Breaking News

Sports

IPL 2021| കൂടുതല്‍ താരങ്ങള്‍ക്ക് കോവിഡ്; ഐപിഎല്‍ താൽക്കാലികമായി നിര്‍ത്തിവെച്ചു…

ഐപിഎല്‍ 14ാം സീസണ്‍ താത്ക്കാലികമായി നിര്‍ത്തിവെക്കാന്‍ തീരുമാനം. ടീമംഗങ്ങള്‍ക്കിടയിലേക്കും കോവിഡ് പടര്‍ന്നതോടെയാണ് ഐപിഎല്‍ നിര്‍ത്തിവെയ്ക്കാന്‍ ബിസിസിഐ തീരുമാനിച്ചത്. പുതുതായി സണ്‍റൈസേഴ്‌സ് ഹൈദരാബാദ്‌ ബാറ്റ്‌സ്മാന്‍ വൃദ്ധിമാന്‍ സാഹയ്ക്കും ഡല്‍ഹി ക്യാപിറ്റല്‍സ് ബൗളര്‍ അമിത് മിശ്രയ്ക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിന് പിന്നാലെ ഐപിഎല്‍ നിര്‍ത്തിവെയ്ക്കുന്നതായി ബിസിസിഐ വൈസ് പ്രസിഡന്റ് രാജീവ് ശുക്ല  പ്രഖ്യാപിച്ചു. ന്യൂഡല്‍ഹി അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിലെ ഗ്രൗണ്ട് സ്റ്റാഫിനാണ് ആദ്യം കോവിഡ് സ്ഥിരീകരിച്ചത്. ഇതിന് പിന്നാലെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ …

Read More »

യുവേഫ ചാമ്ബ്യന്‍സ് ലീഗ് സെമി ഇന്ന് മുതല്‍; ആദ്യ പോരാട്ടം റയലും ചെല്‍സിയും തമ്മില്‍…

യുവേഫ ചാമ്ബ്യന്‍സ് ലീഗ് സെമി ഫൈനൽ ഇന്ന് മുതല്‍. ഇന്ന് നടക്കുന്ന ആദ്യപാദ മത്സരം കരുതന്മാരായ റയല്‍ മാഡ്രിഡും ചെല്‍സിയും തമ്മിലാണ്. റയലിന്റെ ഹോം ഗ്രൗണ്ടില്‍ വെച്ച്‌ ഇന്ത്യന്‍ സമയം രാത്രി 12.30 നാണ് മത്സരം നടക്കുക. രണ്ടാം സെമിയില്‍ ആദ്യപാദ മത്സരത്തിനായി വമ്ബന്മാരായ പിഎസ്ജിയും മാഞ്ചസ്റ്റര്‍ സിറ്റിയും നാളെ ഏറ്റുമുട്ടും. മുന്‍ ചാമ്ബ്യന്‍മാരായ റയല്‍ ലിവര്‍പൂളിനെയും, ചെല്‍സി എഫ്സി പോര്‍ട്ടോയെയും  പരാജയപ്പെടുത്തിയാണ് സെമിയിലെത്തിയത്. വ മ്ബന്മാര്‍ നേര്‍ക്കുനേര്‍ വരുമ്ബോള്‍ …

Read More »

തുടര്‍ച്ചയായ നാലാം തവണയും ലീഗ് കപ്പ് മാഞ്ചസ്റ്റര്‍ സിറ്റിയ്ക്ക്…

തുടര്‍ച്ചയായ നാലാം തവണയും ലീഗ് കപ്പില്‍ മാഞ്ചസ്റ്റര്‍ സിറ്റി ആധിപത്യം. വെംബ്ലി സ്റ്റേഡിയത്തില്‍ നടന്ന കലാശപോരാട്ടത്തില്‍ ടോട്ടന്‍ഹാമിനെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തിയാണ് മാഞ്ചസ്റ്റര്‍ സിറ്റി ലീഗ് കപ്പില്‍ മുത്തമിട്ട് റെക്കോര്‍ഡിനൊപ്പമെത്തിയത്. മികച്ച പന്തടക്കത്തോടെ കളിച്ച സിറ്റി നിരവധി തവണ ടോട്ടന്‍ഹാമിന്റെ പോസ്റ്റിലേക്ക് ഇരച്ചുകയറി. എന്നാല്‍ ആദ്യ പകുതിയില്‍ കാര്‍ഡിന് പകരം റഫറിയുടെ ശാസനയുമായി രക്ഷപ്പെട്ട പ്രതിരോധ താരം ലപോര്‍ട്ടെയാണ് സിറ്റിയുടെ വിജയ ഗോള്‍ നേടിയത്. കോച്ച്‌ ഹോസെ മൊറീഞ്ഞോയെ …

