സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ യുവന്റസ് വിടാൻ ആഗ്രഹിക്കുന്നതായി ഒരു സൂചനയും നൽകിയിട്ടില്ലെന്ന് ക്ലബ് ഡയറക്ടർ പവൽ നെദ്വേഡ്. റൊണാള്‍ഡോ ഈ മാസം അവസാനം തിരിച്ചെത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. ‘ക്രിസ്റ്റ്യാനോ അവധി ആഘോഷിക്കുകയാണ്. ക്ലബ് വിടുന്നതായി യാതൊരു സൂചനയും നല്‍കിയിട്ടില്ല. ഞങ്ങള്‍ അദ്ദേഹത്തിനായി കാത്തിരിക്കുകയാണ്. ഷെഡ്യൂള്‍ അനുസരിച്ച് ജൂലൈ 25ന് അദ്ദേഹം ടീമിനൊപ്പം ചേരും’ – നെദ്വേഡ് പറഞ്ഞു. കഴിഞ്ഞ സീസണില്‍ 29 ഗോളുകള്‍ നേടിയ റോണോ ഇറ്റാലിയന്‍ സീരി …
Read More »ഇംഗ്ലണ്ട് പര്യടനം; കൊവിഡ് ബാധ യൂറോ കപ്പ് കാണാൻ സ്റ്റേഡിയത്തിൽ എത്തിയ താരങ്ങൾക്കെന്ന് റിപ്പോർട്ട്…
ഇംഗ്ലണ്ട് പര്യടനത്തിനെത്തിയ ഇന്ത്യൻ ടീമിലെ രണ്ട് താരങ്ങൾക്ക് കൊവിഡ് പോസിറ്റീവായി എന്ന വാർത്ത ഇന്ന് പുലർച്ചെയാണ് പുറത്തുവന്നത്. വേണ്ടത്ര മുൻകരുതലുകൾ എടുത്തിട്ടും ക്യാമ്പിൽ കൊവിഡ് എത്തിയത് താരങ്ങൾക്കിടയിൽ ആശങ്കയ്ക്കും കാരണമായി. ക്യാമ്പിലേക്ക് എങ്ങനെ കൊവിഡ് പ്രവേശിച്ചു എന്നതായിരുന്നു പ്രധാനപ്പെട്ട ചോദ്യം. അതിനുള്ള വിശദീകരണമാണ് ഏറ്റവും പുതിയ റിപ്പോർട്ടുകളിൽ സൂചിപ്പിക്കുന്നത്. കൊവിഡ് ബാധിതരായ താരങ്ങൾ വിംബിൾഡണും യൂറോ കപ്പ് മത്സരങ്ങളും കാണാൻ സ്റ്റേഡിയങ്ങളിൽ എത്തിയിരുന്നു എന്നതാണ് റിപ്പോർട്ടുകൾ. ഋഷഭ് പന്ത്, ജസ്‌പ്രീത് …
Read More »രണ്ട് ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ക്ക് ഇംഗ്ലണ്ട് പര്യടനം മൂലം കൊവിഡ് സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ടുകള്‍.
ഇംഗ്ലണ്ട് പര്യടനത്തിലുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ രണ്ട് താരങ്ങള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയുടെ റിപ്പോര്‍ട്ട് നല്‍കി . ഇവരില്‍ ഒരു താരത്തിന്‍റെ പരിശോധനാ ഫലം നെഗറ്റീവായെന്നും ഒരാള്‍ ഐസൊലേഷനില്‍ തുടരുന്നതായും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. കൊവിഡ് ബാധിച്ച താരങ്ങള്‍ ആരൊക്കെയെന്ന് ബിസിസിഐ ഇതുവരെ വ്യക്തമാക്കിയിട്ടില്ല. രണ്ടു താരങ്ങള്‍ക്കും രോഗലക്ഷണങ്ങളൊന്നുമില്ല. കൊവിഡ് കണ്ടെത്തിയ താരങ്ങള്‍ക്ക് ചൊവ്വാഴ്‌ചത്തെ സന്നാഹ മത്സരം നഷ്‌ടമാകും. മത്സരത്തിനായി ഇവര്‍ ഇന്ത്യന്‍ ടീമിനൊപ്പം ദര്‍ഹാമിലേക്ക് യാത്ര ചെയ്യില്ല. …
Read More »അഭ്യൂഹങ്ങൾക്ക് വിരാമം; ലയണല്‍ മെസി ബാഴ്സലോണയുമായി കരാര്‍ പുതുക്കി…??
