സംസ്ഥാനത്ത് കൊവിഡ് പരിശോധനയുടെ പേരില്‍ ജനങ്ങളോട് പൊലീസ് അപമര്യാദയായി പെരുമാറരുതെന്ന് ഹൈക്കോടതി. മാസ്‌ക് ധരിക്കാത്തവര്‍ക്കെതിരെ നിയമ നടപടി ആകാം. എന്നാല്‍ ശാരീരിക ഉപദ്രവം ഉണ്ടാകാനോ അപമര്യാദയായി പെരുമാറാനോ പാടില്ലെന്ന് ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. മാസ്‌ക് ധരിച്ചില്ലെന്ന് ആരോപിച്ച് എറണാകുളം മുനമ്ബം പൊലീസ് കസ്റ്റഡിയിലെടുത്ത് പീഡിപ്പിച്ചെന്ന് ചൂണ്ടികാട്ടി കോഴിക്കോട് സ്വദേശിയായ കാര്‍ ഡ്രൈവര്‍ വൈശാഖ് ആണ് കോടതിയെ സമീപിച്ചത്. ഏപ്രില്‍ പതിനാറിന് രണ്ട് പൊലീസുകാര്‍ മുനമ്ബം സ്റ്റേഷനില്‍ വച്ച് മര്‍ദ്ദിച്ചെന്നും ഇവര്‍ക്കെതിരെ …
Read More »IPL 2021| കൂടുതല്‍ താരങ്ങള്‍ക്ക് കോവിഡ്; ഐപിഎല്‍ താൽക്കാലികമായി നിര്‍ത്തിവെച്ചു…
ഐപിഎല്‍ 14ാം സീസണ്‍ താത്ക്കാലികമായി നിര്‍ത്തിവെക്കാന്‍ തീരുമാനം. ടീമംഗങ്ങള്‍ക്കിടയിലേക്കും കോവിഡ് പടര്‍ന്നതോടെയാണ് ഐപിഎല്‍ നിര്‍ത്തിവെയ്ക്കാന്‍ ബിസിസിഐ തീരുമാനിച്ചത്. പുതുതായി സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ബാറ്റ്‌സ്മാന്‍ വൃദ്ധിമാന്‍ സാഹയ്ക്കും ഡല്‍ഹി ക്യാപിറ്റല്‍സ് ബൗളര്‍ അമിത് മിശ്രയ്ക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിന് പിന്നാലെ ഐപിഎല്‍ നിര്‍ത്തിവെയ്ക്കുന്നതായി ബിസിസിഐ വൈസ് പ്രസിഡന്റ് രാജീവ് ശുക്ല പ്രഖ്യാപിച്ചു. ന്യൂഡല്‍ഹി അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിലെ ഗ്രൗണ്ട് സ്റ്റാഫിനാണ് ആദ്യം കോവിഡ് സ്ഥിരീകരിച്ചത്. ഇതിന് പിന്നാലെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ …
Read More »ആര്‍ടിപിസിആര്‍ പരിശോധനാ നിരക്ക് കുറച്ച പിണറായി സര്‍ക്കാരിനെ അഭിനന്ദിച്ച് ഹൈക്കോടതി…
ആര്‍ടിപിസിആര്‍ പരിശോധനാ നിരക്ക് കുറച്ച പിണറായി വിജയന്‍ സര്‍ക്കാരിനെ അഭിനന്ദിച്ച് കേരളാ ഹൈക്കോടതി. നിരക്ക് കുറച്ച് ഉത്തരവിറക്കിയെന്ന് അറിയിച്ച സര്‍ക്കാര്‍ ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് കോടതിയില്‍ നല്‍കിയിരുന്നു. അതേസമയം സ്വകാര്യ ആശുപത്രികള്‍ കൊവിഡ് ചികിത്സയ്ക്ക് അമിത നിരക്ക് ഈടാക്കുന്നതായി പരാതികള്‍ ലഭിച്ചിട്ടുണ്ടെന്ന് അറിയിച്ച കോടതി ഇത് വളരെ ഗൗരവകരമായ വിഷയമാണെന്ന് നിരീക്ഷിച്ചു. ഒരു രോഗിയില്‍ നിന്ന് ഓരോ ദിവസവും രണ്ട് പിപിഇ കിറ്റിന്റെ പണം വരെ വാങ്ങുന്നതായും ഹൈക്കോടതി പറഞ്ഞു. …
Read More »ഇന്ത്യയുടെ ആരോഗ്യ സംവിധാനങ്ങള്‍ പരമാവധി ഉപയോഗപ്പെടുത്തി, ഇനി ലോക്ഡൗണ്‍ മാത്രമാണ് പോംവഴി: എയിംസ് മേധാവി…
