ഇഷ്ടമുള്ള രീതിയില്‍ മുടി മുറിച്ച് നടക്കാനുള്ള സ്വാതന്ത്ര്യം നമ്മുടെ രാജ്യത്ത് ഉണ്ട്. എന്നാല്‍ ഉത്തരകൊറിയയില്‍ ഇഷ്ടത്തിന് മുടി മുറിച്ചാല്‍ ശിഷ്ടകാലം ജയിലില്‍ കിടക്കാം.. എത്ര സിംപിളായ ശിക്ഷ അല്ലേ ? 28 ഹെയര്‍ കട്ടുകള്‍ക്ക് ആണ് ഉത്തരകൊറിന്‍ ഭരണകൂടം അനുമതി നല്‍കിയിരിക്കുന്നത്. സര്‍ക്കാരിന്റെ നിയമ പ്രകാരം സ്ത്രീകള്‍ക്ക് 18 തരത്തിലും, പുരുഷന്മാര്‍ക്ക് ഏഴ് തരത്തിലും മുടി മുറിയ്‌ക്കാം. ഇതല്ലാതെ മറ്റെന്തെങ്കിലും തരത്തില്‍ മുടി മുറിച്ചാല്‍ ശിക്ഷ ഉറപ്പാണ്. പ്രസിഡന്റ് കിംഗ് …
Read More »മനുഷ്യരില്‍ എച്ച്3എന്‍8 പക്ഷിപ്പനിയുടെ ആദ്യ കേസ് ചൈനയില്‍ റിപ്പോര്‍ട്ട് ചെയ്തു
ലോകത്തെ, മനുഷ്യരിലുള്ള ആദ്യത്തെ എച്ച്3എന്‍8 പക്ഷിപ്പനി കേസ് ചൈനയില്‍ റിപ്പോര്‍ട്ട് ചെയ്തു. ആദ്യമായാണ് എച്ച്3എന്‍8 (H3N8) മനുഷ്യരില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ചൈനീസ് ഹെല്‍ത്ത് അതോറിറ്റി തന്നെയാണ് കഴിഞ്ഞ ദിവസമാണ് ഇക്കാര്യം വ്യക്തമാക്കിയത്. സെന്‍ട്രല്‍ ഹെനാന്‍ പ്രവിശ്യയിലുള്ള നാല് വയസുകാരനാണ് രോഗം സ്ഥിരീകരിച്ചത്. ഏപ്രില്‍ അഞ്ചാം തീയതി പനിയും മറ്റ് രോഗലക്ഷണങ്ങളും കാരണം കുട്ടി ചികിത്സ തേടുകയായിരുന്നു. വീട്ടില്‍ വളര്‍ത്തിയിരുന്ന കോഴികളും കാക്കകളുമായി കുട്ടി അടുത്ത സമ്ബര്‍ക്കം പുലര്‍ത്തിയിരുന്നതായി ഹെല്‍ത്ത് അതോറിറ്റി …
Read More »ഈ ജോലി കൊള്ളാം; വെറും ഒരു മണിക്കൂറിൽ ശമ്പളം 1680 രൂപ, ഒപ്പം ലൈഫ് ഇൻഷുറൻസും…
നല്ലൊരു ജോലി നേടണം, സമ്പാദിക്കണം. സ്വപ്നങ്ങളെല്ലാം നേടണം മിക്കവരുടെയും ആഗ്രഹങ്ങൾ ഇതൊക്കെ തന്നെയാണ്. വെറും ഒരു മണിക്കൂർ പണിയെടുത്താൽ ഏകദേശം 2000 രൂപ വരെ ലഭിക്കുന്ന ഒരു ജോലിയെ കുറിച്ചാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ച വിഷയം. അതെ അങ്ങനെയൊരു ജോലിയുണ്ട്. പക്ഷെ ഇവിടെയെങ്ങും അല്ല. സ്‌കാൻഡിനേവിയൻ രാഷ്ട്രമായ ഡെന്മാർക്കിലെ മക്‌ഡൊണാൾഡിലാണ് ഈ ജോലി. മണിക്കൂറിന് 22 ഡോളറാണ് അതായത് 1679 ഇന്ത്യൻ രൂപയാൻ ശമ്പളമായി ലഭിക്കുന്നത്. ആകർഷണമായ ശമ്പളം …
