Breaking News

Slider

സംസ്കാരം നടത്താന്‍ പണമില്ല ; മുത്തശ്ശന്റെ മൃതദേഹം ഫ്രി‍ഡ്ജിനുള്ളില്‍ സൂക്ഷിച്ച്‌ യുവാവ്…

തെലങ്കാനയില്‍ സംസ്കാരം നടത്താന്‍ പണമില്ലാത്തതിനാല്‍ മുത്തശ്ശന്റെ മൃതദേഹം ഫ്രി‍ജിനുള്ളില്‍ സൂക്ഷിച്ച്‌ യുവാവ്. വീട്ടില്‍ നിന്ന് ദുര്‍ഗന്ധം വമിക്കുന്നെന്ന അയല്‍വാസികളുടെ പരാതിയെ തുടര്‍ന്ന് പൊലീസ് എത്തി പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. മുത്തശ്ശനും കൊച്ചുമകന്‍ നിഖിലും വാടയ്ക്ക് താമസിച്ചിരുന്ന വീട്ടിലാണ് സംഭവം. കിടപ്പിലായ മുത്തശ്ശന്‍ മൂന്നു ദിവസങ്ങള്‍ക്കു മുന്‍പാണ് മരിച്ചതെന്ന് നിഖില്‍ പൊലീസിനോട് പറഞ്ഞു. മരണശേഷം മൃതശരീരം ഒരു ബെഡ്ഷീറ്റില്‍ പൊതിഞ്ഞ് ഫ്രിജില്‍ വയ്ക്കുകയായിരുന്നു. മുത്തശ്ശന്റെ പെന്‍ഷന്‍ തുകയിലാണ് ഇരുവരും ജീവിച്ചുപോന്നത്. പെന്‍ഷന്‍ …

Read More »

കൊല്ലത്ത് വാഹനാപകടം; ബൈക്ക് യാത്രികരായ എന്‍ജിനീയറിങ് വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം…

കാറും ബൈക്കും കൂട്ടിയിടിച്ച്‌ ബൈക്ക് യാത്രികരായ എന്‍ജിനീയറിങ് വിദ്യാര്‍ഥികള്‍ മരിച്ചു. കൊല്ലം- ചെങ്കോട്ട ദേശീയപാതയിലായിരുന്നു അപകടം. കുണ്ടറ കേരളപുരം മണ്ഡപം ജങ്ഷനില്‍ ഗോവിന്ദ്(20) കാസര്‍കോട് കാഞ്ഞങ്ങാട് സ്വദേശി ചൈതന്യ(20) എന്നിവരാണ് മരിച്ചത്. ഇരുവരും തിരുവനന്തപുരത്തെ എന്‍ജിനീയറിങ് കോളേജിലെ വിദ്യാര്‍ഥികളാണ്. അമിതവേഗത്തിലെത്തിയ കാര്‍, വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ബൈക്കില്‍ ഇടിക്കുകയായിരുന്നു എന്നാണു ദൃക്‌സാക്ഷികള്‍ പറയുന്നത്. ഗോവിന്ദ് സംഭവസ്ഥലത്തുവെച്ചു തന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ ചൈതന്യയെ കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച ശേഷമായിരുന്നു മരണം …

Read More »

മോട്ടോര്‍ വാഹന വകുപ്പിനെ വെല്ലുവിളിച്ചുകൊണ്ടുള്ള വീഡിയോയില്‍ വിശദീകരണവുമായി മല്ലു ട്രാവലര്‍…

