അഭിനയത്തിനൊപ്പം ചിത്രകലയിലും തന്റേതായ സ്ഥാനം നേടുകയാണ് ചിത്രകാരിയും അഭിനേത്രിയുമായ കാര്‍ത്തിക മുരളി. ലോകമേ തറവാട് കലാപ്രദര്‍ശനത്തില്‍ കാര്‍ത്തികയുടെ ചിത്രങ്ങളും കൊളാഷും ഒരുക്കിയിട്ടുണ്ട്. സിഐഎ, അങ്കിള്‍ എന്നീ ചിത്രങ്ങളിലെ നായികയാണ് കാര്‍ത്തിക. ആലപ്പുഴ കയര്‍ കോര്‍പറേഷന്‍ കെട്ടിടത്തിലാണ് സൃഷ്ടികള്‍ പ്രദര്‍ശിപ്പിക്കുന്നത്. നാടക രംഗത്തും കാര്‍ത്തിക സജീവമാണ് . സാഹിത്യ സൃഷ്ടികളുടെ ഇന്‍സ്റ്റലേഷനുകളും സ്റ്റേജ് ഡിസൈനുകളും ചെയ്യുന്നുണ്ട്. സമകാലിക സാഹചര്യങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ് കലാസൃഷ്ടി കളെന്ന് കാര്‍ത്തിക പറയുന്നു. ലഗേ രഹോ മുന്നാ ഭായ്, …
Read More »മലങ്കര കത്തോലിക്കാ സഭ ഗുരുഗ്രാം ഭദ്രാസനാധിപൻ ജേക്കബ് മാർ ബർണബാസ് അന്തരിച്ചു
കൊവിഡാനന്തര ബുദ്ധിമുട്ടുകളെ തുടര്‍ന്ന് 140 കഴിഞ്ഞ 140 ഓളം ദിവസങ്ങളില്‍ ഭദ്രാസനാധിപൻ ആശുപത്രിയിലായിരുന്നു.മലങ്കര കത്തോലിക്കാ സഭ ഗുരുഗ്രാം ഭദ്രാസനാധിപൻ ജേക്കബ് മാർ ബർണബാസ് അന്തരിച്ചു. ചികിത്സയില്‍ കഴിഞ്ഞിരുന്ന ഗുരുഗ്രാമിലെ സ്വകാര്യ ആശുപത്രിയിൽ വച്ചാണ് മരണം. കൊവിഡാനന്തര ബുദ്ധിമുട്ടുകളെ തുടര്‍ന്ന് ദീര്‍ഘനാളായി ചികിത്സയില്‍ ആയിരുന്നു. സഭയുടെ ബാഹ്യകേരള മിഷന്‍ ബിഷപ്പായി 2007 ലാണ് ജേക്കബ് മാര്‍ ബര്‍ണബാസ് ചുമതലയേറ്റത്. സഭയിലെ ജീവകാര്യണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് വലിയ രീതിയില്‍ നേതൃത്വം നല്‍കിയ വ്യക്തിയായിരുന്നു . …
Read More »മീന്‍കുട്ട തട്ടിത്തെറിപ്പിച്ചത് പോലീസല്ല, മത്സ്യം വില്‍ക്കാന്‍ വന്ന യുവതി തന്നെയാണെന്ന് ദൃക്‌സാക്ഷി
കരമനയില്‍ മത്സ്യവില്‍പ്പനക്കാരിയുടെ മീന്‍കുട്ട തട്ടിത്തെറിപ്പിച്ചത് പോലീസല്ലെന്നും, മത്സ്യം വില്‍ക്കാന്‍ വന്ന യുവതി തന്നെയാണെന്നും ദൃക്‌സാക്ഷിയുടെ വെളിപ്പെടുത്തല്‍. മീന്‍കുട്ട തട്ടിത്തെറിപ്പിച്ചെന്ന പരാതി വ്യാജമെന്ന നിഗമനത്തിലാണ് നിലവില്‍ പൊലീസ്.മീന്‍ കൊട്ട തട്ടിത്തെറിപ്പിച്ചത് മത്സ്യവില്‍പ്പനക്കാരിയായ മരിയ പുഷ്പം തന്നെയാണെന്ന് ദൃക്സാക്ഷിയായ യൂസഫ് പ്രമുഖ മാധ്യമത്തോട് പറഞ്ഞു. അതേസമയം തന്റെ ആരോപണത്തില്‍ ഉറച്ചു നില്‍ക്കുകയാണ് മരിയ പുഷ്പം. കേസില്‍ കമ്മീഷണര്‍ക്ക് പരാതി നല്‍കുമെന്നും മരിയ പുഷ്പം പ്രതികരിച്ചു. കഴിഞ്ഞ ദിവസം വൈകുന്നേരം കരമനപ്പാലത്തിന് സമീപം കച്ചവടം …
Read More »25,467 പേര്‍ക്ക് കൊവിഡ്.
