സംസ്ഥാനത്ത് സ്വകാര്യ ടിക്കറ്റ് നിരക്ക് വര്‍ധിപ്പിച്ചില്ലെങ്കില്‍ ഏപ്രില്‍ 1 മുതല്‍ ബസുകള്‍ നിരത്തിലിറങ്ങില്ല എന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന്. 32000 സ്വകാര്യ ബസുകള്‍ ഉണ്ടായിരുന്നതില്‍ ഇപ്പോള്‍ ഏഴായിരം ബസുകള്‍ മാത്രമാണ് സര്‍വീസ് നടത്തുന്നത്. ത്രൈമാസ ടാക്സും ഇന്ധനവില വര്‍ധനയും കാരണം ഒരുതരത്തിലും മുന്നോട്ട് പോകാനാകാത്ത അവസ്ഥയാണുള്ളതെന്നും ബസുടമകളുടെ സംഘടനാ നേതാക്കള്‍ പറയുന്നു. ഈ മാസം 31നാണ് ത്രൈമാസ ടാക്സ് അടയ്ക്കാനുള്ള അവസാന തീയതി. ഓരോ ബസുകള്‍ക്കും പരമാവധി 30,000 മുതല്‍ …
Read More »ബസ് ചാര്‍ജ് വര്‍ധനവ് പ്രാബല്യത്തില്‍ ; പുതിയ നിരക്കുകള്‍ ഇങ്ങനെ…
കൊറോണ കാലത്തെ ബസ് ചാര്‍ജ് വര്‍ധനവ് ഇന്നു മുതല്‍ പ്രബല്യത്തില്‍. എട്ട് രൂപ മിനിമം നിരക്കിനുള്ള യാത്ര ഇനിമുതല്‍ അഞ്ച് കിലോമീറ്ററില്‍ നിന്ന് രണ്ടര കിലോമീറ്ററായി കുറയും. അഞ്ച് കിലോമീറ്റര്‍ യാത്രയ്ക്ക് എട്ട് രൂപയ്ക്കു പകരം ഇനി 10 രൂപ നല്‍കണം. കെഎസ്ആര്‍ടിസി ഓര്‍ഡിനറി സര്‍വീസിനും ഇതേ നിരക്കാണെങ്കിലും സിറ്റി ഫാസ്റ്റ്, ഫാസ്റ്റ്, സൂപ്പര്‍ ഫാസ്റ്റ് തുടങ്ങിയ സൂപ്പര്‍ ക്ലാസ് ബസുകള്‍ക്കു മിനിമം നിരക്കിലും കിലോമീറ്റര്‍ ചാര്‍ജിലും 25 ശതമാനം …
Read More »ബസ് ചാർജ് വർധന ഉടനെ ഉണ്ടാകില്ല; ഗതാഗതമന്ത്രി..!!
സംസ്ഥാനത്ത് കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ബസ് ചാര്‍ജ് വര്‍ധിപ്പിക്കണമെന്ന സ്വകാര്യബസുടമകളുടെ ആവശ്യം തള്ളി സര്‍ക്കാര്‍. നിയന്ത്രണങ്ങള്‍ പിന്‍വലിച്ചതിനാലാണ് ചാര്‍ജ് കുറച്ചത്. കൊല്ലം അഞ്ചലിൽ വീണ്ടും ദുരൂഹമരണം; ദമ്പതിമാരെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി… സ്വകാര്യ ബസുകള്‍ മാത്രമല്ല കെഎസ്ആര്‍ടിസിയും നഷ്ടത്തിലാണെന്നും ഗതാഗതമന്ത്രി കൂട്ടിച്ചേര്‍ത്തു. യാത്രക്കാരെ കയറ്റുന്നതിനുള്ള നിയന്ത്രണങ്ങള്‍ പിന്‍വലിച്ച സാഹചര്യത്തിലാണ് ബസ് ചാര്‍ജ് വര്‍ധനവ് പിന്‍വലിച്ചത്. തത്കാലം ചാര്‍ജ് കൂട്ടാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ല. ഇക്കാര്യത്തില്‍ ബസുടമകള്‍ സഹകരിക്കണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
