വിവിധ വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഡെങ്കിപ്പനി ഗുരുതരമായി തുടരുന്നതിനിടയില്‍ ആഗ്രയിലെ സ്ഥിതി ഗുരുതതരമായി. ഐഎംഎ ആഗ്ര ഘടകത്തിന്റെ നേതൃത്വം നല്‍കുന്ന സൂചനയനുസരിച്ച് ജില്ലയിലെ 40-50 ശതമാനം പനിരോഗികളും വൈറല്‍ പനിയോ ഡെങ്കിയോ ബാധിച്ചവരാണ്. രോഗികളില്‍ 60 ശതമാനവും കുട്ടികളാണെന്ന് ഐഎംഎ ആഗ്ര ഘടനം പ്രസിഡന്റ് രാജീവ് ഉപാധ്യായ പറഞ്ഞു. ആഗ്രയില്‍ 35 പേര്‍ക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. അതില്‍ 14 പേര്‍ ഇപ്പോഴും ചികില്‍സയിലുണ്ട്. രോഗപ്രസരണം നിയന്ത്രിക്കുന്നതിനായി മെഡിക്കല്‍കോളജിലും മറ്റ് ആശുപത്രികളിലും …
Read More »നോക്കിയ സി01 പ്ലസ് സ്മാര്‍ട്ട്ഫോണ്‍ ഇന്ത്യയില്‍ വില്‍പ്പന ആരംഭിച്ചു; വില നിങ്ങളെ കൂടുതൽ ആകർഷിക്കും…
നോക്കിയ ഫോണുകളുടെ ഗൃഹമായ എച്ച്‌എംഡി ഗ്ലോബല്‍, നോക്കിയയുടെ ഏറ്റവും പ്രചാരമുള്ള സി-സീരീസ് സ്മാര്‍ട്ട്ഫോണുകളിലെ ഏറ്റവും പുതിയ ‘നോക്കിയ സി01 പ്ലസ്’ റിലയന്‍സ് റീട്ടെയിലുമായി സഹകരിച്ച് ഇന്ത്യയില്‍ അവതരിപ്പിച്ചു. ഫീച്ചര്‍ ഫോണുകളില്‍ നിന്നും സ്മാര്‍ട്ട്ഫോണുകളിലേക്ക് മാറാന്‍ ആഗ്രഹിക്കുന്നവര്‍ക്കും പഴയ വേഗം കുറഞ്ഞ സ്മാര്‍ട്ട്ഫോണ്‍ അപ്ഗ്രേഡ് ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്കും അനുയോജ്യമായ എന്‍ട്രി ലെവല്‍ സ്മാര്‍ട്ട്ഫോണാണ് പുതിയ നോക്കിയ സി01 പ്ലസ്. ജിയോയുടെ ഓഫറിലൂടെ ഉപഭോക്താക്കള്‍ക്ക് വിലയില്‍ 10 ശതമാനം ഇളവ് ഉടന്‍ തന്നെ …
Read More »കൊട്ടാരക്കരയിൽ സ്വകാര്യ ലാബില്‍ നിന്ന് രണ്ടര ലക്ഷത്തോളം രൂപ കവര്‍ന്നതായ് പരാതി…
കൊട്ടാരക്കരയിൽ നഗരമധ്യത്തിലുള്ള സ്വകാര്യ ലാബില്‍ നിന്ന് രണ്ടര ലക്ഷത്തോളം രൂപ കവര്‍ച്ച ചെയ്തു. ലോക്കറില്‍ സൂക്ഷിച്ചിരുന്ന പണമാണ് നഷ്ടമായത്. കൊട്ടാരക്കര വീനസ് മുക്കിന് സമീപമുള്ള ലാബില്‍ തിങ്കളാഴ്ച രാത്രിയിലാണ് കവര്‍ച്ച നടന്നത്. ലാബിനുള്ളില്‍ കയറിയ മോഷ്ടാവ് മാനേജറുടെ മുറിയിലെ ലോക്കര്‍ തുറന്ന് പ്രത്യേക അറയില്‍ സൂക്ഷിച്ചിരുന്ന പണപ്പെട്ടി കൊണ്ടുപോവുകയായിരുന്നു. ലോക്കറിന്റെ താക്കോല്‍ എടുത്തിടത്തു തന്നെ വയ്ക്കുകയും ചെയ്തിട്ടുണ്ട്. സെക്യൂരിറ്റി ജീവനക്കാര്‍ വസ്ത്രം മാറുന്ന മുറി വഴിയാണ് കള്ളന്‍ രക്ഷപ്പെട്ടത്. കൊട്ടാരക്കര …
Read More »മതത്തിന്റെയും ജാതിയുടെയും സ്ഥാനത്ത് ‘തമിഴന്‍’ എന്നാണു ചേര്‍ത്തത്; തന്റെ മകന് ജാതിയും മതവുമില്ലന്ന് വിജയുടെ പിതാവും സംവിധായകനുമായ എസ്.എ ചന്ദ്രശേഖര്‍…
