നിയമസഭാ തെരഞ്ഞെടുപ്പിനുള്ള മേല്‍നോട്ടസമിതിയുടെ അധ്യക്ഷനായി ഉമ്മന്‍ ചാണ്ടിയെ നിയമിച്ചത് തിരിച്ചടിയായെന്ന് രമേശ് ചെന്നിത്തല. പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധിയ്ക്ക് അയച്ച കത്തിലാണ് ചെന്നിത്തല ഇക്കാര്യങ്ങള്‍ പറയുന്നത്. പ്രതിപക്ഷ നേതാവെന്ന നിലയില്‍ അഞ്ച് വര്‍ഷം താന്‍ പ്രവര്‍ത്തിച്ചെങ്കിലും തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് ഉമ്മന്‍ചാണ്ടിയെ തെരഞ്ഞെടുപ്പ് മേല്‍നോട്ട സമിതിയുടെ അധ്യക്ഷനായി കൊണ്ടുവന്നത് ശരിയായില്ല. അദ്ദേഹം പോലും ഈ പദവി ആഗ്രഹിച്ചിരുന്നില്ല. ഈ നടപടിയിലൂടെ താന്‍ ഒതുക്കപ്പെടുകയും അപമാനിതനാവുകയും ചെയ്യുന്ന അവസ്ഥയുണ്ടായി. എന്നാല്‍ ഒരു പരാതിയും …
Read More »ലോക്ക്ഡൗൺ ഫലം കാണുന്നു; ദില്ലിയില്‍ പ്രതിദിന കൊവിഡ് കേസുകള്‍ ആയിരത്തില്‍ താഴെയെത്തി…
ദില്ലിയില്‍ പ്രതിദിന കേസുകള്‍ ആയിരത്തില്‍ താഴെ. 900ത്തോളം കേസുകള്‍ മാത്രമാണ് 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തയതെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ വ്യക്തമാക്കി. രണ്ടാം തരംഗത്തില്‍ ആദ്യമായാണ് ദില്ലിയില്‍ പ്രതിദിന കേസുകള്‍ ആയോരത്തില്‍ താഴെ എത്തുന്നത്. അതേസമയം രാജ്യത്ത് കൊവിഡ് കേസുകളുടെ എണ്ണം കുറയുകയാണ്. 24 മണിക്കൂറിനിടെ രാജ്യത്ത് 1,73,790 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 3617 മരണവും റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്തെ രോഗമുക്തി നിരക്ക് 90.80 %മായി വര്‍ദ്ധിച്ചെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം …
Read More »രാജ്യത്തെ വിമാന ടിക്കറ്റ് നിരക്ക് കൂട്ടി കേന്ദ്രസര്‍ക്കാര്‍ ; പുതുക്കിയ നിരക്ക് ജൂണ്‍ ഒന്ന് മുതല്‍….
കൊവിഡ് വ്യാപനം സൃഷ്‌ടിച്ച പ്രതിസന്ധികള്‍ക്കിടെ രാജ്യത്തെ ആഭ്യന്തര വിമാന ടിക്കറ്റ് നിരക്ക് കൂട്ടി. പുതുക്കിയ നിരക്ക് ജൂണ്‍ ഒന്ന് മുതല്‍ പ്രാബ്യലത്തില്‍ വരും. നിലവിലെ യാത്രാ നിരക്കില്‍ നിന്നും 13 മുതല്‍ 16 ശതമാനം വരെയാണ് സിവില്‍ ഏവിയേഷന്‍ വകുപ്പ് വര്‍ദ്ധിപ്പിച്ചത്. ഇതോടെ ഡല്‍ഹി-തിരുവനന്തപുരം വിമാന യാത്ര ടിക്കറ്റിലെ കുറഞ്ഞ നിരക്ക് 8700 രൂപയും പരമാവധി നിരക്ക് 20,400 രൂപയുമായി ഉയരും. ഡല്‍ഹിയില്‍ നിന്ന് കോഴിക്കോട്, കൊച്ചി എന്നിവിടങ്ങളിലേക്ക് കുറഞ്ഞ …
Read More »സംസ്ഥാനത്തെ സ്വര്‍ണവിലയിൽ ഇന്നും വര്‍ധനവ്; ഇന്നത്തെ നിരക്കുകള്‍ അറിയാം…
