Breaking News

Slider

സംസ്​ഥാനത്ത്​ വീണ്ടും കോവിഡ്​ മരണം…

സംസ്ഥാനത്ത് വീണ്ടും കോവിഡ് ബാധിച്ച്‌​ മരിച്ചു. മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി സ്വദേശി അബ്​ദുൽ ഖാദറാണ് (71) മരിച്ചത്. മഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. ഇന്ന് രാവിലെയാണ് മരണം. തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇദ്ദേഹത്തെ 18ാം തിയതിയാണ് മഞ്ചേരി മെഡിക്കൽ കോളേജ്​ ആശുപത്രിയിലേക്ക് മാറ്റിയത്. പരിശോധനയിൽ 19ാം തിയതി കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു. സമ്ബർക്കത്തിലൂടെയാണ്​ ഇദ്ദേഹത്തിന് രോഗം ബാധിച്ചത്. എന്നാൽ ഉറവിടം വ്യക്തമല്ല. കടുത്ത പ്രമേഹവും രക്തസമ്മർദ്ദവും ഉള്ള ആളായിരുന്നു. ശ്വാസകോശ …

Read More »

അളവില്‍ കൂടുതല്‍ കീടനാശിനികളുടെ സാന്നിധ്യം; ഈസ്റ്റേണ്‍ മുളക് പൊടിയുടെ വില്‍പ്പന നിരോധിച്ചു..!

അളവില്‍ കൂടുതല്‍ കീടനാശിനികളുടെ സാന്നിധ്യം പരിശോധനയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ഈസ്റ്റേണ്‍ കോണ്ടിമെന്റ്സ് പ്രൈ.ലിമിറ്റഡ്, തേനി, തമിഴ്നാട് നിര്‍മ്മിച്ച മുളക് പൊടിയുടെ വില്‍പ്പന ജില്ലയില്‍ നിരോധിച്ചതായി ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ് കമ്മീഷണര്‍ അറിയിച്ചു. ഈസ്റ്റേണ്‍ കോണ്ടിമെന്റ്സ് പ്രൈ ലിമിറ്റഡ് അടിമാലി വിതരണം ചെയ്തിട്ടുള്ള എം എ 90214 ബാച്ചില്‍പ്പെട്ട 2019 സെപ്തംബര്‍ രണ്ടിന് നിര്‍മ്മിച്ച മുളക് പൊടിയുടെ സംഭരണം, വിതരണം, വില്‍പ്പന എന്നിവയാണ് നിരോധിച്ചത്. നേരത്തെ കീടനാശിനിയുടെ സാന്നിധ്യം തെളിഞ്ഞതിനെ തുടര്‍ന്ന് …

Read More »

സംസ്ഥാനത്ത് ഇന്ന് പുതിയ 34 ഹോട്ട് സ്‌പോട്ടുകള്‍ കൂടി..

സംസ്ഥാനത്ത് ഇന്ന് പുതിയ 34 ഹോട്ട് സ്പോട്ടുകള്‍ കൂടി പ്രഖ്യാപിച്ചു. കൂടാതെ ആറ് പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കി. ഇതോടെ ആകെ ഹോട്ട് സ്പോട്ടുകളുടെ എണ്ണം 481 ആയി.  തിരുവനന്തപുരം ജില്ലയിലെ കരകുളം (കണ്ടൈന്‍മെന്റ് സോണ്‍ 4, 15, 16), ഇടവ (എല്ലാ വാര്‍ഡുകളും), വെട്ടൂര്‍ (എല്ലാ വാര്‍ഡുകളും), വക്കം (എല്ലാ വാര്‍ഡുകളും), കടയ്ക്കാവൂര്‍ (എല്ലാ വാര്‍ഡുകളും), കഠിനംകുളം (എല്ലാ വാര്‍ഡുകളും), കോട്ടുകാല്‍ (എല്ലാ വാര്‍ഡുകളും), കരിംകുളം (എല്ലാ …

Read More »

സംസ്ഥാനത്ത് ഇന്ന് 1103 പേര്‍ക്ക് കൂടി കോവിഡ്; 838 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെ രോഗം; ജില്ല തിരിച്ചുള്ള കണക്കുകള്‍…

