Breaking News

Sports

ബോളിവുഡ് സുന്ദരിയോട് തോന്നിയ പ്രണയം വെളിപ്പെടുത്തി ഇന്ത്യന്‍ ക്രിക്കറ്റ് താരം സുരേഷ് റെയ്‌ന..!

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ നായകന്‍ വിരാട് കോലിയും ബോളിവുഡ് നടി അനുഷ്‌ക ശര്‍മ്മയും തമ്മിലുള്ള പ്രണയവും വിവാഹവുമെല്ലാം ആരാധകര്‍ ആഘോഷമാക്കിയതാണ്. ഇപ്പോഴിതാ തനിക്ക് ആരാധന തോന്നിയ ബോളിവുഡ് സുന്ദരിയെ കുറിച്ച്‌ വെളിപ്പെടുത്തിയിരിക്കുകയാണ് ഇന്ത്യന്‍ ക്രിക്കറ്റ് താരം സുരേഷ് റെയ്‌ന. സൊണാലി ബാന്ദ്രയോടാണ് താരത്തിന് കടുത്ത ആരാധന തോന്നിയിരുന്നതെന്നാണ് താരം വെളിപ്പെടുത്തുന്നത്. റെയ്‌നയുടെ വാക്കുകള്‍ ഇങ്ങനെ; കോളേജ് വിദ്യാര്‍ഥി ആയിരിക്കുമ്ബോള്‍ സൊണാലിയോട് ആരാധന മൂത്ത് പ്രണയം തോന്നിയിരുന്നു. അവരോടൊപ്പം ഡേറ്റിങ് നടത്താനും …

Read More »

ഐഎസ്‌എല്ലില്‍ ഇന്ന് ചാമ്പ്യന്മാരുടെ പോരാട്ടം..!!

ഐഎസ്‌എല്ലില്‍ ഇന്ന് ചാമ്പ്യന്‍മ്മാരുടെ പോരാട്ടം. ബെംഗളുരുവില്‍ രാത്രി 7.30നു നിലവിലെ ചാമ്ബ്യന്മാരായ ബെംഗളൂരു എഫ് സിയും, മുന്‍ ചാമ്പ്യന്‍മ്മാരായ എടികെയും തമ്മില്‍ ഏറ്റുമുട്ടും. ഗ്രൂപ്പുഘട്ടത്തിലെ അവസാന മത്സരത്തിനാണ് ഇരു ടീമുകള്‍ ഇന്നിറങ്ങുന്നത്. നേരത്തെ തന്നെ പ്ലേ ഓഫ് ഉറപ്പിച്ചെങ്കിലും ഇന്ന് ജയിക്കുന്ന ടീമിന് രണ്ടാം സ്ഥാനം ഉറപ്പിക്കാനാകും. നിലവില്‍ 33 പോയിന്‍റുമായി എടികെ സ്ഥാനത്തും, 29 പോയിന്റുമായി ബെംഗളുരു മൂന്നാം സ്ഥാനത്തുമാണ്. കഴിഞ്ഞ ദിവസം നടന്ന നിര്‍ണായക മത്സരത്തില്‍ മുന്‍ …

Read More »

ഇ​ന്ത്യ​യ്ക്കെ​തി​രാ​യ ഒ​ന്നാം ക്രി​ക്ക​റ്റ് ടെ​സ്റ്റി​ല്‍ ന്യൂ​സി​ല​ന്‍​ഡി​ന് ലീ​ഡ്; ഇന്ത്യ 165 ന് ഓള്‍ഔട്ട്‌; കിവീസ് 5 വിക്കറ്റ് നഷ്ട്ടത്തില്‍…