നടന്‍ വിജയ്ക്ക് ജാതിയും മതവുമില്ലന്ന് പിതാവും സംവിധായകനുമായ എസ്.എ ചന്ദ്രശേഖര്‍. വിജയ്‌യെ സ്കൂളില്‍ ചേര്‍ക്കുമ്ബോള്‍ മതത്തിന്റെയും ജാതിയുടെയും സ്ഥാനത്ത് ‘തമിഴന്‍’ എന്നാണു ചേര്‍ത്തത്. സ്കൂള്‍ അധികൃതര്‍ ആദ്യം അപേക്ഷ സ്വീകരിക്കാന്‍ വിസമ്മതിച്ചതിച്ചതായും ചന്ദ്രശേഖര്‍ പറഞ്ഞു. സ്കൂള്‍ അധികൃതര്‍ക്ക് ഇക്കാര്യം ബോധ്യപ്പെട്ടില്ല. സ്കൂള്‍ പൂട്ടിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് അവര്‍ അപേക്ഷ ഫോം സ്വീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു . സായം എന്ന സിനിമയുടെ മ്യൂസിക് ലോഞ്ചിനിടെയാണ് ചന്ദ്രശേഖര്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്. അന്നുമുതല്‍ വിജയുടെ എല്ലാ …
Read More »പിന്തുണച്ചവര്‍ക്കെല്ലാം നന്ദി; ശ്രീലങ്കയുടെ ഇതിഹാസ താരം ലസിത് മലിംഗ വിരമിച്ചു…
ലോകത്തെ മികച്ച പേസര്‍മാരിലൊരാളായ ശ്രീലങ്കയുടെ ലസിത് മലിംഗ വിരമിച്ചു. ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും വിരമിക്കുകയാണെന്ന് ഇതിഹാസ താരം തന്റെ സാമൂഹിക മാധ്യമ അക്കൗണ്ടിലൂടെ പ്രഖ്യാപിച്ചു. തന്നെ പിന്തുണച്ചവര്‍ക്കെല്ലാം നന്ദി അറിയിച്ച മലിംഗ ഭാവിയില്‍ യുവ താരങ്ങളെ പരിശീലിപ്പിക്കാന്‍ തയാറാണെന്ന് വ്യക്തമാക്കി. വ്യത്യസ്തവും അപൂര്‍വവുമായ ബൗളിംഗ് ആക്ഷന്‍ കൊണ്ടാണ് മലിംഗ ക്രിക്കറ്റ് പ്രേമികളെ കൈയിലെടുത്തത്. കണിശവും കൃത്യവുമായ യോര്‍ക്കറുകള്‍ കൊണ്ട് അദ്ദേഹം കാണികളുടെ കൈയടി നേടി. ഏകദിനങ്ങളിലും ടി ട്വന്റിയിലുമാണ് …
Read More »സംസ്ഥാനത്ത് ഇന്ന് ആശ്വാസദിനം; 15,876 പേര്‍ക്ക് മാത്രം കോവിഡ്; മരണം 129 ; 25,654 പേര്‍ക്ക് രോഗമുക്തി…
സംസ്ഥാനത്ത് ഇന്ന് 15,876 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,05,005 സാമ്ബിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.12 ആണ്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) ഏഴിന് മുകളിലുള്ള 794 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലെ വാര്‍ഡുകളാണുള്ളത്. അതില്‍ 692 വാര്‍ഡുകള്‍ നഗര പ്രദേശങ്ങളിലും 3416 വാര്‍ഡുകള്‍ ഗ്രാമ പ്രദേശങ്ങളിലുമാണുള്ളത്. തൃശൂര്‍ 1936 എറണാകുളം 1893 തിരുവനന്തപുരം 1627 പാലക്കാട് 1591 മലപ്പുറം 1523 കൊല്ലം 1373 …
Read More »സ്കൂളുകള്‍ അധികം വൈകാതെ തുറക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍…
സംസ്ഥാനത്തെ സ്കൂളുകള്‍ അധികം വൈകാതെ തുറക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സൗകര്യപ്രദമായ സന്ദര്‍ഭത്തില്‍ ക്ലാസ് മുറികള്‍ വഴിയുള്ള വിദ്യാഭ്യാസം നടത്താന്‍ നടപടി സ്വീകരിക്കും. വിദ്യാര്‍ഥികള്‍ക്ക് പുതിയ സ്കൂളുകള്‍ കാണാന്‍ സാധിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സംസ്ഥാനത്ത് ഡിജിറ്റല്‍ വിദ്യാഭ്യാസം ശക്തമാകണം. അതിന് നമുക്ക് സാധിക്കും. നെറ്റ് വര്‍ക്ക് പ്രശ്നങ്ങള്‍ പരിഹരിക്കും. കോവിഡ് തീര്‍ത്ത പ്രതിസന്ധി വെല്ലുവിളിയായിട്ടുണ്ടെങ്കിലും ജനാധിപത്യ ബദലുകള്‍ ഉയര്‍ത്തുകയാണ് പ്രധാനമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. സംസ്ഥാനത്തെ 92 സ്കൂള്‍ കെട്ടിടങ്ങളുടെ ഉദ്ഘാടനവും …
