Breaking News

Slider

എട്ടുവയസുകാരിയെ പിങ്ക് പോലീസ് അപമാനിച്ച സംഭവം; 50 ലക്ഷം നഷ്ടപരിഹാരം വേണമെന്ന് കുട്ടിയുടെ ഹർജി…

തിരുവനന്തപുരത്ത് പിങ്ക് പോലീസ് മൊബൈൽ ഫോൺ മോഷ്ടിച്ചെന്നാരോപിച്ച് 8 വയസ്സുള്ള കുട്ടിയെയും അച്ഛനെയും പൊതുനിരത്തിൽ അപമാനിച്ച സംഭവത്തിൽ പെൺകുട്ടി ഹൈക്കോടതിയെ സമീപിച്ചു. ചെയ്യാത്ത കുറ്റത്തിനു തന്നെ പീഡിപ്പിച്ച ഉദ്യോഗസ്ഥയ്‌ക്കെതിരെ കർശന നടപടി വേണമെന്നാണു കുട്ടിക്ക് വേണ്ടി നൽകിയ ഹർജിയിലെ ആവശ്യം. പോലീസ് ഉദ്യോഗസ്ഥയായ രജിത പൊതുജനം നോക്കിനിൽക്കെ തന്നെ ‘കള്ളി’ എന്നു വിളിച്ച് അപമാനിച്ചു. അച്ഛനെ വസ്ത്രം അഴിച്ച് പരിശോധിച്ചു. എന്നാൽ മൊബൈൽ ഫോൺ ഉദ്യോഗസ്ഥയുടെ ഹാൻഡ്ബാഗിൽ തന്നെ ഉണ്ടെന്ന് …

Read More »

വില അരലക്ഷം, സ്വന്തം മക്കളെ തെരുവില്‍ വില്‍പ്പനയ്ക്ക് വെച്ച് പാക്കിസ്താന്‍ പൊലീസുകാരന്‍…

തിരക്കേറിയ കവലയുടെ നടുക്ക് ഒരു പോലീസുകാരന്‍. അയാള്‍ക്കരികില്‍ രണ്ട് കുട്ടികള്‍. അയാള്‍ അവരെ ഓരോരുത്തരെയായി എടുത്തുയര്‍ത്തി എന്തോ വിളിച്ചു പറയുന്നു. തന്റെ രണ്ട് മക്കളെയും വില്‍ക്കുകയാണെന്ന്. അര ലക്ഷം രൂപയാണ് അയാള്‍ ഓരോ കുട്ടിക്കും വിലയിട്ടത്. കുട്ടികെള ആരും വാങ്ങിയില്ല. എന്നാല്‍, ഈ ദൃശ്യം ആരോ പകര്‍ത്തി സോഷ്യല്‍ മീഡിയയിലിട്ടു. അതോടെ സംഭവം വൈറലായി. ഒരു പിതാവ്, അതും ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ ഇത്തരമൊരു ഹീന പ്രവൃത്തി ചെയ്യുന്നതിലെ യുക്തിയില്ലായ്മയോട് …

Read More »

പൂച്ചകള്‍ നല്‍കിയ സൂചന രക്ഷിച്ചത് ചോരക്കുഞ്ഞിന്റെ ജീവന്‍; അഴുക്കുചാലില്‍ നിന്നും പൂച്ചകള്‍ കൂട്ടമായി കരയുന്നത് ശ്രദ്ധയില്‍പ്പെട്ട് പൊലിസെത്തി പരിശോധിച്ചപ്പോള്‍ കണ്ടത് തുണിയില്‍ പൊതിഞ്ഞ പിഞ്ചുകുഞ്ഞിനെ…

മുംബൈയിലെ പന്ത്നഗറില്‍ പൂച്ചകള്‍ നല്‍കിയ സൂചന രക്ഷിച്ചത് ചോരക്കുഞ്ഞിന്റെ ജീവനാണ്. അഴുക്കുചാലില്‍ നിന്നും പൂച്ചകള്‍ കൂട്ടമായി കരയുന്നത് ശ്രദ്ധയില്‍പ്പെട്ടാണ് ജനങ്ങള്‍ പൊലീസിനെ വിവരം അറിയിക്കുന്നത്. പൊലീസില്‍ എത്തി പരിശോധിച്ചപ്പോള്‍ കണ്ടത് തുണിയില്‍ പൊതിഞ്ഞ് ഉപേക്ഷിച്ച ചോരക്കുഞ്ഞിനെയാണ്. മുംബൈ പൊലീസിന്റെ നിര്‍ഭയ സ്ക്വാഡ് അംഗങ്ങള്‍ നഗരത്തില്‍ പതിവ് പരിശോധനയ്ക്ക് ഇറങ്ങുമ്ബോഴാണ് ഇത്തരത്തിലൊരു വിവരം ലഭിക്കുന്നത്. ഉടന്‍ തന്നെ സ്ഥലത്തെത്തി പരിശോധന നടത്തുമ്ബോഴാണ് ചോരക്കുഞ്ഞിനെ തുണിയില്‍ പൊതിഞ്ഞ് അഴുക്കുചാലില്‍ തള്ളിയ നിലയില്‍ കാണുന്നത്. …