ഇന്ത്യയുടെ ആരോഗ്യ സംവിധാനങ്ങള്‍ പരമാവധി ഉപയോഗപ്പെടുത്തിയെന്നും ഇനി ലോക്ഡൗണ്‍ മാത്രമാണ് ഏക പോംവഴിയെന്ന് ഡെല്‍ഹിയിലെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട് ഓഫ് മെഡികല്‍ സയന്‍സസ് (എയിംസ്)മേധാവി ഡോ. രണ്‍ദീപ് ഗുലേറിയ. കോവിഡ് രണ്ടാം തരംഗം നിയന്ത്രിക്കാന്‍ പോസിറ്റിവിറ്റി നിരക്ക് പത്തിനു മുകളിലുള്ള സ്ഥലങ്ങളിലെല്ലാം ലോക്ഡൗണ്‍ ഏര്‍പ്പെടുത്തണമെന്നു ഗുലേറിയ ദേശീയമാധ്യമത്തോടു പറഞ്ഞു. ഉയര്‍ന്ന പോസിറ്റിവിറ്റിയുള്ള സ്ഥലങ്ങളില്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തണമെന്ന് ഇതു രണ്ടാം തവണയാണ് ഗുലേറിയ ആവശ്യപ്പെടുന്നത്. കേസുകള്‍ ഉയരുന്നതിനാലാണ് ഇങ്ങനെ സംഭവിക്കുന്നത്. ഇത്രയും …
Read More »ഇന്ത്യയില്‍ രണ്ടാം തരംഗം അടങ്ങുന്ന ലക്ഷണം കാണുന്നില്ല; സമ്ബൂര്‍ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കണം; അമേരിക്കന്‍ ആരോഗ്യ വിദഗ്ധന്‍
കോവിഡ് വ്യാപനം ഇന്ത്യയില്‍ രൂക്ഷമായി തുടരുകയാണ്. ഒരു സമ്ബൂര്‍ണ്ണ ലോക്ക് ഡൗണ്‍ കൊണ്ടല്ലാതെ ഇനി അതിനെ മറികടക്കാനാകില്ല. ലോക്ക് ഡൌണ്‍ ജനങ്ങളെ വല്ലാതെ ബുദ്ധിമുട്ടിക്കുന്ന ഒന്നാണ്. എന്നാല്‍ അടുത്ത കുറച്ചാഴ്ചകള്‍ എങ്കിലും രാജ്യം പൂര്‍ണമായ ലോക്ക് ഡൗണിലേക്ക് പോയാല്‍ മാത്രമേ കൊവിഡിന്റെ അതിതീവ്രമായ ഈ രണ്ടാം വരവിനെ തടുത്തുനിര്‍ത്താന്‍ നമുക്കാവൂ എന്ന് സുപ്രസിദ്ധ അമേരിക്കന്‍ പകര്‍ച്ചവ്യാധി വിദഗ്ധന്‍ ഡോക്ടര്‍ ആന്റണി ഫൗച്ചി. ഇന്ത്യയില്‍ രണ്ടാം തരംഗം അടങ്ങുന്ന ലക്ഷണം കാണുന്നില്ലെന്ന് …
Read More »മേയ് നാലു മുതല്‍ ബാങ്കുകളുടെ സമയം വീണ്ടും മാറും ; പ്രവര്‍ത്തനം രാവിലെ 10 മുതല്‍…
കോവിഡ് സാഹചര്യം കണക്കിലെടുത്ത് ബാങ്കുകളുടെ പ്രവര്‍ത്തനസമയം വീണ്ടും പുനഃക്രമീകരിച്ചു. രാവിലെ 10 മുതല്‍ ഉച്ചക്ക് ഒന്നുവരെയായിരിക്കും ഇനി സംസ്ഥാനത്ത് ബാങ്കുകള്‍ പ്രവര്‍ത്തിക്കുക. സര്‍ക്കാര്‍ നിര്‍ദേശപ്രകാരം കഴിഞ്ഞദിവസം ചേര്‍ന്ന സംസ്ഥാനതല ബാങ്കേഴ്സ് കമ്മിറ്റി യോഗമാണ് തീരുമാനം കൈക്കൊണ്ടത്. കോവിഡ് സാഹചര്യത്തില്‍ നേരത്തേ ഇത് രണ്ടുവരെ ആയിരുന്നു. ഉച്ചക്ക് ഒന്നുമുതല്‍ രണ്ടുവരെ മറ്റ് ഒഫീഷ്യല്‍ ഡ്യൂട്ടിക്കായും സമയം അനുവദിച്ചു. മേയ് നാലുമുതല്‍ മേയ് ഒമ്ബതുവരെയാണ് പുതുക്കിയ സമയക്രമത്തിന് പ്രാബല്യം. റൊട്ടേഷന്‍ അടിസ്ഥാനത്തില്‍ 50 …
Read More »കൊവിഡിൽ മുങ്ങി ഇന്ത്യ : കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ നാലു ലക്ഷം പുതിയ രോഗികൾ; 3,464 മരണം…
ഒറ്റ ദിവസം നാലുലക്ഷം കൊവിഡ് കേസുകള്‍ റിപോര്‍ട്ട് ചെയ്ത് ഇന്ത്യ ആഗോളതലത്തില്‍ തന്നെ പ്രതിദിന രോഗികളുടെ എണ്ണത്തില്‍ മുന്നിലെത്തുന്ന രാജ്യമായി. വെള്ളിയാഴ്ച രാത്രി 11 മണി വരെ രാജ്യത്ത് 4,08,323 പുതിയ കൊവിഡ് കേസുകളാണ് രേഖപ്പെടുത്തിയത്. 3,464 പുതിയ മരണങ്ങളും ഈ ദിവസം റിപോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. മഹാരാഷ്ട്ര-62,919, കര്‍ണാടക-48,296, കേരളം-37,199 എന്നിങ്ങനെയാണ് മുന്നിലുള്ള സംസ്ഥാനങ്ങള്‍. മഹാരാഷ്ട്രയില്‍ 828 പേരും ഡല്‍ഹിയില്‍ 375, ഉത്തര്‍പ്രദേശില്‍ 332 എന്നിങ്ങനെയാണ് മരണം. രാജ്യത്ത് ഇതുവരെ …
