ഇന്ത്യയില്‍ നിന്നും ഇസ്ലാമിക് സ്റ്റേറ്റ് ഭീകര സംഘടനയില്‍ ചേരാനായി നാടുവിട്ട മലയാളികള്‍ അടക്കമുള്ളവര്‍ അഫ്ഗാനില്‍ രഹസ്യാന്വേഷണ ഏജന്‍സി നിരീക്ഷണത്തിലെന്ന് റിപ്പോര്‍ട്ടുകള്‍. അഫ്ഗാനിസ്ഥാനില്‍ ജയിലില്‍ കഴിഞ്ഞിരുന്ന ഇവരെ താലിബാന്‍ ഭരണം ഏറ്റെടുത്തതിന് പിന്നാലെ ജയിലില്‍ നിന്നും തുറന്നുവിട്ടിരുന്നു. ഇതില്‍ മലയാളികള്‍ അടക്കം 25ഓളം ഇന്ത്യക്കാര്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ജയില്‍ മോചിതരായവരില്‍ ഐസ് ഭീകരസംഘടനയുടെ ഉപവിഭാഗമായ ഇസ്ലാമിക് സ്റ്റേറ്റ് ഖൊറാസനില്‍(ഐഎസ്‌ഐഎസ്- കെ) ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ട്. ഇവരുടെ വിവരങ്ങളാണ് രഹസ്യാന്വേഷണ വിഭാഗത്തിന് ലഭിച്ചത്. ഇവര്‍ …
Read More »ആശുപത്രിയിലെ ശുചിമുറിയില്‍ നവജാത ശിശുവിന്‍റെ മൃതദേഹം.
എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ ശുചിമുറിയില്‍ നവജാത ശിശുവിന്‍റെ മൃതദേഹം കണ്ടെത്തി. ജോലിക്ക് എത്തിയ ശുചീകരണ തൊഴിലാളികളാണ് കുഞ്ഞിന്‍റെ മൃതദേഹം കണ്ടെത്തിയത്. പതിനേഴുകാരി പ്രസവിച്ച കുഞ്ഞാണെന്നാണ് ആശുപത്രി അധികൃതരുടെ നിഗമനം. കഴിഞ്ഞ ദിവസമാണ് പതിനേഴുകാരിയായ പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍, പെണ്‍കുട്ടി ഗര്‍ഭിണിയായിരുന്ന വിവരം ആശുപത്രി അധികൃതര്‍ക്ക് അറിയില്ലായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. പെണ്‍കുട്ടി പ്രസവിച്ച വിവരവും ശുചീകരണ തൊഴിലാളികള്‍ അറിയിച്ചപ്പോഴാണ് അറിഞ്ഞതെന്ന് ആശുപത്രി അധികൃതര്‍ പറയുന്നു. ആശുപത്രിയിലെത്തിയ പൊലീസ് പെണ്‍കുട്ടിയെയും …
Read More »മയക്കുമരുന്നായ എം.ഡി.എം.എ സഹിതം രണ്ട് യുവാക്കള് അറസ്റ്റില്‍.
മയക്കുമരുന്ന് സഹിതം രണ്ട് യുവാക്കളെ പയ്യന്നൂര്‍ പൊലീസ് അറസ്റ്റുചെയ്തു. പയ്യന്നൂര്‍ തായിനേരി എസ്.എ.ബി.ടി.എം.എച്ച്.എസ് സ്കൂളിനു സമീപത്തെ എം. അസ്കര്‍ അലി (35), കാഞ്ഞങ്ങാട് നാണിക്കടവ് സ്വദേശി കെ. ഹര്‍ഷാദ് (32) എന്നിവരെയാണ് പയ്യന്നൂര്‍ പ്രിന്‍സിപ്പല്‍ എസ്.ഐ പി. യദുകൃഷ്ണന്, എസ്.ഐ ഗിരീശന്, എ.എസ്.ഐ നികേഷ്, സി.പി.ഒ ഭാസ്കരന് തുടങ്ങിയവര്‍ ചേര്‍ന്ന് അറസ്റ്റുചെയ്തത്. ഹര്‍ഷാദ് ഹോസ്ദുര്‍ഗ് പൊലീസ് സ്റ്റേഷനിലും നിരവധി കേസുകളില്‍ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. വാഹനങ്ങള്‍ക്ക് വ്യാജ ഇന്‍ഷുറന്‍സ് സര്‍ട്ടിഫിക്കറ്റ് …
Read More »തറയില്‍ കിടന്നു കിട്ടിയ ഹെല്‍ത്ത് ഡ്രിങ്ക് പൗഡര്‍ കഴിച്ച് 13 കാരന്‍ മരിച്ചു.
