Breaking News

Slider

പുതുച്ചേരിയില്‍ 2 പേര്‍ക്ക് കൂടി ഒമിക്രോണ്‍ : പുതുവത്സരാഘോഷങ്ങളില്‍ വാക്സിനെടുത്തവര്‍ക്ക്​ മാത്രം അനുമതി

പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി ഹോട്ടലുകളിലും മാളുകളിലും സിനിമാശാലകളിലും രണ്ട് ഡോസ് വാക്സിന്‍ സ്വീകരിച്ചവര്‍ക്ക് മാത്രം പ്രവേശനാനുമതി നല്‍കണമെന്ന നിര്‍ദ്ദേശവുമായി പുതുച്ചേരി ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ജി. ശ്രീരാമുലു. പ്രധാന മന്ത്രിയുടെ നിര്‍ദ്ദേശമനുസരിച്ച്‌ അടുത്ത മാസം മുതല്‍ ബൂസ്റ്റര്‍ ഡോസ് വാക്സിന്‍ വിതരണം ആരംഭിക്കും. 15 മുതല്‍ 18 വരെ പ്രായമുള്ള വിദ്യാര്‍ഥികള്‍ക്ക് സ്കൂളുകളില്‍ നിന്ന് വാക്സിന്‍ നല്‍കാന്‍ സംവിധാനമൊരുക്കും. പഠനം ഉപേക്ഷിച്ച കുട്ടികള്‍ക്ക് അവരുടെ വീടുകളിലെത്തി വാക്സിന്‍ നല്‍കാന്‍ പദ്ധതിയൊരുക്കുന്നതായും ശ്രീരാമുലു …

Read More »

ഇതര സംസ്ഥാന തൊഴിലാളികളെ നിരീക്ഷിക്കാന്‍ പൊലീസ്; സംസ്ഥാന വ്യാപക റെയ്ഡ്: 7,674 ഗുണ്ടകള്‍ അറസ്റ്റില്‍

ഇതര സംസ്ഥാന തൊഴിലാളികളുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാന്‍ പൊലീസിന് ഡിജിപിയുടെ നിര്‍ദേശം. പെരുമ്ബാവൂരില്‍ കിറ്റക്‌സ് കമ്ബനിയിലെ തൊഴിലാളികള്‍ പൊലീസിനെ അക്രമിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി. തൊഴിലാളികളുടെ താമസ സ്ഥലത്ത് കൃത്യമായി സന്ദര്‍ശനം നടത്തി പ്രര്‍ത്തനങ്ങള്‍ നിരീക്ഷിക്കണമെന്ന് സംസ്ഥാന പൊലീസ് മേധാവി അനില്‍കാന്ത് സോണല്‍ ഐജിമാര്‍, റേഞ്ച് ഡി ഐ ജിമാര്‍ ജില്ലാ പൊലീസ് മേധാവിമാര്‍ എന്നിവര്‍ക്ക് നിര്‍ദേശം നല്‍കി. ഇതിനായി തൊഴില്‍ വകുപ്പിന്റെ ആവാസ് പദ്ധതി പ്രകാരം ശേഖരിച്ച വിവരങ്ങള്‍ ഉപയോഗിക്കാം. …

Read More »

ഓച്ചിറയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു…

ഓച്ചിറയില്‍ തീരദേശ റോഡില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. ശ്രായിക്കാടിനു സമീപം ഇന്നലെ ഒരു മണിക്കായിരുന്നു സംഭവം നടന്നത്. ശ്രായിക്കാട് സാധുപുരത്ത് വിപിന്റെ കാറാണ് കത്തി നശിച്ചത്. ഇന്നലെ വിപിനും ഭാര്യയും കാറില്‍ സഞ്ചരിക്കുമ്ബോള്‍ കാറില്‍ ഉഗ്രശബ്ദം കേട്ടതിനെ തുടര്‍ന്നു കാര്‍ നിര്‍ത്തി ബോണറ്റ് ഉയര്‍ത്തിയപ്പോഴാണ് പുക ഉയര്‍ന്നതും തീ പടര്‍ന്നതും. ഉടന്‍ തന്നെ നാട്ടുകാര്‍ വെള്ളം ഒഴിച്ച്‌ തീ നിയന്ത്രിക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയും കരുനാഗപ്പള്ളിയില്‍ നിന്നു അഗ്നിശമന സേന യൂണിറ്റ് …

Read More »

