മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചയില്‍ സന്തുഷ്ടരെന്ന് വ്യാപാരികള്‍. കടകള്‍ തുറക്കുന്നതില്‍ തീരുമാനം മുഖ്യമന്ത്രി പ്രഖ്യാപിക്കുമെന്നും ചര്‍ച്ചക്കു ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ വ്യാപാരി വ്യവസായി ഏകോപന സമിതി നേതാക്കള്‍ പറഞ്ഞു. തങ്ങളുടെ ആവശ്യങ്ങള്‍ അനുഭാവപൂര്‍വം പരിഗണിക്കുമെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. ഈ സാഹചര്യത്തില്‍ നാളെ കടകള്‍ തുറന്നുള്ള സമരത്തില്‍ നിന്ന് പിന്മാറുകയാണ്. ഓണം വരെ കടകള്‍ തുറക്കാന്‍ അനുമതി തേടിയതായും വ്യാപാരി നേതാക്കള്‍ പറഞ്ഞു
Read More »കോവിഡിന് പിന്നാലെ കോളറയും: അസുഖം ബാധിച്ച് ഒന്‍പതുവയസുകാരന്‍ മരിച്ചു; 300 ഓളം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു…
കോവിഡ് വൈറസിന് പിന്നാലെ കോളറയും. ഹരിയാനയിലെ പഞ്ച്ഗുള ജില്ലയിലെ അഭയ്പൂരില്‍ കോളറ ബാധിച്ച് ഒന്‍പതുവയസുകാരന്‍ മരിച്ചു. പഞ്ച്ഗുളയില്‍ ഇതുവരെ മുന്നൂറോളം പേര്‍ക്കാണ് കോളറ ബാധിച്ചത്. അതേസമയം ഡോക്ടര്‍മാരുടെ അശ്രദ്ധ മൂലമാണ് കുട്ടി മരണപ്പെട്ടതെന്നാണ് ബന്ധുക്കളുടെ ആരോപണം. ചൊവ്വാഴ്ച രാത്രി ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടിയെ പിറ്റേന്നു രാവിലെ ഡോക്ടര്‍മാര്‍ ഡിസ്ചാര്‍ജ് ചെയ്തു. ഉച്ചയോടെ കുട്ടി മരണപ്പെട്ടു. ബുധനാഴ്ചയാണ് ജില്ലയില്‍ ആദ്യ കേസ് റിപ്പോര്‍ട്ട് ചെയ്തത്. പിന്നാലെ നൂറോളം പേരെ വയറിളക്കം ബാധിച്ച് …
Read More »ബിനീഷിനെതിരെ കേസെടുത്തത് മയക്കുമരുന്ന് കേസ് മാത്രം ആധാരമാക്കിയല്ല; ജാമ്യാപേക്ഷയ്ക്കെതിരെ ഇഡി കോടതിയിൽ…
ബിനീഷ് കോടിയേരിയുടെ വീട്ടിൽ നിന്ന് കണ്ടെടുത്ത അനൂപിന്റെ ഡെബിറ്റ് കാർഡ് കാലാവധി കഴിഞ്ഞതെന്ന പ്രതിഭാഗം വാദം തെറ്റാണെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ആ കാർഡുപയോഗിച്ചു ഇടപാടുകളും നടന്നിട്ടുണ്ടെന്നു ഇഡി കോടതിയിൽ പറഞ്ഞു. ബിനീഷിനെതിരെ ഇഡി