സംസ്ഥാനത്ത് 24 മണിക്കൂറിനിടെ മൂന്നു കുടുംബങ്ങളില്‍ കൂട്ട ആത്മഹത്യാശ്രമത്തിനിടെ മരിച്ചത് 9 പേര്‍. കൊല്ലം ജില്ലയിലെ കൊട്ടാരക്കരയില്‍ കഴിഞ്ഞ ദിവസം ഒരു കുടുംബത്തിലെ നാലുപേരും കോട്ടയത്തെ ബ്രഹ്മപുരത്ത് മൂന്നു പേരും ആലപ്പുഴ ചെങ്ങന്നൂരില്‍ രണ്ടുപേരുമാണ് മരിച്ചത്. കൊട്ടാരക്കര നീലേശ്വരത്ത് കഴിഞ്ഞ ദിവസമാണ് നാലുപേരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭാര്യയെയും രണ്ടു മക്കളെയും വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഗൃഹനാഥന്‍ തൂങ്ങിമരിക്കുകയായിരുന്നു. കോട്ടയം ബ്രഹ്മപുരത്ത് ഒരു കുടുംബത്തിലെ മൂന്നുപേരാണ് ആസിഡ് കുടിച്ച് മരിച്ചത്. ഗൃഹനാഥനും …
Read More »ഇന്‍സ്റ്റഗ്രാമിനും മെറ്റയ്ക്കുമെതിരെ കോപ്പിയടി ആരോപണം; നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഫോട്ടോ കോടതിയില്‍
പ്രശസ്ത സമൂഹ മാധ്യമമായ ഇന്‍സ്റ്റാഗ്രാമിലുള്ള ഒരു ഫീച്ചര്‍ തങ്ങളുടെ ആപ്പില്‍ നിന്ന് കോപ്പിയടിച്ചതാണെന്ന് ആരോപിച്ച് മെറ്റയ്‌ക്കെതിരെ പരാതിയുമായി മറ്റൊരു സമൂഹ മാധ്യമം രംഗത്ത്. മുമ്ബ് ഫെയ്‌സ്ബുക്ക് എന്ന പേരില്‍ അറിയപ്പെട്ടിരുന്ന ഇന്‍സ്റ്റഗ്രാമിന്റെ മാതൃ കമ്ബനിയായ മെറ്റയ്‌ക്കെതിരെ വിശ്വാസ വഞ്ചന ഉന്നയിച്ചാണ് ഫോട്ടോ എന്ന ആപ്ലിക്കേഷന്‍ കേസ് കൊടുത്തിരിക്കുന്നത്. ഫെയ്‌സ്ബുക്കിനെതിരെ നേരത്തെയും വിപണി മത്സരത്തിന് തടസമുണ്ടാക്കുന്നുവെന്ന് ആരോപിച്ച് വിവിധ സ്ഥാപനങ്ങള്‍ കേസ് നല്‍കിയിരുന്നു. ഒറ്റക്ലിക്കില്‍ അഞ്ച് ഫ്രെയിമുകള്‍ പകര്‍ത്തി ജിഫ് വീഡിയോകള്‍ …
Read More »മാധ്യമങ്ങളില്‍ നിന്നും ഒളിച്ചോടില്ല; എല്ലാ സംശയങ്ങള്‍ക്കും മറുപടി പറയും: സ്വപ്‌ന സുരേഷ്…
മാധ്യമങ്ങളില്‍ നിന്നും ഒളിച്ചോടില്ലെന്നും എല്ലാ സംശയങ്ങള്‍ക്കും മറുപടി പറയുമെന്നും സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷ്. കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അവര്‍. തന്റെ അമ്മയ്‌ക്കൊപ്പം തിരുവനന്തപുരത്ത് വെച്ച് മാധ്യമങ്ങളെ കാണും. ഇപ്പോള്‍ കേസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കാണ് മുന്‍ഗണന നല്‍കുന്നത്. മാനസികമായി തയ്യാറെടുത്തതിനു ശേഷം എല്ലാ ചോദ്യങ്ങള്‍ക്കും മറുപടി പറയും. മാധ്യമങ്ങളില്‍ നിന്നും ഓടിയൊളിക്കില്ലെന്നും ചോദ്യത്തിന് മറുപടിയായി സ്വപ്‌ന സുരേഷ് പറഞ്ഞു. ഒട്ടേറ കാര്യങ്ങള്‍ പറയാനുണ്ടാകുമോയെന്ന ചോദ്യത്തിന് കാത്തിരുന്ന് കാണാമെന്നായിരുന്നു സ്വപ്‌നയുടെ …