കൈക്കൂലി: പ​ട്ടി​ക​ജാ​തി വി​ക​സ​ന ഓ​ഫി​സി​ലെ സീനിയര്‍ ക്ലര്‍ക്ക്​ റിമാന്‍ഡില്‍…

കൈ​ക്കൂ​ലി വാ​ങ്ങു​ന്ന​തി​നി​ടെ പി​ടി​യി​ലാ​യ ജി​ല്ല പ​ട്ടി​ക​ജാ​തി വി​ക​സ​ന ഓ​ഫി​സി​ലെ സീ​നി​യ​ര്‍ ക്ല​ര്‍ക്ക് റി​മാ​ന്‍​ഡി​ല്‍. സ്‌​കോ​ള​ര്‍ഷി​പ് ല​ഭി​ക്കു​ന്ന​തി​ന്​ പേ​പ്പ​ര്‍ ജോ​ലി​ക​ള്‍ ചെ​യ്യു​ന്ന​തി​ന് 25,000 രൂ​പ കൈ​ക്കൂ​ലി വാ​ങ്ങു​ന്ന​തി​നി​ടെ​യാ​ണ്​ കെ. ​റ​ഷീ​ദി​നെ തി​ങ്ക​ളാ​ഴ്​​ച വി​ജി​ല​ന്‍​സ്​ പി​ടി​കൂ​ടി​യ​ത്. ചൊ​വ്വാ​ഴ്​​ച തൃ​ശൂ​ര്‍ വി​ജി​ല​ന്‍​സ്​ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ റ​ഷീ​ദി​നെ​ 14 ദി​വ​സ​ത്തേ​ക്ക്​ റി​മാ​ന്‍​ഡ്​ ചെ​യ്​​തു. മൂ​ന്നാ​ര്‍ സ്വ​ദേ​ശി​യു​ടെ മ​ക​ള്‍ക്ക് പ​ട്ടി​ക​ജാ​തി വി​ക​സ​ന ഓ​ഫി​സി​ല്‍നി​ന്ന് സ്‌​കോ​ള​ര്‍ഷി​പ് ല​ഭി​ക്കു​ന്ന​തി​ന് പേ​പ്പ​ര്‍ ജോ​ലി​ക​ള്‍ ന​ട​ത്തു​ന്ന​തി​ന് ഉ​ദ്യോ​ഗ​സ്ഥ​ര്‍ക്ക് പ​ണം കൊ​ടു​ക്ക​ണ​മെ​ന്നും ഇ​തിന്റെ ആ​വ​ശ്യ​ത്തി​നാ​ണെ​ന്നും …

Read More »

തിരുവനന്തപുരത്ത് മകളെ കാണാന്‍ വീട്ടിലെത്തിയ ആണ്‍സുഹൃത്തിനെ അച്ഛന്‍ കുത്തിക്കൊന്നു…

തിരുവനന്തപുരത്ത് ( Trivandrum ) മകളെ കാണാനെത്തിയ ആണ്‍ സുഹൃത്തിനെ പെണ്‍കുട്ടിയുടെ അച്ഛന്‍ കുത്തിക്കൊന്നു. തിരുവനന്തപുരം പേട്ട ചാലക്കുടി ലൈനിലാണ് സംഭവം. പേട്ട സ്വദേശി അനീഷ് ജോര്‍ജ് (19) എന്നയാളാണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിന് ശേഷം പ്രതി ലാലൻ പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി. ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം. മകളുടെ മുറിക്ക് സമീപത്ത് നിന്ന് ശബ്ദം കേട്ടതോടെ ലാലന്‍ ആയുധവുമായി വീട് പരിശോധിച്ചു. തുടര്‍ന്ന് മകളുടെ മുറി തുറക്കാനായി തട്ടിയെങ്കിലും …

Read More »

ഒമിക്രോണ്‍ വ്യാപനം: കേരളത്തിലെ നിയന്ത്രണങ്ങള്‍ നാളെ രാത്രി മുതല്‍…

ഒമിക്രോണ്‍ വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ നാളെ രാത്രി മുതല്‍ നിലവില്‍ വരും. രാത്രി 10 മണി മുതല്‍ രാവിലെ 5 മണി വരെയാണ് നിയന്ത്രണം. ഞായറാഴ്ച വരെ നിയന്ത്രണം തുടരും. രാത്രി 10 മണിക്ക് ശേഷം തിയറ്ററുകളിലും ആരാധനാലയങ്ങളിലും നിയന്ത്രണമുണ്ട്. രാജ്യത്തിന്‍റെ വിവിധ സംസ്ഥാനങ്ങളില്‍ ഒമിക്രോണ്‍ വ്യാപിക്കുന്ന പശ്ചാത്തലത്തിലാണ് കേരളത്തിലും നിയന്ത്രണമേര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഇന്നലെ സംസ്ഥാനത്ത് ഏഴ് പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു. ഇതോടെ രോഗബാധിതരുടെ …

Read More »

കോതമംഗലത്ത് അതിഥി തൊഴിലാളി ഓട്ടോ ഡ്രൈവറുടെ മൂക്ക് ഇടിച്ചുതകര്‍ത്തു

കോതമംഗലത്ത് അതിഥി തൊഴിലാളിയുടെ ഇടിയേറ്റ് ഓട്ടോ ഡ്രൈവറുടെ മൂക്കിന്റെ പാലം തകർന്നു. മുളവൂർ കാരിക്കുഴി അലിയാർക്കാ (55) ണ് മർദനമേറ്റത്. തിങ്കളാഴ്ച വൈകീട്ട് ആറരയോടെയാണ് സംഭവം. എല്ലിന് പൊട്ടലേറ്റ് രക്തം ഒലിച്ച അലിയാരെ ഉടൻ അടിവാടുള്ള സ്വകാര്യ ഡിസ്പെൻസറിയിലെത്തിച്ച് പ്രഥമ ശുശ്രൂഷ നൽകി. പിന്നീട് കോതമംഗലത്ത സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച് തുന്നിക്കെട്ടിട്ടു. സംഘർഷ സാധ്യത കണക്കിലെടുത്ത് കൂടുതൽ പോലീസിനെ വിന്യസിച്ചു. കോതമംഗലം പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. മൈലൂരിലെ മണിമുത്തുവെന്ന …

