Breaking News

Slider

നടൻ വിജയ്‌ ഇറക്കുമതി ചെയ്ത റോള്‍സ് റോയ്‌സ് കാറിന്റെ ആഡംബര നികുതി പൂര്‍ണമായും അടച്ചു വിജയ്

വിവാദങ്ങള്‍ക്കൊടുവില്‍ റോള്‍സ് റോയ്‌സ് കാറിന്റെ ആഡംബര നികുതി പൂര്‍ണമായും അടച്ച്‌ വിജയ്. കോടതിയുടെ രൂക്ഷ വിമര്‍ശനങ്ങള്‍ക്കൊടുവിലാണ് വിജയ് നികുതിയടയ്ക്കാം എന്ന തീരുമാനത്തില്‍ എത്തിയത്. ഇറക്കുമതി ചെയ്ത ആഡംബര കാറിന്റെ പ്രവേശന നികുതി ഒഴിവാക്കണമെന്ന തെന്നിന്ത്യന്‍ സൂപ്പര്‍താരത്തിന്റെ ആവശ്യം ഹൈക്കോടതി തള്ളുകയും പിഴ വിധിക്കുകയും ചെയ്തതിനെ തുടര്‍ന്നാണ് നികുതി പൂര്‍ണമായും അടച്ചു തീര്‍ത്തത്. നികുതിയടച്ച 8 ലക്ഷത്തിനു പുറമെ 32 ലക്ഷം കൂടി ചേര്‍ത്താണ് നികുതി പൂര്‍ണ്ണമാക്കിയത്. യുകെയില്‍ നിന്ന് 2012ല്‍ …

Read More »

മലയോരത്ത് ആടുകള്‍ ചത്തൊടുങ്ങുന്നു; രോ​ഗം നി​ര്‍​ണ​യി​ക്കാ​നാ​വാ​തെ മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പ്..

മ​ല​യോ​ര​ത്ത് അ​ജ്ഞാ​ത​രോ​ഗം ബാ​ധി​ച്ച്‌ ആ​ടു​ക​ള്‍ ചാ​കു​ന്ന​ത് തു​ട​ര്‍​ക്ക​ഥ​യാ​യി​ട്ടും രോ​ഗം നി​ര്‍​ണ​യി​ക്കാ​ന്‍ ക​ഴി​യാ​തെ മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പ്. കൃ​ത്യ​മാ​യ രോ​ഗ​നി​ര്‍​ണ​യം ന​ട​ക്കാ​ത്ത​തു​മൂ​ലം മ​റ്റ് ആ​ടു​ക​ള്‍​ക്കും രോ​ഗം ബാ​ധി​ക്കു​മോ എ​ന്ന ആ​ശ​ങ്ക​യി​ലാ​ണ് ക​ര്‍​ഷ​ക​ര്‍. പൊ​യ്യ​മ​ല സ്വ​ദേ​ശി വ​ര്‍​ഗീ​സിന്‍റെ ‘കാ​ലാ ബീ​റ്റ​ല്‍’ ഇ​ന​ത്തി​ല്‍​പ്പെ​ട്ട ആ​ട് രോ​ഗം ബാ​ധി​ച്ച്‌ അ​വ​ശ​ത​യി​ലാ​യി. ല​ക്ഷ​ണ​ങ്ങ​ള്‍ ക​ണ്ട​പ്പോ​ള്‍ ത​ന്നെ ഡോ​ക്ട​ര്‍​മാ​രു​ടെ സ​ഹാ​യം തേ​ടി​യെ​ങ്കി​ലും കൃ​ത്യ​മാ​യി രോ​ഗം നി​ര്‍​ണ​യി​ക്കാ​ന്‍ ക​ഴി​യാ​ത്ത​തു​മൂ​ലം പ​നി​ക്കും മ​റ്റു​മു​ള്ള ആ​ന്‍​റി​ബ​യോ​ട്ടി​ക്കും ഗ്ലൂ​ക്കോ​സും ന​ല്‍​കു​ക​യാ​യി​രു​ന്നു. രോ​ഗ​നി​ര്‍​ണ​യ​ത്തി​നാ​യി ആ​ടിന്റെ ര​ക്തം ശേ​ഖ​രി​ച്ച്‌ …

Read More »

ശാസ്താംകോട്ടയില്‍ വീടിന് നേരെ ബോംബേറ്; വ്യാപക നാശനഷ്ടം…

ശാസ്താംകോട്ടയില്‍ പുലര്‍ച്ചെ വീടിന് നേരെ നാടന്‍ ബോംബെറിഞ്ഞ് അക്രമം. ശാസ്താംകോട്ട വേങ്ങ സ്വദേശിനിയുടെ വീടിന് നേരേയാണ് ആക്രമണം നടന്നത്. പൊട്ടിത്തെറിയില്‍ വീടിന്റെ മുന്‍വാതിലും ജനല്‍ ഗ്ളാസുകളും തകര്‍ന്നിട്ടുണ്ട്. സെക്കന്‍ഡുകള്‍ ഇടവിട്ട് രണ്ട് തവണയാണ് സ്ഫോടനമുണ്ടായത്. ബോംബേറില്‍ ആര്‍ക്കും പരിക്കില്ല. സംഭവത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.

