക്ഷ ഒഴിവാക്കിയതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മാപ്പു ലഭിച്ചതറിഞ്ഞ 55കാരന്‍ ഹൃദയാഘാതം മൂലം മരണപ്പെടുകയായിരുന്നു. 37-ാം വയസ്സിലാണ് ഇയാള്‍ കൊലപാതകം നടത്തിയത്. ജയിലില്‍ കഴിയുകയായിരുന്ന പ്രതി വധശിക്ഷയില്‍ നിന്ന് ഒഴിവാക്കാനായി …

Read More »

സപ്ലൈകോ ഉത്പന്നങ്ങൾക്ക് ഒപ്പം സെൽഫിയെടുക്കൂ, അയ്യായിരം രൂപ വരെ സമ്മാനം നേടാം!

സപ്ലൈകോ ശബരി ഉത്പന്നങ്ങൾക്കൊപ്പം സെൽഫിയെടുത്ത് ‘സെൽഫി വിത്ത് സപ്ലൈകോ’ മത്സരത്തിൽ പങ്കാളിയാകുന്നതിലൂടെ ആകർഷകമായ സമ്മാനങ്ങൾ നേടാൻ അവസരം. സപ്ലൈകോ സ്റ്റോറിൽ നിന്നോ സപ്ലൈ കേരള ആപ്പിൽ നിന്നോ വാങ്ങിയ ഏതെങ്കിലും ഒരു ശബരി ഉത്പന്നത്തിനൊപ്പമുള്ള സെൽഫി സോഷ്യൽമീഡിയയിലൂടെ സപ്ലൈകോയ്ക്ക് അയച്ചു നൽകുന്നതിലൂടെ മത്സരത്തിൽ പങ്കാളിയാകാം. സെൽഫി കോണ്ടെസ്റ്റ് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി അഡ്വ. ജിആർ അനിലാണ് ഉദ്ഘാടനം ചെയ്തത്. മാർച്ച് 31 വരെയാണ് മത്സരത്തിൽ പങ്കെടുക്കാൻ അവസരം. നിങ്ങൾ …

Read More »

നിരോധിത ഗ്രൂപ്പുമായി ബന്ധം; ചാനലിന്റെ വെബ്‌സൈറ്റും ആപ്പും തടഞ്ഞ് കേന്ദ്രം

‘പഞ്ചാബ് പൊളിറ്റിക്‌സ് ടിവി’യുടെ ആപ്പുകൾ, വെബ്‌സൈറ്റ്, സോഷ്യൽ മീഡിയ അക്കൗണ്ടുകൾ എന്നിവ തടഞ്ഞ് കേന്ദ്ര സർക്കാർ. ചാനലിന് നിരോധിത ഖാലിസ്ഥാൻ അനുകൂല സംഘടന ‘സിഖ്‌സ് ഫോർ ജസ്റ്റീസ്സു’മായി അടുത്ത ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിൽ പൊതുക്രമം തകർക്കാൻ ചാനൽ, ഓൺലൈൻ മാധ്യമങ്ങളെ ഉപയോഗിക്കാൻ ശ്രമിച്ചതായി വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയം അറിയിച്ചു. വിദേശ അധിഷ്ഠിത ചാനൽ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലേക്ക് നൽകുന്ന ഉള്ളടക്കത്തിന് സാമുദായിക പൊരുത്തക്കേടും വിഘടനവാദവും പ്രോത്സാഹിപ്പിക്കാനുള്ള …

Read More »

ലോക്ക്ഡൗൺ കാലത്ത് മോദിയും യോഗിയും ജനങ്ങളുടെ വേദനകളെ അവഗണിച്ചു :- സോണിയ ഗാന്ധി

ബി ജെ പിയേയും യോഗി ആദിത്യനാഥ് സർക്കാരിനേയും കടന്നാക്രമിച്ച് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. ലോക്ക്ഡൗൺ കാലത്ത് സർക്കാർ നിരുത്തരവാദപരമായി പെരുമാറി. ജനങ്ങളുടെ വേദനകൾ അവർ അവഗണിച്ചെന്നും സോണിയ കുറ്റപ്പെടുത്തി. വെർച്വൽ പരിപാടിയിൽ തന്റെ മണ്ഡലമായ റായ്ബറേലിയിലെ ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു സോണിയ ഗാന്ധി. ലോക്ക് ഡൗൺ കാലത്ത് നിങ്ങളിൽ പലരുടേയും ബിസിനസുകൾ അടഞ്ഞ് കിടന്നു. കിലോമീറ്ററുകളോളം നടന്നതിന്റെ വേദന നിങ്ങൾ അനുഭവിച്ചു. എന്നാൽ ഈ സമയത്ത് മോദി-യോഗി …

Read More »

പ്രതിമാസം 13000 കോടി മാസ്കുകൾ, മിനുട്ടിൽ മൂന്ന് ലക്ഷം; വലിച്ചെറിയപ്പെടുന്ന മാസ്കുകൾ വിരൽ ചൂണ്ടുന്നത്

