സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് പ്രചാരങ്ങള്‍ക്ക് ആവേശം പകര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പാലക്കാടേക്കെത്തി. കോട്ട മൈതാനത്ത് രാവിലെ 11.15ഓടെയാണ് പ്രധാനമന്ത്രി എത്തിയത്. പ്രധാനമന്ത്രിയെ വരവേല്‍ക്കുന്നതിനായി വന്‍ ജനാവലിയാണ് കോട്ട മൈതാനിയിലേക്ക് ഇരച്ചെത്തിയത്. പ്രധാനമന്ത്രി എത്തുന്നതിന്റെ ഭാഗമായി പ്രദേശത്ത് വന്‍ സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ദ്രുത കര്‍മ്മസേനയും സംസ്ഥാന പോലീസുമാണ് ഇവിടെ സുരക്ഷ നിയന്ത്രിക്കുന്നത്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനു ശേഷം ഇതാദ്യമായാണ് പ്രധാനമന്ത്രി തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ പങ്കെടുക്കാനായി കേരളത്തില്‍ എത്തുന്നത്. ജില്ലയിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥികളുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ …
Read More »വ്യക്തിപരമായി ആക്ഷേപിക്കുന്നത് എല്‍.ഡി.എഫിന്‍റെ നയമല്ല; ജോയ്സ് ജോര്‍ജ്ജിനെ തള്ളി മുഖ്യമന്ത്രി പിണറായി വിജയന്‍…
കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരായ മുന്‍ എം.പി ജോയ്‌സ് ജോര്‍ജ്ജിന്‍റെ പരാമര്‍ശത്തെ തള്ളി മുഖ്യമന്ത്രി പിണറായി വിജയന്‍. രാഹുല്‍ ഗാന്ധിയെ വ്യക്തിപരമായി ആക്ഷേപിക്കുന്നത് എല്‍.ഡി.എഫിന്‍റെ നയമല്ലെന്നും രാഷ്ട്രീയമായാണ് രാഹുല്‍ ഗാന്ധിയെ എതിര്‍ക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. കാസര്‍ഗോഡ് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയവെയാണ് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയത്. എറണാകുളം സെന്‍റ്. തെരേസസ് കോളജ് വിദ്യാര്‍ഥികളെ രാഹുല്‍ ഗാന്ധി ഐക്കിഡോ പരിശീലിപ്പിച്ചതിനെ പരിഹസിച്ചായിരുന്നു ജോയ്‌സ് ജോര്‍ജ്ജിന്‍റെ പരാമര്‍ശം. രാഹുല്‍ ഗാന്ധി പെണ്‍കുട്ടികളുടെ കോളജില്‍ …
Read More »ഇന്ധന വിലയില്‍ കുറവ് രേഖപ്പെടുത്തി ; പ്രധാന നഗരങ്ങളിലെ നിരക്കുകൾ അറിയാം…
രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില കുറച്ചു. പെട്രോളിന് 22 പൈസയും ഡീസലിന് 24 പൈസയുമാണ് കുറച്ചത്. കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 90.72രൂപയും ഡീസലിന് 85.29 രൂപയുമാണ്. കോഴിക്കോട് പെട്രോളിന് 91.02 രൂപയും ഡീസലിന് 85.59 രൂപയുമാണ് വില. കഴിഞ്ഞ ആഴ്ചയും ഇന്ധനവിലയില്‍ നേരിയ കുറവ് രേഖപ്പെടുത്തിയിരുന്നു. മാര്‍ച്ച് 24ന് പെട്രോളിന് 18 പൈസയും ഡീസലിന് 17 പൈസയുമാണ് കുറച്ചത്.
