ആദ്യം ഡബിള്‍ ടിക്ക് ലഭിക്കാതെയായി, പിന്നെ ഗ്രൂപ്പ് മെസേജുകള്‍ പോവാതെയായി, അവസാനം വാട്ട്സപ്പ് സേവനം പൂര്‍ണമായും നിലച്ചതോടെ ഉപഭോക്താക്കള്‍ ആശങ്കയിലായി. ഏകദേശം ഒരു മണിക്കൂറായി വാട്ട്സപ്പില്‍ അയക്കുന്ന മെസേജുകളില്‍ ഡബിള്‍ ടിക്കില്ലായിരുന്നു. അല്പ സമയത്തിനകം തന്നെ സേവനം പൂര്‍ണമായി നിലക്കുകയായിരുന്നു. വാട്ട്സപ്പില്‍ എന്താണ് സംഭവിക്കുന്നത് എന്നതിനെപ്പറ്റി ട്വിറ്ററിലും ഫെയ്സ്ബുക്കിലും പൊരിഞ്ഞ ചര്‍ച്ചകള്‍ നടക്കുകയാണ്. അയക്കുന്ന മെസേജുകളില്‍ ഡബിള്‍ ടിക്ക് കാണുന്നില്ലെങ്കിലും കിട്ടേണ്ടവര്‍ക്ക് മേസേജ് ലഭിക്കുന്നുണ്ട് എന്നതാണ് തമാശ. ഇതോടെ അത്യാവശ്യമായി …
Read More »മാസ്സം 126 രൂപ ;1 വർഷത്തെ അൺലിമിറ്റഡ് പ്ലാൻ ഇതാ..
ബിഎസ്എൻഎൽ ഉപഭോക്താക്കൾക്ക് ഇപ്പോൾ ലഭിക്കുന്ന ഒരു മികച്ച പ്രീപെയ്ഡ് പ്ലാൻ ആണ് 1515 രൂപയുടെ റീച്ചാർജുകളിൽ ലഭിക്കുന്നത്. 1515 രൂപയുടെ റീച്ചാർജുകളിൽ ബിഎസ്എൻഎൽ പ്രീപെയ്ഡ് ഉപഭോക്താക്കൾക്ക് ഇതാ ദിവസ്സേന 2 ജിബിയുടെ ഡാറ്റ എന്നിവയാണ് ലഭ്യമാകുന്നത്. 365 ദിവസ്സത്തെ വാലിഡിറ്റിയിൽ ആണ് ഉപഭോക്താക്കൾക്ക് ഈ പ്ലാനുകൾ ലഭിക്കുന്നത് .മാസ്സം നോക്കുകയാണെങ്കിൽ ഈ പ്ലാനുകളിൽ വെറും 126 രൂപ മാത്രമാണ് വരുന്നത് .ഇത് ഡാറ്റയ്ക്ക് മാത്രം ലഭിക്കുന്ന പ്ലാൻ ആണ്
Read More »കള്ള് കേരളത്തിലുള്ള പാനീയം; കള്ളിനെയും മയക്കുമരുന്നിനെയും രണ്ടായി കണ്ടാല്‍ മതിയെന്ന് മന്ത്രി വി ശിവന്‍കുട്ടി
സംസ്ഥാന സര്‍ക്കാരിന്റെ ലഹരി വിരുദ്ധ പ്രചാരണത്തില്‍ കള്ളും മയക്കുമരുന്നും രണ്ടും രണ്ടായി കാണണമെന്ന പ്രസ്താവനയുമായി മന്ത്രി വി ശിവന്‍കുട്ടി. കള്ള് കേരളത്തിലുള്ള പാനീയമാണെന്നും കള്ളിനെയും മയക്കുമരുന്നിനെയും രണ്ടായി കണ്ടാല്‍ മതിയെന്നും മന്ത്രി പറഞ്ഞു. ലഹരി വിരുദ്ധ പ്രചാരണം നടത്തുന്ന സര്‍ക്കാര്‍ തന്നെ ഫലങ്ങളില്‍നിന്നുള്ള മദ്യനിര്‍മാണത്തിന് അനുമതി നല്‍കുന്നുവെന്ന വിമര്‍ശനങ്ങളെ വി ശിവന്‍കുട്ടി തള്ളി. മയക്കുമരുന്നും അതുപൊലെയുള്ള ലഹരികളും ഉപയോഗിക്കുന്നതാണ് തടയുന്നത്. രണ്ടിന്റെയും ഭവിഷ്യത്ത് നമുക്കറിയാമല്ലോ. കള്ള് നമ്മുടെ നാട്ടിലെ പാനീയമാണ്. …
Read More »പൊന്നിയിൻ സെൽവൻ അതി ഗംഭീരം, തെന്നിന്ത്യൻ സിനിമകളിൽ അഭിനയിക്കണം – മനസ്സ് തുറന്ന് കത്രീന കൈഫ്..