ഇ​ന്ത്യ​യ്ക്കെ​തി​രാ​യ ഒ​ന്നാം ക്രി​ക്ക​റ്റ് ടെ​സ്റ്റി​ല്‍ ന്യൂ​സി​ല​ന്‍​ഡി​ന് ലീ​ഡ്. ര​ണ്ടാം ദിവസം ക​ളി​നി​ര്‍​ത്തു​മ്ബോ​ള്‍ കി​വീ​സ് 216/5 എ​ന്ന ശക്തമായ നി​ല​യി​ലാ​ണ്. എന്നാല്‍ അ​ഞ്ച് വി​ക്ക​റ്റ് ശേ​ഷി​ക്കേ 51 റ​ണ്‍​സി​ന്‍റെ ലീ​ഡ് ന്യൂ​സി​ല​ന്‍​ഡി​നു​ണ്ട്. ഇ​ന്ത്യ ഒ​ന്നാം ഇ​ന്നിം​ഗ്സി​ല്‍ 165 റ​ണ്‍​സി​ന് ഓള്‍ ഔട്ടായിരുന്നു . 89 റ​ണ്‍​സ് നേ​ടി​യ കെ​യ്ന്‍ വി​ല്യം​സ​ണി​ന്‍റെ അ​ര്‍​ധ സെ​ഞ്ചു​റി​യാ​ണ് കി​വീ​സി​ന്‍റെ അടിത്തറ. നൂ​റാം ടെ​സ്റ്റ് ക​ളി​ക്കു​ന്ന റോ​സ് ടെ​യ്‌ല​ര്‍ 44 റ​ണ്‍​സ് നേ​ടി പു​റ​ത്താ​യി. ക​ളി ​നി​ര്‍​ത്തുമ്പോള്‍ …

Read More »

ഒന്നാം ടെസ്റ്റ്‌; ഇന്ത്യയുടെ തുടക്കം തകര്‍ച്ചയോടെ ;​ അഞ്ച് മുന്‍നിര​ വിക്കറ്റുകള്‍ നഷ്​ടമായി…

ന്യൂസിലന്‍ഡിനെതിരായ ടെസ്​റ്റ്​ പരമ്ബരയിലെ ആദ്യ ടെസ്റ്റില്‍ ഇന്ത്യക്ക്​ തകര്‍ച്ച. 55 ഓവര്‍ പിന്നിടുമ്പോള്‍ 122 റണ്‍സിന്​ അഞ്ച്​ വിക്കറ്റുകള്‍ നഷ്​ടമായ നിലയിലാണ്​ ഇന്ത്യ. 38 റണ്‍സുമായി അജിന്‍ക്യ രഹാനെയും 10 റണ്‍സുമായി ഋഷഭ്​ പന്തുമാണ്​ ക്രീസില്‍​. ചായക്ക്​ പിന്നാലെ മഴയെത്തിയതിനാല്‍ കളി നിര്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്​. പേസര്‍മാരെ തുണക്കുന്ന പിച്ചില്‍ ന്യൂസിലന്‍ഡിന്‍റെ കൈല്‍ ജാമിസണും ടിം സൗതിയും ട്രന്‍റ്​ ബോള്‍ട്ടുമാണ്​ ഇന്ത്യയെ തകര്‍ച്ചയിലേക്ക് തള്ളിയിട്ടത്​. ജാമിസണ്‍ മൂന്ന്​ വിക്കറ്റുകള്‍ വീഴ്​ത്തിയപ്പോള്‍ സൗതിയും …

Read More »

നിയമലംഘനം; പാക്‌ ക്രിക്കറ്റ് താരം ഉമര്‍ അക്മലിന് വിലക്ക്..!

നിയമലംഘനം ആരോപിക്കപ്പെട്ട് പാക് ക്രിക്കറ്റ് താരം ഉമര്‍ അക്മലിന് വിലക്ക്. പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ അഴിമതി വിരുദ്ധ ഏജന്‍സി വിലക്കേര്‍പ്പെടുത്തിയത്. പിസിബിയുടെ അഴിമതി വിരുദ്ധ യൂണിറ്റ് അന്വേഷണം പൂര്‍ത്തിയാകുന്നതുവരെ പാകിസ്ഥാന്‍ സൂപ്പര്‍ ലീഗ് (പിഎസ്‌എല്‍) ഉള്‍പ്പെടെയുള്ള ഒരു ക്രിക്കറ്റ് മത്സരങ്ങളിലും പങ്കെടുക്കാന്‍ താരത്തിന് കഴിയില്ല. പാകിസ്താന്‍ സൂപ്പര്‍ ലീഗ് തുടങ്ങാനിരിക്കെയാണ് വിലക്ക്. ഇതോടെ താരത്തിന് സൂപ്പര്‍ ലീഗില്‍ കളിക്കാനാകില്ല. അഴിമതി വിരുദ്ധ ഏജന്‍സി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കുറ്റക്കാരനാണെന്ന് തെളിഞ്ഞാല്‍ കടുത്ത നടപടി …

