Breaking News

Slider

വിശുദ്ധ ഖുർആനെ അവഹേളിച്ച പ്രതിയെ വിട്ടുകിട്ടണം; ആൾക്കൂട്ടം പാകിസ്താനിൽ പോലീസ് സ്റ്റേഷൻ കത്തിച്ചു

വിശുദ്ധ ഗ്രന്ഥമായ ഖുർആൻ അവഹേളിച്ചെന്നാരോപിച്ച് അറസ്റ്റ് ചെയ്യപ്പെട്ട വ്യക്തിയെ തങ്ങൾക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ചാർസദ്ദ ജില്ലയിലെ പോലീസ് സ്റ്റേഷൻ ജനക്കൂട്ടം ആക്രമിക്കുകയും അഗ്നിക്കിരയാക്കുകയും ചെയ്തു. ഖുർആൻ അവഹേളിച്ചു എന്നാരോപിച്ച് പോലീസ് ഞായറാഴ്ച ഒരാളെ അറസ്റ്റ് ചെയ്യുകയും ചാർസദ്ദയിലെ തങ്കി തഹസിലിലെ മന്ദാനി പോലീസ് സ്റ്റേഷനിലേക്ക് മാറ്റുകയും ചെയ്തതായി ചാർസദ്ദയിൽ നിന്നുള്ള നിയമ മന്ത്രി ഫസൽ ഷക്കൂർ ഖാൻ പറഞ്ഞതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അറസ്റ്റ് ചെയ്ത വ്യക്തിയെ തങ്ങൾക്ക് കൈമാറണമെന്ന് …

Read More »

വൈദ്യുതി വേലിയില്‍ നിന്ന് ഷോക്കേറ്റ് യുവാവ് മരിച്ചു; ബന്ധുക്കള്‍ സ്ഥലമുടമയെ തല്ലിക്കൊന്നു…

തക്കാളിത്തോട്ടത്തിലെ വൈദ്യുതിവേലിയില്‍ നിന്ന് ഷോക്കേറ്റ് യുവാവ് മരിച്ചു. ഗൗരിബിദനൂര്‍ താലൂക്കിലെ ചരകമാറ്റേനഹള്ളിയിലാണ് സംഭവം. സംഭവത്തെത്തുടര്‍ന്ന് യുവാവിന്‍റെ ബന്ധുക്കള്‍ സംഘടിച്ചെത്തി സ്ഥലമുടമയെ തല്ലിക്കൊന്നു. തക്കാളിക്ക് വിലകൂടിയതിനെത്തുടര്‍ന്ന് മോഷ്ടാക്കളെ ഭയന്ന് തോട്ടത്തിന് ചുറ്റും സ്ഥാപിച്ച കമ്ബിവേലിയിലൂടെ ഉടമ വൈദ്യുതി കടത്തിവിട്ടിരുന്നു. ഇതറിയാതെ വേലിയില്‍ സ്പര്‍ശിച്ച പ്രദേശവാസിയായ വസന്ത് റാവു എന്ന യുവാവ് ആണ് ഷോക്കേറ്റ് മരിച്ചത്. വിവരമറിഞ്ഞ് കൂട്ടമായെത്തിയ ഇയാളുടെ ബന്ധുക്കളും നാട്ടുകാരും ചേര്‍ന്ന് സ്ഥലമുടമയായ അശ്വത് റാവുവിനെ പിടികൂടി മര്‍ദ്ദിക്കുകയായിരുന്നു. അടിയേറ്റുവീണ …

Read More »

ഒമിക്രോണ്‍ വകഭേദം; കോവിഡിന്റെ മറ്റ് വകഭേദങ്ങളെക്കാള്‍ അപകടകാരിയാണെന്നതിന് തെളിവില്ല; ലോകാരോഗ്യ സംഘടന

