കേരളത്തിലേക്കുള്ള 140 മെട്രിക് ടണ്‍ ഓക്സിജനുമായി രണ്ടാമത്തെ ട്രെയിന്‍ കൊച്ചിയിലെത്തി. പുലര്‍ച്ചെ രണ്ട് മണിയോടെയാണ് ട്രെയിന്‍ വല്ലാര്‍പാടത്ത് എത്തിയത്. റൂര്‍ക്കേലയില്‍ നിന്നാണ് ഓക്സിജന്‍ എത്തിച്ചത്. ഇത് വിവിധ ജില്ലകളിലേക്ക് അയക്കാന്‍ ടാങ്കറുകളിലേക്ക് മാറ്റുന്ന ജോലികള്‍ തുടങ്ങി. കഴിഞ്ഞ ഞായറാഴ്ചയാണ് 118 മെട്രിക് ടണ്‍ ഓക്സിജനുമായി ആദ്യ ട്രെയിന്‍ എത്തിയത്. രാജ്യത്ത് ഓക്സിജനുമായി തീവണ്ടികള്‍ ഏപ്രില്‍ 24 മുതലാണ് ഓടിത്തുടങ്ങിയത്.
Read More »ഇന്ന് രാത്രി മുതല്‍ പണം കൈമാറ്റം തടസപ്പെടുമെന്ന് ആര്‍.ബി.ഐ
എന്‍.ഇ.എഫ്.ടി(നാഷണല്‍ ഇലക്ട്രോണിക് ഫണ്ട് ട്രാന്‍സഫര്‍) വഴിയുള്ള പണമിടപാടുകള്‍ തടസപ്പെടുമെന്ന് ആര്‍.ബി.ഐ. ഇന്ന് രാത്രി മുതല്‍ ഞായറാഴ്ച ഉച്ച വരെയാണ് സേവനങ്ങള്‍ തടസപ്പെടുകയെന്ന് ആര്‍.ബി.ഐ വ്യക്തമാക്കി. അത്യാവശ്യ ഇടപാടുകള്‍ക്ക് ആര്‍.ടി.ജി.എസ് ഉപയോഗിക്കാമെന്നും ആര്‍.ബി.ഐ അറിയിച്ചു. എന്‍.ഇ.എഫ്.ടി സേവനങ്ങളുടെ കാര്യക്ഷമത വര്‍ധിപ്പിക്കാനുള്ള നടപടികളാണ് പുരോഗമിക്കുന്നത്. ഇതിനാലാണ് സേവനം തടസപ്പെടുന്നതെന്ന് ആര്‍.ബി.ഐ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. ഇതേ രീതിയില്‍ ആര്‍.ടി.ജി.എസ് സേവനത്തിന്‍റെ സാങ്കേതിക മാറ്റവും നേരത്തെ നടപ്പാക്കിയിരുന്നുവെന്ന് ആര്‍.ബി.ഐ അറിയിച്ചു. സേവനം തടസപ്പെടുന്ന വിവരം …
Read More »രാജ്യത്ത് തൊഴിലാളികളുടെ മിനിമം വേതനം ഉയര്‍ത്തി കേന്ദ്ര തൊഴില്‍ വകുപ്പ്…
കേന്ദ്ര തൊഴില്‍ വകുപ്പ് തൊഴിലാളികളുടെ മിനിമം വേതനം ഉയര്‍ത്തി. 1.5 കോടി തൊഴിലാളികള്‍ക്കാണിതിന്റെ ഗുണം ലഭിക്കുകയെന്നും വിലയിരുത്തി. കൊവിഡ് വ്യാപന സാഹചര്യത്തില്‍ സാമ്ബത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന തൊഴിലാളികള്‍ക്ക് ഇത് താങ്ങാവുമെന്ന് തൊഴില്‍ വകുപ്പ് മന്ത്രി അറിയിച്ചു. 105 മുതല്‍ 210 രൂപ വരെ നിത്യവരുമാനമുള്ളവര്‍ക്കാണിത് പ്രത്യക്ഷത്തില്‍ ഗുണം ചെയുന്നതെന്നും വ്യക്‌തമാക്കി. റെയില്‍വേ, ഖനികള്‍, എണ്ണപ്പാടങ്ങള്‍, തുറമുഖങ്ങള്‍, കേന്ദ്ര സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള മറ്റ് സ്ഥാപനങ്ങളിലും ഇത് നടപ്പാക്കുമെന്നും അറിയിച്ചു. മാസത്തില്‍ 2000 …
Read More »അനിശ്ചിതത്വങ്ങള്‍ക്ക് അവസാനം; വി.ഡി സതീശന്‍ പ്രതിപക്ഷ നേതാവ്
പതിനഞ്ചാം കേരള നിയമസഭയില്‍ വി.ഡി. സതീശന്‍ പ്രതിപക്ഷ നേതാവാകും. ഹൈക്കമാന്‍റ് പ്രതിനിധിയായ മല്ലികാര്‍ജുന്‍ ഖാര്‍ഗെ സംസ്ഥാനഘടകത്തെ ഇക്കാര്യം അറിയിച്ചു. ഹൈക്കമാന്‍റ് തീരുമാനം മാറ്റത്തിന് വേണ്ടിയാണെന്ന് ഖാര്‍ഗെ അറിയിച്ചു. 11 മണിയോടെ ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടാകും. അനിശ്ചിതത്വങ്ങള്‍ക്ക് ഒടുവിലാണ് കോണ്‍ഗ്രസില്‍ തലമുറമാറ്റത്തിന് വഴിയൊരുങ്ങിയത്. യുവ എം.എല്‍.എ മാരുടെ ശക്തമായ പിന്തുണയാണ് വി.ഡി സതീശന് ഉണ്ടായിരുന്നത്. മുതിര്‍ന്ന നേതാക്കളില്‍ ഒരു വിഭാഗവും സതീശനെ പിന്തുണച്ചിരുന്നു. ദിവസങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് സതീശനെ പ്രതിപക്ഷനേതാവായി …
Read More »നാടന്‍ മത്സ്യങ്ങളെ ഇനി പിടിച്ചാല്‍ വന്‍ തുക പിഴയും തടവും; പട്രോളിങ് ശക്തമാക്കി….