Read More »

എബി ഡീവില്യേഴ്സ് ദക്ഷിണാഫ്രിക്കന്‍ ടീമിലേക്ക് മടങ്ങി വരുന്നു…

ക്രിക്കറ്റ് ആസ്വാദകര്‍ക്ക് പ്രതീക്ഷകള്‍ നല്‍കിക്കൊണ്ട് ദക്ഷിണാഫ്രിക്കന്‍ താരം എബി ഡിവില്യേഴ്സ്. ഇന്ത്യയില്‍ നടക്കുന്ന ട്വന്റി 20 ലോകകപ്പില്‍ ദേശിയ ടീമിലേക്ക് മടങ്ങി വരുന്നതിനെക്കുറിച്ച്‌ ചിന്തിക്കുന്നതായി എബിഡി പറഞ്ഞു. ഇക്കാര്യത്തെക്കുറിച്ച്‌ പരിശീലകന്‍ മാര്‍ക്ക് ബൗച്ചറുമായി സംസാരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 37 കാരനായ എബി 2018ലാണ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചത്. “കഴിഞ്ഞ വര്‍ഷം ബൗച്ചര്‍ ഇക്കാര്യത്തെക്കുറിച്ച്‌ എന്നോട് സംസാരിക്കുകയും ഞാന്‍ സന്നദ്ധതയറിയിക്കുകയും ചെയ്തിരുന്നു. എന്റെ ഫോമും ശാരീരികക്ഷമതയും നോക്കേണ്ടതുണ്ട്. മികച്ച താരങ്ങളാണ് …

Read More »

റയലും, ബാഴ്സയുമുള്‍പ്പെടെ 15 പ്രമുഖ വമ്പൻ ക്ലബ്ബുകള്‍ ചാമ്ബ്യന്‍സ് ലീഗ് വിടുന്നു…

ബാഴ്സലോണയും റയല്‍ മാഡ്രിഡും ഉള്‍പ്പടെ യൂറോപ്പിലെ പ്രമുഖരായ 15 ക്ലബ്ബുകള്‍ യുവേഫ ചാമ്ബ്യന്‍സ് ലീഗ് വിടുന്നു. പ്രസ്തതുത ടീമുകള്‍ ഒരുമിച്ച്‌ യൂറോപ്യന്‍ സൂപ്പര്‍ ലീഗ് ആരംഭിച്ചതായും കരാര്‍ ഒപ്പിട്ടതായും അറിയിച്ചു. യൂറോപ്യന്‍ ഫുട്ബോള്‍ ഭരണസമിതിക്കും ഇതിനെക്കുറിച്ച്‌ അറിവുള്ളതായാണ് പുറത്തുവരുന്ന വിവരങ്ങൾ. യൂറോപ്യന്‍ ക്ലബ്ബുകളുടെ അസോസിയേഷനും, മത്സരക്കമ്മിറ്റിയും ചേര്‍ന്ന് 2024 മുതല്‍ ചാമ്ബ്യന്‍സ് ലീഗില്‍ നാല് ടീമുകളെ കൂടി ഉള്‍പ്പെടുത്തി പുതിയ രീതിയിലാക്കാന്‍ കഴിഞ്ഞ വെള്ളിയാഴ്ച തീരുമാനം എടുത്തിരുന്നു. ഇറ്റാലിയന്‍ ക്ലബ്ബായ …

Read More »