Read More »

ചാമ്പ്യന്‍ ലീഗ്; അടിതെറ്റി ലിവര്‍പൂളും പിഎസ്ജിയും; ഇരട്ടഗോളില്‍ ഡോര്‍ട്ട്​​മുണ്ട് ; നിലവിലെ ചാമ്പ്യന്‍മ്മാരെ തോല്‍പ്പിച്ചത്…

ചാമ്പ്യന്‍സ്​ലീഗ്​ ഫുട്​ബാളിലെ ആദ്യപാദ പ്രീക്വാര്‍ട്ടറില്‍ വമ്പന്‍മ്മാര്‍ക്ക് തിരിച്ചടി. നിലവിലെ ചാമ്ബ്യന്‍മാരായ ലിവര്‍പൂളിനും ഫ്രഞ്ച്​ വമ്പന്മാരായ പി.എസ്​.ജിക്കും ഞെട്ടിക്കുന്ന തോല്‍വി. പ്രീമിയര്‍ ലീഗിലെ മിന്നും പ്രകടനത്തിന്‍റെ ആത്മവിശ്വാസത്തില്‍ മാഡ്രിഡിലെത്തിയ ലിവര്‍പൂളിനെ ഏക ഗോളിനാണ്​ അത്​ലറ്റിക്കോ തോല്‍പ്പിച്ചത്​. മത്സരത്തി​​ന്‍റെ നാലാംമിനിട്ടില്‍ കോര്‍ണറില്‍ നിന്നും വീണുകിട്ടിയ അവസരം ഗോളാക്കി സോള്‍ നിഗ്വസ്​ അത്​ലറ്റിക്കോയെ വിജയത്തിലെത്തിച്ചത്. മത്സരത്തില്‍ 73ശതമാനം പന്ത്​ കൈവശം വെച്ചിട്ടും ഒരു ഗോള്‍ഷോട്ട്​ പോലും ഉതിര്‍ക്കാന്‍ ലിവര്‍പൂളിനായില്ല. മറുവശത്ത്​ പന്തുകിട്ടുമ്പോഴെല്ലാം അത്​ലറ്റിക്കോ ലിവര്‍പൂളിനെ …

Read More »

പ്രീമിയര്‍ ലീഗ് ടീം മാഞ്ചസ്റ്റര്‍ സിറ്റിക്ക് കടുത്ത വിലക്ക്; രണ്ട് സീസണില്‍ ചാമ്ബ്യന്‍സ് ലീഗില്‍ കളിക്കാന്‍ സാധിക്കില്ല..

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്‌മ്ബോള്‍ ക്ലബ് ആയ മാഞ്ചസ്റ്റര്‍ സിറ്റിക്ക് യുവേഫ ടൂര്‍ണമെന്റുകളില്‍ നിന്നും കടുത്ത വിലക്ക്. ചാമ്ബ്യന്‍സ് ലീഗില്‍ ഇതോടെ ക്ലബ്ബിന് രണ്ടുവര്‍ഷത്തേക്ക് കളിക്കാന്‍ സാധിക്കില്ല. സാമ്പത്തിക ഇടപാടുകളില്‍ ക്രമക്കേട് കണ്ടെത്തിയതിനെ തുടര്‍ന്നാണ് സിറ്റിക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ചിരിക്കുന്നത്. വിലക്കിനോടൊപ്പം തന്നെ 2.5 കോടി പൗണ്ട് (ഏകദേശം 233 കോടി രൂപ) പിഴ ശിക്ഷയും ക്ലബ്ബിന് വിധിച്ചിട്ടുണ്ടെന്നുമാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. എന്നാല്‍ ഇപ്പോള്‍ നടന്നുവരുന്ന ചാമ്ബ്യന്‍സ് ലീഗില്‍ ക്ലബ്ബിനു …

Read More »

ഇന്ത്യന്‍ വനിതാ ഫുട്ബോള്‍ ലീഗ്: ഗോകുലം കേരളത്തിന് കിരീടം..!!