Read More »

‘പ്രണയം നിരസിച്ചതിന് പെൺകുട്ടികളെ ശല്യം ചെയ്താൽ കടുത്ത നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി…

പ്രണയം നിരസിച്ചതിന് പെൺകുട്ടികളെ ശല്യം ചെയ്യുന്നവർക്ക് കടുത്ത ശിക്ഷ ഉറപ്പാക്കാനുള്ള നടപടി പൊലീസ് സ്വീകരിച്ചുവരികയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. പുതിയ നിയമ നിർമ്മാണത്തിന് അതിർവരമ്പുകളുണ്ടെന്നതിനാൽ നിലവിലെ നിയമം കർശനമായി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി നിയമസഭയിൽ വ്യക്തമാക്കി. രക്ഷിതാക്കൾ കുട്ടികളുടെ ഇന്റർനെറ്റ് ഉപയോഗം നിരീക്ഷിക്കണം. മാനസ കേസിൽ കൊലപാതകി ബീഹാറിൽ നിന്ന് തോക്ക് വാങ്ങിയത് കണ്ടെത്തിയത് പൊലീസിന്റെ മികവാണ്. സംസ്ഥാനത്തെ സ്ത്രീധനം നൽകിയുള്ള വിവാഹങ്ങളെ ഒറ്റപ്പെടുത്തണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി ജനപ്രതിനിധികൾ അത്തരം വിവാഹങ്ങളിൽ …

Read More »

എടിഎമ്മുകളില്‍ കാശില്ലെങ്കില്‍ ബാങ്കുകള്‍ക്ക് പിഴയടക്കേണ്ടി വരും; ഒക്ടോബര്‍ ഒന്ന് മുതല്‍ പുതിയ ഉത്തരവ്…

ഇനിമുതല്‍ എടിഎമ്മുകളില്‍ കാശില്ലെങ്കില്‍ ബാങ്കുകള്‍ അതിനനുസരിച്ച്‌ പിഴയടക്കേണ്ടി വരും. 2021 ഒക്ടോബര്‍ ഒന്ന് മുതലാണ് പുതിയ ഉത്തരവ് നിലവില്‍ വരിക. എടിഎമ്മുകളില്‍ പണം ഇല്ലാത്ത അവസ്ഥയെക്കുറിച്ച്‌ റിസര്‍വ് ബാങ്ക് നടത്തിയ പരിശോധനയില്‍, ഇത് ഉപഭോക്താക്കള്‍ക്ക് വലിയ ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ടെന്ന് വ്യക്തമായതോടെയാണ് ഇത്തരമൊരു നടപടിയിലേക്ക് കേന്ദ്ര ബാങ്ക് കടന്നത്. ബാങ്കുകളും വൈറ്റ് ലേബല്‍ എടിഎം ഓപ്പറേറ്റേഴ്‌സും തങ്ങളുടെ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തണമെന്നും എടിഎമ്മുകളില്‍ പണം ആവശ്യത്തിന് ഉണ്ടോയെന്ന് നിരന്തരം പരിശോധിക്കണമെന്നും റിസര്‍വ് ബാങ്ക് …

Read More »

കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 38,353 പേര്‍ക്ക് കോവിഡ്…

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 38,353 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കോവിഡ് കേസുകള്‍ വര്‍ധനയുണ്ടായിട്ടുണ്ട്. 3,86,351 പേരാണ് നിലവില്‍ ചികിത്സയില്‍ ഉള്ളത്. 97.45 ശതമാനമാണ് രോഗമുക്തി. രാജ്യത്ത് ഇതുവരെ 53.24 കോടി ഡോസ് വാക്‌സിന്‍ വിതരണം ചെയ്തു. ചൊവ്വാഴ്ച 28,204 പേര്‍ക്കായിരുന്നു രോഗം സ്ഥിരീകരിച്ചിരുന്നത്. അതേസമയം കേരളത്തില്‍ കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്നതില്‍ ആശങ്ക അറിയിച്ച്‌ കേന്ദ്രം.

Read More »

പിആര്‍ ശ്രീജേഷിനെ തഴഞ്ഞിട്ടില്ലെന്ന് കായിക മന്ത്രി; പാരിതോഷികം നാളെ പ്രഖ്യാപിക്കും…