ബെ​ന്‍ സ്റ്റോ​ക്സി​ന് ശ​സ്ത്ര​ക്രി​യ; ഐപിൽ ന​ഷ്ട​മാ​കും…

ഐ​പി​എ​ലി​നി​ടെ പ​രി​ക്കേ​റ്റ രാ​ജ​സ്ഥാ​ന്‍ റോ​യ​ല്‍​സ് താ​രം ബെ​ന്‍ സ്റ്റോ​ക്സി​ന് ശ​സ്ത്ര​ക്രി​യ വേ​ണ്ടി​വ​രു​മെ​ന്ന് ഡോ​ക്ട​ര്‍​മാ​ര്‍. പ​ഞ്ചാ​ബ് കിം​ഗ്‌​സി​നെ​തി​രിയായ മൽസരത്തിൽ ഫീ​ല്‍​ഡ് ചെ​യ്യു​മ്ബോ​ഴാ​ണ് സ്റ്റോ​ക്സിന്‍റെ കൈ ​വി​ര​ലി​ന് പ​രി​ക്കേ​ല്‍​ക്കു​ന്ന​ത്. കൈ ​വി​ര​ലി​ന് പൊ​ട്ട​ല്‍ സം​ഭ​വി​ച്ച​താ​യും ശ​സ്ത്ര​ക്രി​യ ആ​വ​ശ്യ​മാ​യി​വ​രു​മെ​ന്നും ഡോ​ക്ട​ര്‍​മാ​ര്‍ അ​റി​യി​ച്ചു. താ​ര​ത്തി​ന് 12 ആ​ഴ്ചത്തെ വി​ശ്ര​മം വേ​ണ്ടി​വ​രുമെന്നാണ് റിപ്പോർട്ട്. ഇ​തോ​ടെ ഇം​ഗ്ലീ​ഷ് താ​ര​ത്തി​ന് ഐ​പി​എ​ല്‍ മാ​ത്ര​മ​ല്ല നാ​ട്ടി​ല്‍ ജൂ​ണ്‍ ര​ണ്ടി​ന് ആ​രം​ഭി​ക്കു​ന്ന ന്യൂ​സി​ല​ന്‍​ഡി​നെ​തി​രാ​യ പ​ര​മ്ബ​ര​യും ന​ഷ്ട​മാ​കും. പ​ഞ്ചാ​ബ് കിം​ഗ്‌​സി​നെ​തി​രെ ഫീ​ല്‍​ഡ് ചെ​യ്യു​മ്ബോ​ഴാ​ണ് 29-ാക​ര​ന്‍റെ …

Read More »

ഐപിഎല്‍ ലോഗോയ്ക്ക് പിന്നിലെ രഹസ്യം വെളിപ്പെടുത്തി സെവാഗ്…

ഐപിഎല്‍ 14-ാം സീസണില്‍ ബുംറ ഉള്‍പ്പെടെ ബൗളര്‍മാരെ ഡെത്ത് ഓവറുകളില്‍ പ്രഹരിച്ച്‌ ഡിവില്ലേഴ്സ് സീസണിലെ ആദ്യ മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്സിനെ ജയത്തിലേക്ക് നയിച്ച താരത്തിന്റെ വെടിക്കെട്ട് പ്രകടനത്തെ പ്രശംസിച്ച്‌ ബ്രയാന്‍ ലാറ ഉള്‍പ്പെടെയുള്ള ഇതിഹാസ താരങ്ങള്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ ഏറെ രസകരമായ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യന്‍ മുന്‍ ഓപ്പണര്‍ വീരേന്ദര്‍ സെവാഗ്.‌ ഐപിഎല്‍ ലോഗോ ഡിവില്ലേഴ്സിനെ കണ്ടാണ് ഡിസൈന്‍ ചെയ്തത് എന്നാണ് സെവാ​ഗ് ട്വിറ്ററില്‍ കുറിച്ചിരിക്കുന്നത്. ‘വില്‍ പവര്‍ എന്നാല്‍ …

Read More »

പിഎസ്ജി താരം നെയ്മറിന് രണ്ട്‌ മത്സരങ്ങളില്‍ വിലക്ക്; ലീഗിന്റെ അച്ചടക്ക സമിതിയാണ് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്…