കാലാവധി കഴിഞ്ഞ ‘ഹെല്‍ത്ത് ഡ്രിങ്ക് പൗഡര്‍’ കഴിച്ചു പതിമൂന്നുകാരന്‍ മരിച്ചു. മധുര അഴകനല്ലൂര്‍ പി.ചിന്നാണ്ടി മകന്‍ സി. ഗുണയാണ് മരിച്ചത്. മകന്‍ കൂട്ടുകാരുമൊത്ത് വീടിന് മുന്നില്‍ കളിക്കുമ്ബോഴാണ് ഇവിടെ കിടന്ന ഹെല്‍ത്ത് ഡ്രിങ്ക് പൊടി കഴിച്ചതെന്ന് ചിന്നാണ്ടി പറഞ്ഞു. ഗുണ ഒരു പാക്കറ്റ് മുഴുവനായും കഴിച്ചു. കാലാവധി കഴിഞ്ഞ പാക്കറ്റായിരുന്നുവെന്ന് പൊലീസ് പറയുന്നു.
Read More »പുതിയ ഐപിഎൽ ടീമുകളുടെ അടിസ്ഥാന വില 2000 കോടി രൂപ; റിപ്പോർട്ട്
പുതിയ ഐപിഎൽ ടീമുകളുടെ അടിസ്ഥാന വില 2000 കോടി രൂപ വീതമെന്ന് റിപ്പോർട്ട്. അടുത്ത സീസൺ മുതൽ രണ്ട് ടീമുകളെ കൂടി അധികമായി ഉൾപ്പെടുത്തി ആകെ 10 ഐപിഎൽ ടീമുകളാക്കാനാണ് ബിസിസിഐയുടെ തീരുമാനം. നേരത്തെ 1700 കോടി രൂപ ആയിരുന്നു പുതിയ ടീമുകളുടെ അടിസ്ഥാന വിലയായി നിശ്ചയിച്ചിരുന്നത്. ഇപ്പോൾ ഇത് 300 കോടി രൂപ വീതം വർധിപ്പിച്ച് 2000 കോടി ആക്കിയിരിക്കുകയാണ്. (Price Teams 2000 IPL) അഹ്മദാബാദ്, ലക്നൗ, …
Read More »ഡയറി ഉയര്‍ത്തിക്കാട്ടിയത് സുധാകരൻ്റെ ശൈലി; ന്യായീകരിച്ച് മുരളീധരന്‍
ഡിസിസി പ്രസിഡന്റുമാരാക്കാന് ഉമ്മന്ചാണ്ടി നല്കിയ പേരുള്ള ഡയറി ഉയര്ത്തിക്കാട്ടിയ കെപിസിസി പ്രസിഡന്റ് കെ സുധാകരനെ ന്യായീകരിച്ച് കെ മുരളീധരന് എംപി. സുധാകരന്റെ ശൈലിയാണത്. ചര്ച്ച ചെയ്തില്ലെന്ന ഉമ്മന്ചാണ്ടിയുടെ പരാമര്ശം സുധാകരനെ വേദനിപ്പിച്ചു. അപ്പോഴാണ് ഡയറി ഉയര്ത്തിക്കാട്ടിയത്. കോണ്ഗ്രസില് ഗ്രൂപ്പുകളുടെ കാലം കഴിഞ്ഞു. അതേസമയം പ്രായമായവരെ വൃദ്ധസദനത്തിലയക്കാനും പാടില്ല. യുവാക്കള് പാര്ടി നേതൃത്വത്തിലേക്ക് വരേണ്ടതും ആവശ്യമാണ്– കെപിസിസി പ്രചരണസമിതി ചെയര്മാനായ മുരളി വാര്ത്താലേഖകരോട് പറഞ്ഞു.
