കേരള ബ്ലാസ്റ്റേഴ്സ് ക്യാപ്റ്റന്‍ ആയ ജെസ്സലിന്റെ ദേഹത്ത് ഒഡീഷ താരം ക്രാസ്നിഖി തുപ്പിയ സംഭവത്തില്‍ കേരള ബ്ലാസ്റ്റേഴ്സ് ഔദ്യോഗികമായി അധികൃതര്‍ക്ക് പരാതി നല്‍കി. ഒഡീഷയ്ക്ക് എതിരായ മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്സ് രണ്ടാം ഗോള്‍ നേടിയ സമയത്തായിരുന്നു സംഭവം. കേരള താരങ്ങള്‍ ഗോള്‍ അഹ്ലാദിക്കുന്നതിനിടയിലാണ് മാലേഷ്യന്‍ താരം ക്രാസ്നിഖി ജെസ്സലിന്റെ ദേഹത്ത് തുപ്പിയത്. റഫറിയുടെ പിറകിലായിരുന്നു ഈ സംഭവം എന്നതിനാല്‍ മാച്ച് റഫറിയുടെ ശ്രദ്ധയില്‍ ഇത് പെട്ടില്ല. കേരള ബ്ലാസ്റ്റേഴ്സ് ഇപ്പോള്‍ …
Read More »മിന്നല്‍ അജാസ്; പത്തിൽ പത്ത്.. ഇന്ത്യയുടെ പത്ത് വിക്കറ്റും വീഴ്ത്തിയ ‘ഇന്ത്യക്കാരന്‍’, ലോക റെക്കോര്‍ഡില്‍ ലേക്കര്‍ക്കും കുംബ്ലെയ്ക്കും ഒപ്പം
മുംബൈ ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്‌സില്‍ ഇന്ത്യയുടെ പത്ത് വിക്കറ്റും വീഴ്ത്തി ന്യൂസിലന്‍ഡിന്റെ ‘ഇന്ത്യക്കാരന്‍’ അജാസ് പട്ടേല്‍. ഒന്നാം ഇന്നിങ്‌സില്‍ ഇന്ത്യ 325 റണ്‍സിന് ഓള്‍ഔട്ടായി. 150 റണ്‍സെടുത്ത മായങ്ക് അഗര്‍വാള്‍ ആണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. ഒന്നാം ദിനമായ ഇന്നലെ നാല് വിക്കറ്റും ഇന്ന് ആറ് വിക്കറ്റുമാണ് അജാസ് പട്ടേല്‍ വീഴ്ത്തിയത്. ഒരു ഇന്നിങ്‌സിലെ പത്ത് വിക്കറ്റും സ്വന്തമാക്കി ലോക റെക്കോര്‍ഡ് കുറിച്ച താരങ്ങളില്‍ മൂന്നാമനാണ് അജാസ് പട്ടേല്‍. നേരത്തെ …
Read More »16 കോടി വേണ്ടന്നുവച്ച് ധോണി, ആ പണം പോയത് ജഡേജയുടെ അക്കൗണ്ടിലേക്ക്; തലയ്ക്ക് 12 കോടി
നിലനിര്‍ത്തുന്ന താരങ്ങളില്‍ മഹേന്ദ്രസിങ് ധോണിയെ ഒന്നാമനായി പരിഗണിക്കാനാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ് ആദ്യം തീരുമാനിച്ചത്. നിലനിര്‍ത്തുന്ന താരങ്ങളുടെ പട്ടികയില്‍ ആദ്യ താരമായാല്‍ 16 കോടി വരെ ധോണിക്ക് ലഭിക്കുമായിരുന്നു. എന്നാല്‍, തന്നെ ആദ്യ താരമായി പരിഗണിക്കരുതെന്ന് ധോണി ഫ്രാഞ്ചൈസിയോട് ആവശ്യപ്പെടുകയായിരുന്നു. അങ്ങനെയാണ് ഓള്‍റൗണ്ടറായ രവീന്ദ്ര ജഡേജയെ ചെന്നൈ നിലനിര്‍ത്തുന്ന താരങ്ങളുടെ പട്ടികയില്‍ ആദ്യ താരമാക്കിയത്. 16 കോടി രൂപയ്ക്കാണ് ജഡേജയെ ചെന്നൈ നിലനിര്‍ത്തിയത്. ധോണിയുടെ പ്രതിഫലം 12 കോടി രൂപയാണ്. …
Read More »അയാള്‍ നുണ പറഞ്ഞു: പുരസ്‌കാരം നല്‍കുന്ന മാഗസിന്‍ എഡിറ്റര്‍ക്കെതിരെ വിമര്‍ശനവുമായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ
