Breaking News

Slider

വീണ്ടും സമൂഹ അടുക്കളകൾ തുടങ്ങാം, ആരും പട്ടിണി കിടക്കരുത്: മുഖ്യമന്ത്രി

സംസ്ഥാനത്ത് ആവശ്യമെങ്കിൽ വീണ്ടും സമൂഹ അടുക്കളകൾ തുടങ്ങാമെന്ന് നിർദേശിച്ച് മന്ത്രിസഭായോഗം. ആരും പട്ടിണികിടക്കുന്ന സാഹചര്യമുണ്ടാകരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ യോഗത്തിൽ പറഞ്ഞു. നിലവിൽ ഒരു കുടുംബത്തിലെ മുഴുവൻ പേർക്കും രോഗം സ്ഥിരീകരിക്കുന്ന സാഹചര്യമാണുളളതെന്നും കോവിഡ് വ്യാപന പശ്ചാത്തലത്തിൽ ഇന്ന് വിളിച്ചു ചേർത്ത മന്ത്രി സഭായോഗത്തിൽ മുഖ്യമന്ത്രി പ്രതികരിച്ചു. കോവിഡ് മൂന്നാം തരംഗം നേരത്തെ ആകുമെന്നാണ് മന്ത്രിസഭായോഗത്തിന്റെ വിലയിരുത്തൽ. ഫെബ്രവരി 15നകം സംസ്ഥാനത്ത് കോവിഡ് മൂന്നാം തരംഗമുണ്ടാകുമെന്നാണ് ആരോഗ്യ വിദഗ്ധർ നേരത്തെ …

Read More »

ഇരയെ വിവാഹം കഴിച്ചുവെന്ന് കരുതി ബലാത്സംഗം മാഞ്ഞുപോവില്ലെന്ന് കോടതി; ജലീലിന് 27 വർഷം കഠിന തടവിന് ഉത്തരവ്, 2.10 ലക്ഷം രൂപ പിഴയും!

പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിലെ പ്രതിക്ക് 27 വർഷം കഠിന തടവിന് ഉത്തരവിട്ടു. കൂടാതെ 2.10 ലക്ഷം രൂപ പിഴയും വിധിച്ചു. ചാവക്കാട് മുനക്കക്കടവ് സ്വദേശി ജലീലി(40)നെയാണ് ജഡ്ജി എം.പി. ഷിബു കുറ്റക്കാരനെന്ന് കണ്ടെത്തി ശിക്ഷിച്ചത്. കുന്നംകുളം അതിവേഗ സ്‌പെഷ്യൽ പോക്‌സോ കോടതിയുടേതാണ് ഉത്തരവ്. ഇരയെ വിവാഹം കഴിച്ചതിനാൽ ബലാത്സംഗക്കുറ്റം നിലനിൽക്കില്ലെന്ന പ്രതിയുടെ വാദം കോടതി തള്ളിക്കൊണ്ടായിരുന്നു കോടതി ശിക്ഷ വിധിച്ചത്. 2014 ഏപ്രിലിൽ ചാവക്കാട് പോലീസാണ് കേസ് രജിസ്റ്റർ …

Read More »

പൃഥിരാജിന്റെ ഡാഡിയായി അഭിനയിക്കാന്‍ ലാലേട്ടന്‍ കാണിച്ച ആ ധൈര്യം: മറ്റേത് സൂപ്പര്‍സ്റ്റാര്‍ ഇതുപോലെ ചെയ്യുമെന്ന് വി എ ശ്രീകുമാര്‍.

