വിവാഹത്തെച്ചൊല്ലിയുള്ള തര്‍ക്കത്തിന്റെ പേരില്‍ മകനെ പിതാവ് വെട്ടിക്കൊന്നു. തമിഴ്നാട്ടിലെ കല്ലക്കുറിച്ചി ജില്ലയിലാണ് സംഭവം. അറുപത്തിയഞ്ചുകാരനായ കേശവന്‍ മകന്‍ ശിവണി (30)യെ കോടാലിക്കൊണ്ട് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ഇരുവരും മദ്യപിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് തര്‍ക്കമുണ്ടായത്. ദിവസക്കൂലിക്ക് ജോലിനോക്കിയിരുന്ന കേശവന്‍ ഭാര്യ പളനിയമ്മാളിനും രണ്ട് പെണ്‍മക്കളായ ശിവഗാമിക്കും, സോണിയക്കും മകന്‍ ശിവമണിക്കും ഒപ്പമാണ് താമസിച്ചിരുന്നത്. പെണ്‍മക്കള്‍ രണ്ടുപേരും വിവാഹിതരാണ്. മൂന്ന് വര്‍ഷം ശിവമണി വിദേശത്ത് ജോലി ചെയ്തിരുന്നു. ഇക്കാലയളവില്‍ വീട്ടിലേക്കയച്ച പണത്തെച്ചൊല്ലി ശിവമണി മാതാപിതാക്കളുമായി നിരന്തരം വഴക്കുണ്ടാക്കുമായിരുന്നു. കഴിഞ്ഞ …
Read More »ഗുരുവായൂരിലെ വഴിപാട് ഥാര്‍ ഇനി എറണാകുളം സ്വദേശി അമല്‍ മുഹമ്മദിന് സ്വന്തം..
ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വഴിപാടായി ലഭിച്ച ഥാര്‍ എസ്യുവി എറണാകുളം സ്വദേശി അമല്‍ മുഹമ്മദ് സ്വന്തമാക്കി. 15.10 ലക്ഷം രൂപ മുടക്കിയാണ് അമല്‍ വാഹനം ലേലത്തില്‍ പിടിച്ചത്. മഹീന്ദ്ര കമ്ബനിയാണ് ഥാര്‍ ക്ഷേത്രത്തില്‍ വഴിപാടായി നല്‍കിയത്. ദീപസ്തംഭത്തിന് സമീപത്തു വച്ചാണ് വാഹനത്തിന്റെ പരസ്യ ലേലം നടന്നത്. 15 ലക്ഷം രൂപയായിരുന്നു വാഹനത്തിന് അടിസ്ഥാന വില നിശ്ചയിച്ചിരിക്കുന്നത്. വഴിപാടായി ലഭിച്ച വാഹനം ലേലം ചെയ്യാന്‍ നേരത്തെ ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് തീരുമാനിച്ചിരുന്നു.
Read More »ഒട്ടകം രാജേഷിനെ തിരഞ്ഞ് പോയ പൊലീസ് സംഘത്തിന്റെ വള്ളം മറിഞ്ഞു; ഒരു പൊലീസുകാരന്‍ മരിച്ചു
പോത്തന്‍കോട് സുധീഷ് വധക്കേസിലെ മുഖ്യപ്രതി ഒട്ടകം രാജേഷിനെ തിരഞ്ഞുപോകുന്നതിനിടെ വള്ളം മറിഞ്ഞ് കാണാതായ പോലീസുകാരന് മരിച്ചു. എസ്എപി ക്യാമ്ബിലെ ബാലു ആണ് മരിച്ചത്. കടയ്ക്കാവൂര്‍ പണയില്‍ക്കടവിലാണ് സംഭവം. വള്ളം മറിഞ്ഞ് ഏകദേശം 45 മിനിട്ടോളം സമയത്തിന് ശേഷമാണ് ബാലുവിനെ കണ്ടെത്താനായത്. രക്ഷപെടുത്തിയപ്പോള്‍ അവശനിലയിലായ ബാലുവിനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും മരണംസംഭവിക്കുകയായിരുന്നു. അപകടത്തില്‍പ്പെട്ട വര്‍ക്കല സിഐയും മൂന്നു പോലീസുകാരും രക്ഷപെട്ടു.