ഇന്ത്യന്‍ വനിതാ ലീഗ് കിരീടം ഗോകുലം കേരളത്തിന്. ഫൈനലില്‍ മണിപ്പൂര്‍ ടീമായ ക്രിഫ്‌സ എഫ്‌സിയെ ഗോകുലത്തിന്റെ പെണ്‍പുലികള്‍ നിലംപരിശാക്കുകയായിരുന്നു. ബാംഗ്ലൂര്‍ ഫുട്‌ബോള്‍ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ രണ്ടിനെതിരെ മൂന്നു ഗോളുകള്‍ക്കാണ് കേരളത്തിന്‍റെ ചുണക്കുട്ടികള്‍ കിരീടം ചൂടിയത്. മത്സരം തുടങ്ങി ഒരു മിനിറ്റ് ആകും മുന്നേ പ്രമേശ്വരി ദേവി, കമലാ ദേവി (25′), സബ്രിത ഭണ്ഡാരി (87′) എന്നിവര്‍ ഗോകുലം കേരളത്തിനായി ഗോള്‍ നേടി. ക്രിഫ്‌സയ്ക്കായി ഡാങ്‌മെയ് ഗ്രേയ്‌സ് (33′) രത്തന്‍ …

Read More »

ഏകദിന റാങ്കിംഗ്; ബുമ്ര ഒന്നാം റാങ്കില്‍ നിന്നും താഴെ വീണു; ഒന്നാം റാങ്ക് ന്യൂസിലന്‍ഡ്‌ താരത്തിന്..!

ബോളര്‍മാരുടെ പുതിയ റാങ്കിംഗ് പട്ടിക പുറത്തിറക്കിയപ്പോള്‍ ഇന്ത്യന്‍ പേസ് ബൗളര്‍ ജസ്പ്രീത് ബുമ്ര നീണ്ട കാലത്തിനു ശേഷം ഏകദിന റാങ്കിലെ ഒന്നാം സ്ഥാനത്തു നിന്ന് താഴെ വീണു. ഇന്ന് വന്ന പുതിയ റാങ്കിംഗില്‍ രണ്ടാം സ്ഥാനത്തേക്കാണ് ബുമ്ര താഴ്ന്നത്. ബുമ്രയെ മറികടന്ന് ബൗള്‍ട് ആണ് ഒന്നാം സ്ഥാനത്തേക്ക് കുതിച്ചെത്തിയത്. ഈ റാങ്കിംഗില്‍ ബുമ്രയ്ക്ക് നഷ്ടമായത് 45 പോയന്റാണ്. ന്യൂസിലന്‍ഡിനെതിരായ പരമ്പരയിലെ മൂന്ന് ഏകദിനങ്ങളിലും വിക്കറ്റ് വീഴ്ത്താന്‍ ബുമ്രയ്ക്ക് സാധിച്ചിരുന്നില്ല. പരിക്ക് …

Read More »

ഇന്ത്യ-ന്യൂസിലന്‍ഡ്‌ രണ്ടാം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് തോല്‍വി..!

ഇന്ത്യ-ന്യൂസിലന്‍ഡ്‌ രണ്ടാം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് തോല്‍വി. 274 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 250 റണ്‍സിന് എല്ലാവരും പുറത്താകുകയായിരുന്നു. ഇതോടെ പരമ്പര ന്യൂസിലന്‍ഡ്‌ സ്വന്തമാക്കി (2-0). പരമ്പരയില്‍ തിരികെയെത്താന്‍ ഇന്ത്യയ്ക്ക് നിര്‍ണ്ണായകമായ മത്സരമായിരുന്നു ഇന്നത്തേത്. ന്യൂസിലന്‍ഡിനെ 273 റണ്‍സില്‍ പിടിച്ചു കെട്ടാന്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് സാധിച്ചപ്പോള്‍ ബാറ്സ്മാന്‍മാര്‍ മികവു കാട്ടഞ്ഞതാണ് മത്സരം കൈവിടാന്‍ കാരണമായത്‌. അര്‍ധശതകം നേടിയ ജഡേജ മാത്രമാണ് ഇന്ത്യന്‍ നിരയില്‍ പൊരുതിയത്. സ്കോര്‍ ന്യൂസിലന്‍ഡ്‌ 273-8 …

Read More »