Breaking News

Slider

സ്വകാര്യ സ്‌കൂള്‍ ജീവനക്കാര്‍ക്കും ഇനി മുതല്‍ പ്രസവാവധി; വിജ്ഞാപനം ഇറക്കി..!

സംസ്ഥാനത്തെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കും ഇനി പ്രസവാവധി ആനുകൂല്യം ലഭിക്കുന്നതായിരിക്കും. ആറ് മാസത്തെ ശമ്പളത്തോട് കൂടിയാണ് അവധി ലഭിക്കുക. ഇത് സംബന്ധിച്ച തൊഴില്‍ വകുപ്പ് വിജ്ഞാപനം ഇറക്കി. അണ്‍ എയ്ഡഡ് വിദ്യഭ്യാസ മേഖലയിലെ അധ്യാപകര്‍ ഉള്‍പ്പടെ ഉള്ളവര്‍ക്ക് ആനുകൂല്യം ലഭിക്കുന്നതാണ്. ഇതു സംബന്ധിച്ച കേരള സര്‍ക്കാരിന്റെ തീരുമാനത്തിന് കേന്ദ്ര സര്‍ക്കാര്‍ അംഗീകാരം നല്‍കിയിരുന്നു. രാജ്യത്ത് ആദ്യമായാണ് മറ്റേണിറ്റി ബെനഫിറ്റ് നിയമത്തിന്റെ പരിധിയില്‍ അണ്‍ എയ്ഡഡ് സ്‌കൂള്‍ അധ്യാപകരെ ഉള്‍പ്പെടുത്തിക്കൊണ്ട് …

Read More »

കൊറോണ വൈറസ്; ഇന്ത്യയില്‍ കൊറോണ സ്ഥിരീകരിച്ചത് 28 പേര്‍ക്ക്; ജനങ്ങള്‍ക്ക് കര്‍ശന ജാഗ്രത നിര്‍ദേശം..!

രാജ്യത്തെ ഭീതിയിലാഴ്ത്തി കൊറോണ വൈറസിന്റെ വവ്യാപനം തുടരുന്നതായ് റിപ്പോര്‍ട്ട്. ഇന്ത്യയില്‍ നിലവില്‍ 28 പേര്‍ക്കാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. കൊറോണ വ്യാപനത്തെ തുടര്‍ന്ന് ജനങ്ങള്‍ ജാഗ്രത നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും, ആവശ്യമായ എല്ലാ മുന്‍കരുതലുകളും സ്വീകരിക്കണമെന്നും കേന്ദ്ര ആരോഗ്യമന്ത്രി പറഞ്ഞു. ജനങ്ങള്‍ രോഗലക്ഷണങ്ങള്‍ അനുഭവപ്പെട്ടു തുടങ്ങിയാല്‍ ഉടന്‍ തന്നെ ആശുപത്രികളില്‍ ചികിത്സ തേടണം. കൊറോണ സ്ഥിരീകരിച്ചവര്‍ ഇപ്പോള്‍ ചവ്വാലയിലെ ഐ.ടി.ബി.പി ക്യാമ്പില്‍ നിരീക്ഷണത്തിലാണുള്ളത്. ആശുപത്രികളില്‍ ഐസോലേഷന്‍ വാര്‍ഡുകള്‍ ഒരുക്കുമെന്നും …

Read More »

ജര്‍മ്മന്‍ കപ്പില്‍ ഷാല്‍കെയെ വീഴ്ത്തി ബയേണ്‍ മ്യൂണിക്ക് സെമിയില്‍; എതിരാളികള്‍..