Read More »ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ടു; സംസ്ഥാനത്ത് അടുത്ത മൂന്നു ദിവസം അതിശക്തമായ മഴയ്ക്ക് സാധ്യത; ജാഗ്രതാ നിർദേശം…
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ടു. കേരളത്തില്‍ അടുത്ത മൂന്നു ദിവസം അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. സംസ്ഥാനത്ത് അഞ്ച് ജില്ലകളില്‍ മൂന്ന് ദിവസത്തേക്ക് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് ഇന്നും നാളെയും മറ്റന്നാളും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം മുതല്‍ മലപ്പുറം വരെയുള്ള ജില്ലകളിലാണ് ഇന്ന് മഴ മുന്നറിയിപ്പുള്ളത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശ്ശൂര്‍ ജില്ലകളില്‍ ഇന്ന് …
Read More »കൊട്ടാരക്കരയിലെ കൊലപാതകങ്ങള്‍: ഭക്ഷണത്തില്‍ മയക്കുമരുന്നെന്നു സംശയം…
അമ്മയെയും രണ്ടു മക്കളെയും വെട്ടിക്കൊലപ്പെടുത്തിയ നിലയിലും ഗൃഹനാഥനെ തൂങ്ങിമരിച്ച നിലയിലും കാണപ്പെട്ട സംഭവത്തിലെ ദുരൂഹതകളഴിക്കാന്‍ പോലീസിന്റെ തീവ്രശ്രമം. ബന്ധുക്കളില്‍നിന്നും പ്രദേശവാസികളില്‍നിന്നും മൊഴി ശേഖരിച്ചു വരുന്ന പോലീസ് കുടുംബത്തിന്റെ സാമ്ബത്തിക ഇടപാടുകളും അന്വേഷിച്ചുവരുന്നു. കൊട്ടാരക്കര നീലേശ്വരം പൂജപ്പുര വീട്ടില്‍ രാജേന്ദ്രന്, ഭാര്യ , മക്കൾ എന്നിവരാണ് ഇന്നലെ ദുരൂഹ സാഹചര്യത്തില്‍ മരിച്ചത്. ഭാര്യയും മക്കളും വെട്ടേറ്റു മരിച്ച നിലയിലും രാജേന്ദ്രന് തൂങ്ങി മരിച്ച നിലയിലുമായിരുന്നു. കൊലപാതകങ്ങള്‍ക്കും ആത്മഹത്യക്കുമുള്ള കാരണങ്ങള്‍ ബന്ധുക്കള്‍ക്കും നാട്ടുകാര്‍ക്കും …
Read More »സംസ്ഥാനത്ത് 175 പുതിയ മദ്യവിൽപ്പനശാലകൾ കൂടി തുടങ്ങാൻ സർക്കാർ…
സംസ്ഥാനത്ത് പുതിയ 175 മദ്യശാലകൾ കൂടി ആരംഭിക്കുന്നത് പരിഗണനയിലെന്ന് സർക്കാർ ഹൈക്കോടതിയിൽ. ഇത് സംബന്ധിച്ച് ബെവ്കോയുടെ ശുപാർശ എക്സൈസ് വകുപ്പിലെ പരിഗണനയിലെന്നും സർക്കാർ അറിയിച്ചു. ബെവ്കോ ഔട്ട്‌ലെറ്റുകൾക്ക് മുന്നിൽ ആൾക്കൂട്ടം സംബന്ധിച്ച് കോടതിയലക്ഷ്യ ഹർജി പരിഗണിക്കുകകയായിരുന്നു കോടതി. സമീപവാസികള്‍ക്ക് ശല്യമാകാത്ത തരത്തില്‍ വേണം മദ്യവില്‍പനശാലകള്‍ പ്രവര്‍ത്തിക്കേണ്ടതെന്ന് ഹൈക്കോടതി വ്യക്തമാക്കി. വാക്കിൻ മദ്യവിൽപ്പന ശാലകളിൽ തുടങ്ങണമെന്ന കോടതിയുടെ നിർദേശം സജീവ പരിഗണനയിലെന്ന് സർക്കാർ വ്യക്തമാക്കി.