Read More »കണ്ണനു പിറന്നാള്‍, എല്ലാവര്‍ക്കും ഉത്സവം
ഗുരുവായൂര്‍ ക്ഷേത്രത്തില്‍ അഷ്ടമിരോഹിണി ആഘോഷത്തെ വിസ്മയം എന്ന് വിശേഷിപ്പിച്ചാല്‍ പോരാ, അത്യന്ത വിസ്മയമെന്ന് തന്നെ പറയണം. തന്റെ പിറന്നാളാഘോഷത്തിന് ഗുരുപവനപുരിയിലെത്തുന്ന ഭക്തരെ വരവേല്‍ക്കാന്‍ മഞ്ഞപ്പട്ടാട ചുറ്റി, മണിവേണു ഊതി പൊന്നുണ്ണിക്കണ്ണന്‍, നിറപുഞ്ചിരിയോടെ ഒരുങ്ങിയിരിക്കുന്ന ദിവസമാണത്. പഴയകാലത്ത് അഷ്ടമിരോഹിണിക്ക് രാത്രിനേരത്ത് മാത്രമെ ആഘോഷപൂര്‍വ്വമായ എഴുന്നെള്ളിപ്പും, വാദ്യവിശേഷങ്ങളും ഉണ്ടായിരുന്നുള്ളു. പിന്നീടത് വളര്‍ന്ന്, വളര്‍ന്ന് ഇന്നത്തെപോലെ (മഹാമാരിക്ക് മുമ്ബ്) മൂന്ന് നേരം എഴുന്നെള്ളിപ്പും, ഇത്രയേറെ വഴിപാടുകളുമായി. ഗുരുവായൂരപ്പന് നെയ്യപ്പവും, പാല്‍ പായസവും ഏറ്റവും അധികം …
Read More »12 വയസ്സിന് മുകളിലുള്ള മുഴുവന്‍ പേര്‍ക്കും കോവിഡ് 19 വാക്‌സിന്റെ ബൂസ്റ്റര്‍ ഡോസ് നല്‍കുമെന്ന് ഇസ്രായേല്‍ സര്‍ക്കാര്‍
12 വയസ്സിന് മുകളിലുള്ള മുഴുവന്‍ പേര്‍ക്കും കോവിഡ് 19 വാക്‌സിന്റെ ബൂസ്റ്റര്‍ ഡോസ് നല്‍കുമെന്ന് ഇസ്രായേല്‍ സര്‍ക്കാര്‍. ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കാന്‍ വിസമ്മതിക്കുന്നവരുടെ ഗ്രീന്‍പാസ് റദ്ദാക്കുമെന്നും ഇസ്രായേല്‍ അറിയിച്ചു. ഒരു മാസത്തിനിടെ ഇത് നാലാമത്തെ തവണയാണ് ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കാവുന്നവരുടെ പ്രായപരിധിയില്‍ സര്‍ക്കാര്‍ മാറ്റം വരുത്തുന്നത്. ആഗസ്റ്റ് മാസം ആദ്യം 60 വയസ്സ് പൂര്‍ത്തിയായവര്‍ കോവിഡ് വാക്‌സിന്റെ മൂന്നാമത്തെ ഡോസ് സ്വീകരിക്കണമെന്നായിരുന്നു സര്‍ക്കാര്‍ അറിയിച്ചിരുന്നത്. പിന്നീട് 30 വയസ്സിന് മുകളിലുള്ളവരെക്കൂടി …
Read More »അഷ്ടമുടിക്കായലില്‍ കോണ്‍ക്രീറ്റ് മാലിന്യം തള്ളുന്നതായി പരാതി.
കോണ്‍ക്രീറ്റ് മാലിന്യം ഒരു നിയന്ത്രണവുമില്ലാതെ കൊല്ലം തോടുവഴി അഷ്ടമുടിക്കായലിലേക്ക് തള്ളി കരാറുകാര്‍. കല്ലു പാലം പാലത്തിന്റെ പൈലിംഗ് നടത്തുബോഴുണ്ടാകുന്ന ചെളി, സിമന്റ് മാലിന്യം തുടങ്ങിയവ വെള്ളത്തില്‍ കലര്‍ത്തി ഒഴുക്കിവിട്ടാണ് ഇത്തരത്തില്‍ മാലിന്യം തള്ളുന്നത്. തോടിന് സമീപം താമസിക്കുന്ന ചിലര്‍ എതിര്‍പ്പുമായി രംഗത്തെത്തിയപ്പോള്‍ കരാറുകാരുടെ പ്രതിനിധികള്‍ ഭീഷണിപ്പെടുത്തിയെന്നും ആക്ഷേപമുണ്ട്. കോടികള്‍ ചെലവഴിച്ച് ശുചീകരിച്ച കൊല്ലം തോട്ടിലും സംരക്ഷണ പ്രവൃത്തികള്‍ നടക്കുന്ന അഷ്ടമുടിക്കായലിലും സിമന്റ് മാലിന്യം ഉള്‍പ്പെടെയുള്ളവ തള്ളുന്നതിനെതിരെ നാട്ടുകാരും പ്രതിഷേധത്തിലാണ്.
Read More »എലീന പടിക്കലും രോഹിത് പ്രദീപും വിവാഹിതരായി.
അവതാരക എലീന പടിക്കല്‍ വിവാഹിതയായി. രോഹിത് പ്രദീപ് ആണ് വരന്‍. പ്രണയ വിവാഹമാണ്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു നടത്തിയ വിവാഹത്തില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. തിങ്കളാഴ്ച രാവിലെ കോഴിക്കോട് വച്ച്, ഹൈന്ദവ ആചാര പ്രകാരമായിരുന്നു ചടങ്ങുകള്‍. ഡാര്‍ക്ക് മെറൂണ്‍ നിറത്തിലുള്ള കാഞ്ചീപുരം സാരിയാണ് എലീന ധരിച്ചത്. കസവ് മുണ്ടും ജുബ്ബയുമായിരുന്നു രോഹിത്തിന്റെ വേഷം. അവതാരകയായി തിളങ്ങിയ എലീന, ബിഗ് ബോസ് മത്സരാര്‍ഥിയായും ശ്രദ്ധ നേടിയിരുന്നു. കോട്ടയം സ്വദേശി ഫിലിപ്പോസ് …
Read More »