Read More »ബോക്സില്‍ ചാർജറില്ലാതെ ഐഫോൺ വിൽക്കേണ്ട, ആപ്പിളിനെതിരെ കോടതി വിധി
ചാർജറില്ലാതെ ഐ ഫോൺ വിൽക്കുന്നത് നിയമവിരുദ്ധമാണെന്ന് വിധിച്ച് ബ്രസീലിയൻ ജഡ്ജി. ഐ ഫോണിനൊപ്പം ചാർജർ നൽകാത്ത ആപ്പിളിന്റെ നീക്കത്തെ ‘നിയമവിരുദ്ധവും അധിക്ഷേപകരവും’ എന്നാണ് വിധിയിൽ ജഡ്ജി വിശേഷിപ്പിച്ചത്. പരാതി നൽകിയ ഉപഭോക്താവിന് 1080 ഡോളർ നഷ്ടപരിഹാരം നൽകാനും ബ്രസീലിയൻ കോടതി ആപ്പിളിനോട് വിധിയിൽ നിർദ്ദേശിച്ചതായി റിപ്പോർട്ടിൽ പറയുന്നു. മധ്യ ബ്രസിലിലെ ഗോയാസിൽ നിന്നുള്ള റീജിയണൽ ജഡ്ജി വാൻഡർലീ കെയേഴ്‌സ് പിൻഹീറോ ആണ് വിധി പറഞ്ഞത്. ഐഫോണിന്റെ സാധാരണ പ്രവർത്തനത്തിന് അഡാപ്റ്റർ …
Read More »തത്കാലം ഞങ്ങള്‍ നിശബ്ദത പാലിക്കുന്നു; ഇനി ഇങ്ങനെ ഉണ്ടായാല്‍ ശക്തമായ തിരിച്ചടി ഉണ്ടായിരിക്കും; പാകിസ്താന് മുന്നറിയിപ്പുമായി താലിബാന്‍
അഫ്ഗാനിസ്ഥാനില്‍ പാകിസ്താന്‍ നടത്തിയ വ്യോമാക്രമണങ്ങള്‍ക്കെതിരെ ശക്തമായ താക്കീതുമായി താലിബാന്‍. അയല്‍രാജ്യങ്ങളില്‍ നിന്നും ഉണ്ടാകുന്ന ആക്രമണങ്ങള്‍ ഒരു രീതിയിലും വച്ചുപൊറുപ്പിക്കില്ലെന്ന് അഫ്ഗാനിസ്ഥാന്‍ പ്രതിരോധ മന്ത്രി മുല്ല മുഹമ്മദ് യാക്കൂബ് പറഞ്ഞു. അഫ്ഗാനിലെ കുനാര്‍, ഖോസ്ത് മേഖലകളില്‍ പാകിസ്താന്‍ നടത്തിയ ആക്രമണത്തില്‍ 12ഓളം പേര്‍ കൊല്ലപ്പെട്ടതായാണ് വിവരം. തങ്ങള്‍ പലരില്‍ നിന്നും പല തരത്തിലുമുള്ള വെല്ലുവിളികള്‍ നേരിടുന്നുണ്ടെന്നും, ഇനി ശക്തമായ തിരിച്ചടി നല്‍കുമെന്നുമാണ് താലിബാന്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ‘ ഞങ്ങള്‍ ലോകത്തില്‍ നിന്നും …
Read More »ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിനിയുടെ നഗ്‌നഫോട്ടോഷൂട്ട്, ഫോട്ടോഗ്രാഫി അധ്യാപകന്‍ കുടുങ്ങി.