തന്റെ പുതിയ ചിത്രമായ ഫോൺ ഭൂതിന്റെ റിലീസിന് കാത്തിരിക്കുകയാണ് ബോളിവുഡ് നടി കത്രീന കൈഫ്. ഈ സിനിമയുമായി ബന്ധപ്പെട്ട് നടത്തിയ അഭിമുഖത്തിനിടെ കൂടുതൽ തെന്നിന്ത്യൻ സിനിമകൾ ചെയ്യണമെന്ന ആഗ്രഹം പ്രകടിപ്പിച്ചിരിക്കുകയാണ് നടി. വാർത്താ ഏജൻസിയായ ഐ.എ.എൻ.എസിനോടാണ് താരം ഇക്കാര്യം പറഞ്ഞത്. നല്ല തിരക്കഥയും ശക്തമായ കഥാപാത്രവുമാണെങ്കിൽ ഭാഷ തനിക്ക് ഒരു തടസമല്ലെന്നാണ് കത്രീന പറഞ്ഞത്. പ്രതിഭാസം എന്ന് വിശേഷിപ്പിക്കാവുന്ന സംവിധായകർ ദക്ഷിണേന്ത്യയിൽ ഉണ്ടെന്നും അവർ പറഞ്ഞു. പൊന്നിയിൻ സെൽവനെയാണ് അവർ …
Read More »ഉമ്മന്‍ചാണ്ടിയെ ഒഴിവാക്കിയേക്കും, എഐസിസി ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് ചെന്നിത്തല ?
മുന്‍ ആഭ്യന്തര മന്ത്രിയും മുതിര്‍ന്ന നേതാവുമായ രമേശ് ചെന്നിത്തലയെ എഐസിസി ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ എഐസിസി അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ പ്രവര്‍ത്തക സമിതിയും കോണ്‍ഗ്രസ് പുനസംഘടിപ്പിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായാണ് രമേശ് ചെന്നിത്തലയ്ക്ക് നിര്‍ണായക സ്ഥാനം നല്‍കാന്‍ ഹൈക്കമാന്റ് ആലോചിക്കുന്നത്. ഹിന്ദി ഭാഷയിലെ അദ്ദേഹത്തിന്റെ പ്രാവീണ്യം ദേശീയ തലത്തില്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കാന്‍ സഹായകമാകും എന്നാണ് എഐസിസി നേതൃത്വത്തിന്റെ കണക്കുകൂട്ടല്‍. നിലവില്‍ ഗുജറാത്തിന്റെ സ്ഥാനാര്‍ത്ഥി നിര്‍ണയ സമിതി …
Read More »ഒന്‍പത് സര്‍വകലാശാലകള്‍ക്ക് സുരക്ഷ ഒരുക്കണം; ഡിജിപിക്ക് ഗവര്‍ണറുടെ കത്ത്
ഒന്‍പത് സര്‍വകലാശാലകളില്‍ സുരക്ഷ ഒരുക്കണമെന്ന് ആവശ്യപ്പെട്ട് ഡിജിപിക്ക് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് കത്തുനല്‍കി. പ്രശ്നസാധ്യത പരിഗണിച്ചാണ് സുരക്ഷ കൂട്ടാനുള്ള നിര്‍ദേശം. ഒന്‍പത് സര്‍വകലാശാലകളിലെ വൈസ് ചാന്‍സലര്‍മാരുടെ രാജിയുമായി ബന്ധപ്പെട്ട ഹൈക്കോടതി വിധിക്കു പിന്നാലെയാണ് ഗവര്‍ണര്‍ ഡിജിപിക്ക് നിര്‍ദേശം നല്‍കിയത്. ഗവര്‍ണര്‍ രാജി ആവശ്യപ്പെട്ട വിസിമാര്‍ക്ക് തല്‍ക്കാലത്തേക്ക് തുടരാമെന്നാണ് ഹൈക്കോടതി ഉത്തരവ്. ഗവര്‍ണറുടെ അന്തിമ ഉത്തരവ് വരും വരെ തത്സ്ഥിതി നിലനില്ക്കും. കേരള സര്‍വകലാശാല, എംജി സര്‍വകലാശാല, കൊച്ചി സര്‍വകലാശാല, …
Read More »അച്ചാറിലെ പൂപ്പലിനെ തുരത്താന്‍ ഇതൊന്ന് പരീക്ഷിക്കൂ, ഫലം ഞെട്ടിക്കും..
