Breaking News

Slider

വിഷം നല്‍കി തന്നെ കൊല്ലാന്‍ ശ്രമിച്ചു; തന്നത് ‘സ്ലോ പോയിസണ്‍’: വെളിപ്പെടുത്തലുമായി സരിത എസ് നായര്‍

തന്നെ വിഷംനല്‍കി ഇല്ലാതാക്കാന്‍ ശ്രമം നടന്നെന്ന് സരിത എസ് നായര്‍. 2015ലെ കൈയേറ്റം സംബന്ധിച്ച കേസില്‍ കൊട്ടാരക്കര കോടതിയില്‍ ഹാജരാകാന്‍ എത്തിയപ്പോഴായിരുന്നു സരിതയുടെ പ്രതികരണം. വിഷം ബാധിച്ചതുമായി ബന്ധപ്പെട്ട് വെല്ലൂരും തിരുവനന്തപുരത്തുമായി ചികിത്സയിലാണ്. കീമൊതെറാപ്പിയുള്‍പ്പെടെയുള്ള ചികിത്സകളാണ് നടത്തുന്നത്. നാഡികളെയും ബാധിച്ചു. ക്രമേണ വിഷം ബാധിക്കുന്ന രീതിയിലാണ് നല്‍കിയത്. അതിജീവനത്തിനുശേഷം ഇതുസംബന്ധിച്ച്‌ വെളിപ്പെടുത്തുമെന്നും സരിത പറഞ്ഞു. 2015 ജൂലായ് 18ന് രാത്രി 12ന് എംസിറോഡില്‍ കരിക്കത്ത് വെച്ചാണ് കേസിന് ആസ്പദമായ സംഭവം …

Read More »

ട്യൂഷന്‍ പഠിക്കാനെത്തിയ 10 വയസ്സുകാരിയായ അയൽവാസിയെ പീഡിപ്പിച്ച ഇരുപതുകാരന്‍ അറസ്റ്റില്‍…

നെടുങ്കണ്ടത്ത് ട്യൂഷന്‍ പഠിക്കാനെത്തിയ 10 വയസ്സുകാരിയെ പീഡിപ്പിച്ച ഇരുപതുകാന്‍ പോലീസ് പിടിയില്‍. കമ്പംമെട്ട് പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് കേസിന് ആസ്പതമായ സംഭവം നടന്നത്. പ്രതി പെണ്‍കുട്ടിയെ ലൈംഗികമായി ചൂഷണം നടത്തുകയായിന്നു. പെണ്‍കുട്ടിയുടെ സ്വഭാവത്തില്‍ മാറ്റങ്ങള്‍ കണ്ട സാഹചര്യത്തില്‍ മാതാപിതാക്കള്‍ കൗണ്‍സലിങ്ങിന് വിധേയയാക്കുകയായിരുന്നു. കൗൺസലിങ്ങിനിടെയാണ് തന്നെ പീഡിപ്പിച്ച വിവരം പെണ്‍കുട്ടി വെളിപ്പെടുത്തിയത്. കുട്ടിയുടെ രക്ഷിതാക്കൾ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പ്രതിക്കെതിരെ പോലീസ് പോക്സോ നിയമപ്രകാരം കേസെടുത്തു.

Read More »

കുവൈത്തില്‍ വിദേശികള്‍ക്ക് ഡ്രൈവിങ് ലൈസന്‍സ് നല്‍കുന്നത് താല്‍ക്കാലികമായി നിര്‍ത്തിവച്ചു

