Breaking News

Slider

സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; യെല്ലോ അലര്‍ട്ട്…

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതേ തുടർന്ന് രണ്ട് ജില്ലകളിൽ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കണ്ണൂര്‍ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. നാളെ വയനാട്ടിലും മഴ മുന്നറിയിപ്പുണ്ട്. ശക്തമായ കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്ക്കുമായിരിക്കും സാധ്യത. പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശം നല്‍കി. നാളെ രാത്രി വരെ കൊല്ലം, ആലപ്പുഴ, കൊച്ചി, പൊന്നാനി, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് …

Read More »

നാളെ മുതല്‍ സംസ്ഥാനത്ത് നാല് ദിവസം കര്‍ശന നിയന്ത്രണം ഏര്‍പെടുത്തണം; ഹൈക്കോടതി

സംസ്ഥാനത്ത് നാളെ മുതല്‍ നാല് ദിവസം കര്‍ശന നിയന്ത്രണം ഏര്‍പെടുത്താന്‍ ഹൈക്കോടതി നിര്‍ദേശം. കൂടിച്ചേരലുകളും തിരഞ്ഞെടുപ്പ് വിജയാഘോഷ പ്രകടനങ്ങളും പാടില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. നിയന്ത്രണങ്ങള്‍ പാലിക്കുന്നുണ്ടെന്ന് പോലീസ് ഉറപ്പുവരുത്തണമെന്നും ലംഘിക്കുന്നവര്‍ക്കെതിരെ പകര്‍ച്ചവ്യാധി പ്രതിരോധ നിയമപ്രകാരം കേസെടുക്കണമെന്നും കോടതി നിര്‍ദേശിച്ചു. നാളെയും മറ്റന്നാളും സംസ്ഥാനത്ത് വാരാന്ത്യ സെമി ലോക്ഡൗണ്‍ നിലവിലുണ്ട്. ചൊവ്വാഴ്ച മുതല്‍ ഞായറാഴ്ച വരെ ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍ ഏര്‍പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയും ചെയ്തിരുന്നു. ഹൈക്കോടതി നിര്‍ദേശം വന്നതോടെ നാളെ …

Read More »

സംസ്ഥാനത്ത് കോവിഡ് രൂക്ഷമാകുന്നതിനാൽ സിനിമാ, സീരിയല്‍ ഷൂട്ടിംഗ് നിര്‍ത്തിവെക്കണമെന്ന് മുഖ്യമന്ത്രി…

സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്നു, സംസ്ഥാനത്ത് ഇന്ന് നാല്പത്തിനായിരത്തിന് അടുത്താണ് രോഗം സ്ഥിരീകരിച്ചത്. അതിനാല്‍ വ്യാപനം തടയുന്നതിന്‍റെ ഭാഗമായി നിയന്ത്രണം കര്‍ശനമാക്കാന്‍ ഒരുങ്ങുകയാണ് സര്‍ക്കാര്‍. അടുത്ത ഒരാഴ്ച കര്‍ക്കശമായ നിയന്ത്രണം ഏര്‍പ്പെടുത്തുമെന്നും നാലാം തീയതി മുതല്‍ ഞായറാഴ്ച വരെ കടുത്ത നിയന്ത്രണം ഏ‍ര്‍പ്പെടുത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു. നിയന്ത്രണവുമായി ബന്ധപ്പെട്ട് കൃത്യമായ മാനദണ്ഡം ഉണ്ടാകുമെന്നും വിശദാംശം പിന്നീട് നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. സിനിമാ സീരിയല്‍ ചിത്രീകരണങ്ങള്‍ നിര്‍ത്തിവെക്കണമെന്നും സാമൂഹ്യ അക്കലം പാലിക്കാന്‍ …

Read More »

ജനങ്ങളുടെ പൗരബോധത്തില്‍ വിശ്വാസം; സ്വയം ലോക്ക് ഡൗണിലേയ്ക്ക് പോകേണ്ട സാഹചര്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ…