ബാലണ്‍ ഡോര്‍ പുരസ്‌കാരം നല്‍കുന്ന ഫ്രഞ്ച് മാഗസിനായ ഫ്രാന്‍സ് ഫുട്‌ബോളിന്റ എഡിറ്റര്‍ക്കെതിരേ പോര്‍ച്ചുഗല്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. ഈ വര്‍ഷത്തെ ബാലന്‍ ഡോര്‍ പുരസ്‌കാരം മെസിക്കാണെന്ന പ്രഖ്യാപനം വരുന്നതിന് മുമ്ബാണ് റൊണാള്‍ഡോയുടെ പ്രതികരണം. ഫ്രാന്‍സ് ഫുട്‌ബോളിന്റെ എഡിറ്റര്‍ ഇന്‍ ചീഫായ പാസ്‌കല്‍ ഫെരെക്കെതിരെയാണ് ക്രിസ്റ്റ്യാനോയുടെ പ്രതികരണം. മെസിയെക്കാള്‍ കൂടുതല്‍ ബാലണ്‍ ഡോര്‍ നേടി വിരമിക്കുകയാണ് തന്റെ ലക്ഷ്യമെന്നു താന്‍ അദ്ദേഹത്തോട് പറഞ്ഞിട്ടുണ്ടെന്ന ഫെരെയുടെ കഴിഞ്ഞ ദിവസത്തെ വെളിപ്പെടുത്തല്‍ നുണയാണെന്നാണ് …
Read More »സ്പിന്‍ കെണി ഫലം കണ്ടില്ല, പ്രതിരോധിച്ച് കിവീസ്; കാണ്‍പൂര്‍ ടെസ്റ്റ് സമനിലയില്‍…
ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ ആദ്യ ടെസ്റ്റ് സമനിലയില്‍ കലാശിച്ചു. രണ്ടാം ഇന്നിങ്സില്‍ 285 റണ്‍സ് വിജയലക്ഷ്യവുമായിറങ്ങിയ ഇംഗ്ലണ്ട് ഇന്ത്യന്‍ ബൗളര്‍മാര്‍ക്കെതിരെ പ്രതിരോധക്കോട്ട തീര്‍ക്കുകയായിരുന്നു. അഞ്ചാം ദിനം ബാറ്റിങ് പുനരാരംഭിച്ച ന്യൂസീലന്‍ഡിന് ഒമ്പതു വിക്കറ്റ് നഷ്ടമായി. ഉച്ചഭക്ഷണത്തിന് പിരിയുന്നതുവരെ വിക്കറ്റ് നഷ്ടമില്ലാതെ ഇരുവരും 76 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ബൗളിങ്ങില്‍ ഇന്ത്യക്കായി രവിചന്ദ്രന്‍ അശ്വിന്‍ 3 വിക്കറ്റ് നേടിയപ്പോള്‍ ഇടങ്കയ്യന്‍ ഓഫ് സ്പിന്നര്‍ രവീന്ദ്ര ജഡേജ 4 വിക്കറ്റുകള്‍ സ്വന്തമാക്കി. ഉച്ചഭക്ഷണത്തിനുശേഷമുള്ള ആദ്യ …
Read More »ഡ്രൈവര്‍മാരെ തേടി ഖത്തര്‍ ടീം കേരളത്തില്‍…
ലോകകപ്പ് കാണാന്‍ ഖത്തറിലെത്തി സ്റ്റേഡിയത്തിലേയ്ക്കുള്ള ബസ്സില്‍ കയറിയാല്‍ അതില്‍ മിക്കവാറും വളയം പിടിക്കുന്നത് ഒരു മലയാളി ഡ്രൈവര്‍ ആയിരിക്കും. 2022 ലോക കപ്പിലേക്ക് ഡ്രൈവര്‍മാരായി 2000 മലയാളികളെയാണ് നിയമിക്കുന്നത്. ഫിഫ ലോക കപ്പിന് വേണ്ടി 3,000 ആഢംബര ബസ്സുകളാണ് ഖത്തര്‍ ഒരുക്കുന്നത്. ഈ വാഹനങ്ങളിലെ ഡ്രൈവര്‍മാര്‍ ഇന്ത്യക്കാരായിരിക്കണം, അതില്‍ ഭൂരിഭാഗവും മലയാളികള്‍ വേണം തുടങ്ങിയ നിഷ്‌കര്‍ഷയിലാണ് ഖത്തര്‍ സര്‍ക്കാര്‍. മികച്ച ഡ്രൈവര്‍മാരെ റിക്രൂട്ട് ചെയ്യുന്നതിന് വേണ്ടി ഖത്തരി സംഘം കൊച്ചിയിലെത്തി. …
Read More »ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ഇതിഹാസം ഷെയ്ന്‍ വോണിന് ബൈക്കപകടത്തില്‍ പരിക്ക്…
ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ഇതിഹാസം ഷെയ്ന്‍ വേണിന് വാഹനാപകടത്തില്‍ പരിക്ക്. മകന്‍ ജാക്സണോടൊപ്പം ബൈക്കില്‍ പോകവേയാണ് അപകടമുണ്ടായത്. വോണ്‍ തെന്നിവീഴുകയായിരുന്നുവെന്ന് സിഡ്‌നി മോണിങ് ഹെറള്‍ഡ് റിപ്പോര്‍ട്ട് ചെയ്തു. അപകടത്തിന് പിന്നാലെ ആശുപത്രിയിലെത്തി നടത്തിയ പരിശോധനകളില്‍ പരിക്ക് ഗുരുതരമല്ലെന്നറിഞ്ഞു. എന്നാല്‍ പിറ്റേ ദിവസം നല്ല വേദന അനുഭവപ്പെട്ടതായി വോണ്‍ പ്രതികരിച്ചു. 15 മീറ്ററിലധികം ബൈക്ക് തെന്നിമാറിയതിനെ തുടര്‍ന്ന് താരത്തിന്റെ ഇടുപ്പിനും കാലിനും കണങ്കാലിനും പരിക്കേറ്റു. മകനാണ് അദ്ദേഹത്തെ പരിചരിച്ചുവരുന്നത്.