കുവൈത്തില്‍ വിദേശികള്‍ക്ക് ഡ്രൈവിങ് ലൈസന്‍സ് നല്‍കുന്നത് താല്‍ക്കാലികമായി നിര്‍ത്തിവച്ച്‌ ആഭ്യന്തര മന്ത്രാലയം. ലൈസന്‍സ് വിതരണം ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ നിര്‍ത്തിവയ്ക്കാന്‍ ആഭ്യന്തര മന്ത്രാലയം അന്‍ഡെര്‍ സെക്രടറി ലഫ്റ്റനന്റ് ജനറല്‍ ഫൈസല്‍ അല്‍ നവാഫ് അസ്വബാഹ് ആണ് ഉത്തരവിട്ടത്. നിലവിലെ ലൈസന്‍സുകളുടെ വെരിഫിക്കേഷന്‍ നടപടികളുടെ ഭാഗമായാണ് ലൈസന്‍സ് വിതരണം നിര്‍ത്തിവച്ചത്. നേരത്തെ രണ്ടര ലക്ഷത്തോളം വിദേശികളുടെ ഡ്രൈവിങ് ലൈസന്‍സുകള്‍ പിന്‍വലിക്കാന്‍ ആഭ്യന്തരമന്ത്രാലയം ഒരുങ്ങുന്നതായി റിപോര്‍ട്ടുകളുണ്ടായിരുന്നു. ഇതിന്പിന്നാലെയാണ് പുതിയ നടപടി. ഡിസംബര്‍ മാസം …

Read More »

ആധാര്‍ കാർഡ് നമ്പറും തിരഞ്ഞെടുപ്പു തിരിച്ചറിയല്‍കാര്‍ഡും ബന്ധിപ്പിക്കും..

ആധാര്‍നമ്ബറും തിരഞ്ഞെടുപ്പു തിരിച്ചറിയല്‍കാര്‍ഡും തമ്മിൽ ബന്ധിപ്പിക്കും. വോട്ടര്‍കാര്‍ഡും ആധാറും ബന്ധിപ്പിക്കുന്നതോടെ ഇരട്ടവോട്ട് ഇല്ലാതാകും. ഒരാള്‍ക്ക് ഒരിടത്തുമാത്രമേ വോട്ടുചെയ്യാനാവൂ. തിരഞ്ഞെടുപ്പു കമ്മിഷന്‍ നടത്തിയ പൈലറ്റ് പ്രോജക്‌ട് വിജയമാണെന്ന് കണ്ടതിനെത്തുടര്‍ന്നാണ് ഭേദഗതി നിര്‍ദേശം സര്‍ക്കാരിന് സമര്‍പ്പിച്ചത്. ആധാറും വോട്ടര്‍കാര്‍ഡും ബന്ധിപ്പിക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ നേരത്തേ സുപ്രീംകോടതി കമ്മിഷന്റെ അഭിപ്രായം തേടിയിരുന്നു. രണ്ടും ബന്ധിപ്പിക്കണമെന്ന് തുടക്കത്തില്‍ ആരേയും നിയമപ്രകാരം നിര്‍ബന്ധിക്കില്ല. അതേസമയം, ബന്ധിപ്പിക്കാത്തവരെ എളുപ്പത്തില്‍ കണ്ടെത്താനും അവരുടെ വോട്ട് നിരീക്ഷിക്കാനും സാധിക്കും.

Read More »

ഒമിക്രോണ്‍ ജാഗ്രതയില്‍ കേരളം; ഇന്നലെ നാല് പേര്‍ക്ക് രോ​ഗം; സമ്ബര്‍ക്കപ്പട്ടികയിലുളളവര്‍ക്ക് ഇന്ന് പരിശോധന

ഒമിക്രോണ്‍ ജാഗ്രതയില്‍ കേരളം. രോഗബാധിതരുടെ സമ്ബര്‍ക്കപ്പട്ടികയിലുളള, ലക്ഷണങ്ങളുള്ളവര്‍ക്ക് കൊവിഡ് പരിശോധന നടത്തും. പോസിറ്റീവായാല്‍ സാമ്ബിള്‍ ജനിതക ശ്രേണീകരണത്തിന് അയക്കും. രോഗം സ്ഥിരീകരിച്ച തിരുവനന്തപുരം എറണാകുളം ജില്ലകളില്‍ ജാഗ്രത കടുപ്പിക്കും. ഇന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുമായി കേന്ദ്രസംഘം ചര്‍ച്ച നടത്തും. സംസ്ഥാനത്ത് ഇന്നലെ നാല് പേര്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. യുകെയില്‍ നിന്ന് തിരുവനന്തപുരത്ത് എത്തിയ ആളിലും എറണാകുളത്ത് കോംഗോയില്‍ നിന്നെത്തിയ ആളിലും നേരത്തെ ഒമിക്രോണ്‍ ബാധിച്ചയാളുടെ ഭാര്യയ്ക്കും ഭാര്യാമാതാവിനുമാണ് ബുധനാഴ്ച രോഗം സ്ഥിരീകരിച്ചത്. …