Read More »കല്ലേലി കാവിൽ മലക്കൊടി എഴുന്നള്ളിച്ചു : ദർശനം ധനുമാസം 10 വരെ
കോന്നി :പൂർണ്ണമായ പ്രകൃതി സംരക്ഷണ പൂജകൾ ഒരുക്കി 999 മലകൾക്കും ഒന്ന് പോലെ മൂല നാഥനായ കല്ലേലി ഊരാളി അപ്പൂപ്പന്റെ പവിത്രമായ മലക്കൊടി എഴുന്നള്ളിച്ച്പ്രത്യേക പീഠത്തിൽ ഇരുത്തി. ധനു പത്തു വരെ ഭക്തജനതയ്ക്ക് മലക്കൊടി ദർശിക്കാവുന്നതും നാണയപറ, മഞ്ഞൾ പറ, വിത്ത് പറ എന്നിവ തിരു മുന്നിൽ സമർപ്പിക്കവുന്നതുമാണ്. കാവ് ഉണർത്തി മലയ്ക്ക് താംബൂലം സമർപ്പിച്ചതോടെ ആദി ദ്രാവിഡ നാഗ ഗോത്ര ചടങ്ങുകൾക്ക് മല വിളിച്ചു ചൊല്ലി. ജലത്തിൽ നിന്നും …
Read More »സ്ത്രീകളുടെ വിവാഹ പ്രായം 21: പ്രതിഷേധങ്ങളെ മറികടന്ന് ബില്ലുമായി കേന്ദ്രം മുന്നോട്ട്
സ്ത്രീകളുടെ വിവാഹപ്രായം ഇരുപത്തിയൊന്നായി ഉയര്‍ത്താനുള്ള ബില്‍ തിങ്കളാഴ്ച പാര്‍ലമെന്റില്‍ അവതരിപ്പിക്കാനുള്ള കേന്ദ്രനീക്കത്തിനെതിരെ എതിര്‍പ്പുമായി കോണ്‍ഗ്രസും. വിവാഹപ്രായം ഉയര്‍ത്തുന്ന ബിജെപി സര്‍ക്കാരിന് ഗൂഢ ഉദ്ദേശമെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. മറ്റ് പല പ്രധാനപ്പെട്ട വിഷയങ്ങളും അവഗണിച്ച് സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതില്‍ മറ്റ് അജണ്ടകള്‍ ഉണ്ടെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ പ്രതികരിച്ചു. ബില്ലിനെ എതിര്‍ക്കണമെന്നാണ് കോണ്‍ഗ്രസിലെ ഭൂരിപക്ഷ നിലപാട്. ഇക്കാര്യത്തില്‍ ചര്‍ച്ച നടത്തി തീരുമാനമെടുക്കുമെന്നും വേണുഗോപാല്‍ അറിയിച്ചു. പാര്‍ലമെന്റില്‍ …
Read More »ഓര്‍മക്കുറവുള്ള മകനെ റെയില്‍വേ ട്രാക്കില്‍ നിന്ന് രക്ഷിക്കാന്‍ അച്ഛന്റെ ശ്രമം; ഇരുവരും തീവണ്ടിതട്ടി മരിച്ചു
ഓര്‍മക്കുറവുള്ള മകനെ റെയില്‍വേ ട്രാക്കില്‍ നിന്ന് രക്ഷിക്കാനുള്ള ശ്രമത്തിനിടെ ഇരുവരും തീവണ്ടി തട്ടി മരിച്ചു. ചന്തിരൂര്‍ സ്വദേശി പുരുഷന്‍ (57) മകന്‍ നിഥിന്‍(28) എന്നിവരാണ് മരിച്ചത്. തിരുവനന്തപുരത്ത് നിന്ന് കോഴിക്കോട്ടേക്ക് പോയ ജനശതാബ്ദി എക്‌സ്പ്രസ് തട്ടിയായിരുന്നു അപകടം. ചന്തിരൂര്‍ വെളുത്തുള്ളി റെയില്‍വേ ക്രോസിന് സമീപം വെള്ളിയാഴ്ച രാവിലെ ഒമ്പതരയോടെയാണ് സംഭവം. മൂന്നുവര്‍ഷം മുന്‍പുണ്ടായ വാഹനാപകടത്തില്‍ തലയ്ക്ക് പരിക്കേറ്റ നിഥിന്‍ ഏറെനാളായി ചികിത്സയില്‍ കഴിയുകയായിരുന്നു. അപകടത്തില്‍ പരിക്കേറ്റ നിഥിന് ഓര്‍മ്മക്കുറവുണ്ടായിരുന്നതായി ബന്ധുക്കള്‍ …
Read More »വിവാഹ വാഗ്ദാനം നല്‍കി സ്ത്രീകളെ പറ്റിച്ച് കോടികള്‍ തട്ടിയ മലയാളി മുംബൈയില്‍ അറസ്റ്റില്‍; തട്ടിപ്പിനിരയായത് 30ലേറെ സ്ത്രീകള്‍
വിവാഹ വാഗ്ദാനം നല്‍കി സ്ത്രീകളെ പറ്റിച്ച് കോടികള്‍ തട്ടിയ മലയാളി മുംബൈയില്‍ അറസ്റ്റില്‍. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള 30 ലേറെ സ്ത്രീകളാണ് ഇയാളുടെ ഇരയായതെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. മാട്രിമോണി സൈറ്റുകളില്‍ നിന്നാണ് പ്രതിയായ പ്രജിത്ത് ഇരകളെ കണ്ടെത്തിയിരുന്നത്. തലശ്ശേരി സ്വദേശിനിയായ സ്ത്രീയുടെ പരാതിയില്‍ തുടങ്ങിയ അന്വേഷണമാണ് വമ്ബന്‍ തട്ടിപ്പ് പുറത്ത് കൊണ്ട് വന്നത്. പുനര്‍ വിവാഹം ആഗ്രഹിച്ച സ്ത്രീ പ്രതിയായ മാഹി സ്വദേശി പ്രജിത്തിനെ പരിചയപ്പെടുന്നത് മാട്രിമോണി സൈറ്റുകളിലൊന്നില്‍ നിന്നായിരുന്നു. …