Read More »കെഎസ്ആര്‍ടിസി ബസിന് പിന്നില്‍ സ്‌കൂട്ടറിടിച്ചു; അച്‌ഛനും മകനും ഗുരുതര പരിക്ക്…
കഴക്കൂട്ടം ബൈപ്പാസ് റോഡില്‍ കെഎസ്ആര്‍ടിസി ബസിന് പിന്നില്‍ സ്‌കൂട്ടറിച്ച് മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ടി.എസ്.സി ആശുപത്രിക്ക് സമീപം 12.30ഓടു കൂടിയാണ് അപകടം നടന്നത്. അച്‌ഛനും അമ്മയും എട്ടു വയസ് പ്രായം വരുന്ന മകനും സഞ്ചരിച്ചിരുന്ന സ്‌കൂട്ടറാണ് ബസിന് പിന്നിലിടിച്ചത്. യുവതി റോഡിലേക്ക് തെറിച്ചു വീണെങ്കിലും കാര്യമായ പരിക്കുകള്‍ പറ്റിയിട്ടില്ല. അച്‌ഛനും മകനും ഇടിയുടെ ആഘാതത്തില്‍ ബസിനടിയില്‍ കുടുങ്ങിപ്പോവുകയായിരുന്നു. നാട്ടുകാരാണ് ആദ്യം രക്ഷാപ്രവര്‍ത്തനം നടത്തിയത്. കഴക്കൂട്ടം ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥരെത്തി മൂന്നുപേരെയും ആശുപത്രിയിലേക്ക് …
Read More »ദുല്‍ഖര്‍ സല്‍മാന്റെ ‘കുറുപ്പ്’ പ്രദര്‍ശനത്തിനെത്തുന്നത് 1500 തീയേറ്ററുകളില്‍…
ദുല്‍ഖര്‍ സല്‍മാന്റെ പുതിയ ചിത്രം 1500 തീയേറ്ററുകളില്‍ എത്തും. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലാണ് കുറുപ്പ് പ്രേക്ഷകരിലേക്കെത്തുക. കേരളത്തില്‍ മാത്രം 450ലേറെ തിയേറ്ററുകളില്‍ ചിത്രം റിലീസ് ചെയ്യുമെന്നാണ് ഇപ്പോള്‍ ഉറപ്പായിരിക്കുന്നത്. വേള്‍ഡ് വൈഡ് 1500 തിയേറ്ററുകളിലാണ് ചിത്രമെത്തുന്നത്. ദുല്‍ഖര്‍ സല്‍മാന്റെ കരിയറിലെ ഏറ്റവും വലിയ റിലീസുകളില്‍ ഒന്നായിത്തീരുകയാണ് കുറുപ്പ്. ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമില്‍ റിലീസ് ചെയ്യുവാന്‍ റെക്കോര്‍ഡ് തുകയുടെ ഓഫറാണ് ചിത്രത്തിന് ലഭിച്ചത്. എന്നാല്‍ ചിത്രം തിയേറ്ററുകളില്‍ തന്നെ …
Read More »ലേലത്തിന് മുന്‍പ് നിര്‍ണായക നീക്കവുമായി ബാംഗ്ലൂര്‍; പുതിയ പരിശീലകനെ പ്രഖ്യാപിച്ചു…
2022 സീസണ്‍ ഐപിഎല്ലിന്റെ മെഗാ താരലേലത്തിന് മുന്നോടിയായി മുന്‍ ഇന്ത്യന്‍ താരം സഞ്ജയ് ബംഗാറെ തങ്ങളുടെ പുതിയ പരിശീലകനായി പ്രഖ്യാപിച്ച് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍. അല്പം മുന്‍പ് ഫ്രാഞ്ചൈസിയുടെ ക്രിക്കറ്റ് ഓപ്പറേഷന്‍സ് ഡയറക്ടറായ മൈക്ക് ഹെസണാണ് ബംഗാറിനെ പരിശീലകനായി നിയമിച്ച വിവരം പുറത്ത് വിട്ടത്. ഈ വര്‍ഷം ഫെബ്രുവരിയില്‍ ബാംഗ്ലൂരിന്റെ ബാറ്റിംഗ് ഉപദേഷ്ടാവായി നിയമിതനായിരുന്ന ബംഗാര്‍ ഈ സ്ഥാനത്ത് നിന്നാണ് ഇപ്പോള്‍ അവരുടെ മുഖ്യ പരിശീലകന്റെ റോളിലേക്ക് എത്തുന്നത്. 2014 …
Read More »മുല്ലപ്പെരിയാറില്‍ ബേബി ഡാം ബലപ്പെടുത്തണമെന്ന് കേരളത്തോട് ആവശ്യപ്പെട്ട് കേന്ദ്രം…
മുല്ലപ്പെരിയാര്‍ വിഷയത്തില്‍ തമിഴ്നാടിനെ പിന്‍തുണച്ച് കേന്ദ്രം. ബേബി ഡാം ബലപ്പെടുത്തണം എന്ന് ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരിന് കത്തയച്ചു. കേന്ദ്ര ജല ജോയിന്റ് അതോറിറ്റിയാണ് കേരളത്തിന് കത്തയച്ചത്. അപ്രോച്ച് റോഡില്‍ അറ്റകുറ്റപ്പണി നടത്തണമെന്നും കത്തില്‍ നിര്‍ദേശമുണ്ട്. ബേബി ഡാം കൂടാതെ എര്‍ത്ത് ഡാമും ബലപ്പെടുത്തണമെന്നാണ് കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. തമിഴ്‌നാടിന്റെ ആവശ്യപ്രകാരമാണ് കേന്ദ്രം കത്തയച്ചിരിക്കുന്നത്.
Read More »