വാഹനങ്ങളുടെ മോഡിഫിക്കേഷനുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങള്‍ക്കിടെ ‘മല്ലു ട്രാവലര്‍’ എന്ന പേരില്‍ അറിയപ്പെട്ടിരുന്ന വ്‌ളോഗറുടെ ഒരു പഴയ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വീണ്ടും വൈറലായിരുന്നു. ‘വണ്ടി മോഡിഫിക്കേഷന്‍ ചെയ്യും, ഞാന്‍ ചെയ്യും. വണ്ടി പൈസയും ടാക്‌സും കൊടുത്ത് മേടിച്ചിട്ട് മോഡിഫിക്കേഷനൊന്നും എനിക്ക് അവകാശമില്ലേ? പോയി പണി നോക്കാന്‍ പറ. നാട്ടില്‍ വന്ന് പച്ചയ്ക്ക് ഞാന്‍ ചെയ്യും. ബാക്കി വരുന്നിടത്തുവച്ച്‌ കാണാം” എന്നൊക്കെയാണ് വീഡിയോയില്‍ പറഞ്ഞിരുന്നത്. ഇപ്പോഴിതാ അതില്‍ വിശദീകരണവുമായി എത്തിയിരിക്കുകയാണ് യുവാവ്. …

Read More »

അവിഹിത ബന്ധത്തിലുണ്ടായ കുട്ടിയെ കാമുകനില്‍ നിന്നും തിരിച്ച്‌ സ്വീകരിക്കാമെന്ന് പത്തനംത്തിട്ടയിലെ വീട്ടമ്മ..

പത്തനംത്തിട്ടയിൽ അവിഹിതബന്ധത്തിലുണ്ടായ കുഞ്ഞിനെ വീട്ടമ്മ കാമുകന് കൈമാറിയെങ്കിലും ആ ആണ്‍കുഞ്ഞിനെ തിരിച്ച്‌ സ്വീകരിക്കാമെന്ന് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയെ യുവതി അറിയിച്ചു. നിലവില്‍ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയുടെ സംരക്ഷണയിലാണ് കുട്ടിയുള്ളത്. കുഞ്ഞിനെ മാതാവിന് വിട്ടുകൊടുക്കണമെങ്കില്‍ ഡിഎന്‍എ പരിശോധനാ ഫലം ആവശ്യമാണ്. പരിശോധന നടത്തി ഫലം വരുന്നതിന് പിന്നാലെ മാതാവിന് തന്നെ കുട്ടിയെ നല്‍കുമെന്ന് ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി അറിയിച്ചു. കുട്ടിയെ തിരികെ സ്വീകരിക്കാന്‍ യുവതി തയ്യാറായ സാഹചര്യത്തില്‍ ഇനി അവര്‍ക്കെതിരെ നിയമ നടപടി …

Read More »

ദക്ഷിണേഷ്യയിലെ ഏറ്റവും നീളംകൂടിയ ബോ സ്ട്രിങ് ആര്‍ച്ച് ; വലിയഴീക്കല്‍ പാലം പൂര്‍ത്തിയാകുന്നു..

ആറാട്ടുപുഴ, ആലപ്പാട് പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന വലിയഴീക്കല്‍ പാലം നിര്‍മാണം പൂര്‍ത്തിയാകുന്നു. സെപ്തംബറില് തുറന്നുകൊടുക്കാവുന്ന തരത്തിലാണ് പ്രവൃത്തികൾ. ഇരുവശങ്ങളിലേയും സമീപന പാതകളുടെ മിനുക്കുപണികളാണ് അവശേഷിക്കുന്നത്. കാലാവസ്ഥ അനുകൂലമായാല്‍ നിർമാണം വേഗത്തിലാക്കി പാലം തുറക്കുമെന്ന് ഊരാളുങ്കൽ ലേബർ കോണ്ട്രാക്‌ട് സൊസൈറ്റി കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ നേതൃത്വത്തില്‍ എംഎല്‍എമാരായ യു പ്രതിഭ, രമേശ് ചെന്നിത്തല എന്നിവര്‍ പങ്കെടുത്ത യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്. 146 കോടി രൂപയാണ് വകയിരുത്തിയത്. കായംകുളം …

Read More »

കൊല്ലം മൈനാഗപ്പള്ളിയില്‍ വീട്ടിലേക്ക് സ്‌ഫോടക വസ്തു എറിഞ്ഞ സംഭവത്തില്‍ മൂന്നുപേര്‍ പിടിയില്‍…

