ഒരിക്കലും മരിക്കാതിരിക്കാന്‍ ഭര്‍ത്താവിനെ ഭാര്യ ജീവനോടെ കുഴിച്ചിട്ട സംഭവത്തില്‍ ഭാര്യ അറസ്റ്റില്‍. കലൈഞ്ജര്‍ കരുണാനിധി നഗര്‍ സ്വദേശി ലക്ഷ്മി (55) ആണ് പൊലീസിന്റെ പിടിയിലായത്. അമരത്വം ലഭിക്കുമെന്ന് വിശ്വസിച്ച ഭര്‍ത്താവ് നാഗരാജ് (59) മരിച്ചു. ചെന്നൈയിലെ പെരുമ്ബാക്കത്താണ് സംഭവം. ദൈവത്തോട് സംസാരിക്കാനാകുമെന്ന് അവകാശപ്പെട്ട് സ്വയം ക്ഷേത്രം നിര്‍മിച്ച് പൂജ നടത്തി വരികയായിരുന്നു നാഗരാജ്. കഴിഞ്ഞ ദിവസം നെഞ്ചുവേദന അനുഭവപ്പെട്ടതോടെ ജീവനോടെ കുഴിച്ചിടാന്‍ നാഗരാജ് ഭാര്യയോട് ആവശ്യപ്പെടുകയായിരുന്നു. ഇതിലൂടെ അമരത്വം നേടാന്‍ …
Read More »ആര്‍എസ്‌എസ് നേതാവിനെ വെട്ടികൊലപ്പെടുത്തിയ കേസ്; മൂന്നുപേരെ കസ്റ്റഡയില്‍ എടുത്തു…
മമ്ബറത്ത് ആര്‍.എസ്.എസ്. പ്രവര്‍ത്തകനെ കൊലപ്പെടുത്തിയ സംഭവത്തില്‍ മൂന്ന് പേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. മുണ്ടക്കയം സ്വദേശി സുബൈര്‍, നെന്മാറ സ്വദേശി സലാം, ഇസ്ഹാഖ് എന്നിവരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ഇവരെ ചോദ്യം ചെയ്തു വരികയാണ്. ആദ്യം സുബൈറിനെ പോലീസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് മറ്റു രണ്ടു പേരെ സുബൈറിന്റെ റൂമില്‍ നിന്ന് കസ്റ്റഡിയില്‍ എടുത്തത്. അതേസമയം, കസ്റ്റഡിയില്‍ എടുത്തവര്‍ക്ക് കേസുമായി എന്താണ് ബന്ധം എന്ന കാര്യത്തില്‍ പോലീസ് …
Read More »ഇടക്കാല ഉത്തരവ് തുടരും; മുല്ലപ്പെരിയാറിലെ ജലനിരപ്പ് റൂള്‍ കെര്‍വ് പ്രകാരം നിലനിര്‍ത്തും
മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് സംബന്ധിച്ച ഇടക്കാല ഉത്തരവ് തുടരാന്‍ സുപ്രീംകോടതി നിര്‍ദേശിച്ചു. കേന്ദ്ര ജലകമ്മീഷന്‍ അംഗീകരിച്ച റൂള്‍ കെര്‍വ് പ്രകാരം മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് നിലനിര്‍ത്താനാണ് ഇടക്കാല ഉത്തരവ്. ഒക്ടോബര്‍ 28നാണ് ഇത് സംബന്ധിച്ച ഇടക്കാല ഉത്തരവ് സുപ്രീംകോടതി പുറപ്പെടുവിച്ചത്. കേസില്‍ അന്തിമ തീരുമാനം ഉണ്ടാകുന്നതുവരെ ഈ ഉത്തരവ് തുടരുമെന്നാണ് സുപ്രീം കോടതി തിങ്കളാഴ്ച വ്യക്തമാക്കിയത്. അതേസമയം അടിയന്തര സാഹചര്യമുണ്ടായാല്‍ സ്ഥിതിഗതികള്‍ മേല്‍നോട്ട സമിതി വിലയിരുത്തിയ ശേഷം ഉചിതമായ തീരുമാനമെടുക്കുമെന്നും …
Read More »രണ്ട് കോടി രൂപയുടെ നിരോധിത നോട്ടുകള്‍ പിടിച്ചെടുത്തു; മലയാളി ഉള്‍പ്പെടെ മൂന്ന് പേര്‍ പിടിയില്‍