Read More »എം.എസ്. ധോണി തന്നെ ചെന്നൈയെ നയിക്കും; ജഡേജയേയും ഗെയ്ക് വാദിനേയും നിലനിര്‍ത്തും; ലഖ്‌നൗവിനെ നയിക്കാന്‍ രാഹുല്‍…
2022 ജനുവരിയിലെ മെഗാ ലേലത്തിന് മുന്നോടിയായി നിലവിലെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) ചാമ്ബ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിംഗ്സ് ടി20 ലീഗിന്റെ അടുത്ത മൂന്ന് സീസണുകളിലും ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണിയെ നിലനിര്‍ത്താന്‍ ടീം മാനേജ്‌മെന്റ് തീരുമാനിച്ചു. ധോണിയെ കൂടാതെ ഐപിഎല്‍ കിരീട നേട്ടത്തില്‍ പ്രധാന പങ്കുവഹിച്ച ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയെയും ഓപ്പണര്‍ റുതുരാജ് ഗെയ്ക്വാദിനെയും ഫ്രാഞ്ചൈസി നിലനിര്‍ത്തിയിട്ടുണ്ട്. ബിസിസിഐ ചട്ടങ്ങള്‍ അനുസരിച്ച് ഓരോ ടീമിനും പരമാവധി നാല് കളിക്കാരെ …
Read More »രവിശാസ്ത്രിയുടെ നിലവാരമില്ലായ്മ ദ്രാവിഡ് കാണിക്കില്ല; വിമര്‍ശനവുമായി ഗംഭീര്‍…
ഇന്ത്യൻ പരിശീലക സ്ഥാനം വിട്ടൊഴിഞ്ഞ രവിശാസ്ത്രിക്കെതിരെ വിമർശന വുമായി മുൻതാരം ഗൗതം ഗംഭീർ. രവിശാസ്ത്രി നടത്തിയ പോലെ അനവസരത്തിലുള്ള പ്രസ്താവനകൾ ഒരിക്കലും രാഹുൽ ദ്രാവിഡ് നടത്തില്ലെന്നാണ് ഗംഭീർ അഭിപ്രായപ്പെട്ടത്. ഒരു ഐ.സി.സി കിരീടം പോലും ടീമിന് സ്വന്തമാക്കാൻ സാധിക്കാതെ പടിയിറങ്ങിയ പരിശീലകൻ വലിയ പ്രഖ്യാപനങ്ങൾ നടത്തരുതെന്നാണ് ഗംഭീർ പറഞ്ഞത്. രവിശാസ്ത്രിയുടെ കീഴിൽ ടീം ജയിക്കാമായിരുന്ന രണ്ടു സുപ്രധാന ടൂർണ്ണമെന്റുകളിൽ പുറത്തായതിന് കാരണമെന്തെന്ന് ആദ്യം എല്ലാവരും പരിശോധിക്കണം. വിനയമാണ് പ്രധാനം. ടീമിന്റെ …
Read More »ഇനി സൂപ്പര്‍ കാല്‍പന്തുകാലം; ഐ.എസ്.എല്‍ എട്ടാം സീസണിന് ഇന്ന് കിക്കോഫ്…
ഇന്ത്യന്‍ ഫുട്ബാളിന്റെ മുഖഛായ മാറ്റിയ ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ (ഐ.എസ്.എല്‍) പുതിയ സീസണിന് ഇന്ന് കിക്കോഫ്. എട്ടാം സീസണിലെ മത്സരങ്ങള്‍ക്കാണ് വൈകീട്ട് 7.30ന് കേരള ബ്ലാസ്റ്റേഴ്സ്-എ.ടി.കെ മോഹന്‍ ബഗാന് മത്സരത്തോടെ തുടക്കമാവുക. കോവിഡ് കാരണം കഴിഞ്ഞ സീസണിലെ പോലെ ഹോം ആന്‍ഡ് എവേ സംവിധാനം ഒഴിവാക്കി ഗോവയിലെ മൂന്നു മൈതാനങ്ങളിലായാണ് ഇത്തവണ ഐ.എസ്.എല്‍. പങ്കെടുക്കുന്ന 11 ടീമുകളും ഗോവയില്‍ തന്നെ തങ്ങി മത്സരങ്ങളില്‍ പങ്കെടുക്കും. ഫറ്റോര്‍ഡയിലെ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയം, …
Read More »