സംസ്ഥാനത്ത് സ്വര്‍ണവില ഇന്ന് വര്‍ധിച്ചു. ഇന്ന് പവന് 80 രൂപയാണ് കൂടിയത്. ഇതോടെ ഒരു പവന് 36,640 രൂപയിലാണ് സംസ്ഥാനത്തെ സ്വർണ്ണ വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 10 രൂപ കൂടി 4580 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. വെള്ളിയാഴ്ചയും വ്യാഴാഴ്ചയും പവന് 160 രൂപ കുറഞ്ഞിരുന്നു. 26നാണ് മെയ് മാസത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍ സ്വര്‍ണവില എത്തിയത്. അന്ന് പവന് 36,880 രൂപയായിരുന്നു. മെയ് മാസത്തില്‍ 1880 രൂപവരെ വില വര്‍ധിച്ചിരുന്നു. …
Read More »സ്കൂള്‍ യൂണിഫോം, പാഠപുസ്തകം വിതരണം ആരംഭിച്ചു…
പുതിയ അദ്ധ്യയന വര്‍ഷത്തെ സൗജന്യ കൈത്തറി യൂണിഫോം, ഒന്നാം ക്ലാസിലെ പാഠപുസ്തകം വിതരണോദ്ഘാടനം തിരുവനന്തപുരത്ത് നടന്നു. മണക്കാട് ഗവ.ടി.ടി.ഐ സ്‌കൂളിലായിരുന്നു ഉദ്ഘാടന ചടങ്ങ് നടന്നത്. മന്ത്രിമാരായ വി.ശിവന്‍കുട്ടി, ആന്‍റെണി രാജു, ജി ആര്‍ അനില്‍ തുടങ്ങിവര്‍ സന്നിഹിതരായിരുന്നു. മേയര്‍ ആര്യ രാജേന്ദ്രന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി.സുരേഷ്‌കുമാര്‍ എന്നിവര്‍ പങ്കെടുത്തു. 9,39,107 കുട്ടികള്‍ക്കുള്ള യൂണിഫോമാണ് ഉപജില്ലകളിലെ വിതരണ കേന്ദ്രത്തില്‍ എത്തിച്ചിട്ടുള്ളത്. പാഠപുസ്തകങ്ങള്‍ 13,064 സൊസൈറ്റികള്‍ വഴി നല്‍കും.
Read More »നെയ്മറുമായുള്ള കരാര്‍ റദ്ദാക്കിയതിനെക്കുറിച്ച് പ്രതികരണവുമായി നൈക്കി…
ഫുട്ബോള്‍ താരം നെയ്മറുമായുള്ള കരാര്‍ റദ്ദാക്കിയതിനെക്കുറിച്ച് വിശദീകരിച്ച്, പ്രമുഖ സ്പോര്‍ട്സ് ഷൂ നിര്‍മ്മാണ ബ്രാന്‍ഡായ നൈക്കി. നൈക്കിയിലെ ഒരു സ്ത്രീജീവനക്കാരി നെയ്മര്‍ക്കെതിരെ രംഗത്തെത്തിയിരുന്നു. ഇത് വിശ്വാസ യോഗ്യമായ ആരോപണമായിരുന്നുവെന്നും ഇതുമായി ബന്ധപ്പെട്ട അന്വേഷണവുമായി സഹരിക്കാതിരുന്നതിനാലുമാണ് നെയ്മറുമായി 15 വര്‍ഷത്തോളം നീണ്ട കരാര്‍ റദ്ദാക്കിയതെന്ന് നൈക്കിയുടെ ജനറല്‍ കൗണ്‍സില്‍ ഹിലരി ക്രെയിന്‍ പ്രസ്താവനയില്‍ പറഞ്ഞു. 2020ലാണ് നെക്കിയും നെയ്മറും തമ്മില്‍ പിരിഞ്ഞത്. തുടര്‍ന്ന് നൈക്കിയുടെ,എതിരാളികളായ പ്യൂമയുമായി നെയ്മര്‍ …
Read More »‘സ്‍കോളര്‍ഷിപ്പില്‍ 100 ശതമാനവും മുസ്ലീങ്ങള്‍ക്ക് അവകാശപ്പെട്ടത്’, അപ്പീല്‍ നല്‍കാനൊരുങ്ങി മുസ്ലീംലീഗ്…
സംസ്ഥാനത്തെ ന്യൂനപക്ഷ ക്ഷേമപദ്ധതികളിലെ 80: 20 അനുപാതം റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്ന് മുസ്ലീംലീഗ്. വിധി പുനപരിശോധിക്കണമെന്ന് കോടതിയോട് ആവശ്യപ്പെടുമെന്ന് മുസ്ലീംലീഗ് വ്യക്തമാക്കി. സംസ്ഥാന സർക്കാരിന്‍റെ കീഴിലുളള ന്യൂനപക്ഷ സ്കോളർഷിപ്പുകളില്‍ 80 ശതമാനം മുസ്ലീം ന്യൂനപക്ഷ വിഭാഗങ്ങൾക്കും 20 ശതമാനം പിന്നാക്ക ക്രൈസ്തവ വിഭാഗങ്ങൾക്കുമാണ് നിലവിലുള്ളത്. 2015ലെ ഈ ഉത്തരവ് വിവേചനപരവും ഭരണഘടനാ വിരുദ്ധവുമാണെന്നാണ് കോടതിയുടെ കണ്ടെത്തല്‍. എന്നാല്‍ ന്യൂനപക്ഷ സ്കോളർഷിപ്പില്‍ 100 ശതമാനവും മുസ്ലീംങ്ങള്‍ക്ക് അവകാശപ്പെട്ടതാണെന്ന് ലീഗ് …