വീടിനോട് ചേര്‍ന്ന് സ്ഥാപിച്ച സ്വകാര്യ സ്റ്റുഡിയോക്കുള്ളില്‍ വെച്ച് തന്റെ വിദ്യാര്‍ത്ഥിനിയായ 16 -കാരിയുടെ നഗ്‌നചിത്രങ്ങള്‍ പകര്‍ത്തിയ സംഭവത്തില്‍ 43-കാരനായ ഫോട്ടോഗ്രാഫി അധ്യാപകന്‍ അറസ്റ്റിലായി. വാതിലടച്ച ശേഷം പെണ്‍കുട്ടിയെ ക്യാമറയ്ക്ക് മുന്നില്‍ നിര്‍ത്തിയ ഇയാള്‍ വസ്ത്രങ്ങള്‍ ഓരോന്നായി അഴിച്ചു മാറ്റാന്‍ ആവശ്യപ്പെടുകയും നിര്‍ബന്ധിച്ച് ചെയ്യിച്ച് ഫോട്ടോ എടുപ്പിക്കുകയുമായിരുന്നുവെന്ന് വിദ്യാര്‍ത്ഥിനി മൊഴി നല്‍കി. പൂര്‍ണ്ണ നഗ്‌നയായി പോസ് ചെയ്യാന്‍ ആവശ്യപ്പെട്ടുവെങ്കിലും താന്‍ സമ്മതിച്ചില്ലെന്നും കുട്ടി പറഞ്ഞു. നീന്തല്‍ വസ്ത്രങ്ങളണിഞ്ഞുള്ള ഫോട്ടോകളും ഇയാള്‍ പകര്‍ത്തിയതായി …
Read More »അന്താരാഷ്ട്ര വിപണിയില്‍ വീണ്ടും ക്രൂഡോയിലിന് വില കുറഞ്ഞു
അന്താരാഷ്ട്ര വിപണിയില്‍ വീണ്ടും ക്രൂഡോയില്‍ വില കുറഞ്ഞു. ആവശ്യകതയില്‍ കുറവുണ്ടാകുമെന്ന റിപ്പോര്‍ട്ടുകളാണ് ക്രൂഡോയില്‍ വിലയെ സ്വാധീനിക്കുന്നത്. ഷാങ്ഹായിയില്‍ പ്രഖ്യാപിച്ച ലോക്ഡൗണും യു.എസ് പലിശനിരക്കുകള്‍ ഉയര്‍ത്തുന്നതിനെ തുടര്‍ന്ന് ആഗോള സാമ്ബത്തിക വളര്‍ച്ചയിലുണ്ടാവുന്ന ഇടിവും ക്രൂഡോയില്‍ ആവശ്യകതയില്‍ കുറവുണ്ടാക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇതേത്തുടര്‍ന്നാണ് വില ഇടിഞ്ഞത്. ഇന്ത്യ ഉള്‍പ്പടെയുള്ള രാജ്യങ്ങള്‍ ഉപയോഗിക്കുന്ന ബ്രെന്റ് ക്രൂഡിന്റെ വിലയില്‍ 3.03 ഡോളറിന്റെ ഇടിവാണ് ഉണ്ടായത്. ബാരലിന് 103.6 ഡോളറാണ് ബ്രെന്റ് ക്രൂഡിന്റെ വില. വെസ്റ്റ് ടെക്സാസ് ഇന്റര്‍മീഡിയേറ്റ് …
Read More »വിവാഹത്തിനെത്തിയ അതിഥികൾക്കായി ഭക്ഷണത്തിൽ കഞ്ചാവ് കലർത്തി ‘പ്രാങ്ക്’! പലർക്കും അസ്വസ്ഥത, ബോധംമറഞ്ഞുപോയി, ഒടുവിൽ സംഭവിച്ചത്…
വിവാഹം പല വിധത്തിൽ ആഘോഷിക്കുന്നവർ ഉണ്ട്. ചിലപ്പോൾ ആഘോഷം പലപ്പോഴും അതിരുവിടാറുമുണ്ട്. ഇപ്പോൾ കൈവിട്ട കളി കളിച്ച ആഘോഷത്തിൽ വധു അറസ്റ്റിലായത് ആണ് ഒടുവിലായി റിപ്പോർട്ട് ചെയ്യുന്നത്. ഫ്‌ലോറിഡ സ്വദേശിയായ വധു ഡാന്യ സ്വോവോഡയാണ് അറസ്റ്റിലായത്. ഭക്ഷണത്തിൽ കഞ്ചാവ് കലർത്തിയായിരുന്നു ആഘോഷം. ഇതിന് മേൽനോട്ടം വഹിച്ചതാകട്ടെ, ജോയ്‌സെലിൻ ബ്രയാന്റ് എന്ന വനിതയും. വിവാഹ ചടങ്ങിന് ശേഷം ഭക്ഷണം കഴിച്ചവർക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. പലർക്കും സ്വബോധം നഷ്ടപ്പെടുന്നതായും ഹൃദയമിടിപ്പ് ക്രമാതീതമായി വർദ്ധിക്കുന്നതായും …
Read More »കൊറോണയെ തുരത്താന്‍ വെള്ളം തുറന്ന് വിട്ട് അധ്യാപിക : കൊറോണ വന്നില്ല, പക്ഷേ വാട്ടര്‍ ബില്ല് വന്നു- 20 ലക്ഷം രൂപ !