ഫ്രഞ്ച് ലീഗ് വണ്‍ ഫുട്ബോളില്‍ ലില്ലി താരം തിയാഗോ ഡാലോയെ ഫൗള്‍ ചെയ്തതിന് ചുവപ്പു കാര്‍ഡ് ലഭിച്ച പിഎസ്ജി താരം നെയ്മറിന് ലീഗിലെ രണ്ട്‌ മത്സരങ്ങളില്‍ വിലക്ക്. മത്സരത്തില്‍ രണ്ടാം മഞ്ഞക്കാര്‍ഡും മാര്‍ച്ചിങ് ഓര്‍ഡറുമായി കളംവിട്ട നെയ്മറിന് പിന്നാലെ ചുവപ്പ് കാര്‍ഡ് കിട്ടിയ ഡാലോയും തമ്മില്‍ ഡ്രസിംഗ് റൂമിലേക്ക് പോകും വഴി ഉന്തുംതള്ളുമുണ്ടായി. ഇതിനെ തുടര്‍ന്ന് ഫ്രഞ്ച് പ്രൊഫഷണല്‍ ലീഗിന്റെ അച്ചടക്ക സമിതി നെയ്മറിന് വിലക്ക് ഏര്‍പ്പെടുത്തി. ഡാലോയ്ക്ക് അടുത്ത …

Read More »

ഐപിഎല്‍ പതിനാലാം സീസണ് ഇന്ന് ചെന്നൈയില്‍ തുടക്കം; മത്സരം 7.30ന്…

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് പതിനാലാം സീസണ് ഇന്ന് ചെന്നൈയില്‍ തുടക്കം. നിലവിലെ ചാമ്ബ്യന്‍മാരായ മുംബൈ ഇന്ത്യന്‍സും റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും തമ്മിലാണ് ഉദ്ഘാടന മത്സരം. വൈകുന്നേരം 7.30ന് ചെപ്പോക്ക് സ്റ്റേഡിയത്തിലാണ് മത്സരം ആരംഭിക്കുന്നത്. രാജ്യത്ത് കോവിഡ് കേസുകള്‍ കുതിച്ചുയരുന്ന പശ്ചാത്തലത്തില്‍ വലിയ ആശങ്കകള്‍ക്കിടയിലാണ് ടൂര്‍ണമെന്റ് നടക്കുന്നത്. ആരാധകര്‍ക്ക് സ്റ്റേഡിയത്തിലേക്ക് പ്രവേശനമുണ്ടാകില്ല. ഐപിഎല്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ കിരീടം നേടിയ മുബൈയെ സംബന്ധിച്ചിടത്തോളം ഈ സീസണില്‍ അവര്‍ ലക്ഷ്യം വയ്ക്കുന്നത് തുടര്‍ച്ചയായി …

Read More »

കോവിഡ് 19 ; യുവന്റസിന്‍റെ മൂന്ന് താരങ്ങള്‍ക്ക് വിലക്ക്…

കോവിഡ് പ്രോട്ടോകോള്‍ ലംഘിച്ചതിന് യുവന്റസിന്റെ മൂന്ന് താരങ്ങള്‍ക്ക് വിലക്ക്. അര്‍ജന്റീനിയന്‍ സ്‌ട്രൈക്കര്‍ പൗളോ ഡിബാല, ബ്രസീല്‍ മിഡ്‌ഫീല്‍ഡര്‍ ആര്‍തുര്‍, അമേരിക്കന്‍ മിഡ്‌ഫീല്‍ഡര്‍ വെസ്റ്റണ്‍ മക്കിനി എന്നിവര്‍ക്കാണ് ഒരു മത്സരത്തില്‍ വിലക്ക് ലഭിച്ചിരിക്കുന്നത്. മക്കിനിയുടെ വീട്ടില്‍ വെച്ച്‌ നടത്തിയ പാര്‍ട്ടിയില്‍ ആര്‍തുറും ഡിബാലയും പങ്കെടുത്തിരുന്നു. അതേസമയം, പ്രോട്ടോകോള്‍ ലംഘിച്ചതിന് തെറ്റായിപ്പോയെന്നും ആരാധകരോടും ക്ലബിനോടും മാപ്പ് ചോദിക്കുന്നുവെന്നും താരങ്ങള്‍ അറിയിച്ചു.

Read More »