സ്വകാര്യ ആശുപത്രിയിലെ ശൗചാലയത്തില്‍ ഗര്‍ഭസ്ഥശിശുവിെന്റ മൃതദേഹം കണ്ട സംഭവത്തില്‍ ഗര്‍ഭം മറച്ചുവെക്കാന്‍ പെണ്‍കുട്ടിയെ പ്രതി നിര്‍ബന്ധിച്ചെന്ന് വെളിപ്പെടുത്തല്‍. 17കാരിയുെട കുഞ്ഞ് മരിക്കാനിടയായതിനെക്കുറിച്ച സമഗ്ര അന്വേഷണത്തിനിടെയാണ് പ്രതി വയനാട് മാനന്തവാടി പള്ളിക്കുന്ന് സ്വദേശി ജോബിന് ജോണിെന്റ (20) നിര്‍ബന്ധപ്രകാരമാണ് പെണ്‍കുട്ടി ഗര്‍ഭം രഹസ്യമാക്കിയതെന്ന് കണ്ടെത്തിയത്. ഇതേതുടര്‍ന്ന് ഗര്ഭിണിയായിരിെക്ക ലഭിക്കേണ്ട പരിചരണങ്ങളോ പോഷകാഹാരങ്ങളോ ഒന്നും പെണ്‍കുട്ടിക്ക് ലഭിച്ചിരുന്നില്ല. 24 ആഴ്ച വളര്‍ച്ചയുള്ള ഗര്‍ഭസ്ഥശിശു പ്രസവത്തോടെ മരിച്ചതായാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലുള്ളത്. ശിശുവിെന്റ മരണത്തില്‍ പ്രതിക്ക് …
Read More »അംബാനിയുടെ വീടിന് സമീപം സ്ഫോടകവസ്തു നിറച്ച കാര്‍ കണ്ടെത്തിയ സംഭവത്തിൽ സചിന്‍ വാസെ ഉള്‍പ്പെടെ 10 പേര്‍ക്കെതിരെ കുറ്റപത്രം.
കോടീശ്വരന്‍ മുകേഷ് അംബാനിയുടെ വീടിന് സമീപം സ്ഫോടക വസ്തുക്കള്‍ നിറച്ച എസ്.യു.വി കണ്ടെത്തിയ സംഭവത്തിലും ബിസിനസുകാരനായ മന്‍സുഖ് ഹിരേനിെന്റ കൊലപാതകത്തിലും മുന്‍ പൊലീസ് ഉദ്യോഗസ്ഥനായ സചിന്‍ വാസെ ഉള്‍പ്പെടെ 10 പേര്‍ക്കെതിരെ കുറ്റപത്രം. 9000 പേജുള്ള കുറ്റപത്രമാണ് എന്‍.ഐ.എ സമര്‍പ്പിച്ചത്. സചിന്‍ വാസെക്ക് പുറമെ വിനായക് ഷിന്‍ഡെ, നരേഷ് ഗോര്‍, റിയാസുദ്ദീന്‍ കാസി, സുനില്‍ മാനെ, ആനന്ദ് ജാദവ്, സതീഷ് മോത്കുരി, മനീഷ് സോണി, സന്തോഷ് ശേലര്‍ എന്നിവര്‍ക്കെതിരെയാണ് കുറ്റപത്രം. …
Read More »അടുത്തേക്ക് പാഞ്ഞെത്തി കൂറ്റൻ കടൽപാമ്പ്; പിന്നീട് സംഭവിച്ചത്..?