Read More »സംസ്ഥാനത്ത് ബുധനാഴ്ച്ച സര്‍വീസ് നടത്തിയ സ്വകാര്യ ബസുകള്‍ അടിച്ചുതകര്‍ത്തു…
സംസ്ഥാനത്ത് ലോക്ക്ഡോണ്‍ ഇളവുകളെതുടര്‍ന്ന് ബുധനാഴ്ച്ച കോഴിക്കോട് സര്‍വീസ് നടത്തിയ രണ്ട് സ്വകാര്യ ബസുകള്‍ അജ്ഞാതര്‍ അടിച്ചു തകര്‍ത്തു. ഇന്നലെ അര്‍ധരാത്രിയിലാണ് സംഭവം നടന്നത്. കഴിഞ്ഞ ദിവസം സര്‍വീസ് കഴിഞ്ഞ് നിര്‍ത്തിയിട്ട സ്ഥലത്തു വെച്ചാണ് ബസുകള്‍ അക്രമിക്കപ്പെട്ടത്. ബസുകള്‍ നിരത്തിലിറക്കരുതെന്ന സ്വകാര്യ ബസ് സംഘടനകളുടെ എതിര്‍പ്പ് മറികടന്നാണ് ഈ ബസുകള്‍ ബുധനാഴ്ച്ച സര്‍വീസ് നടത്തിയത്. ബസുകള്‍ ഓടിച്ചതിനെതിരെ ചിലരുടെ ഭാഗത്തുനിന്ന് ഭീഷണിയുണ്ടായിരുന്നുവെന്നാണ് ഉടമ പറയുന്നത്.
Read More »സംസ്ഥാനത്ത് ബുധനാഴ്ച മുതല്‍ ലോക്കല്‍ ബസ് സര്‍വ്വീസുകള്‍ ആരംഭിക്കാന്‍ അനുമതി…
സംസ്ഥാനത്ത് പൊതുഗതാഗതം പുനസ്ഥാപിക്കാനുള്ള നടപടികള്‍ക്ക് തുടക്കമിട്ട് കേരള സര്‍ക്കാര്‍. ഇതിന്റെ ഭാഗമായി ബുധനാഴ്ച മുതല്‍ സംസ്ഥാനത്ത് ലോക്കല്‍ ബസ് സര്‍വ്വീസുകള്‍ ആരംഭിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിരിക്കുകയാണ്. നാലാം ഘട്ട ലോക്ക് ഡൗണില്‍ പൊതുഗതാഗതം അനുവദിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് അനുമതി നല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണ് സംസ്ഥാനത്ത് പൊതുഗതാഗതം ഭാഗീകമായി പുനസ്ഥാപിക്കാന്‍ തീരുമാനിച്ചത്. ജില്ലയ്ക്ക് അകത്തുള്ള ബസ് സര്‍വ്വീസുകള്‍ക്കാണ് ആദ്യഘട്ടത്തില്‍ അനുമതി നല്‍കിയിരിക്കുന്നത്. അന്തര്‍ജില്ല, അന്തര്‍സംസ്ഥാന ബസ് യാത്രകളുടെ കാര്യത്തില്‍ പിന്നീട് തീരുമാനമെടുക്കും …
Read More »ലോക്ഡൗണ്‍ തീര്‍ന്നാലും സ്വകാര്യ ബസുകള്‍ ഒരു വര്‍ഷത്തേയ്ക്ക് ഓടിക്കില്ലെന്ന് ബസുടമകള്‍; പ്രശ്നം ഗൗരവമുള്ളതെന്ന് ഗതാഗതമന്ത്രി…