Read More »ഒമിക്രോണ്‍ വ്യാപനം; കര്‍ശന നിയന്ത്രണം പാലിക്കണമെന്ന് ആരോഗ്യമന്ത്രാലയം; അനാവശ്യ കൂടിച്ചേരലുകളും, അത്യാവശ്യമല്ലാത്ത യാത്രകളും ഒഴിവാക്കണം…
രാജ്യത്ത് ഒമിക്രോണ്‍ ബാധിതരുടെ എണ്ണം നൂറ് കടന്ന സാഹചര്യത്തില്‍, ജനങ്ങള്‍ കര്‍ശന നിയന്ത്രണങ്ങള്‍ പാലിക്കണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. അനാവശ്യ കൂടിച്ചേരലുകളും, അത്യാവശ്യമല്ലാത്ത യാത്രകളും ഒഴിവാക്കാന്‍ ആരോഗ്യ മന്ത്രാലയം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം, രാജ്യത്തെ 24 ജില്ലകളില്‍ പ്രതിദിന പോസിറ്റിവിറ്റി നിരക്ക് അഞ്ച് ശതമാനത്തില്‍ കൂടുതലാണ്. അതേസമയം, രാജ്യത്തെ ആകെ പോസിറ്റിവിറ്റി ഒരു ശതമാനത്തില്‍ താഴെ ആയതിനാല്‍ ഈ ജില്ലകളിലെ കണക്ക് ആശങ്കപ്പെടുത്തുന്നതാണെന്ന് മന്ത്രാലയം അറിയിച്ചു. തിരുവനന്തപുരം, …
Read More »പത്താംക്ലാസ് വിദ്യാര്‍ത്ഥിനിയുടെ മൃതദേഹം വഴിയരികില്‍ ചാക്കില്‍ കെട്ടിയ നിലയില്‍: അമ്മയുടെ ‘രഹസ്യ കാമുകന്‍’ അറസ്റ്റില്‍; ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയതെന്ന് പോലീസ്
പത്താംക്ലാസ് വിദ്യാര്‍ത്ഥിനിയുടെ മൃതദേഹം ചാക്കില്‍ പൊതിഞ്ഞുകെട്ടി ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. തിരുനെല്‍വേലി സ്വദേശിയായ മുത്തുകുമാര്‍ എന്ന 44 കാരനാണ് അറസ്റ്റിലായത്. അമ്മയുടെ കാമുകനാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു. കോയമ്ബത്തൂര്‍ ശരവണംപെട്ടി യമുനാനഗറില്‍ വെള്ളിയാഴ്ചയാണ് 14 കാരിയുടെ മൃതദേഹം ചാക്കില്‍ കെട്ടിയ നിലയില്‍ വഴിയരികില്‍ കണ്ടെത്തിയത്. നിര്‍മ്മാണ തൊഴിലാളിയാണ് ഇയാള്‍. പെണ്‍കുട്ടിയുടെ സ്വര്‍ണാഭരണങ്ങള്‍ എടുക്കുന്നതിനാണ് പ്രതി കൊലപാതകം നടത്തിയതെന്ന് കോയമ്ബത്തൂര്‍ ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ ഇ എസ് …
Read More »കോഴിക്കോട് യുവതിയെ തീ കൊളുത്തി കൊലപ്പെടുത്തിയശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവും മരിച്ചു
കോഴിക്കോട് തിക്കോടിയില്‍ യുവതിയെ തീ കൊളുത്തിയശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവും മരിച്ചു. പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിയതിനെ തുടര്‍ന്ന് ഗുരുതരമായി പൊള്ളലേറ്റ തിക്കോടി പള്ളിത്താഴം സ്വദേശി നന്ദകുമാര്‍ (30) ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യുവാവ് പുലര്‍ച്ചെ രണ്ടു മണിക്കാണ് മരിച്ചത്. ഇയാള്‍ പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയ യുവതി ഇന്നലെ വൈകീട്ട് മരിച്ചിരുന്നു. തിക്കോടി പഞ്ചായത്തിലെ താല്‍കാലിക ജീവനക്കാരിയായ 23 കാരിയാണ് മരിച്ചത്. ഇന്നലെ രാവിലെ …
Read More »
NEWS 22 TRUTH . EQUALITY . FRATERNITY