Read More »കോവിഡ് വീണ്ടും പിടിമുറുക്കുന്നു; കഴിഞ്ഞ 24 മണിക്കൂറിനിടെ അര ലക്ഷത്തിലേറെ രോഗികള്‍; 271 മരണം ; ചികിത്സയിലുള്ളവരുടെ എണ്ണം അഞ്ചര ലക്ഷത്തിലേക്ക്…
രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായി തന്നെ തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 56,211 പേര്‍ക്കാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്. 271 പേര്‍ മരിച്ചു.37,028 പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗമുക്തി നേടിയത്. ഇതോടെ ആകെ മരണം 1,62,114 ആയി. രാജ്യത്തെ ആകെ രോഗികളുടെ എണ്ണം 1,20,95,855 ആയെന്ന് കേന്ദ്ര സര്‍ക്കാരിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. 1,13,93,021 പേര്‍ക്കാണ് ഇതുവരെ രോഗമുക്തി. നിലവില്‍ 5,40,720 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെയായി 6,11,13,354 പേരാണ് പ്രതിരോധ …
Read More »രാഹുലിനെതിരെ അധിക്ഷേപ പരാമര്‍ശവുമായി ജോയ്‌സ് ജോര്‍ജ്; വ്യാപക പ്രതിഷേധം…
കോണ്‍ഗ്രസ് നേതാവും വയനാട് എം പിയുമായ രാഹുല്‍ ഗാന്ധിക്കെതിരെ തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ അധിക്ഷേപ പരാമര്‍ശവുമായി ഇടുക്കി മുന്‍ എം പി ജോയ്‌സ് ജോര്‍ജ്. രാഹുല്‍ വിദ്യാര്‍ഥികളുമായി സംവദിക്കുന്ന സംഭവം പരാമര്‍ശിച്ച് പ്രസംഗിച്ച ജോയ്‌സ് പെണ്‍കുട്ടികള്‍ മാത്രമുള്ള കോളജുകളില്‍ മാത്രമെ രാഹുല്‍ ഗാന്ധി പോവുകയുള്ളൂവെന്ന് പറഞ്ഞു. അവരെ വളയാനും തിരിയാനും പഠിപ്പിക്കലാണ് രാഹുലിന്റെ പണി. എന്റെ പൊന്നുമക്കളെ അതിനൊന്നും നില്‍ക്കണ്ട. അയാള്‍ പെണ്ണൊന്നും കെട്ടിയിട്ടില്ല. കുഴപ്പക്കാരനാന്നാ കേട്ടേ എന്നിങ്ങനെയായിരുന്നു ജോയ്‌സിന്റെ …
Read More »പ്രിയങ്കഗാന്ധി നാളെ കേരളത്തില്‍…
സംസ്ഥാനത്ത് പ്രചാരണം കൊഴുപ്പിക്കാന്‍ പ്രിയങ്കഗാന്ധി നാളെയെത്തും. കായംകുളം മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി അരിതാ ബാബുവിനൊപ്പം റോഡ് ഷോയോടു കൂടിയാണ് പ്രചാരണ പരിപാടികള്‍ തുടങ്ങുന്നത്. ദേശീയ പാത 66ല്‍ ചേപ്പാട് നിന്നും ആരംഭിക്കുന്ന റോഡ് ഷോ കായംകുളം മണ്ഡല അതിര്‍ത്തിയായ ഓച്ചിറ വരെ നീളും. തുടര്‍ന്ന് കൊല്ലം തിരുവനന്തപുരം ജില്ലകളുടെ വിവിധ ഭാഗങ്ങളില്‍ സ്ഥാനാര്‍ത്ഥികളള്‍ക്കായി പ്രിയങ്ക പ്രചാരണം നടത്തും. ബുധനാഴ്ച്ച കോട്ടയം, എറണാകുളം തൃശൂര്‍ ജില്ലകളിലും പ്രിയങ്ക പര്യടനം നടത്തും.