ഉള്‍നാടന്‍ മത്സ്യസമ്ബത്ത് സംരക്ഷിക്കുന്നതിനും നിയമ ലംഘനങ്ങള്‍ തടയുന്നതിനുമായി ഫിഷറീസ് വകുപ്പിന്റെ പ്രത്യേക സ്ക്വാഡ് ജലാശയങ്ങളില്‍ പട്രോളിങ് ശക്തമാക്കി. നിയമം ലംഘിക്കുന്നവര്‍ക്കെതിരെ കടുത്ത നടപടികള്‍ സ്വീകരിക്കുമെന്നും ഫിഷറീസ് വകുപ്പ് അറിയിച്ചു. തുരുമ്ബ് നിക്ഷേപിച്ച് മീന്‍പിടിക്കുക, അനധികൃത കുറ്റിവലകള്‍, കൃത്രിമപാരുകള്‍, കുരുത്തി വലകള്‍ ഉപയോഗിച്ചുള്ള മത്സ്യ ബന്ധനം, മത്സ്യക്കുഞ്ഞുങ്ങളെ വന്‍തോതില്‍ പിടിച്ചെടുക്കല്‍ എന്നിവ യാതൊരു കാരണവശാലും അനുവദിക്കില്ല. ഇത്തരം നിയമ ലംഘനങ്ങള്‍ നടത്തിയാല്‍ 15,000 രൂപ പിഴയും ആറ് മാസം തടവ് ശിക്ഷയും …
Read More »മറഡോണയുടെ മരണം ഡോക്ടര്‍മാരുടെ അനാസ്ഥ മൂല൦; ഏഴ് പേര്‍ക്കെതിരെ നരഹത്യാ കുറ്റം ചുമത്തി…
ഫുട്ബോള്‍ ഇതിഹാസം ഡീഗോ മറഡോണയുടെ മരണം ഡോക്ടര്‍മാരുടെ അനാസ്ഥ മൂലമെന്ന് അന്വേഷണ റിപ്പോര്‍ട്ട്. ഇതേ തുടര്‍ന്ന് ചികിത്സയില്‍ അനാസ്ഥ കാണിച്ചെന്ന് റിപ്പോര്‍ട്ടില്‍ പറയുന്ന ഏഴ് പേര്‍ക്കെതിരെ മനപൂര്‍വമല്ലാത്ത നരഹത്യാ കുറ്റത്തിന് കേസെടുത്തു. കുറ്റക്കാരെന്ന് തെളിഞ്ഞാല്‍ ഇവര്‍ക്ക് 8 മുതല്‍ 25 വര്‍ഷം വരെ തടവ് ലഭിക്കും എന്നാണു റിപ്പോര്‍ട്ട്. മറഡോണയുടെ മരണവുമായി ബന്ധപ്പെട്ട് മെഡിക്കല്‍ ബോര്‍ഡ് നടത്തിയ അന്വേഷണത്തിന്റെ ഫലം പരിഗണിച്ചാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. മറഡോണയുടെ കുടുംബ ഡോക്ടര്‍ …
Read More »സംസ്ഥാനത്ത് ആദ്യമായി ഡ്രോണ്‍ ഉപയോഗിച്ച് നഗരം അണുവിമുക്തമാക്കി തൃശൂര്‍ കോര്‍പറേഷന്‍…
കോവിഡ് വ്യാപനം കുറക്കുന്നതിനുവേണ്ടി ഡ്രോണ്‍ ഉപയോഗിച്ച് നഗരം വൃത്തിയാക്കി തൃശൂര്‍ കോര്‍പറേഷന്‍. സംസ്ഥാനത്ത് ഇതാദ്യമായാണ് ഡ്രോണ്‍ ഉപയോഗിച്ച് സാനിറ്റൈസേഷന്‍ നടത്തുന്നത്. കോവിഡ് രോഗികള്‍ നഗരത്തില്‍ കൂടുന്ന സാഹചര്യത്തിലാണ് അണവിമുക്തമാക്കിയതെന്ന് കോര്‍പറേഷന്‍ അധുകൃതര്‍ വ്യക്തമാക്കി. ആളുകള്‍ അധികം വന്നുപോകുന്ന വടക്കെ ബസ് സ്റ്റാന്‍ഡ്, ശക്തന്‍ സ്റ്റാന്‍റ്, മാര്‍ക്കറ്റുകള്‍, കോര്‍പറേഷന്‍ ഓഫിസ് പരിസരം എന്നിവിടങ്ങളിലാണ് ആദ്യഘട്ടം പദ്ധതി നടപ്പാക്കിയത്. ബംഗളൂരു കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഗരുഡ എയറോസ്‌പേസ് എന്ന സ്ഥാപനം സൗജന്യമായാണ് കോര്‍പറേഷനുവേണ്ടി സാനിറ്റൈസേഷന്‍ …
Read More »യാസ് ചുഴലിക്കാറ്റ് ; മുന്നൊരുക്കങ്ങള്‍ ആരംഭിച്ച് തീരസംരക്ഷണ സേന…