കേസെടുത്തത് മയക്കുമരുന്ന് കേസിനെ മാത്രം ആധാരമാക്കിയല്ല. സംസ്ഥാന പൊലീസും എൻസിബിയും രജിസ്റ്റർ ചെയ്ത 14 കേസുകളിലെ വിവരങ്ങൾ ഇഡി കേസിന് കാരണമായിട്ടുണ്ട്. കള്ളപ്പണം വെളുപ്പിക്കലിനു പിന്നിൽ വിദേശികൾ ഉൾപ്പടെ വലിയ റാക്കറ്റ് തന്നെയുണ്ടെന്നും ഇഡി കോടതിയിൽ …
Read More »പുലിറ്റ്സർ ജേതാവായ ഇന്ത്യൻ ഫോട്ടോഗ്രാഫർ ഡാനിഷ് സിദ്ദിഖി അഫ്ഗാനിസ്ഥാനിൽ കൊല്ലപ്പെട്ടു…
പ്രശസ്ത ഫോട്ടോഗ്രാഫറും പുലിറ്റസർ ജേതാവുമായ ഡാനിഷ് സിദ്ധിഖി കൊല്ലപ്പെട്ടു. റോയിട്ടേഴ്സ് ചീഫ് ഫോട്ടോഗ്രാഫർ ആയിരുന്നു. കാണ്ഡഹാറിലെ സ്പിൻ ബോൽദാക് ജില്ലയിൽ നിലവിലെ സംഘർഷാവസ്ഥ റിപ്പോർട്ട് ചെയ്യുന്നതിനിടെയാണ് ഡാനിഷ് സിദ്ധിഖി കൊല്ലപ്പെട്ടത്. അഫ്ഗാൻ മാധ്യമമായ ടോളോ ന്യൂസാണ് വാർത്ത പുറത്തുവിട്ടത്. അഫ്ഗാൻ സേനയും താലിബാനും തമ്മിൽ നേരിട്ട് ഏറ്റുമുട്ടൽ നടക്കുന്ന പ്രദേശമാണ് പാകിസ്ഥാൻ അഫ്ഗാൻ അതിർത്തിയിലുള്ള സ്പിൻ ബൊൽദാക്. ജയിലിലുള്ള ഏഴായിരം പേരെ വിട്ടയക്കാതെ വെടി നിർത്തില്ലെന്ന് നിലപാടിലാണ് താലിബാൻ. യുദ്ധമേഖലകളിൽ …
Read More »ഇറ്റാലിയൻ ഗോളി ജിയാന്‍ല്യൂജി ഡൊന്നരുമ്മ പിഎസ്ജിയിലെത്തി…
എസി മിലാന്‍ വിട്ട ഇറ്റാലിയന്‍ ഗോള്‍ കീപ്പര്‍ ജിയാന്‍ല്യൂജി ഡൊന്നരുമ്മ പിഎസ്ജിയുമായി കരാര്‍ ഒപ്പുവെച്ചു. 2026 ജൂണ്‍ വരെയുള്ള അഞ്ച് വര്‍ഷ കരാറിലാണ് 22കാരനായ ഡൊന്നരുമ്മ ഫ്രഞ്ച് ക്ലബുമായി കരാറിലെത്തിയിരിക്കുന്നത്. മെഡിക്കല്‍ വിജയകരമായി പൂര്‍ത്തിയാക്കിയ താരം ക്ലബുമായി കരാറില്‍ ഒപ്പുവെയ്ക്കുകയായിരുന്നു. വമ്ബന്‍ ക്ലബിന്റെ ഭാഗമാവാന്‍ കഴിഞ്ഞതില്‍ അതിയായ സന്തോഷമുണ്ടെന്നും പുതിയ വെല്ലുവിളി ഏറ്റെടുക്കാന്‍ തയ്യാറാണെന്നും ഇറ്റാലിയന്‍ കീപ്പര്‍ പറഞ്ഞു. എസി മിലാനു വേണ്ടി 16 വയസും 242 ദിവസവും പ്രായമുള്ളപ്പോള്‍ …
Read More »പഴനി കേസിൽ വൻ ടിസ്റ്റ്; പരാതിക്കാര്‍ പ്രതിസ്ഥാനത്തേക്ക്? പിന്നില്‍ ബ്ലാക്ക് മെയിലിംഗ്; ലോഡ്ജ് ഉടമയ്ക്കെത്തിയ ഫോണ്‍ വിളിക്ക് പിന്നിലാര്??