അപ്രതീക്ഷിതമായി കടന്നുവന്ന കൊറോണ താറുമാറാക്കിയ ജീവിതങ്ങളും ജീവിതരീതിയുമാണ് നമുക്ക് ചുറ്റും. തിരിച്ച് പൂർവ്വസ്ഥിതിയിലേക്ക് മടങ്ങിയെന്ന് അവകാശപെടാനാകാതെ കൊറോണയിലൂടെ കടന്നുപോകുന്ന ദിവസങ്ങൾ. അതിൽ കൊറോണക്കാലം സമ്മാനിച്ച ഒന്നാണ് മാസ്ക്. നമ്മുടെ നിത്യജീവിതത്തിന്റെ ഭാഗമായി അത് മാറിക്കഴിഞ്ഞു. മാസ്കില്ലാത്ത മുഖങ്ങളിലേക്ക് തിരിച്ചുപോകുന്ന കാലം ദൂരെയാണെന്ന് തന്നെ വേണം പറയാൻ. ഉപയോഗിച്ച് കഴിയുന്ന മാസ്കുകൾ നമ്മൾ എന്താണ് ചെയ്യാറ്? കൃത്യമായ സംസ്കരിക്കാറുണ്ടോ? ഇല്ല, എന്നാണ് ഉത്തരമെങ്കിൽ അനുഭവിക്കുന്ന വിപത്തിനേക്കാൾ വലിയ ഒരു ആപത്തിനെ വിളിച്ചുവരുത്തുന്നതിന് …

Read More »

‘ചായ കുടിച്ചപ്പോള്‍ ​ഗ്ലാസ് വിഴുങ്ങിപ്പോയി’! 55കാരന്റെ വന്‍കുടല്‍ തുറന്ന് ശസ്ത്രക്രിയ

കഠിനമായ വയറുവേദന മൂലം ആശുപത്രിയില്‍ പ്രവേശിപ്പിച്ച 55കാരന്റെ വന്‍കുടലില്‍ നിന്ന് ശസ്ത്രക്രിയയിലൂടെ ഗ്ലാസ് നീക്കം ചെയ്തു. മുസാഫര്‍പൂരിലെ മധിപ്പൂരുള്ള ആശുപത്രിയിലാണ് സംഭവം. ഗ്ലാസ് എങ്ങനെ വന്‍കുടലില്‍ എത്തി എന്ന കാര്യത്തില്‍ ഇപ്പോഴും വ്യക്തതയില്ല. ആശുപത്രിയില്‍ പ്രവേശിപ്പിച്ചയാളുടെ എക്‌സറേ പരിശോധിച്ചപ്പോഴാണ് ആമാശയത്തില്‍ എന്തോ കുടുങ്ങിയതായി കണ്ടെത്തിയതെന്ന് ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്‍കിയ ഡോ. മഹമദ്ദുള്‍ ഹസന്‍ പറഞ്ഞു. പക്ഷെ എങ്ങനെയാണ് ഗ്ലാസ് അവിടെ എത്തിയതെന്നത് ഇപ്പോഴും നിഗൂഢമാണെന്നും അദ്ദേഹം പറഞ്ഞു. ചായ കുടിക്കുന്നതിനിടയില്‍ …

Read More »

വിജയ് ദേവരകൊണ്ടയും രശ്മികയും വിവാഹിതരാകുന്നു? ഓൺസ്‌ക്രീൻ ജോഡികൾ ജീവിതത്തിൽ ഒന്നിക്കുന്നത് കാത്തിരുന്ന് ആരാധകർ

തെന്നിന്ത്യയിൽ തന്നെ യുവതാരങ്ങളിൽ ജ്വലിച്ചു നിൽക്കുകയാണ് വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും. ഇരുവർക്കും ഇന്ത്യയിലൊട്ടാകെ ആരാധകരുമുണ്ട്. രശ്മികയ്ക്ക് ‘നാഷണൽ ക്രഷ്’ എന്ന പട്ടവും ആരാധകർ ചാർത്തികൊടുത്തിരിക്കുന്നു. ഇപ്പോഴിതാ രശ്മികയും വിജയ്‌യും വിവാഹിതരാകുന്നുവെന്ന വാർത്തയാണ് പുറത്തെത്തിയിരിക്കുന്നത്. ഗീത ഗോവിന്ദം സിനിമയിലൂടെ ഒന്നിച്ച ഇവരെ ഓൺസ്‌ക്രീനിൽ മാത്രമല്ല ഓഫ് സ്‌ക്രീനിലും ഒരുമിച്ചു കാണാനായെങ്കിൽ എന്നാണ് ആരാധകരും ആഗ്രഹിക്കുന്നത്. ഇരുവരും പ്രണയത്തിലാണെന്ന് ഗോസിപ്പുകളും മുമ്പ് തന്നെ വന്നിരുന്നു. എന്നാൽ അതിനെ കുറിച്ച് രശ്മികയോ വിജയ്യോ …

Read More »

ന്യൂട്ടന്റെ ആപ്പിൾ മരം കടപുഴകി വീണു!!

ഭൂഗുരുത്വനിയമം കണ്ടെത്താന്‍ ഐസക് ന്യൂട്ടന് പ്രേരണയായ ആപ്പിള്‍ മരത്തിന്റെ ജനിതക പകര്‍പ്പിലൊന്ന് കടപുഴകി വീണു. വെള്ളിയാഴ്ച വീശിയടിച്ച ശക്തമായ യൂണിഷ് കൊടുങ്കാറ്റാണ് മരത്തെ നിലംപതിപ്പിച്ചത്. ലണ്ടനിലെ കേംബ്രിജ് സര്‍വകലാശാലയില്‍ പരിപാലിച്ച് വന്നിരുന്ന ആപ്പിള്‍ മരത്തിന്റെ ക്ലോണ്‍ ചെയ്ത മരമാണ് കടപുഴകി വീണത്. 1954-ല്‍ നട്ട മരം കഴിഞ്ഞ 68 വര്‍ഷമായി സര്‍വകലാശാലയിലെ സസ്യോദ്യാനത്തില്‍ പരിപാലിച്ച് വരികയായിരുന്നു. കടപുഴകി വീണ ആപ്പിള്‍ മരത്തിന്റെ ചിത്രങ്ങള്‍ ഉള്‍പ്പെടെ പുറത്തുവന്നു. ആപ്പിള്‍മരത്തില്‍ ഉണ്ടായിരുന്ന ഹണി …

Read More »