Read More »

മുല്ലപ്പെരിയാര്‍: പുതിയ ഡാമിന്റെ സാധ്യതാ പഠനസമിതിയില്‍ തമിഴ്‌നാടിന്റെ അംഗങ്ങളും വേണമെന്ന് കേരളം…

മുല്ലപ്പെരിയാറില്‍ പുതിയ ഡാമിന്റെ സാധ്യതാ പഠന സമിതിയില്‍ തമിഴ്‌നാടിന്റെ അംഗങ്ങളും വേണമെന്ന് കേരളം. ഈ ആവശ്യമുന്നയിച്ച്‌ ജലവിഭവ വകുപ്പ് അഡിഷനല്‍ ചീഫ് സെക്രട്ടറി കത്ത് അയച്ചു. മരം മുറിക്കാനുള്ള വിവാദ ഉത്തരവിന് അനുവാദം നല്‍കിയ യോഗത്തിന്റെ അടുത്തദിവസമാണ് ഈ കത്തയച്ചിരിക്കുന്നതെന്ന് സ്വകാര്യ ചാനല്‍ റിപോര്‍ട്ട് ചെയ്തു. നവംബര്‍ ഒന്നിനു ജലവിഭവ വകുപ്പ് അഡിഷനല്‍ ചീഫ് സെക്രട്ടറിയുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തെ തുടര്‍ന്നാണ് മരങ്ങള്‍ മുറിക്കാന്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ …

Read More »

ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദം തീവ്ര ന്യൂനമര്‍ദമായി; സംസ്ഥാനത്ത് രണ്ട് ദിവസം കൂടി മഴയ്ക്ക് സാധ്യത…

ബംഗാള്‍ ഉള്‍ക്കടലിലെ ശക്തി കൂടിയ ന്യൂനമര്‍ദം തീവ്ര ന്യൂനമര്‍ദം ആയി. തീവ്ര ന്യൂനമര്‍ദത്തിന്റെ പ്രഭാവത്തില്‍ കേരളത്തില്‍ രണ്ട് ദിവസം കൂടി ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. തീവ്ര ന്യൂനമര്‍ദം നിലവില്‍ ചെന്നൈക്ക് 310 കി.മി തെക്ക് കിഴക്കായും, പുതുച്ചേരിക്ക് 290 കി.മി. കിഴക്ക്-തെക്കു കിഴക്കായും, കാരൈക്കലിന് 270 കി.മി കിഴക്കു വടക്ക് കിഴക്കായുമായിട്ടാണ് സ്ഥിതി ചെയ്യുന്നത്. ഇത് പടിഞ്ഞാറ് വടക്ക്-പടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ചു ചെന്നൈക്ക് …

Read More »

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും ഉയർന്നു; പവന് ഇന്ന് ഒറ്റയടിക്ക് കൂടിയത്…

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും ഉയര്‍ന്നു. വ്യാഴാഴ്ച പവന് 80 രൂപ കൂടിയതോടെ ഒരു പവന്‍ സ്വര്‍ണത്തിന് 36,800 രൂപയായി. ഗ്രാമിന് 10 രൂപയാണ് കൂടിയത്. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന് 4,600 രൂപയായി. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍ നിന്ന് ബുധനാഴ്ച സ്വര്‍ണ വില ഇടിഞ്ഞ ശേഷമാണ് വ്യാഴാഴ്ച വീണ്ടും വില ഉയര്‍ന്നത്. ഈ മാസത്തെ മുന്‍ സ്വര്‍ണ വില റെകോര്‍ഡുകള്‍ തിരുത്തി മുന്നേറുന്നതാണ് സ്വര്‍ണവിലയിലെ ട്രെന്‍ഡ് കാണുന്നത്. …

Read More »

പലഹാരം വെക്കുന്ന ചില്ല് അലമാരയില്‍ എലി; ബേക്കറി പൂട്ടിച്ചു…

പലഹാരം വെക്കുന്ന ചില്ല് അലമാരയില്‍ എലിയെ കണ്ടതിനെ തുടര്‍ന്ന് ബേക്കറി ഭക്ഷ്യ സുരക്ഷാ വകുപ്പ് അടപ്പിച്ചു. കോഴിക്കോട് ഈസ്റ്റ് ഹില്ലിലെ ‘ഹോട്ട് ബണ്‍സ് ബേക്കറി ആന്‍ഡ് റസ്റ്റോറന്റ്’ എന്ന സ്ഥാപനത്തിനെതിരെയാണ് നടപടിയെടുത്തത്. ഇന്നലെ രാത്രിയാണ് ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ എത്തി ബേക്കറി അടപ്പിച്ചത്. കഴിഞ്ഞ ദിവസം ബേക്കറിയില്‍ ഭക്ഷണം കഴിക്കാന്‍ എത്തിയ വിദ്യാര്‍ത്ഥികളാണ് ചില്ല് അലമാരയില്‍ എലിയെ കണ്ടത്. ഇത് വീഡിയോയില്‍ പകര്‍ത്തി ഇവര്‍ ഭക്ഷ്യവകുപ്പിന് കൈമാറുകയായിരുന്നു. തുടര്‍ന്നായിരുന്നു നടപടി. ബേക്കറിയുടെ …