സംസ്ഥാനത്ത് കോവിഡ് രോഗവ്യാപനം വര്‍ധിക്കുന്നു. ഇന്ന് മാത്രം 1103 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. രോഗമുക്തി നേടിയവരുടെ കണക്ക് ആശ്വാസമാണ്. 1049 പേരാണ് സംസ്ഥാനത്ത് രോഗമുക്തി നേടി ആശുപത്രി വിട്ടത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 119 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 106 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 838 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 72 പേരുടെ സമ്ബര്‍ക്ക ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം ജില്ലയിലെ 218 പേര്‍ക്കും, …

Read More »

ഫ്രഞ്ച് കപ്പ്; പിഎസ്ജിക്ക് 13ാം കിരീടം

നെയ്മറുടെ ഏകഗോള്‍ മികവില്‍ പിഎസ്ജി ഫ്രഞ്ച് കപ്പ് സ്വന്തമാക്കി. സെയ്ന്റ് എറ്റിനയെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ചാണ് പിഎസ്ജിയുടെ 13ാം കിരീട ധാരണം. 14ാം മിനിറ്റിലാണ് നെയ്മര്‍ ഗോള്‍ നേടിയത്. കഴിഞ്ഞ തവണ റെന്നീസിനോട് തോറ്റ് പിഎസ്ജി കിരീടം കൈവിട്ടിരുന്നു. മല്‍സരത്തിനിടെ സ്റ്റാര്‍ സ്‌ട്രൈക്കര്‍ കിലിയന്‍ എംബാപ്പെയ്ക്ക് പരിക്കേറ്റത് പിഎസ്ജിയുടെ കിരീടനേട്ടത്തിന് മങ്ങലേല്‍പ്പിച്ചു. അടുത്ത ആഴ്ച നടക്കുന്ന കോപ്പാ ലിഗയിലും അടുത്ത മാസം നടക്കുന്ന ചാംപ്യന്‍സ് ലീഗിലും താരത്തിന് കളിക്കാനാവില്ല. …

Read More »

സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം ; ഇന്ന് മാത്രം മരിച്ചത് നാല് പേർ…

സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തു. രണ്ട് കോവിഡ് മരണമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ ദിവസം മരിച്ച ആലുവ സ്വദേശി ചെല്ലപ്പനും ന്യുമോണിയ ബാധിച്ച്‌ മരിച്ച തലശ്ശേരി സ്വദേശി ലൈലയ്ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഹൃദയാഘാതത്തെതുടര്‍ന്ന് ഇന്നലെയാണ് ചെല്ലപ്പനെ ആശുപത്രിയിലെത്തിച്ചത്. ഇദ്ദേഹത്തിന്റെ മകന്റെയും ഭാര്യയുടെയും പരിശോധന ഫലം നെഗറ്റീവാണ്. അതേസമയം, വയനാട്ടിലെ ബത്തേരിയില്‍ വച്ചാണ് തലശ്ശേരി സ്വദേശി ലൈല മരിച്ചത്. 62 വയസായിരുന്നു. സംസ്ഥാനത്ത് ഇന്ന് മൊത്തം നാല്‌ പേരാണ് …

Read More »

കൊല്ലത്ത് കോവിഡ് – ക്ലസ്റ്റർ സോണുകളിൽ അതീവ ജാഗ്രത; കൂടുതല്‍ വിശദാംശങ്ങൾ..

കൊല്ലം ജില്ലയിലെ കോവിഡ് ക്ലസ്റ്റർ സോണുകളിൽ അതീവ ജാഗ്രത തുടരുന്നു. ജില്ലയിൽ ഇപ്പോൾ 14 ക്ലസ്റ്ററുകളാണ് നിലവിലുള്ളത്. ചവറ, പന്മന, ശാസ്താംകോട്ട, ഇരവിപുരം, നെടുമ്ബന, കൊട്ടാരക്കര, അഞ്ചൽ, ഏരൂർ, ഇടമുളയ്ക്കൽ, തലച്ചിറ, പൊഴിക്കര, ആലപ്പാട്, ഇളമാട്, ചിതറ എന്നിവയാണ് ജില്ലയിലെ ക്ലസ്റ്ററുകൾ. ക്ലസ്റ്റർ സ്ഥലങ്ങളിൽ പ്രത്യേക ശ്രദ്ധ നൽകി സ്രവപരിശോധനയും ബോധവത്കരണവും തുടരുകയാണ്. പോസിറ്റീവ് ആയവരുടെ പ്രാഥമിക സമ്ബർക്കപ്പട്ടികയിലുള്ളവർ, രോഗലക്ഷണങ്ങളും ചെറിയ രീതിയിൽ രോഗലക്ഷണങ്ങൾ ഉള്ളവർ എന്നിവർക്ക് പ്രത്യേക പരിഗണന …