കോവിഡിന്റെ രണ്ടാം തരംഗം അതിതീവ്രമായി വ്യാപിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനം കടുത്ത നിയന്ത്രണങ്ങളിലേയ്ക്ക്. ലോക്ക് ഡൗണ്‍ വേണ്ടെന്ന് കരുതുന്നത് ജനങ്ങളുടെ പൗരബോധത്തിലുളള വിശ്വാസം കൊണ്ടാണെന്നും സ്വയം ലോക്ക് ഡൗണിലേക്ക് പോകേണ്ട സാഹചര്യമാണ് നിലവിലുളളതെന്നും മുഖ്യയമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കോവിഡ് വ്യാപനം വലിയ രീതിയില്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ തെരഞ്ഞെടുപ്പ് വിജയത്തിന്റെ പേരിലുള്ള ആഹ്ലാദ പ്രകടനങ്ങള്‍ ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു. ഫലപ്രഖ്യാപനത്തിന് ഇനി അധിക ദിവസമില്ല. ആ ദിവസം വളരെ ഉത്തരവാദിത്വത്തോടെ പെരുമാറാന്‍ …

Read More »

കോവിഡിൽ ഞെട്ടി കേരളം; സംസ്ഥാനത്ത് ഇന്ന് 38,607 പേര്‍ക്ക് കോവിഡ്; 35,577 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെ രോഗം…

കേരളത്തില്‍ കോവിഡ് വ്യാപനം അതി രൂക്ഷമായി തുടരുന്നു. ഇന്ന് 38,607പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 300 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 48 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 5259 ആയി. രോഗം സ്ഥിരീകരിച്ച്‌ ചികിത്സയിലായിരുന്ന 21,116 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. എറണാകുളം 5369 കോഴിക്കോട് 4990 തൃശൂര്‍ 3954 …

Read More »

കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ശനിയാഴ്ച വരെ ശക്തമായ കാറ്റിനും ഇടിമിന്നലോടു കൂടിയ മഴയ്ക്കും സാധ്യത; മുന്നറിപ്പ്…

കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇന്നു മുതൽ മേയ് രണ്ടുവരെ ശക്തമായ കാറ്റിനും ഇടിമിന്നലോടു കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. 30 – 40 കി.മി. വരെ വേഗതയില്‍ കാറ്റ് വീശിയടിച്ചേക്കാം. മേയ് 2 വരെ കേരളത്തില്‍ ഇടിമിന്നല്‍ മുന്നറിയിപ്പുണ്ട്. ഉച്ചക്ക് 2 മണി മുതല്‍ രാത്രി 10 മണിവരെയുള്ള സമയത്ത് ഇടിമിന്നലിനുള്ള സാധ്യത കൂടുതലാണ്. ഇടിമിന്നല്‍ അപകടകാരികളാണ്. അവ മനുഷ്യന്റെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശൃംഖലകള്‍ക്കും വൈദ്യുത …

Read More »

തുടര്‍ച്ചയായ വിലയിടിവിനു ശേഷം സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വര്‍ധന; പവന്റെ ഇന്നത്തെ വില അറിയാം…

സംസ്ഥാനത്ത് തുടര്‍ച്ചയായ ദിവസങ്ങളിലെ വിലയിടിവിനു ശേഷം സ്വര്‍ണ വിലയില്‍ വര്‍ധനവ് രേഖപ്പെടുത്തി. ഇന്ന് പവന് ഒറ്റയടിക്ക് കൂടിയത് 120 രൂപയാണ്. ഇതോടെ പവന് 35,440 രൂപയിലാണ് സംസ്ഥാനത്തെ സ്വർണ്ണ വ്യാപാരം പുരോ​ഗമിക്കുന്നത്. ഗ്രാമിന് 15 രൂപ വര്‍ധിച്ച്‌ 4430 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. 35,320 രൂപയായിരുന്നു കഴിഞ്ഞ ദിവസം പവന്റെ വില. അഞ്ചു ദിവസത്തെ നഷ്ടത്തിനുശേഷം ദേശീയ വിപണിയിലും വില വര്‍ധിച്ചു.