Read More »

ഇത് ക്രൂരത, സംസാരിക്കുന്ന പൂച്ചയുടെ ഉടമയ്‍ക്കെതിരെ മൃഗസ്നേഹികള്‍, അവസാനം പൊലീസ് സ്റ്റേഷനിൽ പരാതിയും…

അടുത്തിടെയാണ് കേരളത്തിലെ ഒരു പൂച്ച വൈറലായത്. വൈറലാവാന്‍ കാരണം വേറെയൊന്നുമല്ല, ഈ പൂച്ച സംസാരിക്കുന്നതിനാലായിരുന്നു. എന്നാല്‍, പൂച്ചയുടെ സംസാരം വൈറലായതോടെ ഉടമയ്ക്കെതിരെ മൃഗസ്നേഹികളുടെ രോഷവും ഉണ്ടായി. വിവിധ പെറ്റ്സ് ഗ്രൂപ്പുകളിലും ഓണ്‍ലൈന്‍ മാധ്യമങ്ങളിലും പൂച്ച പ്രത്യക്ഷപ്പെട്ടിരുന്നു. ഇതോടെയാണ് പൂച്ചയുടെ ഉടമയ്ക്കെതിരെ ആളുകള്‍ പ്രതികരിച്ച് തുടങ്ങിയതും. നിരവധിപ്പേരാണ് പൂച്ചയുടെ വീഡിയോ ഷെയര്‍ ചെയ്തത്. പള്ളുരുത്തി സ്വദേശിയുടേതാണ് ഈ വൈറലായ പൂച്ച. എന്നാല്‍, പൂച്ചയുടെ ഉടമയുടെ കുട്ടി ഞെക്കുമ്പോഴാണ് അത് വാക്കുകള്‍ പോലെ …

Read More »

പതിനഞ്ചുകാരിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ സംഭവം; 58 വയസ്സുകാരന് 12 വര്‍ഷം കഠിനതടവും 50,000 രൂപ പിഴയും വിധിച്ച്‌ കോടതി…

പതിനഞ്ചു വയസ്സുകാരിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ കേസില്‍ 58 വയസ്സുകാരനെ 12 വര്‍ഷത്തെ കഠിന തടവിന് ശിക്ഷിച്ച്‌ കോടതി. ജയില്‍ ശിക്ഷയ്ക്ക് പുറമേ 50,000 രൂപ പിഴയും അടക്കണം. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കിയ കരുണാപുരം സ്വദേശി ഫിലിപ്പോസിനെ ആണ് കട്ടപ്പന ഫാസ്റ്റ് ട്രാക്ക് സ്പെഷല്‍ കോടതി ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കില്‍ ഒരുവര്‍ഷം കൂടി തടവ് അനുഭവിക്കണം. പിഴത്തുക പീഡനത്തിന് ഇരയായ കുട്ടിക്കു നല്‍കാനും കട്ടപ്പന ഫാസ്റ്റ് ട്രാക്ക് സ്പെഷല്‍ കോടതി …

Read More »

അനുപമയുടെ കുഞ്ഞിനെ നാട്ടിലെത്തിക്കും; ചൈല്‍ഡ്​ വെല്‍ഫെയര്‍ കമ്മിറ്റി ഉത്തരവ്​ കൈമാറി…

അമ്മയറിയാതെ കുഞ്ഞിനെ ദത്ത്​ നല്‍കിയ സംഭവത്തില്‍ നിര്‍ണായക നീക്കവുമായി ചൈല്‍ഡ്​ വെല്‍ഫെയര്‍ കമ്മിറ്റി. അനുപമയുടെ കുഞ്ഞിനെ അഞ്ച്​ ദിവസത്തിനകം നാട്ടിലെത്തിക്കണമെന്ന ഉത്തരവ്​ ചൈല്‍ഡ്​ വെല്‍ഫെയര്‍ കമ്മിറ്റി ശിശുക്ഷേമസമിതിക്ക്​ കൈമാറി. കുഞ്ഞിനെ നാട്ടിലെത്തിക്കാനുള്ള നടപടികള്‍ക്ക്​ ശിശുക്ഷേമ സമിതി ഉടന്‍ തുടക്കം കുറിക്കുമെന്നാണ്​ റിപ്പോര്‍ട്ട്​. കേരളത്തിലെത്തിച്ച്‌​ കുഞ്ഞിന്‍റെ ഡി.എന്‍.എ പരിശോധന നടത്തുമെന്നാണ്​ സൂചന. ദത്ത് വിവാദത്തില്‍ ഒത്തുകളി സംശയിക്കുന്നതായി അനുപമ ആരോപണം ഉന്നയിച്ചിരുന്നു. ശിശുക്ഷേമ സമിതിയും ചൈല്‍ഡ്​ വെല്‍ഫെയര്‍ കമ്മിറ്റിയും (സി.ഡബ്ല്യൂ.സി) പരസ്പരം …

Read More »