രാജ്യത്ത് 24 മണിക്കൂറിനിടെ 25,467 പേര്‍ക്ക്കൂടി കൊവിഡ് സ്ഥിരീകരിച്ചു. 354 മരണവും റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്ത് ആകെ കൊവിഡ് ബാധിച്ചവരുടെ എണ്ണം 3,24,74,773. ആകെ മരണം 4,35,110. 39,486 പേര്‍ കഴിഞ്ഞ ദിവസം രോഗമുക്തരാകുകയും ചെയ്തു. നിലവില്‍ 3,19,551 പേരാണ് ചികിത്സയില്‍ കഴിയുന്നത്.അതേസമയം, വാക്സിനേഷന്‍ വേഗത്തിലാക്കിയില്ലെങ്കില്‍ പ്രതിദിനം ആറ് ലക്ഷം കോവിഡ് രോഗികള്‍ എന്ന നിലയിലേക്കാകും രാജ്യമെത്തുകയെന്ന മുന്നറിയിപ്പുമായി നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഒഫ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് (എന്‍.ഐ.ഡി.എം). ദിവസം ഒരു …
Read More »വോഗ്ലര്‍ സഹോദരന്മാരുടെ ജാമ്യം റദ്ദാക്കാനുള്ള ഹരജിയില്‍ ഇന്ന് വിധി.
ഇ ബുള്‍ജെറ്റ് വ്ലോഗര്‍ സഹോദരന്മാരായ എബിന്, ലിബിന് എന്നിവരുടെ ജാമ്യം റദ്ദാക്കി കസ്റ്റഡിയില്‍ വിട്ടുനല്‍കണമെന്ന പൊലീസിെന്റ അപേക്ഷയില്‍ ചൊവ്വാഴ്ച വാദം പൂര്‍ത്തിയായി. ഹരജിയില്‍ ജില്ല കോടതി ബുധനാഴ്ച വിധി പറയും.നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയതിന് മോട്ടോര്‍ വാഹന വകുപ്പ് പിടിച്ചെടുത്ത വാഹനം വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ഒമ്ബതിന് കണ്ണൂര്‍ ആര്.ടി ഓഫിസില്‍ അതിക്രമിച്ചുകയറി ബഹളം വെക്കുകയും ഉദ്യോഗസ്ഥരുടെ കൃത്യനിര്‍വഹണം തടസ്സപ്പെടുത്തുകയും ചെയ്തതിനാണ് സഹോദരങ്ങള്‍ അറസ്റ്റിലായത്.
Read More »പ്രണയബന്ധങ്ങളുടെ പേരില്‍ നാല് വര്‍ഷം കൊണ്ട് സംസ്ഥാനത്ത് മരണപ്പെട്ടത് 350 പെണ്‍കുട്ടികള്‍ : ആരോഗ്യ-വനിത-ശിശുവികസന മന്ത്രി വീണാ ജോര്‍ജ്.
കഴിഞ്ഞ നാല് വര്‍ഷം കൊണ്ട് കേരളത്തില്‍ 350 പെണ്‍കുട്ടികള്‍ മരണപ്പെട്ടിട്ടുണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍. നിയമസഭയില്‍ ഡോ. എം കെ മുനീര്‍ എംഎല്‍എയുടെ ചോദ്യത്തിന് വീണാ ജോര്‍ജ് നല്‍കിയ മറുപടിയിലാണ് ഇക്കാര്യം പറഞ്ഞത്. ആഭ്യന്തര വകുപ്പില്‍ നിന്ന് ലഭ്യമായ കണക്കിന്റെ അടിസ്ഥാനത്തിലാണ് വീണാ ജോര്‍ജ് നിയമസഭയില്‍ ഇക്കാര്യം പറഞ്ഞത്. 2017 മുതല്‍ 2020 വരെയുള്ള കണക്കുകളെ കുറിച്ചാണ് മന്ത്രി പറഞ്ഞത്. 2017-ല്‍ പ്രണയ ബന്ധത്തിന്റെ പേരില്‍ 83 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. …
Read More »പോണ്ടിച്ചേരി സര്‍വകലാശാലയില്‍ പ്രവേശനം നേടി 62 വയസ്സുകാരനായ മുന്‍ ആര്‍മി ഓഫീസര്‍.
പോണ്ടിച്ചേരിയിലെ പോളിടെക്നിക് കോളേജില്‍ പ്രവേശനം നേടിയിരിക്കുകയാണ് 62 വയസ്സുകാരനായ റിട്ടയേഡ് സുബേദാര്‍ മേജര്‍ കെ പരമശിവം. വീട്ടിലെ സാമ്ബത്തിക പരാധീനതകള്‍ കാരണം ഈ മുന്‍ ആര്‍മി ഓഫീസര്‍ക്ക് സ്കൂള്‍ പഠനത്തിന് ശേഷം ഉപരി പഠനത്തിന് സാധിക്കാതെ വരികയായിരുന്നു. പോണ്ടിച്ചേരി സര്‍വകലാശാലയ്ക്ക് കീഴിലെ മോതിലാല്‍ നെഹ്റു ഗവണ്മെന്റ് പോളിടെക്നിക് കോളേജില്‍ പ്രവേശനം നേടിയ പരമശിവം തന്റെ കുട്ടിക്കാലത്ത് നടക്കാതെ പോയ സ്വപ്നം സാക്ഷാത്കരിക്കുകയാണ്. ‘വീട്ടിലെ സാമ്ബത്തിക പ്രയാസങ്ങള്‍ കാരണം എനിക്ക് ഉപരി …
Read More »തൃശൂര്‍, പാലക്കാട് ജില്ലകളില്‍ നേരിയ ഭൂചലനം.