പലർക്കും ഏറെ ഭയമുള്ള ജീവിയാണ് പാമ്പ്. പക്ഷേ പാമ്പിന്റെ ചിത്രങ്ങളും വിഡിയോകളും കാണുന്നത് കൗതുകവുമാണ്. അത്തരത്തിൽ ഏറെ പേടിപ്പിക്കുന്ന ഒരു വിഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്. ഓസ്ട്രേലിയയിലെ യൂട്യൂബറായ ബ്രോഡി ലമോസ് പങ്കുവെച്ച വിഡിയോ ആണിത്. കടലിലൂടെ ബോട്ടിൽ പോകുമ്പോൾ പകർത്തിയ വിഡിയോ ആണ് ഇപ്പോൾ വൈറലാകുന്നത്. തന്റെ ബോട്ടിനടുത്തേക്ക് പാഞ്ഞടുക്കുന്ന കൂറ്റൻ കടൽ പാമ്പ്. അത് ബോട്ടിന്റെ പാഡിൽ ബോർഡിന്റെ അടുത്ത് വരെയെത്തിയിട്ട് വേഗം തിരികെ പോകുന്നതാണ് വിഡിയോയിലുള്ളത്. ‘സാധാരണയായി …
Read More »കുറിപ്പടിയില്ലാതെ പനിക്കും ചുമയ്ക്കും ഇനി മരുന്നില്ല.
സംസ്ഥാനത്ത് കോവിഡ് വ്യാപനം കുതിച്ചുയരുന്നതിനിടെ ‘സ്വയം ചികിത്സകര്‍ക്ക് ‘ വിലക്ക്. ജനകീയ മെഡിസിനായ പാരസെറ്റാമോള്‍ ഉള്‍പ്പെടെ ഡോക്ടര്‍മാരുടെ കുറിപ്പടിയില്ലാതെ പനി, ജലദോഷം, ചുമ എന്നീ അസുഖങ്ങള്‍ക്കുള്ള മരുന്നുകള്‍ നല്‍കരുതെന്ന് ഡ്രഗ് കണ്ട്രോള് വിഭാഗം വീണ്ടും മുന്നറിയിപ്പ് നല്‍കി. കോവിഡ് ഒന്നാംതരംഗ സമയത്ത് തന്നെ ഇത്തരം നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നെങ്കിലും പിന്നീട് പരിശോധനകള്‍ കുറഞ്ഞു. കോവിഡ് വീണ്ടും പടര്‍ന്നു പിടിക്കുന്നതിനിടെയാണ് മെഡിക്കല്‍ സ്റ്റോറികളില്‍ പരിശോധന കര്‍ശനമാക്കാന്‍ ഡ്രഗ് കണ്ട്രോള് വിഭാഗം തീരുമാനിച്ചത്. പനി, …
Read More »കോണ്‍ഗ്രസിലെ ആഭ്യന്തര പ്രശ്നങ്ങളില്‍ നിലപാടില്‍ ഉറച്ച് ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും.
യുഡിഎഫ് യോഗത്തില്‍ നിന്നും ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും വിട്ടുനില്‍ക്കാന്‍ സാധ്യത. കെ.സി. വേണുഗോപാലിനെതിരെ ഹൈക്കമാന്‍ഡിന് പരാതിയുമായി നേതാക്കള്‍. താന്‍ അച്ചടക്കം ലംഘിച്ചില്ലെന്ന് കെപിസിസിക്ക് വിശദീകരണം നല്‍കി കെപി.അനില്‍കുമാര്‍. അച്ചടക്കത്തിന്റെ വാളോങ്ങുന്ന പുതിയ നേതൃത്വം ഉമ്മന്‍ചാണ്ടിയെ കടന്നാക്രമിപ്പിച്ചപ്പോള്‍ മൗനം പാലിച്ചതിലും ഗ്രൂപ്പുകള്‍ക്കുള്ളില്‍ അതൃപ്തിയുണ്ട്.. എഐസിസി സമ്മര്‍ദ്ദവും അച്ചടക്കനടപടിയുടെ വാള്‍ ഉയര്‍ത്തിയുള്ള വിരട്ടലുമാണ് സുധാകരവിഭാഗത്തിന്റെ ആയുധം. ഉമ്മന്‍ചാണ്ടിയുടെയും ചെന്നിത്തലയുടെയും പ്രതികരണങ്ങളെ തല്‍ക്കാലം അവഗണിക്കുക. കണ്ടില്ലെന്ന് നടിച്ച് കെപിസിസി പുനസംഘടനയുമായി മുന്നോട്ട് പോകുക. പക്ഷെ ഉമ്മന്‍ചാണ്ടിയും …
Read More »ബംഗ്ലാദേശില്‍ നിന്നും ഇന്ത്യയിലേക്ക് കടത്തിയ വെള്ളമയിലുകളെ രക്ഷപെടുത്തി ബിഎസ്എഫ്.