Read More »

ദൈവത്തിന്റെ കൈ : വാതില്‍ ചവിട്ടി പൊളിച്ച്‌ അകത്ത് കടന്നപ്പോള്‍ കുഞ്ഞിന്റെ കണ്ണ് അനങ്ങുന്നത് കണ്ടു; പാലക്കാട് അമ്മ കെട്ടിത്തൂക്കിയ രണ്ടരവയസ്സുകാരന് ജീവന്‍ മടക്കി നല്‍കിയത് പോലീസുകാരന്റെ ഇടപെടല്‍…

അമ്മ കെട്ടിത്തൂക്കിയ രണ്ടരവയസ്സുകാരന് ജീവന്‍ മടക്കി കിട്ടിയത് ഈ കൈകളിലൂടെയാണ്. മുണ്ടൂര്‍ ഔട്ട്‌പോസ്റ്റില്‍ ജോലിചെയ്യുന്ന പോലീസുദ്യോഗസ്ഥനായ നാട്ടുകല്‍ പാലോട് സി.പ്രജോഷാണ് നഷ്ടപ്പെടുമായിരുന്ന ജീവനെ താങ്ങി നിര്‍ത്തിയത്. വെള്ളിനേഴി കുറ്റാനശ്ശേരി കാരയില്‍ വീട്ടില്‍ ജ്യോതിഷ്‌കുമാറിന്റെ ഭാര്യ ജയന്തിയാണ് കുട്ടിയെ സാരിയില്‍ കെട്ടിത്തൂക്കിയ ശേഷം ആത്മഹത്യ ചെയ്തത്. ഡിസംബര്‍ 13 നാണ് സംഭവം. നാട്ടുകല്‍ പാലോട് സ്വദേശിയായ പ്രജോഷ് കുഞ്ഞിന്റെ 28 ചടങ്ങില്‍ പങ്കെടുക്കാനായാണ് തിങ്കളാഴ്ച കുറ്റാനശ്ശേരിയിലെ ഭാര്യവീട്ടിലെത്തുന്നത്. പ്രജോഷിനൊപ്പം കുടുംബാംഗങ്ങളും ഉണ്ടായിരുന്നു. …

Read More »

ആന്ധ്രയില്‍ ബസ് നദിയിലേക്കു വീണു, ഒന്‍പതു മരണം-വിഡിയോ

ആന്ധ്രയില്‍ ബസ് നദിയിലേക്കു വീണ് ഒന്‍പതു പേര്‍ മരിച്ചു. നിരവധി പേര്‍ക്കു പരിക്കേറ്റു. പശ്ചിമ ഗോദാവരി ജില്ലയിലാണ് അപകടം. ജനറെഡ്ഡിയുദമില്‍നിന്ന് തെലങ്കാനയിലെ ആസ്വാരപേട്ടിലേക്കു പോവുകയായിരുന്നു ബസ്. 35 പേരാണ് ബസില്‍ ഉണ്ടായിരുന്നത്. പാലത്തില്‍ വച്ച്‌ എതിരെ വന്ന ലോറിയില്‍ ഇടിക്കാതിരിക്കാന്‍ വെട്ടിച്ചപ്പോഴാണ് അപകടമെന്ന് പൊലീസ് പറഞ്ഞു. പാലത്തിന്റെ കൈവരിയില്‍ ഇടിച്ച ബസ് താഴേക്കു വീഴുകയായിരുന്നു. അഞ്ച് സ്ത്രീകള്‍ ഉള്‍പ്പെടെ ഒന്‍പതു പേരുടെ മൃതദേഹം ലഭിച്ചു. ഓടിക്കൂടിയ നാട്ടുകാരും പൊലീസുമാണ് രക്ഷാപ്രവര്‍ത്തനം …

Read More »