പൃഥ്വിരാജ് സംവിധാനം ചെയ്ത ബ്രോ ഡാഡിയിൽ പൃഥ്വിരാജിന്റെ അച്ഛനായി അഭിനയിക്കാന്‍ മോഹന്‍ലാല്‍ കാണിച്ച ധൈര്യത്തെ പ്രശംസിച്ചു കൊണ്ട് ഒടിയന്റെ സംവിധായകൻ ശ്രീകുമാർ രംഗത്ത്. ഫേസ്ബുക് പോസ്റ്റിൽ ആയിരുന്നു പ്രശംസ. ഫേസ്ബുക് പോസ്റ്റിന്റെ പൂർണരൂപം : മകള്‍ ലക്ഷ്മി പാട്ടെഴുതിയ സിനിമ. സുഹൃത്ത് ശ്രീജിത്തിന്റെ തിരക്കഥ എന്നിങ്ങനെ പ്രിയപ്പെട്ട ലാലേട്ടന്‍, പൃഥി വരെയുള്ള അനേകം കാരണങ്ങളാല്‍ കണ്ണുമടച്ച് ബ്രോഡാഡിയെ എനിക്ക് ഇഷ്ടപ്പെടാം. അക്കാരണങ്ങള്‍ക്ക് എല്ലാം മുകളില്‍ ബ്രോഡാഡി കണ്ട് സന്തോഷിച്ചു. വ്യക്തിപരമായി …

Read More »

കുളിക്കാൻ കയറി, ഏറെ നേരം കഴിഞ്ഞിട്ടും ഇറങ്ങിയില്ല; തുറന്ന് നോക്കിയപ്പോൾ മരിച്ച നിലയിൽ!

കോഴിക്കോട് നാദാപുരം സ്വദേശിനിയായ യുവതിയെ ഖത്തറില്‍ ഷോക്കേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. നാദാപുരം വാണിമേൽ ചേന്നാട്ട് സുബൈർ-ഖമർലൈല ദമ്പതികളുടെ മകൾ ലഫ്സിന സുബൈർ(28)ആണ് മരിച്ചത്. ഷോക്കേറ്റതാണ് മരണത്തിന് ഇടയാക്കിയത്. ഐൻ ഖാലിദിലെ വീട്ടിൽ കുളിമുറിയിൽ വെച്ചാണ് സംഭവം. ബുധനാഴ്ച രാത്രിയാണ് അപകടമുണ്ടായത്. ഏറെ സമയമായിട്ടും കുളിമുറിയിൽ നിന്ന് പുറത്തുവരാത്തതിനെ തുടർന്ന് വാതിൽ തുറന്ന് നോക്കിയപ്പോഴാണ് ലഫ്‌സിനയെ മരിച്ച നിലയിൽ കണ്ടെത്തിയത്. കുളിമുറിയിലെ വാട്ടർ ഹീറ്ററിൽനിന്ന് ഷോക്കേറ്റതാണെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം …

Read More »

നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു; കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകൾ കൂടി സി കാറ്റഗറിയിലേയ്ക്ക്…

കൊവിഡ് വ്യാപനം അതിരൂക്ഷമാകുന്ന സാഹചര്യത്തില്‍ നാല് ജില്ലകളില്‍ കൂടി നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നു. കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളെ കൂടി സി കാറ്റഗറിയില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനമായി. മുന്‍പ് തിരുവനന്തപുരം ജില്ലയെ മാത്രമായിരുന്നു സി കാറ്റഗറിയില്‍ ഉള്‍പ്പെടുത്തിയിരുന്നത്. ആരോഗ്യ വകുപ്പിന്റെ നിര്‍ദേശപ്രകാരം മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കൊവിഡ് അവലോകനയോഗത്തിലാണ് തീരുമാനമായത്. സി കാറ്റഗറിയില്‍ ഉള്‍പ്പെടുന്ന ജില്ലകളുടെ നിയന്ത്രണങ്ങള്‍ മുന്‍പ് തന്നെ വ്യക്തമാക്കിയിരുന്നു. മത, രാഷ്ട്രീയ, സാമുദായിക, പൊതുപരിപാടികള്‍ ഒന്നും ഈ ജില്ലകളില്‍ …

Read More »