സൂപ്പര്‍ താരം ലയണല്‍ മെസി ബാഴ്സലോണയുമായി കരാര്‍ പുതുക്കിയെന്ന് റിപ്പോര്‍ട്ട്. കരാര്‍ അഞ്ച് വര്‍ഷത്തേക്കാണെന്നാണ് ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍, ഇതില്‍ ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നും ഇതുവരെയും വന്നിട്ടില്ല. ക്ലബുമായി രണ്ട് വര്‍ഷത്തെ കരാറിലാണ് നേരത്തെ ചര്‍ച്ചകള്‍ നടന്നിരുന്നതെങ്കിലും അല്പം കൂടി ദീര്‍ഘിച്ച കരാറിനാണ് മെസി സമ്മതിച്ചിരിക്കുന്നത്. ബോര്‍ഡുമായി നിലനിന്നിരുന്ന പ്രശ്നങ്ങളുടെ പശ്ചാത്തലത്തില്‍ മെസി നേരത്തെ ക്ലബ് വിടാന്‍ തീരുമാനമെടുത്തിരുന്നു. എന്നാല്‍, സാങ്കേതിക വശങ്ങള്‍ ചൂണ്ടിക്കാട്ടി ജോസപ് ബാര്‍തോമ്യു പ്രസിഡന്‍്റായ ബോര്‍ഡ് …
Read More »ഇംഗ്ലണ്ട്-ഇന്ത്യ വനിതാ ടി-20 പരമ്പരയിലെ മൂന്നാം മത്സരം ഇന്ന്; ജയിക്കുന്ന ടീമിന് പരമ്പര
ഇംഗ്ലണ്ടും ഇന്ത്യയും തമ്മിലുള്ള വനിതാ ടി-20 പരമ്പരയിലെ മൂന്നാം മത്സരം ഇന്ന്. ഇന്ത്യൻ സമയം രാത്രി 11 മണിക്കാണ് നിർണായക മത്സരം ആരംഭിക്കുക. മൂന്ന് മത്സരങ്ങൾ അടങ്ങിയ പരമ്പരയിലെ രണ്ട് മത്സരങ്ങൾ അവസാനിച്ചപ്പോൾ ഇരു ടീമുകളും 1-1 എന്ന നിലയിൽ സമനില പാലിക്കുകയാണ്. ഈ കളി ജയിക്കുന്ന ടീം പരമ്പര സ്വന്തമാക്കും. ഏകദിന പരമ്പര 2-1ന് അടിയറ വെച്ച ഇന്ത്യക്ക് ടി-20 പരമ്പരയിലെങ്കിലും വിജയിക്കേണ്ടത് അനിവാര്യമാണ്. എന്നാൽ, ബാറ്റിംഗ് ഡിപ്പാർറ്റ്മെൻ്റിൽ …
Read More »ഏകദിന ക്രിക്കറ്റ് ചരിത്രത്തില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ ആദ്യ വിജയവുമായി അയര്‍ലന്റ്….
ഏകദിന ക്രിക്കറ്റ് ചരിത്രത്തില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ ആദ്യ വിജയവുമായി അയര്‍ലന്റ്. ആദ്യം ബാറ്റു ചെയ്ത അയര്‍ലന്റ് ക്യാപ്റ്റന്‍ ആന്‍ഡ്രു ബാല്‍ബിര്‍നിയുടെ സെഞ്ചുറി മികവില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 290 റണ്‍സ് നേടി. വിജയത്തോടെ പരമ്ബരയില്‍ അയര്‍ലന്റ് 1-0ത്തിന് മുന്നിലെത്തി. ആദ്യ ഏകദിനം മഴമൂലം ഉപേക്ഷിച്ചിരുന്നു. മറുപടി ബാറ്റിങ്ങില്‍ ദക്ഷിണാഫ്രിക്ക 48.3 ഓവറില്‍ 247 റണ്‍സിന് എല്ലാവരും പുറത്തായി. 84 റണ്‍സെടുത്ത ഓപ്പണര്‍ ജാനെമന്‍ മലനും 49 റണ്‍സടിച്ച റാസി വാന്‍ ഡെര്‍ …
Read More »സൂപ്പര്‍ കപ്പിന് കളമൊരുങ്ങുന്നു ; അര്‍ജന്റീനയും ഇറ്റലിയും മുഖാമുഖം…
യൂറോ കപ്പില്‍ ഇറ്റലിയും കോപ്പ അമേരിക്കയില്‍ അര്‍ജന്റീനയും മുത്തമിട്ടതിന് പിന്നാലെ സൂപ്പര്‍ കപ്പിന് കളമൊരുങ്ങുന്നു.അര്‍ജന്റീനയും ഇറ്റലിയും ഈ മത്സരത്തില്‍ മുഖാമുഖം വരും. 2022-ലെ ഖത്തര്‍ ലോകകപ്പിന് മുമ്പ് സൂപ്പര്‍ കപ്പ് നടക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. കോപ്പ അമേരിക്ക-യൂറോ കപ്പ് വിജയികള്‍ തമ്മില്‍ ഒരു മത്സരം സംഘടിപ്പിക്കണം എന്ന ആശയം കോണ്‍മെബോള്‍ യുവേഫയുടെ മുന്നില്‍വെച്ചതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. 1992 മുതല്‍ 2017 വരെയാണ് ഈ ടൂര്‍ണമെന്റ് നടന്നത്. 1992-ല്‍ സൗദി അറേബ്യയെ തോല്‍പ്പിച്ച് …