രണ്ട് കോടി രൂപയുടെ നിരോധിച്ച നോട്ടുകളുമായി മൂന്നുപേര്‍ പൊലീസ് പിടിയിലായി. കണ്ണൂര്‍ സ്വദേശി സുബൈര്‍, പടീല്‍ സ്വദേശി ദീപക് കുമാര്‍, ബജ്പെ സ്വദേശി അബ്ദുള്‍ നസീര്‍ എന്നിവരെയാണ് മംഗളൂരു സിറ്റി പൊലീസ് അറസ്റ്റ് ചെയ്തത്. അഡയാറില്‍ നിന്നും ലാല്‍ബാഗിലേക്കുള്ള യാത്രയ്ക്കിടയില്‍ വാഹന പരിശോധനയ്ക്കിടെയാണ് ഇവരുടെ പക്കല്‍ നിന്നും പണം കണ്ടെത്തിയത്. രണ്ട് ബാഗുകളിലായിട്ടാണ് നോട്ടുകള്‍ സൂക്ഷിച്ചിരുന്നത്. ശിവമോഗയില്‍ നിന്നും ചിത്രദുര്‍ഗയില്‍ നിന്നുമാണ് പ്രതികള്‍ നിരോധിത നോട്ടുകള്‍ കൊണ്ടുവന്നത്. ഒരു കോടി …
Read More »ആന്ധ്രാപ്രദേശിന് ഇനി തലസ്ഥാനം അമരാവതി മാത്രം; മൂന്ന് തലസ്ഥാനം പ്രഖ്യാപിച്ച ബില്‍ പിന്‍വലിച്ചു…
ആന്ധ്ര പ്രദേശിന് ഇനി ഒരു തലസ്ഥാനം മാത്രം. മൂന്ന് തലസ്ഥാനങ്ങള്‍ നിശ്ചയിച്ചുള്ള ബില്‍ റദ്ദാക്കി. ഇനി അമരാവതിയാകും ആന്ധ്രയുടെ തലസ്ഥാനം. ചന്ദ്രബാബു നായിഡുവിന്റെ കാലത്താണ് അമരാവതി ആന്ധ്രാപ്രദേശിന്റെ തലസ്ഥാനമായി പ്രഖ്യാപിച്ചിരുന്നത്. പിന്നീട് ജഗന്മോഹന്റെഡിയുടെ മന്ത്രിസഭയില്‍ ആണ് അമരാവതി, വിശാഖപട്ടണം, കര്‍ണൂല്‍ എന്നിങ്ങനെ മൂന്ന് തലസ്ഥാനങ്ങളെ പ്രഖ്യാപിച്ചത്. നിയമനിര്‍മ്മാണ തലസ്ഥാനമായി അമരാവതിയും ഭരണനിര്‍വ്വഹണ തലസ്ഥാനമായി വിശാഖപട്ടണവും നീതിന്യായ തലസ്ഥാനമായി കര്‍ണൂലുമാണ് നേരത്തെ നിശ്ചയിച്ചിരുന്നത്. ആന്ധ്രാപ്രദേശ് വികേന്ദ്രീകൃത- സംയുക്ത വികസന മേഖലാ ബില്‍, …
Read More »രവിശാസ്ത്രിയുടെ നിലവാരമില്ലായ്മ ദ്രാവിഡ് കാണിക്കില്ല; വിമര്‍ശനവുമായി ഗംഭീര്‍…
ഇന്ത്യൻ പരിശീലക സ്ഥാനം വിട്ടൊഴിഞ്ഞ രവിശാസ്ത്രിക്കെതിരെ വിമർശന വുമായി മുൻതാരം ഗൗതം ഗംഭീർ. രവിശാസ്ത്രി നടത്തിയ പോലെ അനവസരത്തിലുള്ള പ്രസ്താവനകൾ ഒരിക്കലും രാഹുൽ ദ്രാവിഡ് നടത്തില്ലെന്നാണ് ഗംഭീർ അഭിപ്രായപ്പെട്ടത്. ഒരു ഐ.സി.സി കിരീടം പോലും ടീമിന് സ്വന്തമാക്കാൻ സാധിക്കാതെ പടിയിറങ്ങിയ പരിശീലകൻ വലിയ പ്രഖ്യാപനങ്ങൾ നടത്തരുതെന്നാണ് ഗംഭീർ പറഞ്ഞത്. രവിശാസ്ത്രിയുടെ കീഴിൽ ടീം ജയിക്കാമായിരുന്ന രണ്ടു സുപ്രധാന ടൂർണ്ണമെന്റുകളിൽ പുറത്തായതിന് കാരണമെന്തെന്ന് ആദ്യം എല്ലാവരും പരിശോധിക്കണം. വിനയമാണ് പ്രധാനം. ടീമിന്റെ …
Read More »കെപിഎസി ലളിതയ്ക്ക് കരള്‍ ദാതാക്കളെ തേടി കുടുംബവും ബന്ധുക്കളും…
നടി കെ പി എ സി ലളിതയ്ക്ക് കരള്‍ നല്‍കാന്‍ തയ്യാറുള്ളവരെ തേടി കുടുംബം.ചികിത്സയുടെ ഭാഗമായി കരള്‍ എത്രയും പെട്ടെന്ന് മാറ്റിവയ്ക്കണമെന്നാണ് ഡോക്ടര്‍മാരുടെ നിര്‍ദ്ദേശം. ‘ഒ പോസിറ്റീവ്’ രക്തഗ്രൂപ്പുള്ള ആരോഗ്യമുള്ള 20 മുതല്‍ 50 വയസുള്ള ദാതാക്കളെയാണ് തേടുന്നതെന്നാണ് ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കുന്നത്. സിനിമാ രംഗത്തെ പ്രമുഖര്‍ ഉള്‍പ്പടെയുള്ളവര്‍ ഇതുസംബന്ധിച്ച് പോസ്റ്റുകള്‍ ഷെയര്‍ ചെയ്യുന്നുണ്ട്. പ്രമേഹരോഗികളല്ലാത്തവരും മദ്യപിക്കാത്തവരും മറ്റുരോഗങ്ങള്‍ ഇല്ലാത്തവരും ആയിരിക്കണം ദാതാവ്. അതേസമയം, കെപിഎസി ലളിതയ്ക്ക് സര്‍ക്കാര്‍ ചികിത്സ …