ഒളിംപിക്‌സില്‍ മെഡല്‍ നേടിയ ഇന്ത്യന്‍ ഹോക്കി താരം പിആര്‍ ശ്രീജേഷിനെ സംസ്ഥാന സര്‍ക്കാര്‍ തഴഞ്ഞുവെന്നത് അവാസ്തവ പ്രചാരണമാണെന്ന് കായികമന്ത്രി വി അബ്ദുറഹ്മാന്‍ പറഞ്ഞു. കേരളം കായിക താരങ്ങള്‍ക്ക് ഏറെ പ്രോത്സാഹനം നല്‍കുന്ന സംസ്ഥാനമാണ്. നാളത്തെ മന്ത്രിസഭ യോഗത്തില്‍ ശ്രീജേഷിനുള്ള പാരിതോഷികവും മറ്റ് പ്രത്സാഹനങ്ങളും തീരുമാനിക്കും. സര്‍ക്കാരിന്റെ നയം അതാണ്. നടപടി ക്രമങ്ങള്‍ അനുസരിച്ച്‌ മാത്രമേ സര്‍ക്കാര്‍ എല്ലാ കാര്യങ്ങളും നടത്തുകയുള്ളുവെന്ന് മന്ത്രി വ്യക്തമാക്കി.  ഒളിംപക്‌സില്‍ ശ്രീജേഷ് മെഡല്‍ നേടിയ ശേഷം …

Read More »

ഞെട്ടിത്തരിച്ച് കേരളം; സംസ്ഥാനത്ത് ഇന്ന് 21,119 പേര്‍ക്ക് കൊവിഡ് ; ടെസ്റ്റ് പോസിറ്റിവിറ്റി പതിനഞ്ചിന് മുകളിൽ ; മരണം 152…

സംസ്ഥാനത്ത് ഇന്ന് 21,119 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,32,769 സാമ്ബിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.91 ആണ്. റുട്ടീന്‍ സാമ്ബിള്‍, സെന്റിനല്‍ സാമ്ബിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ 2,87,45,545 ആകെ സാമ്ബിളുകളാണ് പരിശോധിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 40 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. ​കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 152 മരണങ്ങളാണ് …

Read More »

മെസി പി.എസ്.ജിയില്‍; രണ്ട് വര്‍ഷത്തേക്ക് കരാറൊപ്പിട്ടെന്ന് റിപ്പോര്‍ട്ട്…

ബാഴ്‌സലോണ വിട്ട ലയണല്‍ മെസി ഫ്രഞ്ച് ക്ലബായ പി.എസ്.ജിയില്‍ ചേര്‍ന്നതായി റിപ്പോര്‍ട്ട്. സ്‌കൈ സ്‌പോര്‍ട്‌സാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. രണ്ട് വര്‍ഷത്തേക്കാണ് പി.എസ്.ജി മെസിയുമായി കരാറിലേര്‍പ്പെടുന്നത്. 35 മില്യണ്‍ യൂറോയാണ് കരാര്‍ത്തുക. കഴിഞ്ഞ ദിവസം ഇറ്റാലിയന്‍ ജേര്‍ണലിസ്റ്റും ട്രാന്‍സ്ഫര്‍ ഗുരുവെന്ന് വിളിപ്പേരുമുള്ള ഫാബ്രീസിയോ റൊമാനോയും മെസി പി.എസ്.ജിയിലേക്ക് പോവുമെന്ന കാര്യം സൂചന നല്‍കിയിരുന്നു. കൊറോണ മൂലമുള്ള വന്‍ സാമ്ബത്തിക പ്രതിസന്ധിയാണ് ബാഴ്‌സയെ മെസിയുമായുള്ള കരാര്‍ അവസാനിപ്പിക്കാന്‍ നിര്‍ബന്ധിതരാക്കിയത്. മെസി പി.എസ്.ജിയിലെക്കെത്തുമ്ബോള്‍ …

Read More »

പ്ലസ്‍വണ്‍ പ്രവേശന നടപടികള്‍ ഓഗസ്റ്റ് 17 മുതല്‍ ആരംഭിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി

പ്ലസ്‍വണ്‍ പ്രവേശന നടപടികള്‍ ഓഗസ്റ്റ് 17 മുതല്‍ ആരംഭിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. ഡിജിറ്റല്‍ പഠനം കുട്ടികളില്‍ ആരോഗ്യ പ്രശ്നങ്ങള്‍ക്കിടയാക്കുന്നുണ്ട്. 36 ശതമാനം കുട്ടികള്‍ക്ക് കഴുത്ത് വേദനയും 27 ശതമാനം കുട്ടികള്‍ക്ക് കണ്ണുവേദനയും അടക്കമുള്ള പ്രശ്നങ്ങളുണ്ടെന്നും മന്ത്രി ഇന്നലെ നിയമസഭയെ അറിയിച്ചിരുന്നു. കേന്ദ്രാനുമതി കിട്ടിയാല്‍ സംസ്ഥാനത്ത് ഘട്ടംഘട്ടമായി സ്കൂള്‍ തുറക്കുമെന്നായിരുന്നു വിദ്യാഭ്യാസ മന്ത്രി ഇന്നലെ നിയമസഭയില്‍ പറഞ്ഞത്. സ്കുള്‍ തുറക്കുന്നതില്‍ സംസ്ഥാനങ്ങള്‍ക്ക് നിലപാട് എടുക്കാമെന്നായിരുന്നു കേന്ദ്രത്തിന്‍റെ നിലപാട്.

Read More »