തൃശൂര്‍, പാലക്കാട് ജില്ലകളില്‍ നേരിയ ഭൂചലനം അനുഭവപ്പെട്ടു. പാലക്കാട് കിഴക്കഞ്ചേരിയിലെ മലയോര മേഖലയില്‍ വീടുകള്‍ക്ക് കേടുപാട് സംഭവിച്ചു. തൃശൂരില്‍ പീച്ചി അണക്കെട്ടിന്‍റെ പരിസരങ്ങളിലായാണ് ഭൂചലനം അനുഭവപ്പെട്ടത്. തൃശൂര്‍ പീച്ചി, പൊടിപ്പാറ, അമ്ബലക്കുന്ന്, വിലങ്ങൂര്‍ എന്നിവിടങ്ങളില്‍ നേരിയ ഭൂചലനം അനുഭവപ്പെട്ടു. നാശനഷ്ടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. പാലക്കാട് ഉച്ചയോടുകൂടിയാണ് ഭൂചലനമുണ്ടായത്. രണ്ട് തവണയായി വലിയ ശബ്ദത്തോടെയാണ് ഭൂചലനമുണ്ടായതെന്ന് നാട്ടുകാര്‍ പറയുന്നു. റവന്യൂ ഉദ്യോഗസ്ഥര്‍ ഭൂചലനം സ്ഥിരീകരിച്ചു. ഏതാനും വീടുകളുടെ ചുവരുകള്‍ വിണ്ടുകീറി.
Read More »ഒക്ടോബറിൽ നടത്താനിരുന്ന എല്‍ഡിസി, എല്‍ജിഎസ് പരീക്ഷകൾ മാറ്റിവെച്ചതായി പി എസ് സി.
ഒക്ടോബറില്‍ നടത്താനിരുന്ന എല്‍ജിഎസ്, എല്‍ഡിസി പരീക്ഷകളാണ് നവംബറിലേക്ക് മാറ്റിയത്. ഒക്ടോബറില്‍ നടത്താനിരുന്ന രണ്ട് പരീക്ഷകൾ മാറ്റിവെച്ചതായി കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ അറിയിപ്പ്. 2021 ഒക്ടോബർ 23ന് നിശ്ചയിച്ച എൽഡിസി പരീക്ഷകൾ 2021 നവംബർ 20 ലേക്കും ഒക്ടോബർ 30 ന് നിശ്ചയിച്ച എൽ ജിഎസ് പരീക്ഷകൾ നവംബർ 27ലേക്കും മാറ്റിവെച്ചു.
Read More »അഫ്ഗാനിലെ താലിബാന്‍ അധിനിവേശം:ഉത്തര്‍പ്രദേശില്‍ സുരക്ഷ വര്‍ദ്ധിപ്പിക്കാനൊരുങ്ങി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.
താലിബാന്‍ തീവ്രവാദികള്‍ അഫ്ഗാനിസ്ഥാന്‍ അധികാരം പിടിച്ചതോടെ യുപിയില്‍ സുരക്ഷ വര്‍ദ്ധിപ്പിക്കാനൊരുങ്ങി യോഗി സര്‍ക്കാര്‍. പുതിയ ഭീകര വിരുദ്ധ സ്‌ക്വാഡ് രൂപീകരിക്കാനാണ് തീരുമാനം. സഹരണ്‍പൂരിലെ ഇസ്ലാമിക ഭൂരിപക്ഷ മേഖലയായ ദിയോബന്ദിലാണ് പുതിയ സ്‌ക്വാഡ് രൂപീകരിക്കുന്നത്. യോഗിയുടെ മാധ്യമ ഉപദേഷ്ടാവായ ശലഭ് മണി ത്രിപാതിയാണ് ഇക്കാര്യം അറിയിച്ചത്. തീരുമാനം ഭീകരതയെയും, ഭീകരരെയും സംരക്ഷിക്കുന്നവര്‍ക്ക് വേദനയുണ്ടാക്കുന്നുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.. നഗരത്തില്‍ ഭീകര വിരുഗദ്ധ സ്‌ക്വാഡിന്റെ ആസ്ഥാനം ഉള്‍പ്പെടെ സ്ഥാപിക്കും. 2,000 ചതുരശ്ര അടിയില്‍ നിര്‍മ്മിക്കുന്ന …
Read More »