ജര്‍മ്മനിയില്‍ വീണ്ടും വമ്പന്‍ ജയവുമായി ബയേണ്‍ മ്യൂണിക്ക്. ജര്‍മ്മന്‍ കപ്പിന്റെ ക്വാര്‍ട്ടറില്‍ കരുത്തരായ ഷാല്‍കെയെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തിയാണ് ബയേണ്‍ സെമിയില്‍ കടന്നത്‌. ബയേണിന്റെ യുവതാരം ജോഷ്വ കിമ്മിച്ചാണ് വിജയ ഗോള്‍ നേടിയത്. ഒരാഴ്ച്ചക്കുള്ളില്‍ നിര്‍ണായകമായ മൂന്നാം എവേ ജയമാണ് ബയേണ്‍ സ്വന്തമാക്കിയത്. ബുണ്ടസ് ലീഗയില്‍ ഹോഫെന്‍ഹെയിനിനെ പരാജയപ്പെടുത്തിയ ബയേണ്‍ ചാമ്ബ്യന്‍സ് ലീഗില്‍ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് ചെല്‍സിയേയും പരാജയപ്പെടുത്തിയിരുന്നു‌. ഒരു ഗോള്‍ പോലും വഴങ്ങാതെയാണ് ബയേണിന്റെയീ ഈ …

Read More »

തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍റെ വിലക്ക് നീക്കി; ആഴ്ചയില്‍ രണ്ടുദിവസം ഈ ജില്ലകളില്‍ മാത്രം എഴുന്നളളിക്കാം…

ഉത്സവങ്ങളില്‍ എഴുന്നളളിക്കുന്നതിനുള്ള തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ ആനയ്ക്ക് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് നീക്കി. കടുത്ത നിയന്ത്രണങ്ങളോടെ ആഴ്ചയില്‍ രണ്ടുദിവസം മാത്രമാണ് രാമചന്ദ്രനെ എഴുന്നളളിക്കാന്‍ തൃശൂര്‍ ജില്ലാ കലക്ടര്‍ അധ്യക്ഷനായ നാട്ടാന നിരീക്ഷണ കമ്മിറ്റി അനുമതി നല്‍കിയിരിക്കുന്നത്. സുരക്ഷാ മുന്‍കരുതല്‍ പാലിച്ച്‌ ആനയെ എഴുന്നളളിക്കാനാണ് അനുവാദം നല്‍കിയിരിക്കുന്നത്. തൃശൂര്‍, പാലക്കാട് ജില്ലകളില്‍ കര്‍ശന വ്യവസ്ഥകളോടെ ആഴ്ചയില്‍ രണ്ട് ദിവസം എഴുന്നള്ളിക്കാം. നാട്ടാന നിരീക്ഷണ സമിതി യോഗത്തിലാണ് തീരുമാനം എടുത്തത്‌. മുഴുവന്‍ സമയം എലിഫെന്റ് സ്‌ക്വാഡും …

Read More »

എല്‍ ക്ലാസികോ; ബാഴ്സലോണയ്ക്കെതിരെ റയല്‍ മാഡ്രിഡിന് തകര്‍പ്പന്‍ ജയം…

ലാലീഗയില്‍ ബാഴ്സലോണയെ തോല്‍പ്പിച്ച്‌ റയല്‍ മാഡ്രിഡ് ഒന്നാം സ്ഥാനത്തേക്ക് കുതിച്ചുകയറി. സാന്റിയാഗോ ബെര്‍ണാബ്യൂവില്‍ നടന്ന മത്സരത്തില്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് റയല്‍ ജയിച്ചത്. ഗോള്‍രഹിതമായ ആദ്യപകുതിക്ക് ശേഷം 71ാം മിനിറ്റിലാണ് റയല്‍ ആദ്യഗോള്‍ നേടിയത്. എല്‍ ക്ലാസികോ പോരാട്ടത്തിലൂടെ റയല്‍ മഡ്രിഡിന്റെ ബ്രസീല്‍ താരം വിനീഷ്യസ് സ്വന്തമാക്കിയത് ചരിത്ര നേട്ടമാണ്. ആദ്യ ഗോള്‍ നേടിയതിന് പിന്നാലെ 21-ാം നൂറ്റാണ്ടില്‍ എല്‍ ക്ലാസിക്കോയില്‍ ഗോള്‍ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന …

Read More »

തലസ്ഥാന നഗരം ഇപ്പോള്‍ ശാന്തം; ജന ജീവിതം സാധാരണ സ്ഥിതിയിലേയ്ക്ക്; കലാപത്തില്‍ 148 എഫ്.ഐ.ആറുകള്‍; 630പേര്‍ അറസ്റ്റില്‍..!