Read More »

മദ്യശാലയ്ക്ക് അടുത്തുളള ലോഡ്ജിലെ സെപ്റ്റിക് ടാങ്ക് ഉഗ്ര ശബ്ദത്തോടെ പൊട്ടിത്തെറിച്ചു; ഫോറന്‍സിക് പരിശോധന നടത്തും

തെന്മല ബവ്‌റിജസ് കോര്‍പറേഷനിലെ മദ്യശാലയ്ക്കു സമീപമുള്ള ലോഡ്ജിലെ സെപ്റ്റിക് ടാങ്ക് (septic tank) പൊട്ടിത്തെറിച്ചു (exploded). ബോംബ് പൊട്ടുന്ന നിലയിലുള്ള വലിയ ശബ്ദത്തോടെയാണ് ലോഡ്ജിന്റെ ഉപയോഗശൂന്യമായ ടാങ്ക് പൊട്ടിത്തെറിച്ചത്. കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് സംഭവം നടന്നത്. സ്‌ഫോടനത്തിനുശേഷം പ്രദേശത്ത് രൂക്ഷ ഗന്ധവും പൊടിപടലങ്ങളും നിറഞ്ഞത് പ്രദേശവാസികളെ ആശങ്കയിലാക്കി. പൊട്ടിത്തെറിയുടെ ശബ്ദം നാലര കിലോമീറ്റര്‍ അകലെ ഉറുകുന്ന് പാണ്ഡവന്‍പാറയില്‍ വരെ കേട്ടതായി നാട്ടുകാര്‍ പറയുന്നു. ലോഡ്ജിന്റെ സമീപത്തെ വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. …

Read More »

‘കേരളത്തെ കണ്ട് പഠിക്കണം’: യോഗി ആദിത്യനാഥിനോട് ശശി തരൂര്‍…

നീതി ആയോഗിന്റെ ആരോഗ്യ സര്‍വേയില്‍ ഒന്നാം സ്ഥാനത്ത് എത്തിയ കേരളത്തെ അഭിനന്ദിച്ച്‌ ശശി തരൂര്‍. കേരളത്തില്‍ നടക്കുന്നത് നല്ല ഭരണമാണെന്നും എല്ലാ രാഷ്ട്രീയത്തെയും ഉള്‍ക്കൊള്ളുന്നതാണ് കേരളഭരണമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. കേരളത്തെ കണ്ട് പഠിക്കണം എന്നാണു തരൂര്‍ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ ടാഗ് ചെയ്തുകൊണ്ട് ട്വീറ്റ് ചെയ്തിരിക്കുന്നത്. സര്‍വേ പ്രകാരം പട്ടികയില്‍ അവസാന സ്ഥാനത്ത് ആയിരുന്നു യു.പിയുടെ സ്ഥാനം. ‘യോഗി ആദ്യത്യനാഥ് ആരോഗ്യ സുരക്ഷ മാത്രമല്ല സദ്ഭരണവും എല്ലാവരെയും …

Read More »

ഒമൈക്രോണ്‍ വ്യാപനം രൂക്ഷമാകുന്നു : ഡല്‍ഹിയില്‍ ഭാഗിക ലോക്ഡൗണ്‍ പ്രഖ്യാപിച്ചു..

ഒമൈക്രോണ്‍ കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍ ഡല്‍ഹിയില്‍ ഭാഗിക ലോക്ഡൗണ്‍ ഏര്‍പ്പെടുത്തി. സ്കൂളുകളും കോളജുകളും അടച്ചിടും. സ്പാ, ജിം, സിനിമാ തിയറ്ററുകള്‍ എന്നിവയും അടയ്ക്കാന്‍ ധാരണയായി. സ്വകാര്യ സ്ഥാപനങ്ങളില്‍ പകുതി ജീവനക്കാര്‍ മാത്രമേ ജോലിക്ക് എത്താവൂ. റസ്റ്ററന്റുകളിലും മെട്രോയിലും 50 ശതമാനം സീറ്റുകളില്‍ മാത്രമായിരിക്കും പ്രവേശനം. മാളുകള്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ മാത്രമായിരിക്കും തുറക്കുക. ദിനംപ്രതി കോവിഡ് കേസുകള്‍ കൂടുന്ന സാഹചര്യത്തില്‍ ഡല്‍ഹിയില്‍ യെല്ലോ അലര്‍ട്ടോടു കൂടിയ പുതിയ നിയന്ത്രണങ്ങള്‍ പ്രാബല്യത്തില്‍ വരുമെന്ന് …

Read More »