Read More »പ്രിന്‍സിപ്പല്‍ കാല് പിടിപ്പിച്ച സംഭവം: വിദ്യാര്‍ഥിക്കെതിരെ ബലാത്സംഗ ശ്രമത്തിന് കേസ്…
ഗവണ്‍മെന്‍റ് കോളജില്‍ പ്രിന്‍സിപ്പല്‍ കാലുപിടിപ്പിച്ചു എന്ന് പരാതി നല്‍കിയ വിദ്യാര്‍ഥിക്കെതിരെ ബലാത്സംഗ ശ്രമത്തിനടക്കം കേസ് ചാര്‍ജ് ചെയ്തു. രണ്ടാംവര്‍ഷ ഇക്കണോമിക്‌സ് ബിരുദ വിദ്യാര്‍ഥി മുഹമ്മദ് സനദിനെതിരെയാണ് കേസ്. കാസര്‍കോട് ഗവ. കോളേജ് പ്രിന്‍സിപ്പല്‍ തന്നെക്കൊണ്ട് മൂന്ന് തവണ കാല് പിടിപ്പിച്ചതായി മുഹമ്മദ് സനദ് മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും കഴിഞ്ഞ ദിവസം പരാതി നല്‍കിയിരുന്നു. കോളേജ് അധികൃതരുടെ പരാതിയില്‍ ബലാത്സംഗ ശ്രമം, ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തല്‍, തടഞ്ഞുവെക്കല്‍ തുടങ്ങിയ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് …
Read More »തമിഴ്നാട്ടില്‍ കനത്ത മഴ; വെല്ലൂരില്‍ വീട് തകര്‍ന്ന് വീണ് 9 പേര്‍ മരിച്ചു, മരിച്ചവരില്‍ നാല് പേര്‍ കുട്ടികള്‍…
കനത്ത മഴയില്‍ വീട് തകര്‍ന്നു വീണ് നാലു കുട്ടികള്‍ ഉള്‍പ്പടെ ഒന്‍പത് പേര്‍ മരിച്ചു. തമിഴ്‌നാട്ടിലെ വെല്ലൂരിലാണ് സംഭവം. വീടിന് മുകളില്‍ മതില്‍ ഇടിഞ്ഞു വീണാണ് അപകടം ഉണ്ടായത്. നാലു കുട്ടികളും അഞ്ച് സ്ത്രീകളുമാണ് മരിച്ചത്. മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ അഞ്ച് ലക്ഷം രൂപ വരെ നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദത്തെതുടര്‍ന്ന് കഴിഞ്ഞ രണ്ടു ദിവസമായി തമിഴ്‌നാട്ടിലും ആന്ധ്രയിലും കനത്ത മഴ പെയ്തുകൊണ്ടിരിക്കുകയാണ്. പലയിടങ്ങളിലും …
Read More »ഭക്ഷ്യക്കിറ്റ് ഇനിയില്ല; വിലക്കയറ്റത്തിന്റെ സാഹചര്യത്തില്‍ കിറ്റ് നല്‍കില്ലെന്ന് മന്ത്രി…
സംസ്ഥാനത്തെ സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണം നിര്‍ത്താലാക്കുന്നുവെന്ന് ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍. കൊവിഡ് സമയത്തെ സ്തംഭനാവസ്ഥ പരിഗണിച്ചാണ് റേഷന്‍ കടകള്‍ വഴി കിറ്റ് വിതരണം ചെയ്തതെന്നും വിലക്കയറ്റത്തിന്റെ സാഹചര്യത്തില്‍ കിറ്റ് നല്‍കില്ലെന്നും മന്ത്രി വ്യക്തമാക്കി. പൊതു മാര്‍ക്കറ്റില്‍ നന്നായി ഇടപെടുന്ന നിലപാടാണ് കേരളത്തില്‍ ഇടത് സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളത്. സപ്ലൈക്കോ വഴിയും കണ്‍സ്യൂമര്‍ഫെഡും ന്യായ വിലയ്ക്ക് സാധനങ്ങള്‍ ലഭ്യമാക്കുന്നുണ്ട്. രാജ്യത്തൊട്ടാകെയുള്ള വിലക്കയറ്റം കേരളത്തെ ബാധിക്കാതിരിക്കാന്‍ വേണ്ടതെല്ലാം സര്‍ക്കാര്‍ ചെയ്യുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
Read More »