കുപ്പിവെള്ളത്തിന്റെ വില കുറച്ച സർക്കാർ നടപടി ഹൈക്കോടതി സ്‌റ്റേ ചെയ്‌തു

കുപ്പിവെള്ളത്തിന്റെ വില കുറച്ച സര്‍ക്കാര്‍ നടപടി ഹൈക്കോടതി സ്റ്റേ ചെയ്തു. കുപ്പിവെള്ളത്തിന് 13 രൂപയായി കുറച്ച ഉത്തരവാണ് കോടതി തടഞ്ഞത്. കുപ്പിവെള്ള നിര്‍മാതാക്കള്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചാണ് ഉത്തരവ്. കുപ്പി വെള്ളത്തെ സര്‍ക്കാര്‍ അവശ്യസാധന പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നു. അവശ്യസാധന നിയമപ്രകാരമാണ് സര്‍ക്കാര്‍ ഇടപെട്ട് വില കുറച്ചത്. പാക്കേജഡ് കമോഡിറ്റീസ് കേന്ദ്ര സര്‍ക്കാരിന്റെ പരിധിയിലാണ് വരുന്നതെന്നും സര്‍ക്കാരിനെ ഇടപെടാന്‍ അധികാരമില്ലന്നായിരുന്നു ഹര്‍ജിക്കാരുടെ വാദം. തങ്ങളെ കേള്‍ക്കാതെയും ഉല്‍പ്പാദന മാനദണ്ഡങ്ങള്‍ പരിഗണിക്കാതെയുമാണ് സര്‍ക്കാര്‍ …

Read More »

ജീന്‍സും ടീഷര്‍ട്ടും ധരിച്ചതിന് അറസ്റ്റ്: യുവതിക്ക് നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ട് കോടതി…

ജീന്‍സും ടീഷര്‍ട്ടും ധരിച്ചതിന് അറസ്റ്റ് ചെയ്യപ്പെട്ട കുവൈത്തി യുവതിക്ക് നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ട് കുവൈത്ത് സുപ്രീംകോടതി. നീതികരിക്കാത്തതായിരുന്നു ഇവരുടെ അറസ്റ്റ് എന്ന് നിരീക്ഷിച്ചായിരുന്നു കോടതി ഉത്തരവ്. കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തോടാണ് യുവതിക്ക് 4000 ദിനാര്‍ നഷ്ടപരിഹാരം നല്‍കാന്‍ കോടതി ഉത്തരവിട്ടത്. ഒന്‍പത് വര്‍ഷം നീണ്ടുനിന്ന നിയമ പോരാട്ടത്തിനൊടുവിലാണ് യുവതിക്ക് അനുകൂലമായ വിധി ഉണ്ടാകുന്നത്. 2012 ലാണ് യുവതി ജീന്‍സും ടീഷര്‍ട്ടും ധരിച്ചെന്ന പേരില്‍ അറസ്റ്റിലായത്. അറസ്റ്റിനെതിരെ യുവതി 12000 ദിനാര്‍ …

Read More »

സൈനിക ഹെലികോപ്‌റ്റര്‍ അപകടം: ഗ്രൂപ്പ്‌ ക്യാപ്‌റ്റന്‍ വരുണ്‍ സിങ്‌ അന്തരിച്ചു

കൂനൂരില്‍ വ്യോമസേനാ ഹെലികോപ്റ്റര്‍ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗ്രൂപ്പ് ക്യാപ്റ്റന്‍ വരുണ്‍ സിങ് അന്തരിച്ചു. ബെംഗളൂരുവിലെ വ്യോമസേനാ കമാന്‍ഡ് ആശുപത്രിയില്‍ ബുധനാഴ്ച രാവിലെയായിരുന്നു അന്ത്യം. മരണവിവരം വ്യോമസേന ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലിലൂടെയാണ് പുറത്തുവിട്ടത്. ഡിസംബര്‍ എട്ടിന് തമിഴ്നാട്ടിലെ കൂനൂരിലുണ്ടായ ഹെലികോപ്റ്റര്‍ അപകടത്തില്‍ സംയുക്ത സൈനിക മേധാവി ജനറല്‍ ബിപിന് റാവത്ത്, ഭാര്യ മധുലിക റാവത്ത്, ബ്രിഗേഡിയര് എല് എസ് ലിഡ്ഡര്, മലയാളിയായ ജൂനിയര്‍ വാറന്റ് ഓഫീസര്‍ എ പ്രദീപ് അടക്കം …

Read More »