Read More »ആഴിമല തീരത്ത് സെല്‍ഫിയെടുക്കാന്‍ ശ്രമിക്കവെ കടലില്‍ വീണ് യുവാവ് മരിച്ചു…
ആഴിമല തീരത്ത് പാറക്കൂട്ടത്തില്‍നിന്ന് സെല്‍ഫിയെടുക്കാന്‍ ശ്രമിക്കവേ യുവാവ് കടലില്‍ വീണ് മരിച്ചു. തിരുവല്ലം സ്വദേശി ജയക്കുട്ടന്‍ (35) ആണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചയോടെ ആഴിമല ക്ഷേത്രത്തിനു സമീപമായിരുന്നു അപകടം. പൂവാറില്‍ ഒരു സുഹൃത്തിെന്‍റ വിവാഹനിശ്ചയത്തില്‍ പങ്കെടുത്ത് മടങ്ങുന്നതിനിടെ, ആഴിമലക്ഷേത്രം കാണാനെത്തിയ നാലംഗ സംഘത്തില്‍ ഒരാളാണ് മരിച്ച ജയക്കുട്ടന്‍. പാറക്കൂട്ടത്തില്‍ കയറി സെല്‍ഫിയെടുക്കുന്നതിനിടെ കാല്‍ വഴുതിയ ജയക്കുട്ടന്‍ കടലിലേക്ക് വീണു. ഒപ്പമുണ്ടായിരുന്നവര്‍ രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും യുവാവ് വെള്ളത്തിനടിയിലേക്ക് താഴ്ന്നുപോയി. നിലവിളി കേട്ടെത്തിയ …
Read More »താലിബാനെ അധികാരത്തിലെത്തിച്ച പാകിസ്ഥാന്‍ ഗൂഢനീക്കം വെളിപ്പെടുത്തി യുഎസ്; ഹഖാനിയെയും സംരക്ഷിക്കുന്നുവെന്ന് ആന്‍റണി ബ്ലിങ്കന്‍…
അഫ്ഗാനിസ്ഥാനില്‍ താലിബാനെ അധികാരത്തിലെത്തിച്ച പാകിസ്ഥാന്‍റെ ഗൂഢനീക്കം വെളിപ്പെടുത്തി അമേരിക്ക. പാകിസ്ഥാന്‍ താലിബാനെ മാത്രമല്ല, ഹഖാനി ശൃംഖലയെയും സംരക്ഷിക്കുന്നുവെന്ന് അമേരിക്കന്‍ ആഭ്യന്തരസെക്രട്ടറി ആന്‍റണി ബ്ലിങ്കന്‍ വിശദീകരിച്ചു. താലിബാന്‍ കാബൂള്‍ പിടിച്ച ശേഷം ആദ്യമായി യുഎസ് കോണ്‍ഗ്രസ് മുന്‍പാകെ സത്യവാങ്മൂലം നല്‍കി സംസാരിക്കുകയായിരുന്നു ആന്‍റണി ബ്ലിങ്കന്‍. പാകിസ്ഥാന് അഫ്ഗാനിസ്ഥാനില്‍ ഒട്ടേറെ താല്‍പര്യങ്ങളുണ്ടെന്നും അതില്‍ ചിലത് യുഎസുമായി ഏറ്റുമുട്ടുന്നവയാണെന്നും ആന്‍റണി ബ്ലിങ്കന്‍ പറഞ്ഞു. പാകിസ്ഥാന്‍ കുറെക്കൂടി വിശാലമായി വിദേശ സമൂഹത്തെ ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കേണ്ടതുണ്ടെന്നും ബ്ലിങ്കന്‍ …
Read More »ആലുവയില്‍ ട്രെയിനിടിച്ച് അമ്മയ്ക്കും മകള്‍ക്കും ദാരുണാന്ത്യം; മരിച്ചത് പട്ടേരിപ്പുറം സ്വദേശികള്‍…
രണ്ട് സ്ത്രീകളെ ട്രെയിന്‍ തട്ടി മരിച്ചനിലയില്‍ കണ്ടെത്തി. പട്ടേരിപ്പുറം സ്വദേശി ഫിലോമിനയും(60) മകള്‍ അഭയയും (32) ആണ് മരിച്ചത് ആലുവ പുളിഞ്ചോട് ഭാഗത്ത് ഇന്ന് ഉച്ചക്ക് 12മണിക്ക് ശേഷമാണ് അപകടമുണ്ടായത്. മരിച്ചവരെ തിരിച്ചറിയാനാകാത്തവിധം മൃതദേഹങ്ങള്‍ ഛിന്നഭിന്നമായിരുന്നു. സമീപത്തെ സി.സി.ടി.വി ക്യാമറകളടക്കം പരിശോധിച്ചാണ് മരിച്ചവരെ തിരിച്ചറിയാനുള്ള ശ്രമം പൊലിസ് നടത്തിയത്. എറണാകുളത്തുനിന്ന് ആലുവ ഭാഗത്തേക്ക് വന്ന ട്രെയിനാണ് ഇടിച്ചത്. വിവരമറിഞ്ഞെത്തിയ ആലുവ പൊലിസ് മൃതദേഹങ്ങള്‍ ആലുവ ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
Read More »