42 പേരുടെ ജീവനെടുത്ത ഡല്‍ഹി കലാപത്തില്‍ 148 എഫ്.ഐ.ആറുകള്‍ രജിസ്റ്റര്‍ ചെയ്തു. വിവിധ കേസുകളിലായി 630 പേരെയാണ് ഇതുവരെ അറസ്റ്റ് ചെയ്തിട്ടുള്ളത്. കേസുകളുടെ അന്വേഷണം ഡല്‍ഹി പോലീസ് ക്രൈം ബ്രാഞ്ചിന് കൈമാറിയിരിക്കുകയാണ്. ഇനി രണ്ട് പ്രത്യേക അന്വേഷണ സംഘമാകും കേസ് അന്വേഷിക്കുക. ഫോറന്‍സിക് സയന്‍സ് ലബോറട്ടറി ടീമുകളെ വിളിച്ചിട്ടുണ്ടെന്നും കുറ്റകൃത്യങ്ങള്‍ പുനരവലോകനം ചെയ്യുകയാണെന്നും പോലീസ് വക്താവ് പറഞ്ഞു. മൊത്തം കേസുകളില്‍ 25 എണ്ണം സായുധ നിയമപ്രകാരം രജിസ്റ്റര്‍ ചെയ്തവയാണെന്നും പോലീസ് …

Read More »

കൊറോണ വൈറസ്: ലോകം ആശങ്കയില്‍; ചൈനക്ക് പുറത്തുള്ള മരണസംഖ്യകൂടുന്നു…

കൊറോണ വൈറസ് ബാധ ചൈനയ്ക്ക് പുറത്ത് കൂടുതല്‍ രാജ്യങ്ങളിലേക്ക് വ്യാപിക്കുന്നതില്‍ ആശങ്കയോടെ ലോകം. പാക്കിസ്ഥാന്‍, സ്വീഡന്‍, നോര്‍വെ, ഗ്രീസ്, റൊമാനിയ തുടങ്ങിയ രാജ്യങ്ങളിലാണ് പുതിയതായി വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ദക്ഷിണ കൊറിയയില്‍ ഇന്നലെ മാത്രം 334പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ഇവിടെ 1,595 പേര്‍ ചികില്‍സയിലുണ്ട്. ഇതുവരെ 13പേര്‍ മരിച്ചു. ഇറാനില്‍ കൊറോണ ബാധയെ തുടര്‍ന്ന് മരണം 19 ആയി. 140 പേര്‍ ചികില്‍സയിലുണ്ട്. ഇറ്റലിയില്‍ 12 പേരും, ജപ്പാനില്‍ ഏഴ് …

Read More »

രാജ്യതലസ്ഥാനം ശാന്തമാകുന്നു : കലാപത്തിന് കടിഞ്ഞാണിട്ട് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ

