രാജ്യത്ത് ബ്ലാക്ക് ഫംഗസ് രോഗം കൂടുതല്‍ പേര്‍ക്ക് സ്ഥിരീകരിക്കുന്നത് ഗൗരവത്തോടെ നിരീക്ഷിച്ച് കേന്ദ്രം. ഇതുവരെ 11,717 പേര്‍ക്ക് ഈ രോഗം സ്ഥിരികരിച്ചിട്ടുണ്ട്. ഗുജറാത്ത്, മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിലാണ് കൂടുത്തല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. കോവിഡ് രോഗികളില്‍ ബ്ലാക്ക് ഫംഗസ് വ്യാപകമായി കണ്ടതോടെ ഇതിനെ എപ്പിഡെമിക്ക് ആയി പ്രഖ്യാപിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശം നല്കിയിരുന്നു. ഗുജറാത്തില്‍ ഇതുവരെ 2,859 പേര്‍ക്കാണ് ബ്ലാക്ക് ഫംഗസ് സ്ഥിരീകരിച്ചിട്ടുള്ളത്. മഹാരാഷ്ട്രയില്‍ 2,770 പേര്‍ക്കും ആന്ധ്രയില്‍768 പേര്‍ക്കും ബ്ലാക്ക് …
Read More »കോവിഡ് വായുവിലൂടെ പകരും; പുതിയ മാര്‍ഗനിര്‍ദേശങ്ങളുമായി കേന്ദ്രം…
കോവിഡ് 19 വായുവിലൂടെയും പകരുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ പുതിയ മാര്‍നിര്‍ദേശം. ബുധനാഴ്ച പുറത്തിറക്കിയ കൊറോണ വൈറസ് ചികിത്സാ മാര്‍ഗനിര്‍ദേശത്തിലാണ് ഇതുസംബന്ധിച്ച് പരാമര്‍ശമുളളത്. വൈറസ് പ്രധാനമായും വായുവിലൂടെയും രോഗബാധിതനായ വ്യക്തി ചുമയ്ക്കുകയോ തുമ്മുകയോ സംസാരിക്കുകയോ ചെയ്യുമ്ബോള്‍ പുറത്തുവരുന്ന ദ്രവകണങ്ങളിലൂടെയും പകരുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. അടുത്ത് ഇടപഴകുന്നവര്‍ക്ക് മാത്രമെ വൈറസ് പകരൂവെന്ന മുന്‍ധാരണകളെ തിരുത്തുന്നതാണ് പുതിയ റിപ്പോര്‍ട്ട്. കോവിഡ് രോഗിയില്‍ നിന്നുളള ദ്രവകണങ്ങള്‍ പ്രതലങ്ങളില്‍ പതിച്ചേക്കാം. വൈറസ് എത്രസമയം പ്രതലത്തിലുണ്ടാകുമെന്നത് പ്രതലത്തിന്റെ ഉപരിതലം …
Read More »പ്രസാദത്തില്‍ കഞ്ചാവ് നല്‍കി ലൈംഗിക പീഡനം; ആള്‍ദൈവം അറസ്റ്റില്‍….
പ്രസാദത്തില്‍ കഞ്ചാവ് നല്‍കിയും മറ്റും സ്ത്രീകളെ വര്‍ഷങ്ങളോളം ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ സ്വയംപ്രഖ്യാപിത ആള്‍ദൈവം അറസ്റ്റില്‍. ബന്ധു ഉള്‍പ്പെടെ നാല് സ്ത്രീകളാണ് ഇയാള്‍ക്കെതിരേ പരാതി നല്‍കിയിരുന്നത്. 2005 മുതല്‍ 2017 വരെ പലതവണ പീഡിപ്പിച്ചെന്നാണ് ഒരു സ്ത്രീയുടെ പരാതി. ഇവരുടെ സഹോദരന്മാരുടെ ഭാര്യമാരായ രണ്ട് യുവതികളും പീഡനത്തിനിരയായതായി പരാതിയില്‍ പറയുന്നു. മൂന്ന് സ്ത്രീകള്‍ പരാതി നല്‍കിയെന്ന് അറിഞ്ഞതോടെയാണ് മറ്റൊരു യുവതിയും കൂടി ഇയാള്‍ക്കെതിരേ പരാതി നല്‍കിയത്. ഇക്കഴിഞ്ഞ മെയ് നാലിനാണ് …
Read More »സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു; റാന്നി താലൂക്കില്‍ 500 കുടുംബങ്ങള്‍ ഒറ്റപ്പെട്ടു; 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്…
സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ കനത്ത മഴയും കടല്‍ക്ഷോഭവും രൂക്ഷം. ഇതേ തുടർന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍ എന്നീ 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ശനിയാഴ്ച വരെ മഴ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ വകുപ്പ് അറിയിക്കുന്നത്. വടക്കു പടിഞ്ഞാറു ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ‘യാസ്’ അതിശക്ത ചുഴലിക്കാറ്റ് തീരംതൊട്ടതും കാലവര്‍ഷത്തിന് അനുകൂലമായ സാഹചര്യവുമാണ് കനത്ത മഴക്ക് കാരണമായത്. …
Read More »പാറക്കുളത്തില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകം; പ്രതികള്‍ പിടിയില്‍
യുവാവിനെ പാറക്കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞു. പ്രതികള്‍ പൊലീസ് കസ്റ്റഡിയിലായി. പൂവറ്റൂര്‍ കിഴക്ക് പുത്തൂര്‍മുക്കില്‍ മനുരാജി (33) ന്റെ മരണവുമായി ബന്ധപ്പെട്ട് പട്ടാഴി തേക്കെത്തേരി നരിക്കോട് പൗലോസ് (71), കലയപുരം പാറവിള മോഹനന്‍ (44) എന്നിവരെയാണ് കൊട്ടാരക്കര ഡിവൈ.എസ്.പി സ്റ്റുവര്‍ട്ട് കീലറുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. മനുരാജിനെ ഭാര്യ അശ്വതിയുടെ വീട്ടിന് സമീപമുള്ള പാറക്കുളത്തില്‍ കഴിഞ്ഞ ജൂണ്‍ മൂന്നിനാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മനുരാജിനെ …
Read More »ലക്ഷദ്വീപില്‍ പിന്നോട്ടില്ല; നടപടികളുമായി മുന്നോട്ട് പോകാന്‍ പ്രഫുല്‍ പട്ടേല്‍
ലക്ഷദ്വീപിലെ ഭരണപരിഷ്‌കാര നടപടികളില്‍ നിന്നും പിന്നോട്ടില്ലെന്ന് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേല്‍. ഉദ്യോഗസ്ഥരുമായി ഇന്നലെ ഓണ്‍ലൈനായി ചര്‍ച്ച നടത്തിയിരുന്നു. പ്രതിഷേധങ്ങള്‍ മുഖവിലയ്‌ക്കെടുക്കേണ്ടതില്ലെന്നാണ് അഡ്മിനിസ്‌ട്രേറ്റര്‍ ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയ നിര്‍ദേശം. പരിഷ്‌കരണ നടപടികളുമായി മുന്നോട്ട് പോകണമെന്നും ദ്വീപില്‍ ഗുരുതര സാഹചര്യമില്ലെന്നും പ്രഫുല്‍ പട്ടേല്‍ വിലയിരുത്തി. ഈ മാസം 30ന് ദ്വീപിലെത്തിയ ശേഷം രാഷ്ട്രീയ നേതാക്കളുമായടക്കം ചര്‍ച്ച ചെയ്യുമെന്നും പ്രഫുല്‍ പട്ടേല്‍ അറിയിച്ചു. അതിനിടെ ശക്തമായ നടപടികളിലേക്ക് കടക്കുകയാണ് ലക്ഷദ്വീപ് പൊലീസ്. കൂടുതല്‍ പ്രതിഷേധക്കാരുടെ …
Read More »കനത്ത കാറ്റും മഴയും; ‘യാസ്’ ചുഴലിക്കാറ്റ് തീരം തൊട്ടു…
ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട യാസ് ചുഴലിക്കാറ്റ് കര തൊട്ടു. രാവിലെ 9 മണിയോടെയാണ് ചുഴലിക്കാറ്റ് ഒഡീഷ തീരത്ത് എത്തിയത്. ബലാസോറിലെ തെക്ക് കിഴക്കന്‍ മേഖലയില്‍ ചുഴലിക്കാറ്റ് ആഞ്ഞടിച്ചതായാണ് റിപ്പോര്‍ട്ട്. ഒഡീഷയിലെയും പശ്ചിമ ബംഗാളിലെയും ചില മേഖലകളില്‍ വെള്ളം കയറി. രണ്ട് സംസ്ഥാനങ്ങളില്‍ നിന്നുമായി ഏകദേശം 20 ലക്ഷത്തിലധികം ആളുകളെയാണ് മാറ്റിപ്പാര്‍പ്പിച്ചത്. തിരമാല ഉയരുന്നതിനാല്‍ തീരത്തുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി കൊല്‍ക്കത്ത വിമാനത്താവളം അടച്ചു. മണിക്കൂറില്‍ 170 …