മലയാളിയ്‌ക്ക് അച്ചാറിനോടുള്ള പ്രിയം വലുതാണ്. അതിനാൽ അച്ചാറില്ലാത്ത വീട് കേരളത്തില്‍ അപൂര്‍വ്വമായിരിക്കും. മാങ്ങയും നാരങ്ങയും മീനും ഇറച്ചിയും തുടങ്ങി തേങ്ങ വരെ അച്ചാറാക്കുന്ന നാടാണ് നമ്മുടേത്. അച്ചാറിന് രുചി കൂടണമെങ്കില്‍ പഴകണമെന്നാണ് പണ്ടുള്ളവര്‍ പറഞ്ഞിരുന്നത്. എന്നാല്‍ ഇന്ന് അച്ചാര്‍ പൂത്തുപോകുന്നതാണ് പ്രധാന പ്രശ്‌നം. അച്ചാറിട്ട് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ പൂക്കുന്നത് വളരെ ഗുരുതരമായ പ്രശ്‌നമെന്നാണ് പല വീട്ടമ്മമാരും പറയുന്നത്. ഇങ്ങനെ പൂപ്പലുള്ള അച്ചാര്‍ കഴിക്കുന്നത് വഴി നിരവധി ആരോഗ്യ പ്രശ്‌നങ്ങളാണ് നമ്മളെ …
Read More »വഞ്ചിച്ച് അശ്ലീല ചിത്രത്തിൽ അഭിനയിപ്പിച്ചു, ഇപ്പോൾ കുഞ്ഞുമായി ഉറക്കം റെയിൽവേ സ്റ്റേഷനിൽ; ഞെട്ടിക്കുന്ന വെളിപ്പെടുത്തി യുവതി
സിനിമയിൽ അഭിനയിപ്പിക്കാമെന്നു പറഞ്ഞു വിളിച്ചുവരുത്തി അശ്ലീലചിത്രത്തിൽ അഭിനയിപ്പിച്ചെന്ന പരാതിയുമായി യെസ്മ ഓടിടി പ്ലാറ്റ്ഫോമിനെതിരെ മലപ്പുറം സ്വദേശിയായ യുവതിയും രംഗത്ത്. സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് അശ്ലീല ചിത്രത്തിൽ അഭിനയിപ്പിച്ചെന്ന ആരോപണവുമായി യുവാവും രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് യുവതിയും ഓടിടി പ്ലാറ്റ്ഫോം ആയ യെസ്മയ്ക്കെതിരെ രംഗത്ത് വന്നത്. അശ്ലീല വെബ് സീരിസിന്റെ ചതിക്കുഴിയില്‍ വീണതോടെ പുറത്തിറങ്ങി നടക്കാന്‍ സാധിക്കാത്ത അവസ്ഥയാണെന്ന് ഇവർ പറയുന്നു. എറണാകുളം സ്വദേശിനിയായ സംവിധായികയ്ക്കും ഒടിടി പ്ലാറ്റ്ഫോമിനുമെതിരെ ഗുരുതര …
Read More »ഹെല്‍മറ്റും ലൈസന്‍സുമില്ലെങ്കിലും പിഴയില്ല, ഉപദേശം മാത്രം; വിചിത്ര പ്രഖ്യാപനവുമായി ഗുജറാത്ത് ആഭ്യന്തരമന്ത്രി
ഗുജറാത്തില്‍ ട്രാഫിക് നിയമ ലംഘനങ്ങള്‍ക്ക് പിഴ ഈടാക്കില്ല എന്ന് ആഭ്യന്തര മന്ത്രി ഹര്‍ഷ് സംഘവി. സൂറത്തില്‍ നടന്ന ഒരു പരിപാടിക്കിടെ ആയിരുന്നു ഹര്‍ഷ് സംഘവിയുടെ പ്രഖ്യാപനം. ട്രാഫിക് നിയമങ്ങള്‍ ലംഘിച്ചതിന് ഒരാഴ്ചത്തേക്ക് പിഴ ഈടാക്കില്ല എന്നാണ് ആഭ്യന്തര മന്ത്രി പ്രഖ്യാപിച്ചത്. ദീപാവലി ആഘോഷമായതിനാല്‍ ഒക്ടോബര്‍ 21 മുതല്‍ 27 വരെ ട്രാഫിക് പൊലീസ് നിയമ ലംഘനത്തിന് പിഴ ഈടാക്കില്ല എന്നാണ് ആഭ്യന്തര മന്ത്രി സൂറത്തില്‍ നടന്ന പരിപാടിയില്‍ പറഞ്ഞത് എന്ന് …
Read More »കാമുകി മറ്റൊരാളെ വിവാഹം ചെയ്തതില്‍ മനംനൊന്ത് പ്രവാസി യുവാവ് ആത്മഹത്യ ചെയ്തു
കാമുകി മറ്റൊരാളെ വിവാഹം ചെയ്തതില്‍ മനംനൊന്ത് പ്രവാസി യുവാവ് ബഹ്റൈനില്‍ ആത്മഹത്യ ചെയ്തു. തമിഴ്നാട് വില്ലുപുരം സ്വദേശി അര്‍ജുന്‍കുമാര്‍ (22) ആണ് മരിച്ചത്. ഇയാളുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന് ബഹ്റൈനിലെ ഇന്ത്യന്‍ എംബസി അറിയിച്ചു. ബഹ്റൈനില്‍ റസ്റ്റോറന്റ് വെയിറ്ററായി ജോലി ചെയ്തിരുന്ന യുവാവിനെ താമസ സ്ഥലത്തിന് സമീപത്തുള്ള മരത്തില്‍ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. നാട്ടിലുള്ള തന്റെ കാമുകി, സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെട്ട മറ്റൊരാളെ വിവാഹം കഴിച്ച …
Read More »