തലശേരിയില്‍ നിന്നും പഴനിയിലെത്തിയ തമിഴ്നാട് സ്വദേശിനിയായ യുവതിയെറോഡരികില് നിന്നും ലോഡ്ജിലേക്ക് തട്ടിക്കൊണ്ടുപോയി മൂന്നംഗസംഘം പീഡിപ്പിച്ച കേസില്‍ പരാതിക്കാര്‍ പ്രതി സ്ഥാനത്തേക്ക്. രണ്ട് സംസ്ഥാനങ്ങളിലെ ഡിജിപിമാരെ മുള്‍മുനയില്‍ നിര്‍ത്തിയ പീഡനക്കേസിന്റെ അന്വേഷണം ഇനി പഴനി പോലീസില്‍ മാത്രം. തലശേരി പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ അന്വേഷണ റിപ്പോര്‍ട്ട് എഫ്ഐആര്‍ ഉള്‍പ്പെടെ കേരള ഡിജിപി വഴി തമിഴ്നാട് പോലീസിന് കൈമാറി. ബ്ലാക്ക് മെയില്‍ നടത്തി പണം തട്ടിയെടുക്കാന്‍ നടത്തിയ ശ്രമമാണ് സംഭവത്തിനു പിന്നിലെന്ന …
Read More »രണ്ടാം തവണയും മിനിറ്റുകൾക്കകം ഈ ബൈക്കുകള്‍ മുഴുവനും വിറ്റുതീർന്നു…
2019 ഓഗസ്റ്റ് മാസത്തിലാണ് ഇന്ത്യന്‍ ഇലക്ട്രിക് വാഹന സ്റ്റാര്‍ട്ടപ്പ് കമ്പനിയായ റിവോള്‍ട്ട് ഇന്‍റലികോര്‍പ്പ് RV300, RV400 എന്നീ രണ്ട് മോഡലുകളെ വിപണിയില്‍ അവതരിപ്പിക്കുന്നത്. ആവശ്യക്കാര്‍ കൂടിയതോടെ ഇടക്കാലത്ത് ബൈക്കുകളും വില നിര്‍മ്മാതാക്കള്‍ വര്‍ധിപ്പിച്ചിരുന്നു. എന്നിട്ടും ആവശ്യക്കാര്‍ കൂടിയതിനെ തുടർന്ന് ബൈക്കിന്‍റെ ബുക്കിംഗ് കമ്പനി നിര്‍ത്തിവച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം ഇതേ ബൈക്കിന്‍റെ ബുക്കിംഗ് കമ്പനി വീണ്ടും തുടങ്ങി. പക്ഷേ വിൽപ്പന തുടങ്ങി മിനിട്ടുകൾക്കകം ബുക്കിംഗ് വീണ്ടും അവസാനിപ്പിച്ചിരിക്കുകയാണ് റിവോൾട്ട് …
Read More »കോവിഡ് വ്യാപനവും മരണനിരക്കും പിടിച്ചുനിര്‍ത്താനായി; സംസ്ഥാനത്തിന് കൂടുതല്‍ വാക്‌സിന്‍ അനുവദിക്കണമെന്ന് പ്രധാനമന്ത്രിയോട് മുഖ്യമന്ത്രി…
കോവിഡ് രണ്ടാം തരംഗം നേരിടുന്നതിന് കേരളം നടത്തിയ പ്രവര്‍ത്തനങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ധരിപ്പിച്ചു. പ്രധാനമന്ത്രിയുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സില്‍ സംസ്ഥാനത്തെ കോവിഡ് സ്ഥിതിഗതികള്‍ മുഖ്യമന്ത്രി അവതരിപ്പിച്ചു. ഏപ്രിലില്‍ ആരംഭിച്ച രണ്ടാം തരംഗത്തില്‍ അതിവ്യാപന ശേഷിയുള്ള ഡെല്‍റ്റാ വൈറസാണ് സംസ്ഥാനത്ത് പ്രധാനമായും കണ്ടെത്തിയത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഏകദേശം 30 ശതമാനത്തിനടുത്ത് എത്തുന്ന സാഹചര്യമുണ്ടായി. ഇപ്പോള്‍ അത് 10.4 ശതമാനമായി കുറഞ്ഞിട്ടുണ്ട്. മറ്റു പ്രദേശങ്ങളെ അപേക്ഷിച്ച് വൈകിയാണ് …
Read More »ചിക്കന്‍ വില കുതിക്കുന്നു; ഹോട്ടലുകളില്‍ ചിക്കന്‍ വിഭവങ്ങള്‍ ബഹിഷ്‌ക്കരിക്കേണ്ടിവരുമെന്ന് ഉടമകള്‍…
സംസ്ഥാനത്ത് ചിക്കന്റെ വില കുതിച്ചുയരുന്നത് തടയാന്‍ സര്‍ക്കാര്‍ അടിയന്തിരമായി ഇടപെട്ടില്ലെങ്കില്‍ ഹോട്ടലുകളില്‍ ചിക്കന്‍ വിഭവങ്ങള്‍ ബഹിഷ്‌ക്കരിക്കേണ്ടിവരുമെന്ന് കേരള ഹോട്ടല്‍ ആന്റ് റെസ്‌റ്റോറന്റ് അസോസിയേഷന്‍. രണ്ടാഴ്ചക്കിടയില്‍ ഇരട്ടിയോളം വര്‍ധനവാണ് ചിക്കന്റെ വിലയില്‍ ഉണ്ടായിട്ടുള്ളത്. സംസ്ഥാനത്ത് ചിക്കന് കൃത്രിമമായി ക്ഷാമം സൃഷ്ടിച്ച് വില അന്യായമായി വര്‍ധിപ്പിക്കുന്നതിന് പുറകില്‍ ഇതര സംസ്ഥാന ചിക്കന്‍ലോബിയാണ്. സംസ്ഥാനത്ത് വില്‍ക്കുന്ന ചിക്കന്റെ 80 ശതമാനം ഉപഭോക്താക്കളും ഹോട്ടലുകളാണ്. നിലവില്‍ ഹോട്ടലുകളില്‍ പാഴ്‌സല്‍ മാത്രമേ അനുവദനീയമായിട്ടുള്ളൂ. അതുമൂലം പ്രവര്‍ത്തന ചെലവ് …
Read More »പാടിയത് 54 സബ് ഇന്‍സ്പെക്ടര്‍മാര്‍; സംഗീത ആല്‍ബം പുറത്തിറക്കിയത് പോലീസ് മേധാവി അനില്‍കാന്ത്…
കോവിഡ് മഹാമാരിക്കാലത്ത് സമൂഹത്തിന് പോലീസ് നല്‍കിയ സേവനങ്ങള്‍ പ്രമേയമാക്കി 54 സബ്ബ് ഇന്‍സ്പെക്ടര്‍മാര്‍ ആലപിച്ച മ്യൂസിക്കല്‍ ആല്‍ബം സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്ത് പ്രകാശനം ചെയ്തു. മലബാര്‍ സ്പെഷ്യല്‍ പോലീസില്‍ 1994 ല്‍ സേവനം ആരംഭിച്ച പോലീസ് ഉദ്യോഗസ്ഥരാണ് ഗാനങ്ങള്‍ ആലപിച്ചത്. ചെറുതോണി എസ്.ഐ. സി.ആര്‍. സന്തോഷ് ആണ് ഗാനം രചിച്ചത്. യുവനടൻ അപ്പാനി ശരത്തിനെ നായകനാക്കി വിനോദ് ഗുരുവായൂർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘മിഷൻ സി’ എന്ന …
Read More »