Read More »

രാജ്യത്ത് കൊവിഡ് സംഹാരതാണ്ഡവം; 24 മണിക്കൂറിനിടെ മൂന്നേമുക്കാല്‍ ലക്ഷം കടന്ന് കേസുകള്‍, മരണം 3,645…

അതിഭീകരമായി കുതിച്ചുയര്‍ന്ന് രാജ്യത്ത് കൊവിഡ് കേസുകൾ. പ്രതിദിന കേസുകള്‍ മൂന്നേമുക്കാല്‍ ലക്ഷം കടന്നിരിക്കുകയാണ്. 3,79,257 കേസുകളാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത്. ആരോഗ്യമന്ത്രാലയത്തിന്റെ കണക്കനുസരിച്ച്‌ കഴിഞ്ഞ 24 മണിക്കൂറിനിടെ 3,645 പേര്‍ വൈറസ്ബാധിച്ച്‌ മരണത്തിന് കീഴടങ്ങി. കഴിഞ്ഞ ഒരാഴ്ചയിലേറെയായി രാജ്യത്ത് എന്നും മൂന്നു ലക്ഷത്തിലേറെ പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.

Read More »

കോവിഡ് പോസിറ്റീവായാല്‍ ഫോണ്‍ ഓഫ് ചെയ്തു മുങ്ങും, കണ്ടെത്താനുള്ളത് മൂവായിരത്തിലേറെ രോ​ഗികളെ; ആശങ്ക…

കോവിഡ് വ്യാപനം രൂക്ഷമായ കര്‍ണാടകയില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. അതിനിടെ കോവിഡ് രോ​ഗികളെ കാണാതാകുന്നത് ആശങ്കയേറ്റുന്ന വാർത്തയാണ്. ബാം​ഗളൂര്‍ ന​ഗരത്തില്‍ കോവിഡ് സ്ഥിരീകരിച്ച മൂവായിരത്തിലേറെ രോ​ഗികളെ പൊലീസിന് കണ്ടെത്താനായിട്ടില്ലെന്നാണ് റവന്യൂ മന്ത്രി പറഞ്ഞത്. ആര്‍ടിപിസിആര്‍ ഫലം പോസിറ്റീവായി കഴിഞ്ഞാല്‍ ഫോണ്‍ സ്വിച്ച്‌ ഓഫ് ചെയ്തു മുങ്ങും. ഇത്തരക്കാരാണ് കോവിഡ് വ്യാപനത്തിന്റെ പിന്നില്‍ എന്നാണ് അദ്ദേഹം പറയുന്നത്. സര്‍ക്കാര്‍ സൗജന്യമായി നല്‍കുന്ന മരുന്നുകള്‍ ലഭിക്കണമെങ്കില്‍ ഹോം ക്വാറന്റീനില്‍ കഴിഞ്ഞേ മതിയാകൂ. എന്നാല്‍ ഇത്തരം …

Read More »

കൊവിഡ് വ്യാപനം രൂക്ഷം: വാഹന പരിശോധന ഊര്‍ജിതമാക്കി; വനിത ബുള്ളറ്റ് പട്രോള്‍ ടീം പ്രവര്‍ത്തനം തുടങ്ങി…

സംസ്ഥാനത്തെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്തുന്നതിന്‍റെ ഭാഗമായി എല്ലാ ജില്ലകളിലും മിന്നല്‍ പരിശോധനകള്‍ നടത്തുന്നതിന് പ്രത്യേക സ്ക്വാഡിനെ നിയോഗിക്കും. അഡീഷണല്‍ എസ്പിമാര്‍ക്കായിരിക്കും സ്ക്വാഡിന്‍റെ ചുമതല. വ്യാപാര സ്ഥാപനങ്ങള്‍, മാര്‍ക്കറ്റുകള്‍, സൂപ്പര്‍മാര്‍ക്കറ്റുകള്‍, മാളുകള്‍, ചന്ത, ബസ് സ്റ്റാന്‍റ്, റെയില്‍വേ സ്റ്റേഷന്‍ എന്നിവിടങ്ങളിലാണ് പരിശോധന നടക്കുക. കോവിഡ് പ്രതിരോധത്തിനായി നിയോഗിക്കപ്പെട്ട പോലീസ് ഉദ്യോഗസ്ഥരുടെ പ്രവര്‍ത്തനം നിരീക്ഷിക്കുന്നതിനും വിലയിരുത്തുന്നതിനും ഈ സ്ക്വാഡിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനായി നടത്തിയ ജില്ലാ പോലീസ് മേധാവിമാരുടെ …

Read More »