Read More »സംസ്ഥാനത്തെ സ്കൂളുകളും കോളജുകളും ജൂണ്‍ ഒന്നിന് തുറക്കും; ക്ലാസുകള്‍ ഓണ്‍ലൈനില്‍…
സംസ്ഥാനത്ത് പുതിയ അധ്യയനവര്‍ഷം ജൂണ്‍ ഒന്നിന് തന്നെ ആരംഭിക്കും. കോവിഡ് പശ്ചാത്തലത്തില്‍ ഇത്തവണയും ക്ലാസുകള്‍ ഓണ്‍ലൈന്‍ വഴി തന്നെയായിരിക്കും നടക്കുക. പ്രവേശനോത്സവവും ഓണ്‍ലൈന്‍ വഴിതന്നെയാകും. കൈറ്റ് വിക്ടേഴ്സ് ചാനലിലൂടെയും ഓണ്‍ലൈനിലും ക്ലാസുകള്‍ വീക്ഷിക്കാന്‍ സംവിധാനമുണ്ടാകും. വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടിയുടെ നേതൃത്വത്തില്‍ നടന്ന യോഗത്തിലാണ് സ്കൂളുകള്‍ തുറക്കുന്നത് സംബന്ധിച്ച് തീരുമാനം ഉണ്ടായത്. നിലവില്‍ ഒന്ന് മുതല്‍ പത്ത് വരെയുള്ള ക്ലാസുകളാണ് ജൂണ്‍ ഒന്നിന് ആരംഭിക്കുന്നത്. പ്ലസ് വണ്‍ ക്ലാസുകളും പരീക്ഷയും ഇതുവരെ …
Read More »രാജ്യത്ത് പുതിയ ഐടി നിയമം ഇന്ന് മുതല്‍ പ്രാബല്യത്തില്‍; നിര്‍ദേശങ്ങള്‍ അംഗീകരിക്കാതെ സമൂഹമാധ്യമങ്ങള്‍…
രാജ്യത്ത് സമൂഹമാധ്യമങ്ങള്‍ക്കുള്ള പുതിയ ഐടി നിയമം പ്രാബല്യത്തില്‍ വന്നു. പുതിയ ഐ.ടി നിയമ ഭേഭഗതി അനുസരിക്കാന്‍ നല്‍കിയ സമയപരിധി ഇന്നലെ രത്രി അവസാനിച്ചിരുന്നു. എന്നാല്‍ ഭേഭഗതിയിലെ നിര്‍ദേശങ്ങള്‍ അംഗീകരിക്കാന്‍ ഫേസ്ബുക്ക് ഒഴികെയുള്ള സാമൂഹ്യമാധ്യമങ്ങള്‍ തയാറായിട്ടില്ല. പുത്തന്‍ നിയമങ്ങള്‍ക്കനുസരിച്ച് മാറ്റം വരുത്താത്ത പക്ഷം ഈ മാധ്യമങ്ങളുടെ ‘ഇന്റര്‍മീഡിയറി മീഡിയ’ എന്ന സ്ഥാനം നഷ്ടമാകും എന്നാണ് വിവരം. ഈ സാഹചര്യത്തില്‍ തുടര്‍നടപടികള്‍ എന്താകും എന്നത് ഇനി കേന്ദ്രസര്‍ക്കാരാണ് വ്യക്തമാക്കേണ്ടത്. നിലവില്‍ സാമൂഹ്യമാധ്യമങ്ങളുടെ പ്രവര്‍ത്തനത്തെ …
Read More »സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ കനത്ത മഴ; 9 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്; 40 കിമീ വേഗതയില്‍ കാറ്റ് വീശിയേക്കും…
സംസ്ഥാനത്ത് അടുത്ത 3 മണിക്കൂറില്‍ ഒറ്റപ്പെട്ട സ്‌ഥലങ്ങളില്‍ മണിക്കൂറില്‍ 40 കി. മീ. വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരളത്തില്‍ ഒറ്റപ്പെട്ട കനത്ത മഴ പ്രതീക്ഷിക്കുന്ന ഒമ്ബത് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട്, കോഴിക്കോട് ജില്ലകള്‍ക്കാണ് മുന്നറിയിപ്പ്. കേരള തീരത്ത് മത്സ്യബന്ധനത്തിന് തടസമില്ല. തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം മാലദ്വീപ്, …
Read More »
NEWS 22 TRUTH . EQUALITY . FRATERNITY