Read More »

മനുഷ്യവിസര്‍ജ്ജത്തില്‍ കാണുപ്പെടുന്ന ഇ കോളി ബാക്ടീരിയ: തെരുവോരങ്ങളിലെ ബിരിയാണി വില്‍പ്പനയ്ക്ക് പൂട്ട് വീഴും; ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്…

തെരുവോരങ്ങളിലെ ബിരിയാണി വില്‍പ്പനയ്ക്ക് പൂട്ട് വീഴും. വാഹനങ്ങളില്‍ തെരുവോരത്ത്‌ ബിരിയാണി വില്‍ക്കുന്നയിടങ്ങളില്‍ നിന്ന് ശേഖരിച്ച സാമ്ബിളുകളില്‍ ഇ കോളി ബാക്ടീരിയയുടെ സാന്നിധ്യം കണ്ടതോടെ കര്‍ശന നടപടിക്കൊരുങ്ങി ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥര്‍. കോഴിക്കോട് രാമനാട്ടുകര മുതല്‍ വടകര വരെയുള്ള ബൈപ്പാസുകളിലാണ് ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശോധന നടത്തിയത്. മനുഷ്യവിസര്‍ജ്ജത്തിലാണ് സാധാരണ ഇ കോളി കാണുന്നത്. ഇത് ഏറെ അപകടമുണ്ടാക്കുന്നതുമാണ്. ശുദ്ധമല്ലാത്ത വെള്ളത്തില്‍നിന്നോ വൃത്തിഹീനമായ ചുറ്റുപാടില്‍നിന്നോ ബാക്ടീരിയ ഭക്ഷണത്തില്‍ എത്തിയതാകാം എന്നാണ് പ്രാഥമിക …

Read More »

സ്വർണവില സർവകാല റെക്കോർഡിൽ ; പവന് 38000 കടന്നു; ഇന്ന് ഒറ്റയടിയ്ക്ക് കൂടിയത്…

സര്‍വകാല റെക്കോര്‍ഡുകള്‍ തകര്‍ത്ത് സ്വര്‍ണവില കുതിച്ചുയരുന്നു. സ്വര്‍ണവില പവന് ആദ്യമായി 38000 രൂപ കടന്നു. പവന് ഇന്ന് 38120 രൂപയിലാണ് സംസ്ഥാനത്തെ സ്വര്‍ണ്ണ വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 30 രൂപ കൂടി 4756 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. ആഗോളതലത്തില്‍ സമ്ബത് ഘടന ദുര്‍ബലമായതാണ് വില ഉയരാന്‍ കാരണമായത്. നാലു ദിവസത്തിനിടെ പവന് കൂടിയത് 1,280 രൂപയാണ്. ഗ്രാമിന് 160 രൂപയും. മൂന്നു ശതമാനം ജി.എസ്.ടിയും 0.25 ശതമാനം പ്രളയ സെസും …

Read More »

സിനിമാ തീയറ്ററുകൾ ഓഗസ്റ്റ് മുതൽ തുറക്കാമെന്ന് കേന്ദ്ര ബ്രോഡ്കാസ്റ്റിങ് വിഭാഗം…

രാജ്യത്തെ സിനിമ തീയേറ്ററുകള്‍ ഓഗസ്റ്റ് മാസം മുതല്‍ തുറക്കണമെന്ന നിര്‍ദേശവുമായി കേന്ദ്ര ഇന്‍ഫര്‍മേഷന്‍ ആന്റ് ബ്രോഡ്കാസ്റ്റിംഗ് വിഭാഗം. കഴിഞ്ഞ ദിവസം സി.ഐ.ഐ മീഡിയ കമ്മിറ്റിയുമായി നടന്ന ചര്‍ച്ചയില്‍ ബ്രോഡ്കാസ്റ്റിംഗ് വിഭാഗം സെക്രട്ടറി അമിത് ഖാരെയാണ് ഈ നിര്‍ദ്ദേശം മുന്നോട്ട് വെച്ചത്. തിയറ്ററുകള്‍ ആഗസ്റ്റ് ഒന്നിനോ അല്ലെങ്കില്‍ 31 നകം തുറക്കാവുന്നതാണ് എന്നാണ് അമിത് ഖാരെ പറഞ്ഞത്. എന്നാല്‍ ഈ വിഷയം സംബന്ധിച്ച അന്തിമ തീരുമാനം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെതാണെന്നും അദ്ദേഹം …

Read More »