‘ഉത്സവങ്ങളില്‍ അവതരിപ്പിക്കുന്ന കെട്ടുകാഴ്ചകള്‍ക്ക് ഇതിനേക്കാള്‍ നിലവാരമുണ്ട്’: റിപബ്ലിക് ദിന പ്ലോട്ടുകള്‍ക്കെതിരെ തോമസ് ഐസക്

റിപബ്ലിക് ദിന പ്ലോട്ടുകളില്‍ നിന്ന് കേരളത്തിന്റെയും തമിഴ്നാടിന്റെയും എന്‍ട്രി തള്ളിയ സംഭവത്തില്‍ വിമര്‍ശനവുമായി സിപിഐഎം മുതിര്‍ന്ന നേതാവും മുന്‍ മന്ത്രിയുമായ തോമസ് ഐസക് രംഗത്ത്. കേന്ദ്രം ഭരിക്കുന്നവരുടെ സാംസ്ക്കാരികാധപതനം മാത്രമല്ല ഇത്തവണത്തെ റിപ്പബ്ലിക് ദിനാഘോഷത്തില്‍ തെളിഞ്ഞതെന്നും ജാതിവ്യവസ്ഥയെ വെല്ലുവിളിച്ച്‌ നവോത്ഥാന മൂല്യങ്ങളുടെ അടിത്തറ പണിത സാമൂഹ്യ പരിഷ്കര്‍ത്താക്കളുടെ ഓര്‍മ്മകളോടുപോലും സംഘപരിവാരം വെച്ചുപുലര്‍ത്തുന്ന പകയുടെ ആഴം കൂടി വെളിവായെന്നും ഐസക് തന്റെ ഫേസ്‌ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി. ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം: കേന്ദ്രം …

Read More »

കൂടുതല്‍ ജില്ലകളില്‍ നിയന്ത്രണം?; അതിതീവ്രവ്യാപനം തുടരുന്നു; ഇന്ന് കോവിഡ് അവലോകനയോഗം; അടുത്തമാസം ആറുവരെ പ്രതിദിനം 50,000 രോഗികള്‍ എന്ന് മുന്നറിയിപ്പ്…

സംസ്ഥാനത്ത് കോവിഡ് തീവ്രവ്യാപനം തുടരുന്നു. നിലവിലെ സ്ഥിതിഗതികള്‍ വിലയിരുത്താനായി അവലോകനയോഗം ഇന്ന് ചേരും. കൂടുതല്‍ ജില്ലകള്‍ കടുത്ത നിയന്ത്രണങ്ങളുടെ പരിധിയില്‍ വന്നേക്കുമെന്നാണ് സൂചന. നിലവില്‍ കാറ്റഗറി തിരിച്ച്‌ ജില്ലകളില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ഫലപ്രദമാണെന്നാണ് വിലയിരുത്തല്‍. അടുത്ത മാസം ആറുവരെ അരലക്ഷത്തിനടുത്ത് പ്രതിദിനരോഗികള്‍ ഉണ്ടാകുമെന്നാണ് സര്‍ക്കാരിന് ലഭിച്ച പുതിയ പ്രൊജക്ഷന്‍ റിപ്പോര്‍ട്ടിലുള്ളത്. ആശുപത്രിയില്‍ ചികിത്സയിലുള്ള രോഗികളില്‍ 25 ശതമാനത്തില്‍ കൂടുതലാണെങ്കിലാണ് ഒരു ജില്ല കടുത്ത നിയന്ത്രണങ്ങളുള്ള സി കാറ്റഗറിയില്‍ വരിക. നിലവില്‍ …

Read More »