യാസ് ചുഴലിക്കാറ്റിന് മുന്നോടിയായി തീരസംരക്ഷണ സേന കിഴക്കന്‍ തീരങ്ങളില്‍ മുന്നൊരുക്കങ്ങള്‍ ആരംഭിച്ചു. ബംഗാള്‍ ഉള്‍ക്കടലിലേക്കും ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളിലേക്കും യാസ് എത്താന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ് നല്‍കിയിരുന്നു. തുര്‍ന്ന് തീരസംരക്ഷണ സേന കിഴക്കന്‍ തീരത്ത് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു. നങ്കൂരമിടുന്ന ബോട്ടുകള്‍ക്ക് സഹായമൊരുക്കുമെന്നും അറിയിച്ചു. സുരക്ഷാ നടപടികള്‍ സ്വീകരിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്.
Read More »രാജ്യത്ത് 2.57 ലക്ഷം പുതിയ കോവിഡ് രോഗികൾ; ആശങ്കയേറ്റി മരണ നിരക്ക്…
രാജ്യത്ത് 24 മണിക്കൂറിനിടെ 2,57,299 കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഐ.സി.എം.ആറിന്റെ കണക്കുകള്‍ പ്രകാരം 20,66,284 സാംപിളകളാണ് പരിശോധനകളാണ് നടത്തിയത്. ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന പരിശോധന നിരക്കാണിത്. തമിഴ്നാട് (36,184), കര്‍ണാടക (32,218), കേരളം (29,673), മഹാരാഷ്ട്ര (29,644), ആന്ധ്രപ്രദേശ് (20,937) എന്നീ സംസ്ഥാനങ്ങളിലാണ് ഏറ്റവും കൂടുതല്‍ രോഗബാധ റിപ്പോര്‍ട്ട് ചെയ്തത്. തുടര്‍ച്ചയായി അഞ്ചാം ദിവസമാണ് രാജ്യത്ത് പ്രതിദിന രോഗബാധ മൂന്ന് ലക്ഷത്തില്‍ താഴേക്ക് എത്തിയത്. 4194 പേരാണ് കഴിഞ്ഞ …
Read More »കേരളമടക്കം ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കോവിഡ് രണ്ടാം തരംഗത്തിന്റെ തീവ്രത ജൂണ്‍ പകുതിയോടെ കുറയുമെന്ന് ‘സുത്ര’…
കേരളമടക്കമുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കോവിഡ് രണ്ടാം തരംഗത്തിന്റെ തീവ്രത ജൂണ്‍ പകുതിയോടെ കുറയുമെന്ന് പഠനം. ഒക്ടോബറോടെ മൂന്നാം തരംഗത്തിന് സാധ്യതയുണ്ടെന്നും കാണ്‍പുര്‍ ഐഐടി നടത്തിയ പഠനത്തില്‍ പറയുന്നു. കേരളമടക്കമുള്ള സംസ്ഥാനങ്ങളില്‍ ലോക്ക്ഡൗണ്‍ മികച്ചഫലമാണ് ഉണ്ടാക്കുന്നതെന്ന് പഠനത്തിന് നേതൃത്വം നല്‍കിയ പ്രൊഫ. മനീന്ദര്‍ അഗര്‍വാള്‍ സ്വകാര്യ എഫ്‌എം റേഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. രാജ്യത്ത് കോവിഡുമായി ബന്ധപ്പെട്ട പ്രവചനങ്ങളില്‍ ഇതുവരെ കൃത്യമായത് കാണ്‍പുര്‍ ഐഐടിയുടേതാണ്. ‘സുത്ര’ എന്നൊരു മാതൃകയുണ്ടാക്കിയാണ് ഇവരുടെ പഠനം. …
Read More »