Read More »ഇന്‍സ്റ്റഗ്രാം റീല്‍സ് സ്രഷ്ടാക്കള്‍ക്ക് വരുമാന അവസരങ്ങള്‍ തുറക്കുന്നു
ഇന്‍സ്റ്റഗ്രാം റീല്‍സ് സ്രഷ്ടാക്കള്‍ക്ക് പ്രതീക്ഷ നല്‍കുന്ന വാര്‍ത്ത. പുതിയ വരുമാന അവസരങ്ങള്‍ ഇന്‍സ്റ്റഗ്രാം വഴി തുറക്കുകയാണ്. ഇന്‍സ്റ്റ ആപ്ലിക്കേഷന്‍ ഗവേഷകനായ അല സ്റ്റാന്‍ഡോ പലുസി. ഇത് സൂചിപ്പിച്ച് തന്റെ ട്വിറ്ററില്‍ പലുസി പങ്കിട്ട സ്‌ക്രീന്‍ഷോട്ട് അനുസരിച്ച്, പുതിയ റീല്‍സ് ഉള്ളടക്കം ഷെയര്‍ ചെയ്യുബോള്‍ ബോണസ് നേടാന്‍ ഉപയോക്താക്കളെ പ്രാപ്തമാക്കുമെന്ന് പ്രഖ്യാപനത്തില്‍ പറയുന്നുണ്ട്. ഈ ഉപയോക്താക്കള്‍ക്ക് വരുമാന ലക്ഷ്യങ്ങള്‍ ഉണ്ടായിരിക്കും. ഒപ്പം വരുമാനം നേടുന്നതിനായി പുരോഗതി ട്രാക്കുചെയ്യാനും കഴിയും. സാധ്യതയുള്ള ബോണസ് …
Read More »വ്യാജ സര്‍ട്ടിഫിക്കറ്റുമായി പത്ത് വര്‍ഷം സര്‍വിസില്‍: കൊല്ലം കരുനാഗപ്പള്ളിയിൽ വനിത ഗൈനക്കോളജിസ്റ്റിന് സസ്‌പെന്‍ഷന്‍…
വ്യാജ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി ആരോഗ്യ വകുപ്പില്‍ ജോലി നേടിയ വനിതാ ഗൈനക്കോളജിസ്റ്റിനെ സര്‍വീസില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തു. കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിലെ ജൂനിയര്‍ കണ്‍സല്‍റ്റന്റ് ഗൈനക്കോളജിസ്റ്റ് ചേര്‍ത്തല വാരനാട് സ്വദേശി ടി.എസ്.സീമയെയാണ് അന്വേഷണ വിധേയമായി ആരോഗ്യ വകുപ്പു ഡയറക്ടര്‍ സസ്‌പെന്‍ഡ് ചെയ്തത്. കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയില്‍ 7 വര്‍ഷത്തോളമായി ജോലി ചെയ്തു വരികയായിരുന്നു. വിവരാവകാശ നിയമപ്രകാരം ലഭിച്ച രേഖകളിലൂടെയാണു ഡോക്ടര്‍ക്കു മതിയായ യോഗ്യതയില്ലെന്നും സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്നും വ്യക്തമായത്. പടിഞ്ഞാറെകല്ലട വലിയപാടം …
Read More »ചൈനയുടെ കൊടും ചതി: കോവിഡ്-19 ചൈനീസ് ലാബില്‍ ഉടലെടുത്ത കൃത്രിമ വൈറസ്; വേണ്ടിവന്നത് ഒരു വര്‍ഷം ; ഞെട്ടിക്കുന്ന റിപ്പോർട്ട്..
കോവിഡ്-19 ന് കാരണക്കാരനായ സാര്‍സ് കോവ്-2 എന്ന കൊറോണ വൈറസിനെ വുഹാനിലെ ലാബില്‍ കൃത്രിമമായി നിര്‍മ്മിച്ചതാണെന്ന ഞെട്ടിക്കുന്ന പുതിയ പഠനറിപ്പോര്‍ട്ട്. ആദ്യം ഇത് സ്വാഭാവികമായി ഉണ്ടായ പ്രകൃതിദത്ത വൈറസാണെന്ന്വ രുത്തിത്തീര്‍ക്കുവാന്‍ റിവേഴ്സ് എഞ്ചിനീയറിങ് എന്ന സാങ്കേതിക വിദ്യ ഉപയോഗിക്കുകയും ചെയ്തുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതിനായി ചൈനയ്ക്ക് ഒരു വര്‍ഷം എടുത്തതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതിന്റെ ശക്തമായ തെളിവുകള്‍ തങ്ങളുടെ കൈവശമുണ്ടെന്നാണ് ഈ പഠന റിപ്പോര്‍ട്ട് തയ്യാറാക്കിയ ബ്രിട്ടീഷ് പ്രൊഫസറുെ നോര്‍വീജിയന്‍ …
Read More »