പ്രണയാർദ്രരായ രണ്ട് കന്യാസ്ത്രീകൾ, സമൂഹമാധ്യമങ്ങളിൽ തരംഗമായി ഫോട്ടോഷൂട്ട്…

സോഷ്യൽ മീഡിയകളിൽ എപ്പോഴും ഫോട്ടോഷൂട്ടുകൾക്ക് വലിയ ശ്രദ്ധ ലഭിക്കാറുണ്ട്. പലരും ഫോട്ടോഷൂട്ടുകൾ നടത്തുമ്പോൾ എങ്ങനെ വ്യത്യസ്തമാക്കാം എന്നാണ് ചിന്തിക്കുന്നത്. ചിലതൊക്കെ പരിധി വിട്ടു പോവുകയും വൻ വിമർശനത്തിന് വഴിയൊരുങ്ങുകയും ചെയ്തിട്ടുണ്ട്. പ്രീവെഡ്ഡിംഗ്, പോസ്റ്റ് വെഡ്ഡിംഗ് ഫോട്ടോഷൂട്ടുകൾ ഒക്കെ നടത്തി ശ്രദ്ധിക്കപ്പെടാൻ ആളുകൾ ഏതറ്റം വരെ പോകാനും ഇന്നത്തെ കാലത്ത് തയ്യാറാണ്. എന്നാലിപ്പോൾ വൈറലാവുന്നത് ഇതുവരെ കണ്ടിട്ടില്ലാത്ത തരത്തിലുള്ള ഫോട്ടോഷൂട്ടാണ്. രണ്ടു കന്യാസ്ത്രീകൾ ആണ് ഫോട്ടോഷൂട്ടിൽ പങ്കെടുത്തിരിക്കുന്നത്. ഇവർ തമ്മിലുള്ള പ്രണയമാണ് …

Read More »

സംസ്ഥാനത്ത് ഇന്ന് 49,771 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 63 മരണം…

കഴിഞ്ഞ 24 മണിക്കൂറിനിടെ 1,03,553 സാമ്പിളുകളാണ് പരിശോധിച്ചത്.സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 4,57,329 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 4,46,391 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 10,938 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1346 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 196 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. നിലവില്‍ 3,00,556 കോവിഡ് കേസുകളില്‍, 3.6 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 63 മരണങ്ങളാണ് …

Read More »

ആനന്ദ് മഹീന്ദ്ര വാക്ക് പാലിച്ചു; പാഴ്‌വസ്തുക്കൾ ഉപയോഗിച്ച് നിർമ്മിച്ച വാഹനം ഏറ്റുവാങ്ങി ആ പിതാവിന് പുത്തൻ ബൊലേറോ സമ്മാനിച്ചു…

മക്കൾക്ക് കളിക്കാനായി പാഴ്‌വസ്തുക്കൾ ഉപയോഗിച്ച് മഹീന്ദ്ര വാഹനങ്ങൾക്ക് സമാനമായ വാഹനം നിർമിച്ച മഹാരാഷ്ട്ര സ്വദേശിയായ പിതാവിന് ‘ഒറിജിനൽ മഹീന്ദ്ര’ സമ്മാനിച്ച് ആനന്ദ് മഹീന്ദ്ര. കഴിഞ്ഞ ഡിസംബർ മാസത്തിലാണ് മക്കൾക്ക് വേണ്ടി മഹാരാഷ്ട്ര ദേവരാഷ്ട്ര ഗ്രാമവാസിയായ ദത്തായത്ര ലോഹർ നിർമ്മിച്ച വാഹനം വൈറലായത്. വൈകാതെ തന്നെ വാഹനം ഉണ്ടാക്കാനെടുത്ത പ്രയത്നത്തെയും ക്രിയേറ്റിവിറ്റിയെയും അഭിനന്ദിച്ച് ആനന്ദ് മഹീന്ദ്ര രംഗത്തെത്തി. നിർമ്മാണത്തിൽ യാതൊരു മാനദണ്ഡവും പാലിക്കാത്തതിനാൽ ആ വാഹനം റോഡിലിറക്കാൻ സാധിക്കില്ലെന്നും അത് ഞങ്ങൾക്ക് …

Read More »