കോവിഡിന്റെ ഒമിക്രോണ്‍ വകഭേദം മറ്റു വകഭേദങ്ങളെ അപേക്ഷിച്ച്‌ കൂടുതല്‍ വ്യാപനശേഷിയും അപകടകാരിയും ആണെന്നതിന് വ്യക്തമായ തെളിവ് ലഭിച്ചിട്ടില്ലെന്ന് ലോകാരോഗ്യ സംഘടന. ദക്ഷിണാഫ്രിക്കയില്‍ കണ്ടെത്തിയ പുതിയ വകഭേദമായ ഒമിക്രോണ്‍ മറ്റുവകഭേദങ്ങളില്‍ നിന്ന് വ്യത്യസ്തമാണെന്ന് സൂചിപ്പിക്കുന്നതിന് നിലവില്‍ വിവരങ്ങളൊന്നുമില്ലയെന്നും ഡബ്ല്യു.എച്ച്‌ഒ പറയുന്നു. പുതിയ ഒമിക്രോണ്‍ വകഭേദം ലോകമെങ്ങും ആശങ്ക പടര്‍ത്തുന്നതിന് ഇടയിലാണ് ലോകാരോഗ്യ സംഘടനയുടെ വിശദീകരണം. ചില സര്‍വകലാശലകള്‍ നടത്തിയ പ്രാഥമിക പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ ഒമിക്രോണിന്റെ പശ്ചാത്തലത്തില്‍ ലോകരാജ്യങ്ങള്‍ യാത്രാനിയന്ത്രണം ഏര്‍പ്പെടുത്തിയതില്‍ …

Read More »

ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ഇതിഹാസം ഷെയ്ന്‍ വോണിന് ബൈക്കപകടത്തില്‍ പരിക്ക്…

ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ഇതിഹാസം ഷെയ്ന്‍ വേണിന് വാഹനാപകടത്തില്‍ പരിക്ക്. മകന്‍ ജാക്സണോടൊപ്പം ബൈക്കില്‍ പോകവേയാണ് അപകടമുണ്ടായത്. വോണ്‍ തെന്നിവീഴുകയായിരുന്നുവെന്ന് സിഡ്‌നി മോണിങ് ഹെറള്‍ഡ് റിപ്പോര്‍ട്ട് ചെയ്തു. അപകടത്തിന് പിന്നാലെ ആശുപത്രിയിലെത്തി നടത്തിയ പരിശോധനകളില്‍ പരിക്ക് ഗുരുതരമല്ലെന്നറിഞ്ഞു. എന്നാല്‍ പിറ്റേ ദിവസം നല്ല വേദന അനുഭവപ്പെട്ടതായി വോണ്‍ പ്രതികരിച്ചു. 15 മീറ്ററിലധികം ബൈക്ക് തെന്നിമാറിയതിനെ തുടര്‍ന്ന് താരത്തിന്റെ ഇടുപ്പിനും കാലിനും കണങ്കാലിനും പരിക്കേറ്റു. മകനാണ് അദ്ദേഹത്തെ പരിചരിച്ചുവരുന്നത്.

Read More »

ശബരിമല വരുമാനം പത്ത് ദിവസത്തിനുള്ളിൽ 10 കോടി കവിഞ്ഞു

ശബരിമല നട തുറന്ന് പത്ത് ദിവസം പിന്നിടുമ്പോൾ വരുമാനം പത്ത് കോടി കവിഞ്ഞു. അരവണ, അപ്പം വിതരണവും നാളികേര ലേലവുമാണ് വരുമാനത്തിലെ പ്രധാന പങ്ക്. നിയന്ത്രണങ്ങളിൽ ഇളവ് വന്നതോടെ വരുമാനം വർധിക്കുമെന്നാണ് ദേവസ്വം ബോർഡിന്റെ പ്രതീക്ഷ. നവംബർ 16 മുതൽ 25 വരെയുള്ള പത്ത് ദിവസത്തുള്ളിൽ ശബരിമലയിൽ വരുമാനമായി ലഭിച്ചത് 10 കോടിയിലധികം രൂപയാണ്. അപ്പം, അരവണ വിൽപ്പനയിലൂടെയാണ് കൂടുതൽ വരുമാനം. നട വരവിലും വർധനയുണ്ടായി. ലേലത്തിൽ പോകാതിരുന്ന നാളീകേരം …