Read More »യാത്ര അത്യാവശ്യത്തിനുമാത്രം; അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകൾ തുറക്കാം; ഇന്നു മുതല്‍ ലോക്ക് ഡൗണിന് സമാനമായ നിയന്ത്രണം
സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായതോടെ ഇന്നു മുതല്‍ ഒരാഴ്ച ലോക്ക് ഡൗണിന് സമാനമായ നിയന്ത്രണം. ഇന്നും നാളെയും സെമി ലോക്ക്ഡൗണിന് പുറമെയാണ് നിയന്ത്രണങ്ങള്‍ കടുപ്പിച്ചത്. അതിനിടെ നാളെ വോട്ടെണ്ണല്‍ നടക്കാനിരിക്കെ ഒത്തുകൂടലിനും ആഹ്ലാദ പ്രകടനങ്ങള്‍ക്കും വിലക്കേര്‍പ്പെടുത്തി മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷനും ഉത്തരവിറക്കി. തിരഞ്ഞെടുപ്പ് ചുമതലയുള്ളവര്‍, സ്ഥാനാര്‍ഥികള്‍, കൗണ്ടിങ് ഏജന്റുമാര്‍, ഉദ്യോഗസ്ഥര്‍, മാധ്യമപ്രവര്‍ത്തകര്‍ എന്നിവരെ മാത്രമേ വോട്ടെണ്ണല്‍ കേന്ദ്രത്തിനരികിലേക്ക് പ്രവേശിപ്പിക്കൂ. അവശ്യ സര്‍വീസുകള്‍ക്ക് മാത്രമാണ് പ്രവര്‍ത്തിക്കാന്‍ അനുമതിയുള്ളത്. അടിയന്തര സേവനമേഖലയിലുള്ള സംസ്ഥാനകേന്ദ്രസര്‍ക്കാര്‍ …
Read More »കേരളത്തിൽ ലോക്ഡൗണ്‍ ആലോചനയില്‍; ചൊവ്വാഴ്‌ച മുതല്‍ കര്‍ശന നിയന്ത്രണങ്ങള്‍; ശനി,ഞായര്‍ ദിവസങ്ങളില്‍ അനാവശ്യമായി പുറത്തിറങ്ങരുതെന്നും മുഖ്യമന്ത്രി…
സംസ്ഥാനത്ത് ലോക്ഡൗണ്‍ നടപ്പാക്കുന്നത് ആലോചനയിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വരും ദിവസങ്ങളിൽ ലോക്‌ഡൗണിന് സമാനമായ നിയന്ത്രണമുണ്ടാകും. കൊവിഡ് വ്യാപനം രൂക്ഷമായ ജില്ലകളില്‍ ലോക്‌ഡൗണ്‍ വേണ്ടിവരും. സംസ്ഥാനത്ത് കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ ഒഫീസുകളില്‍ അവശ്യ സേവനങ്ങള്‍ നടപ്പാക്കുന്ന ഓഫീസുകള്‍ മാത്രം പ്രവര്‍ത്തിക്കുന്ന കാര്യം ആലോചിക്കേണ്ടി വരും. ബാങ്കിംഗ് സേവനം നിലവില്‍ രണ്ട് മണിവരെയാണ്. പരമാവധി ഓണ്‍ലൈന്‍ ബാങ്കിംഗ് പ്രോത്സാഹിപ്പിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തില്‍ കൊവിഡ് രോഗത്തിന് ചികിത്സയിലുളളവര്‍ മൂന്ന് ലക്ഷം കവിഞ്ഞിരിക്കുകയാണ്. …
Read More »സംസ്ഥാനത്ത് ഇന്ന് 37,199 പേര്‍ക്ക് കോവിഡ്; മൂന്ന് ജില്ലകളില്‍ 4000 കടന്ന് പ്രതിദിന രോഗികള്‍; 49 മരണം….
സംസ്ഥാനത്ത് ഇന്ന് 37,199 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 330 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 49 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 5308 ആയി. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 17,500 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. കോഴിക്കോട് 4915 എറണാകുളം 4642 തൃശൂര്‍ 4281 മലപ്പുറം 3945 തിരുവനന്തപുരം 3535 കോട്ടയം 2917 കണ്ണൂര്‍ 2482 …
Read More »