ശാസ്താംകോട്ട മൈനാഗപ്പള്ളിയില്‍ വീട്ടിലേക്ക് സ്ഫോടക വസ്തു എറിഞ്ഞ സംഭവത്തില്‍ മൂന്നുപേര്‍ അറസ്റ്റിലായി. ശൂരനാട് വടക്ക് സ്വദേശി ജിഷ്ണു മനോജ്(24), വടക്കന്‍ മൈനാഗപ്പള്ളി സോമവിലാസം ചന്ത സ്വദേശി ഷാനു(24), തൊടിയൂര്‍, പുലിയൂര്‍ വഞ്ചി തെക്ക്, സ്വദേശി ദിലീപ്(23) എന്നിവരാണ് അറസ്റ്റിലായത്. മൈനാഗപ്പള്ളി കുറ്റിമുക്ക് സ്വദേശി ശശിധരന്‍ എന്നയാളുടെ വീട്ടിലേക്കാണ് സ്ഫോടകവസ്തു എറിഞ്ഞത്. ശശിധരന്‍റെ മകന്‍ ശ്യാമിനോടുള്ള വൈരാഗ്യത്തെ തുടര്‍ന്നാണ് വീട് ആക്രമിച്ചതെന്ന് പ്രതികള്‍ പൊലീസിനോട് പറഞ്ഞു. സംഭവത്തെക്കുറിച്ച്‌ പൊലീസ് പറയുന്നത് ഇങ്ങനെ. …

Read More »

ഹിമാചലിലെ മണ്ണിടിച്ചില്‍; രണ്ട് വയസുള്ള കുഞ്ഞ് ഉൾപ്പെടെ 14 പേര്‍ മരിച്ചു, മൂന്നുപേരെ തിരിച്ചറിഞ്ഞിട്ടില്ല…

ഹിമാചൽ പ്രദേശിലെ കിന്നൗരിൽ ദേശീയ പാതയിലുണ്ടായ കനത്ത മണ്ണിടിച്ചിലില്‍ രണ്ട് വയസുള്ള കുഞ്ഞ് ഉൾപ്പെടെ 14 പേർ മരിച്ചു. മരിച്ചവരിൽ മൂന്നുപേരെ തിരിച്ചറിഞ്ഞിട്ടില്ല. ഇതുവരെ 13 പേരെ പരിക്കുകളോടെ രക്ഷപ്പെടുത്തി. ദുരന്തത്തിൽ അകപ്പെട്ട ബസിലും കാറിലും ഇനിയും 30 പേർ കുടുങ്ങി കിടക്കുന്നുവെന്നാണ് സംശയം. പൂർണ്ണമായി മണ്ണ് മൂടിക്കിടക്കുന്ന ഈ വാഹനങ്ങളിൽ നിന്ന് ആളുകളെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്. ഇതിനിടെ ദുരന്തപ്രദേശത്ത് ഹിമാചൽ മുഖ്യമന്ത്രി വ്യോമനീരീക്ഷണം നടത്തി. രക്ഷാപ്രവർത്തനത്തിന് കരസേനയും, …

Read More »

പരിശോധന ഫലം പുറത്ത്; കള്ളില്‍ കഞ്ചാവ് കലര്‍ത്തി വില്‍പന നടത്തിയ 25ഷാപ്പുകള്‍ക്കെതിരെ കേസ്…