ബംഗ്ലാദേശില്‍ നിന്നും ഇന്ത്യയിലേക്ക് അനധികൃതമായി കടത്തിയ രണ്ടു വെള്ളമയിലുകളെ രക്ഷപെടുത്തി. പശ്ചിമ ബംഗാളില്‍ നാദിയ ജില്ലയിലെ അതിര്‍ത്തിയില്‍ കൂടിയാണ് മയിലുകളെ രാജ്യത്തേക്ക് എത്തിച്ചത് . ബിഎസ്എഫ് നടത്തിയ പരിശോധനയിലാണ് മയിലുകളെ കണ്ടെത്തിയത്. ബേണ്‍പുര്‍-മാറ്റിയാരി അതിര്‍ത്തി ഔട്ട്പോസ്റ്റില്‍ പെട്രോളിംഗിനിടെയാണ് വനത്തിലെ മരങ്ങള്‍ക്കിടയില്‍ രണ്ടു പേര് ഒളിച്ചിരിക്കുന്നത് ബിഎസ്എഫ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെട്ടത്. ഇവരെ പിടികൂടാന്‍ ശ്രമിച്ചപ്പോള്‍ കൈവശമുണ്ടായിരുന്ന രണ്ടു ബാഗുകള്‍ ഉപേക്ഷിച്ച് ഇവര്‍ രക്ഷപെടുകയായിരുന്നു. തുടര്‍ന്നാണ് മയിലുകളെ കണ്ടെത്തിയത് .ബാഗിനുള്ളില്‍ ഒളിപ്പിച്ചു കടത്താനുള്ള …
Read More »ഓൺലൈൻ ഗെയിം: ഒൻപതാംക്ലാസുകാരൻ കളഞ്ഞത് സഹോദരിയുടെ വിവാഹത്തിനുള്ള നാലുലക്ഷം…
ഒൻപതാംക്ലാസുകാരന്റെ ഓൺലൈൻ കളിക്ക് വേണ്ടി കളഞ്ഞത് സഹോദരിയുടെ വിവാഹത്തിനായി വീട്ടുകാർ സൂക്ഷിച്ച നാലു ലക്ഷം രൂപ. കൃഷിയും കൂലിപ്പണിയും ചെയ്ത് സമ്പാദിച്ച മുഴുവൻ പണവും നഷ്ടപ്പെട്ടത് മാതാപിതാക്കൾ അറിയുന്നത് വിവാഹം ഉറപ്പിച്ചതിനുശേഷം മാത്രം. വിവാഹം അടുത്തപ്പോൾ തുക പിൻവലിക്കാൻ ബാങ്കിൽ ചെന്നപ്പോഴാണ് ഒരു പൈസപോലും ഇല്ലെന്ന് മനസ്സിലായത്. പക്ഷേ, ബാങ്ക് അധികൃതർ കൈമലർത്തി. പണം പല അക്കൗണ്ടുകളിലേക്കായി പോയതിന്റെ രേഖകൾ അവരുടെ കൈവശമുണ്ടായിരുന്നു. ഈ രേഖകളുമായി ഇവർ പോലീസിനെ സമീപിച്ചു. …
Read More »കോട്ടയം മെഡി. കോളജില്‍ രോഗികളെ മയക്കാതെ ശസ്ത്രക്രിയ; രണ്ടു അപൂര്‍വ ശസ്ത്രക്രിയകളും വിജയം.