രോഗം വരാതിരിക്കാനുള്ള മാര്‍ഗങ്ങളും കോവിഡിനെ തുരത്താന്‍ വീട്ടില്‍ തന്നെ തയ്യാറാക്കാവുന്ന പൊടിക്കൈകളുമെല്ലാം കറങ്ങി നടന്നിരുന്ന സമയമായിരുന്നു കൊറോണക്കാലം. നാട്ടില്‍ കിട്ടുന്ന ഒട്ടുമിക്ക എല്ലാ ഔഷധ സസ്യങ്ങളും വെള്ളത്തിലിട്ട് തിളപ്പിച്ച് കുടിച്ച ഒരു സമയം എല്ലാ മലയാളികള്‍ക്കും ഉണ്ടാകും. ഇത്തരത്തില്‍ പല വിശ്വാസങ്ങളും കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചിട്ടുണ്ടെങ്കിലും വെള്ളം ഒഴുക്കി വിട്ടാല്‍ കൊറോണയെ തുരത്താം എന്ന വിശ്വാസം നമ്മുടെ നാട്ടില്‍ അങ്ങനെ പ്രചാരത്തിലുണ്ടായിരുന്നില്ല. പക്ഷേ അങ്ങനെയും വിശ്വസിച്ച ചിലരുണ്ടായിരുന്നു …
Read More »അവസാന ജീവനായി ഫ്രിഡ്ജില്‍ 20 മണിക്കൂര്‍; ഉരുള്‍പൊട്ടലില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ട് 11 കാരന്‍
ഉരുൾപൊട്ടലിൽ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ട 11 കാരന് ജീവിതത്തിലേയ്ക്ക്. ഫിലിപ്പൈൻസിലാണ് സി ജെ ജാസ്മി എന്ന വിദ്യാർഥി മരണമുഖത്ത് നിന്നും ജീവിതത്തിലേയ്ക്ക് തിരിച്ചെത്തിയത്. ഫിലിപൈൻസിലെ ബേബി ബേ സിറ്റിയിൽ വെള്ളിയാഴ്ചയുണ്ടായ വൻ മണ്ണിടിച്ചിലിൽ ജാസ്മിയുടെ വീട് തകർന്നിരുന്നു. എന്നാൽ പിന്നീട് സുരക്ഷ സംഘം നടന്ന തെരച്ചിലിൽ ലെയ്തെ പ്രവിശ്യയിൽ ഒരു ഫ്രിഡ്ജിനികത്ത് നിന്നും കുട്ടിയെ കണ്ടെത്തുകയായിരുന്നു. ഉരുൾപൊട്ടി തന്റെ വീടുതകരുമെന്നറിഞ്ഞതോടെ റഫ്രിജറേറ്ററിനകത്ത് ജാസ്മി കയറുകയായിരുന്നു. പിന്നീട് 20 മണിക്കൂറോളം അതിനുള്ളിൽ …
Read More »