കള്ളില്‍ കഞ്ചാവ് കലര്‍ത്തി വില്‍പന നടത്തിയതിന് തൊടുപുഴയില്‍ 25 ഷാപ്പുകള്‍ക്കെതിരെ കേസെടുത്തു. മാനേജര്‍, ഷാപ്പ് ലൈസന്‍ എന്നിവരെ പ്രതി ചേര്‍ത്താണ് എക്‌സൈസ് വകുപ്പ് കേസെടുത്തിരിക്കുന്നത്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ്. എക്‌സൈസ് കമ്മിഷണറുടെ റിപ്പോര്‍ട്ട് കിട്ടുന്നതോടെ 25 ഷാപ്പുകളുടെയും ലൈസന്‍സ് റദ്ദാക്കും. സംഭവവുമായി ബന്ധപ്പെട്ട 34ഓളം അബ്കാരി കേസുകളാണ് എടുത്തിട്ടുള്ളത്. പാലക്കാട് നിന്നെത്തിക്കുന്ന കള്ളിലാണ് കനബിനോയ്ഡിന്റെ സാന്നിധ്യം കണ്ടെത്തിയത്. കഴിഞ്ഞ ക്രിസ്തുമസിനോടടുത്ത് എക്‌സൈസ് സംഘം നടത്തിയ പ്രത്യേക പരിശോധനയിലാണ് കള്ളിന്റെ …

Read More »

തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ്: എൽഡിഎഫ് എട്ട് സീറ്റിലും യുഡിഎഫ് അഞ്ച് സീറ്റിലും ജയിച്ചു

സംസ്ഥാനത്തെ 15 തദ്ദേശ വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിന്‍റെ ഫലം പുറത്തു വന്നു തുടങ്ങി. രാവിലെ പത്ത് മണിയോടെയാണ് വോട്ടെണ്ണല്‍ ആരംഭിച്ചത്. 11 പഞ്ചായത്ത് വാര്‍ഡിലും ഒരു ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡിലും മൂന്ന് മുൻസിപ്പാലിറ്റി വാര്‍ഡിലേക്കുമാണ് തെരഞ്ഞെടുപ്പ് നടന്നത്. 13 സീറ്റുകളിലെ ഫലം ഇതുവരെ അറിവായപ്പോൾ എൽഡിഎഫ് – 8, യുഡിഎഫ് – അഞ്ച് എന്നതാണ് നിലവിലെ ലീഡ് നില.

Read More »

രാജ്യത്ത് ആദ്യമായി ട്രാന്‍സ്ജന്‍ഡേഴ്സിന് പഠിക്കാന്‍ സ്‌കോളര്‍ഷിപ്പ് നല്‍കി സംസ്ഥാന സാക്ഷരതാ മിഷന്‍…

സംസ്ഥാന സാക്ഷരതാ മിഷന്റെ തുല്യതാ കോഴ്സുകളില്‍ പഠിക്കുന്ന ട്രാന്‍സ്ജന്‍ഡര്‍ പഠിതാക്കള്‍ക്കുള്ള സ്‌കോളര്‍ഷിപ്പ് വിതരണം പൂര്‍ത്തിയായതായി ഡയറക്ടര്‍ ഡോ.പി.എസ്. ശ്രീകല അറിയിച്ചു. 2020-21 വര്‍ഷത്തെ നാലാംതരം, ഏഴാംതരം, പത്താംതരം, ഹയര്‍ സെക്കന്‍ഡറി തുല്യതാ കോഴ്സുകളില്‍ പഠിക്കുന്ന 100 ട്രാന്‍സ്ജന്‍ഡര്‍ പഠിതാക്കള്‍ക്കാണ് സ്‌കോളര്‍ഷിപ്പ് അനുവദിച്ചത്. കൊവിഡ് മഹാമാരി മൂലം സാമ്ബത്തിക ബുദ്ധിമുട്ട് നേരിടുന്ന ട്രാന്‍സ്ജന്‍ഡര്‍ പഠിതാക്കള്‍ക്ക് ആശ്വാസമേകുന്നതിനായാണ് സ്‌കോളര്‍ഷിപ്പ് നല്‍കിയത്. നാലാംതരം തുല്യതാകോഴ്സില്‍ പഠിക്കുന്നവര്‍ക്ക് 1000 രൂപ വീതം നാല് മാസവും ഏഴാം …

Read More »