Read More »

ചുരുങ്ങിയത് 100 സീറ്റുകളിലെങ്കിലും വിജയിക്കണം; യുപിയില്‍ കോണ്‍ഗ്രസിലേക്ക് ഒരു കോടി പുതിയ പാര്‍ട്ടി അംഗങ്ങള്‍…

തിരഞ്ഞെടുപ്പ് അടുക്കാന്‍ ഇനി കുറച്ച മാസങ്ങള്‍ കൂടെ ശേഷിക്കെ പുതിയ പുതിയ നീക്കണങ്ങളുമായി വരുകയാണ് പാര്‍ട്ടികള്‍. ഓരോ ദിവസവും ഓരോ മാറ്റങ്ങളാണ് യു പി യില്‍ നടക്കുന്നത്, ഇപ്പോഴിതാ കോണ്‍ഗ്രസ് പാര്‍ട്ടിയിലേക്ക് ഒരു കോടി പുതിയ അംഗങ്ങളെ ചേര്‍ക്കുകയെന്ന ലക്ഷ്യത്തോടെ വമ്ബന്‍ അംഗത്വ വിതര ക്യാമ്ബയിന് തുടക്കം കുറിച്ചിരിക്കുകയാണ് യു പിയില്‍, നാളെ മുതല്‍ ഡിസംബര്‍ 10 വരെ നീളുന്ന 15 ദിവസത്തെ ക്യാമ്ബയിന് “ഏക് പരിവാര്‍, നയേ സദസ്യ …

Read More »

ഇന്ത്യയിൽ ലാപ്‌ടോപ് നിര്‍മാണത്തിന് തുടക്കം കുറിയ്ക്കുന്നു : വരാൻപോകുന്നത് വന്‍ തൊഴിലവസരങ്ങള്‍…

ഇന്ത്യ ലാപ്‌ടോപ് നിര്‍മാണത്തിന് വേദിയാകുന്നു. രാജ്യത്ത് തദ്ദേശീയമായി ലാപ്ടോപ്പ് നിര്‍മിക്കാനൊരുങ്ങി തായ്‌വാനീസ് ബ്രാന്‍ഡായ ഏസര്‍. ഡിക്സണ്‍ ടെക്നോളജീസുമായി ചേര്‍ന്നാണ് നിര്‍മാണം. ഡിക്സണിന്റെ നോയിഡയിലെ ഫാക്ടറിയില്‍ വെച്ചാകും ലാപ്ടോപ്പിന്റെ നിര്‍മാണ പ്രവര്‍ത്തനം. പ്രതിവര്‍ഷം അഞ്ച് ലക്ഷം വരെ ലാപ്ടോപ്പുകള്‍ ഇവിടെ നിര്‍മ്മിക്കും. കേന്ദ്രസര്‍ക്കാരിന്റെ ആത്മനിര്‍ഭര്‍ ഭാരതിന് പുത്തന്‍ ഉണര്‍വേകുന്നതാണ് പദ്ധതി. മൊബൈല്‍ ഫോണുകള്‍, ടിവികള്‍, വാഷിംഗ് മെഷീനുകള്‍, ബള്‍ബുകള്‍, സിസിടിവി ക്യാമറകള്‍ എന്നിവ നിര്‍മ്മിക്കുന്ന ഒരു ആഭ്യന്തര കരാര്‍ നിര്‍മ്മാതാക്കളാണ് ഡിക്സണ്‍ …

Read More »

ചരിത്രം രചിച്ച്‌ ഇന്ത്യ; ഡല്‍ഹി മെട്രോയില്‍ ലോക്കോ പൈലറ്റില്ലാത്ത ട്രെയിന്‍; ലോകത്തെ ഏറ്റവും വലിയ നാലാമത്തെ ഡ്രൈവറില്ല ട്രെയിന്‍ സര്‍വീസ്…