Read More »ഏപ്രില്‍ മാസത്തെ ഭക്ഷ്യകിറ്റ് വിതരണം നാളെ മുതല്‍…
ഏപ്രില്‍ മാസത്തെ ഭക്ഷ്യകിറ്റ് വിതരണം നാളെ മുതല്‍ പുനരാരംഭിക്കും. ഇതുസംബന്ധിച്ച് സിവില്‍ സപ്ലൈസ് ഡയറക്ടര്‍ ഉത്തരവിറക്കി. ഭക്ഷ്യകിറ്റ് വിതരണം തെരഞ്ഞെടുപ്പ് കമ്മീഷന്‍ തടഞ്ഞതിന് പിന്നാലെ ഹൈക്കോടതിയെ സമീപിച്ച സര്‍ക്കാരിന് കോടതിയില്‍ നിന്നും അനുകൂല ഉത്തരവുണ്ടായിരുന്നു. ഇതോടെയാണ് ഏപ്രില്‍ മാസത്തെ ഭക്ഷ്യകിറ്റ് വിതരണം നാളെ മുതല്‍ പുനരാരംഭിക്കാന്‍ സിവില്‍ സപ്ലൈസ് ഡയറക്ടര്‍ ഉത്തരവിറക്കിയത്. പ്രതിപക്ഷ നേതാവിന്റെ പരാതി പരിഗണിച്ചാണ് ഭക്ഷ്യകിറ്റ് വിതരണം തെരഞ്ഞെടുപ്പ് കമ്മീഷന്‍ തടഞ്ഞത്. എന്നാല്‍ അരി വിതരണം തുടരണമെന്ന …
Read More »വെള്ളക്കര കുടിശ്ശിക ഉള്ള ഉപഭോക്താക്കള്‍ക്ക് സന്തോഷവാര്‍ത്ത; സാധാരണക്കാരായ ഉപഭോക്താക്കളുടെ കുടിവെള്ളം വിഛേദിക്കുന്നതിന് പകരം കുടിശ്ശിക തവണകളായി അടക്കാന്‍ ഉത്തരവ്…
വെള്ളക്കര കുടിശ്ശിക ഉള്ള ഉപഭോക്താക്കള്‍ക്ക് സന്തോഷവാര്‍ത്ത. സാധാരണക്കാരായ ഉപഭോക്താക്കളുടെ കുടിവെള്ളം വിഛേദിക്കുന്നതിന് പകരം, കുടിശ്ശിക തവണകളായി അടയ്ക്കാന്‍ ഉത്തരവ്. ഇതനുസരിച്ച് പണവുമായി ഉപഭോക്താക്കള്‍ ഓഫീസിലെത്തിയാല്‍ കുടിശ്ശികയുണ്ടെന്ന് പറഞ്ഞ് മുഴുവന്‍ തുകയും അടയ്ക്കാതെ സ്വീകരിക്കാന്‍ കഴിയില്ലെന്ന് പറഞ്ഞ് മടക്കി അയക്കാൻ പാടില്ല. ഇത്തരത്തില്‍ പെരുമാറിയാല്‍ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി എടുക്കുമെന്നും ജല അതോറിറ്റിയുടെ ഉത്തരവില്‍ പറയുന്നു. മാര്‍ച്ച് 24 ന് അഡീഷണല്‍ ചീഫ് സെക്രടെറിയുടെ ചേമ്ബറില്‍ നടന്ന മീറ്റിംഗിലാണ് …
Read More »സംസ്ഥാനത്ത് ഇന്ന് 1549 പേർക്ക കോവിഡ്; 11 മരണം ;1337 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെ രോഗം…
സംസ്ഥാനത്ത് ഇന്ന് 1549 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 68 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 11 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 4590 ആയി. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 1897 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക് കണ്ണൂര്‍ 249 എറണാകുളം 184 കോഴിക്കോട് 184 തിരുവനന്തപുരം …
Read More »ദിവസവും മത്തി കഴിച്ചാല്‍ നിങ്ങളിലുണ്ടാകുന്ന മാറ്റം അറിയാമോ…??
നമ്മുടെ നാട്ടില്‍ ഏറെ ലഭ്യമായ ഒരു മത്സ്യമാണ് മത്തി. കാഴ്ചയില്‍ കുഞ്ഞനാണെങ്കിലും മത്തിയുടെ ഗുണങ്ങള്‍ ഏറെയാണ്. മത്തിയില്‍ അടങ്ങിയിരിക്കുന്ന ഒമേഗ-3 ഫാറ്റി ആസിഡ് ഹൃദയരോഗങ്ങളെ ചെറുക്കാന്‍ പറ്റിയ മരുന്നാണ്. ഈ ആസിഡ് ശരീരത്തിലെ നല്ല കൊളസ്ട്രോളിന്റെ അളവ് കൂട്ടുകയും ചീത്ത കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുന്നതിനും സഹായകമാണ്. ശരീര കോശങ്ങളുടെ വളര്‍ച്ചയ്ക്കും തേയ്മാനം പരിഹരിക്കുന്നതിനും മത്തിയേക്കാള്‍ മികച്ച ഭക്ഷണം മറ്റൊന്നില്ലന്നാണ് ഗവേഷകര്‍ പറയുന്നത്. ശരാശരി ഉപഭോഗത്തില്‍ ഒരു നേരം 37 ഗ്രാം …
Read More »