സംസ്ഥാനത്തെ ലോക്ഡൗണ്‍ തീര്‍ന്നാലും സ്വകാര്യ ബസുകള്‍ ഓടിക്കേണ്ടെന്ന നിലപാടില്‍ ഉടമകള്‍. ഒരു സീറ്റില്‍ ഒരാള്‍ മാത്രമെന്ന നിബന്ധന തങ്ങള്‍ക്ക് കനത്ത നഷ്ടമുണ്ടാക്കുമെന്ന് ചൂണ്ടിക്കാട്ടി 90 ശതമാനം ഉടമകളും ഒരുവര്‍ഷത്തേക്കു സര്‍വീസ് നിര്‍ത്തിവയ്ക്കാന്‍ അപേക്ഷ നല്‍കിയാതായാണ് റിപ്പോര്‍ട്ട്. പ്രശ്നം ഗൗരവമുള്ളതെങ്കിലും ഉടമകള്‍ തീരുമാനത്തില്‍ നിന്ന് പിന്മാറുമെന്ന് ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രന് പറഞ്ഞു. സംസ്ഥാനത്ത് ആകെയുള്ള 12600 സ്വകാര്യ ബസുകള്‍ സര്‍വീസ് നിര്‍ത്തിവച്ചിട്ട് ഒരുമാസമാകുന്നു. ഇതില്‍ 12000 ബസുകള്‍ ലോക്ഡൗണ്‍ തീര്‍ന്നാലും സര്‍വീസ് …
Read More »കുമളിയില്‍ നിര്‍ത്തിയിട്ടിരുന്ന സ്വകാര്യ ബസിന് തീപിടിച്ചു; ബസിനുള്ളില്‍ കിടന്ന തൊഴിലാളി വെന്തു മരിച്ചു
തൊടുപുഴ കുമളിയില്‍ പെട്രോള്‍ പമ്പിനു സമീപം നിര്‍ത്തിയിട്ടിരുന്ന സ്വകാര്യ ബസിന് തീപിടിച്ച് ബസിലെ ക്ലീനര്‍ വെന്തു മരിച്ചു. ബസ് പൂര്‍ണമായും കത്തി നശിച്ചു. ബസിനുള്ളില്‍ കിടന്നുറങ്ങുകയായിരുന്ന ക്ലീനര്‍ ഉപ്പുകുളം സ്വദേശി രാജനാണ് മരിച്ചത്. പുലര്‍ച്ചെ രണ്ടു മണിയോടെയാണ് സംഭവം നടന്നത്. ബസില്‍ തീപടരുന്നത് കണ്ട് അടുത്തുണ്ടായിരുന്ന ബസിലെ ജീവനണക്കാര്‍ തീ അണയ്ക്കാനായി എത്തിയെങ്കിലും രാജന് ബസിനുള്ളില്‍ ഉണ്ടെന്ന് അറിയാതെ പോകുകയായിരുന്നു. തുടര്‍ന്ന് ഫയര്‍ഫോഴ്സ് എത്തി ഏറെ പണിപ്പെട്ടാണ് തീ അണച്ചത്. …
Read More »ബസ് ചാര്‍ജ് വര്‍ധനവ്; ഫെബ്രുവരി നാലിന് സ്വകാര്യ ബസ് പണിമുടക്ക്..!
ഫെബ്രുവരി നാലിന് സംസ്ഥാനത്തെ സ്വകാര്യ ബസ് പണിമുടക്ക്. ബസ് ചാര്‍ജ് വര്‍ധനവ് ആവശ്യപ്പെട്ടാണ് ബസുടമകള്‍ പണിമുടക്ക് നടത്തുന്നത്. ബസ് ഉടമ സംയുക്ത സമരസമിതിയാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. സംസ്ഥാനത്തെ സ്വര്‍ണ വില വീണ്ടും കുതിക്കുന്നു; പവന് വീണ്ടും 30,000 ന് മുകളില്‍; ഇന്ന് പവന് ഒറ്റയടിയ്ക്ക് കൂടിയത്… മിനിമം ചാര്‍ജ് 10 രൂപയാക്കണമെന്നാണ് ബസ് ഉടമകള്‍ ആവശ്യപ്പെടുന്നത്. കൂടാതെ വിദ്യാര്‍ഥികളുടെ ചാര്‍ജ് വര്‍ധിപ്പിക്കണമെന്ന ആവശ്യം ഉന്നയിക്കുന്നുണ്ട്. ഷെെലോക്കിലെ ആ മരണമാസ് …
Read More »