ലോക റെയില്‍ ഭൂപടത്തില്‍ ഇന്ത്യ പുതിയൊരു അധ്യായം കൂടിച്ചേര്‍ത്തു. ലോകത്തെ ഡ്രൈവറില്ലാത്ത, ഏറ്റവും വലിയ നാലാമത്തെ ട്രെയിന്‍ സര്‍വീസായി ഡല്‍ഹി മെട്രോ. ഡല്‍ഹി മെട്രോയിലെ മജ്‌ലിസ് പാര്‍ക്ക് മുതല്‍ ശിവ വിഹാര്‍ വരെയുള്ള, 59 കിലോമീറ്റര്‍ പിങ്ക് ലൈനിലും ഇന്നലെ രാവിലെ മുതല്‍ ലോക്കോ പൈലറ്റില്ലാത്ത ട്രെയിനുകള്‍ ഓടിത്തുടങ്ങി. ഇതോടെ ഡല്‍ഹി മെട്രോയുടെ 96.7 കിലോമീറ്ററും ഓട്ടോമേറ്റഡായി. 2020 ഡിസംബറില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മെട്രോയുടെ 37.7 കിലോമീറ്ററില്‍ ഡ്രൈവറില്ലാ …

Read More »

വിദ്യാര്‍ഥികള്‍ക്ക് രണ്ടുലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് പരിരക്ഷ ; വിദ്യാഭ്യാസ വായ്പയ്ക്ക് മുന്‍ഗണന, വിദ്യാനിധി നിക്ഷേപ പദ്ധതി തിങ്കളാഴ്ച മുതല്‍

കുട്ടികള്‍ക്കായി കേരള ബാങ്ക് ആവിഷ്‌കരിച്ച ‘വിദ്യാനിധി’ നിക്ഷേപ പദ്ധതി തിങ്കളാഴ്ച ആരംഭിക്കുമെന്ന് സഹകരണവകുപ്പ് മന്ത്രി വി എന്‍ വാസവന്‍. കുട്ടികളില്‍ സമ്ബാദ്യശീലം വളര്‍ത്തുക, പഠനാവശ്യങ്ങള്‍ക്ക് ആ തുക ഉപയോഗിക്കാന്‍ പ്രാപ്തരാക്കുക എന്നീ ലക്ഷ്യങ്ങളോടെ ഏഴു മുതല്‍ 12 വരെ ക്ലാസുകളിലെ കുട്ടികള്‍ക്കായാണു ‘വിദ്യാനിധി’ പദ്ധതി ആരംഭിക്കുന്നത്. പദ്ധതി പ്രകാരം 12 മുതല്‍ 16 വരെ പ്രായമുള്ള കുട്ടികള്‍ക്കു സ്വന്തം പേരില്‍ സേവിംഗ്സ് ബാങ്ക് അക്കൗണ്ട് തുറക്കാം. സൗജന്യ എസ്‌എംഎസ്, സൗജന്യ …

Read More »

സംസ്ഥാനത്ത് വീണ്ടും ഞെട്ടിപ്പിക്കുന്ന റാഗിങ്; പിടിച്ചു നിര്‍ത്തി മുടി വെട്ടി, ഷൂ കൈയില്‍ തൂക്കി നടത്തി ( വീഡിയോ )

ഉപ്പള ഗവണ്‍മെന്‍റ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിയെ ക്രൂരമായ റാഗിങ്ങിന് വിധേയമാക്കി. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്ത് വന്നു. സീനിയര്‍ വിദ്യാര്‍ഥികള്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിയുടെ മുടി മുറിക്കുന്നതിന്‍റെ ദൃശ്യങ്ങളാണ് സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ഈ സ്കൂളിന് അടത്തുള്ള ബേക്കൂര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലും സമാനമായി സംഭവമുണ്ടായി. ഇവിടെ ജൂനിയര്‍ വിദ്യാര്‍ഥികളെകൊണ്ട് കൈയില്‍ ഷൂസ് തൂക്കി നടത്തിക്കുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നത്.

Read More »