കോട്ടയം മെഡിക്കല്‍ കോളജില്‍ ന്യൂറോ സര്‍ജറി വിഭാഗം രണ്ടു ദിവസങ്ങളായി തലയോട്ടി തുറന്നുനടത്തിയ രണ്ടു അപൂര്‍വ ശസ്ത്രക്രിയകളും വിജയം. ട്യൂമര്‍ ബാധിച്ച രോഗികളെ പൂര്‍ണമായി മയക്കാതെ (അനസ്തേഷ്യ നല്‍കാതെ) അവരുമായി സംവദിച്ചുകൊണ്ടു നടത്തുന്ന എവേക് ക്രീനിയോട്ടമി ശസ്ത്രക്രിയയാണ് വിജയമായത്. കടുത്തുരുത്തി തിരുവമ്ബാടി മറ്റക്കോട്ടില്‍ പീറ്റര്‍ എം. വര്‍ക്കി (46), തൃശൂര്‍ കൊടുങ്ങല്ലൂര്‍ എറിയാട് സ്വദേശി പ്രദീപ്(49) എന്നിവരാണ് ശസ്ത്രക്രിയകള്‍ക്ക് വിധേയരായത്. പീറ്റര്‍ കഴിഞ്ഞ ജൂലൈ 27ന് വലതുകൈ തളര്‍ന്നു പോകുന്നതു …
Read More »പ്ലസ് വണ്‍ പ്രവേശനത്തിനുള്ള അവസാന തീയതി നീട്ടി: ആദ്യഘട്ട അലോട്ട്മെന്റ് സെപ്റ്റംബര്‍ 22ന്.
ഹയര്‍ സെക്കന്‍ഡറി / വൊക്കേഷല്‍ ഹയര്‍ സെക്കന്‍ഡറി ഒന്നാംവര്‍ഷ പ്രവേശനത്തിന് അപേക്ഷിക്കാനുള്ള അവസാന തീയതി സെപ്റ്റംബര്‍ 8വരെ നീട്ടി. 8ന് വൈകുന്നേരം 5 മണി വരെ അപേക്ഷിക്കാം. പുതുക്കിയ പ്രവേശന ഷെഡ്യൂള്‍ അഡ്മിഷന്‍ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പുതുക്കിയ പ്രവേശന ഷെഡ്യൂള്‍ പ്രകാരം ട്രയല്‍ അലോട്ട്മെന്റ് തീയതി ഈ മാസം 13നാണ്. ആദ്യ അലോട്ട്മെന്റ് തീയതി ഈ മാസം 22 നും. പ്രവേശനം ആരംഭിക്കുക 23 ന് ആയിരിക്കും. മുഖ്യ അലോട്ട്മെന്റ് …
Read More »കൊട്ടാരക്കരയിൽ കെ.എസ്‌ആ.ര്‍.ടി.സി ബസുകള്‍ കൂട്ടിയിടിച്ച് അപകടം : നിരവധി പേര്‍ക്ക് പരിക്ക്….
കൊട്ടാരക്കര കിഴക്കേത്തെരുവ് ജംഗ്‌ഷനില്‍ നിര്‍ത്തി ഇട്ടിരുന്ന കെ.എസ്‌ആ.ര്‍.ടി.സി ഓര്‍ഡിനറി ബസ്സിന്റെ പിറകിലേക്ക് സൂപ്പര്‍ ഫാസ്റ്റ് ബസ്സ് ഇടിച്ച് കയറി നിരവധി പേര്‍ക്ക് പരിക്ക്. ആലപ്പുഴയിലേക്ക് പോയ കെ.എസ്‌ആ.ര്‍.ടി.സി ഫാസ്റ്റ് പാസ്സഞ്ചര്‍ ബസ് നിയത്രണം വിട്ട് പത്തനാപുരത്ത് നിന്ന് കൊട്ടാരക്കരയിലേക്ക് പോയ ഓര്‍ഡിനറി ബസില്‍ ഇടിക്കുകയായിരുന്നു. നിര്‍ത്തി ഇട്ടിരുന്ന ബസിന്റെ പിറക് സീറ്റില്‍ ഇരുന്ന പെണ്‍കുട്ടിയുടെ കാല്‍ ഇടിയുടെ ആഘാതത്തില്‍ സീറ്റിനു ഇടയില്‍ കുരുങ്ങി ഗുരുതര പരിക്ക് ഏറ്റിട്ടുണ്ട്. പതിനഞ്ചോളം യാത്രക്കാര്‍ക്ക് …
Read More »