Read More »‘ഇംഗ്ലണ്ട് ഇറ്റലിയോട് ഷൂട്ടൗട്ടില്‍ തോല്‍ക്കും’; യൂറോ ഫലം എട്ട് വര്‍ഷം മുമ്ബ് പ്രവചിച്ച ട്വീറ്റ് വൈറല്‍…
ചില പ്രവചനങ്ങള്‍ നമ്മെ ഞെട്ടിക്കാറുണ്ട്. പോള്‍ നീരാളിയെ പോലെ ചില ജീവികളും ചില മനുഷ്യന്‍മാരും ഫുട്ബാള്‍ മത്സരഫലങ്ങള്‍ പ്രവചിച്ച് നമ്മെ അത്ഭുതപ്പെടുത്തിയവരാണ്. എന്നാല്‍ എട്ടു വര്‍ഷങ്ങള്‍ക്ക് മുമ്ബ് യൂറോ കപ്പ് 2020ല്‍ ഇംഗ്ലണ്ട് ഇറ്റലിയോട് പെനാല്‍റ്റി ഷൂട്ടൗട്ടില്‍ തോല്‍ക്കുമെന്ന് പ്രവചിച്ച ഒരു ട്വീറ്റാണ് ഇപ്പോള്‍ ട്വിറ്ററില്‍ വൈറല്‍. @lawseyitfc എന്ന ട്വിറ്റര്‍ ഹാന്ഡ്ലില് 2013 ലാണ് ട്വീറ്റ് പ്രത്യക്ഷപ്പെട്ടത്. കാമറൂണ്‍ എന്നയാള്‍ ബ്ലാക്ക്ബെറി ഫോണ്‍ ഉപയോഗിച്ചാണ് ട്വീറ്റ് ചെയ്തിരിക്കുന്നത്. ‘യൂറോ …
Read More »ഖത്തര്‍ ലോകകപ്പിലും ഇംഗ്ലണ്ടിന്റെ പരിശീലകന്‍ സൗത്ത്‌ഗേറ്റ്, സ്ഥിരീകരണവുമായി ഇ എഫ് എ
യൂറോ കപ്പ് ഫൈനലില്‍ കിരീടം നഷ്ടമായെങ്കിലും ടീമിനെ ഫൈനല്‍ വരെ എത്തിച്ച പരിശീലകന്‍ ഗാരെത് സൗത്ത്‌ഗേറ്റ് തന്നെ ടീമിനെ ഖത്തര്‍ ലോകകപ്പിലും നയിക്കുമെന്ന് വ്യക്തമാക്കി ഇംഗ്ലീഷ് ഫുട്ബോള്‍ അസോസിയേഷന്‍. 55 വര്‍ഷത്തിന് ശേഷം ഒരു കിരീടം നേടാനുള്ള മോഹവുമായി ഇറങ്ങിയ ഇംഗ്ലണ്ടിന് തീര്‍ത്തും നിരാശ സമ്മാനിക്കുന്നതായിരുന്നു യൂറോ കപ്പ് ഫൈനലിലെ തോല്‍വി. അത് സ്വന്തം തട്ടകത്തിലായത് ഇംഗ്ലണ്ട് ആരാധകരെ വളരെ വലിയ രീതിയില്‍ വൈകാരികമായി സ്വാധീനിച്ചിരുന്നു. ചരിത്ര നേട്ടം സ്വന്തമാക്കാന്‍ …
Read More »‘കുടിയേറ്റക്കാരില്ലെങ്കില്‍ ഈ ടീമില്ല’; വംശീയ അധിക്ഷേപങ്ങളില്‍ പ്രതിഷേധവുമായി ബ്രിട്ടീഷ് പ്രധാനമന്ത്രിയും ലണ്ടന്‍ മേയറും…
യൂറോ കപ്പ് കലാശപ്പോരില്‍ ഷൂട്ടൗട്ടില്‍ കിക്ക് നഷ്ടപ്പെടുത്തിയ ഇംഗ്ലണ്ടിന്റെ താരങ്ങള്‍ക്കെതിരെ വംശീയ അധിക്ഷേപം. പെനാല്‍റ്റി നഷ്ടമാക്കിയ മാര്‍കസ് റാഷ്ഫോഡ്, ജെയ്ഡന്‍ സാഞ്ചോ, ബുകായോ സാക എന്നിവരെയാണ് സമൂഹ മാധ്യമങ്ങളില്‍ വംശീയമായി അധിക്ഷേപിച്ചത്. വംശീയ അധിക്ഷേപങ്ങള്‍ക്കെതിരെ പ്രതിഷേധവുമായി ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍, ലണ്ടന്‍ മേയര്‍ സാദിഖ് ഖാന്‍, ഇംഗ്ലണ്ട് ഫുട്ബാള്‍ അസോസിയേഷന്‍, ഇംഗ്ലീഷ് ക്രിക്കറ്റ് താരങ്ങള്‍ എന്നിവര്‍ രംഗത്തെത്തി. ഈ ഇംഗ്ലണ്ട് ടീം പ്രശംസയാണ് അര്‍ഹിക്കുന്നത്, വംശീയ അധിക്ഷേപമല്ലെന്ന് ബ്രിട്ടീഷ് …
Read More »