രാജ്യതലസ്ഥാനമായ ഡല്‍ഹി ശാന്തമാകുന്നു. കലാപമുണ്ടായ വടക്കന്‍ ഡല്‍ഹിയിലെ സ്ഥിതിഗതികള്‍ സാധാരണ നിലയിലാകുന്നു. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ പറഞ്ഞു. ഉടന്‍ സാധാരണ നില പുനഃസ്ഥാപിക്കുമെന്നും കലാപബാധിതപ്രദേശങ്ങള്‍ സന്ദര്‍ശിച്ച അദ്ദേഹം ജനങ്ങള്‍ക്ക് ഉറപ്പുനല്‍കി. മൂന്ന് ദിവസമായി സംഘര്‍ഷമുണ്ടായ ജാഫറാബാദ്, മൗജ്പുര്‍, ബാബര്‍പുര്‍, യമുനാവിഹാര്‍, ഭജന്‍പുര, ചാന്ദ്ബാഗ്, ശിവ് വിഹാര്‍ തുടങ്ങിയ മേഖലകളാണ് ഡോവല്‍ സന്ദര്‍ശിച്ചത്. സ്ഥിതിഗതികള്‍ നിയന്ത്രിക്കാന്‍ നിയോഗിക്കപ്പെട്ട ഡോവല്‍ ഡല്‍ഹി പൊലീസിലെ ഉന്നത ഉദ്യോഗസ്ഥരുമായും സ്ഥലവാസികളുമായും ചര്‍ച്ച നടത്തി. …

Read More »

ഡ​ല്‍​ഹി ക​ലാ​പത്തില്‍ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 34 ആ​യി; വിവിധ അക്രമങ്ങളില്‍ ​106 അറസ്റ്റ്…!

വ​ട​ക്കു​കി​ഴ​ക്ക​ന്‍ ഡ​ല്‍​ഹി​യി​ലെ ക​ലാ​പ​ത്തി​ല്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 34 ആയി. ക​ലാ​പ​കാ​രി​ക​ളു​ടെ ആ​ക്ര​മ​ണ​ങ്ങ​ളി​ല്‍ ഗു​രു​ത​ര​പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന ഏ​ഴു പേ​ര്‍ കൂ​ടി വ്യാ​ഴാ​ഴ്ച രാ​വി​ലെ മ​രി​ച്ചു. ഇ​തോ​ടെ ക​ലാ​പ​ത്തി​ല്‍ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 34 ആ​യി. അക്രമത്തില്‍ നിരവധി മാധ്യമ പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റിരു​ന്നു. 18 എഫ്​.ഐ.ആറുകളാണ്​ സംഭവത്തില്‍ ഡല്‍ഹി പൊലീസ്​ ഫയല്‍ ചെയ്​തത്​. അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് ​106 പേരെ അറസ്​റ്റ്​ ചെയ്​തിട്ടുണ്ട്​. കൊ​ല്ല​പ്പെ​ട്ട​വ​രി​ല്‍ ഭൂ​രി​പ​ക്ഷം പേ​രും വെ​ടി​യേ​റ്റാ​ണ് മ​രി​ച്ച​ത്. ക​ലാ​പ​ത്തി​ല്‍ ഇ​തു​വ​രെ ഇ​രു​ന്നൂ​റോ​ളം പേ​ര്‍​ക്ക് …

Read More »

സംസ്ഥാനത്തെ സ്വര്‍ണ വിലയില്‍ കുറവ് രേഖപ്പെടുത്തി ; ഇന്ന് പവന് കുറഞ്ഞ്…

സംസ്ഥാനത്ത് സര്‍വകാല റെക്കോര്‍ഡും ഭേതിച്ച്‌ മുന്നേറുന്ന സ്വര്‍ണവിലയില്‍ ഇന്ന് നേരിയ കുറവ് രേഖപ്പെടുത്തി. ഇന്ന് പവന് കുറഞ്ഞത്‌ 200 രൂപയാണ്. ഇതോടെ പവന് 31,800 രൂപയിലാണ് സംസ്ഥാനത്തെ സ്വര്‍ണ്ണ വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 25 രൂപ കുറഞ്ഞിട്ടുണ്ട്. ഇന്നലെ രണ്ടു തവണയായി സ്വര്‍ണ്ണ വില വര്‍ധിച്ച്‌ എക്കാലത്തെയും ഉയര്‍ന്നവിലയായ പവന് 32,000 രൂപയിലെത്തിയിരുന്നു.

Read More »