Breaking News

NEWS22 EDITOR

ഈ ചിത്രത്തിൽ എത്ര ആനകളുണ്ട്? ആശയകുഴപ്പത്തിലായി സോഷ്യൽ മീഡിയ

കുറച്ചു ആനകൾ മൂലം ആശയകുഴപ്പത്തിൽ ആയിരിക്കുകയാണ് സോഷ്യൽ മീഡിയ. ഒരു കൂട്ടം ആനകളുടെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ചർച്ചയായിരിക്കുന്നത്. ഇന്ത്യൻ ഫോറസ്റ്റ് സർവീസ് ഓഫീസർ സുശാന്ത നന്ദയാണ് ചിത്രം പങ്കുവച്ചത്. ഈ ഫോട്ടോയിൽ എത്ര ആനകളുണ്ടെന്നാണ് അദ്ദേഹത്തിന്റെ ചോദ്യം. അഞ്ച് ആനകളെ കാണുന്നുവെന്ന് ചിലർ കമന്റ് ചെയ്തു. മറ്റ് ചിലർ ഏഴ് ആനകളെന്നും കമന്റ് ചെയ്തിട്ടുണ്ട്. ഈ ഫോട്ടോ ആദ്യം കാണുമ്പോൾ നാല് ആനകൾ എന്ന് തോന്നുമെങ്കിലും ഈ …

Read More »

അഞ്ച്​ ജില്ലകളില്‍ കര്‍ശനം: നാളെ ലോക്​ഡൗണ്‍ സമാന നിയന്ത്രണം, കെ.​എ​സ്.​ആ​ര്‍.​ടി.​സി ആ​വ​ശ്യാ​നു​സ​ര​ണം

സം​സ്ഥാ​ന​ത്ത്​ കോ​വി​ഡ്​ വ​ര്‍​ധി​ച്ച സാ​ഹ​ച​ര്യ​ത്തി​ല്‍ ഏ​ര്‍​പ്പെ​ടു​ത്തി​യ കാ​റ്റ​ഗ​റി തി​രി​ച്ചു​ള്ള നി​യ​ന്ത്ര​ണ​ങ്ങ​ള്‍ നി​ല​വി​ല്‍​വ​ന്നു. അ​ഞ്ച്​ ജി​ല്ല​ക​ളി​ല്‍ ക​ര്‍​ശ​ന ന​ട​പ​ടി​ക​ളാണ് ഏറ്‍പ്പെടുത്തിയിരിക്കുന്നത്. നി​യ​ന്ത്ര​ണം ക​ടു​പ്പി​ച്ച​തോ​ടെ പ്ര​ധാ​ന ന​ഗ​ര​ങ്ങ​ളി​ല്‍ തി​ര​ക്ക്​ കു​റ​ഞ്ഞു. ചി​ല ട്രെ​യി​നു​ക​ള്‍ ജ​നു​വ​രി 27 വ​രെ റ​ദ്ദാ​ക്കി. ഞാ​യ​റാ​ഴ്ച സം​സ്ഥാ​ന​ത്ത്​ ലോ​ക്​​ഡൗ​ണി​ന്​ സ​മാ​ന നി​യ​ന്ത്ര​ണം ഏ​ര്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. അ​വ​ശ്യ​സ​ര്‍​വി​സു​ക​ളേ അ​നു​വ​ദി​ക്കൂ. അ​നാ​വ​ശ്യ യാ​ത്ര​ക​ള്‍ അ​നു​വ​ദി​ക്കി​ല്ല. കെ.​എ​സ്.​ആ​ര്‍.​ടി.​സി ഉ​ള്‍​പ്പെ​ടെ പൊ​തു​ഗ​താ​ഗ​തം ഉ​ണ്ടാ​കി​ല്ല. ഓ​രോ ജി​ല്ല​ക​ളി​ലെ​യും നി​യ​ന്ത്ര​ണ​ങ്ങ​ള്‍ സം​ബ​ന്ധി​ച്ച്‌​ ജി​ല്ല ക​ല​ക്ട​ര്‍​മാ​ര്‍ ഉ​ത്ത​ര​വ്​ പു​റ​ത്തി​റ​ക്കി. നി​ല​വി​ല്‍ …

Read More »

അമിത വേ​ഗതയിൽ അഭ്യാസപ്രകടനം നടത്തിയത് നമ്ബർ പ്ലേറ്റ് പോലുമില്ലാത്ത നാല് ബൈക്കുകളിൽ; ദേശീയ പാതയിലൂടെ പറന്ന ബൈക്കിന് പിന്നിൽ നിന്ന് സെൽഫി എടുക്കാനും ശ്രമം; പൊലീസിനെയും നിയമത്തെയും നോക്കുകുത്തിയാക്കിയ യുവാക്കളുടെ നെ​ഗളിപ്പിൽ ഇരയായത് പാവം എംബിഎ വിദ്യാർത്ഥിയും; കൊട്ടാരക്കരയിലെ ബൈക്കപകടം നടന്നത് ഇങ്ങനെ…

കൊട്ടാരക്കരയിൽ അപകടമുണ്ടാക്കിയത് ന്യൂജെൻ ബൈക്കുകളിൽ പാഞ്ഞ് യുവാക്കൾ നടത്തിയ അഭ്യാസ പ്രകടനം. നമ്ബർ പ്ലേറ്റ് പോലുമില്ലാത്ത നാല് ബൈക്കുകളിലായി നൂറു കിലോമീറ്ററിലേറെ സ്പീഡിലാണ് യുവാക്കൾ ബൈക്ക് റേസിംഗ് നടത്തിയത്. അമിത വേഗത്തിൽ പായുന്നതിനിടെ സെൽഫി എടുക്കാനുള്ള ശ്രമമാണ് അപകടത്തിൽ കലാശിച്ചത്. ഇന്ന് രാവിലെ 11.30 ഓടെയാണ് അപകടമുണ്ടായത്. എംസി റോഡിൽ പൊലിക്കോട് എന്ന സ്ഥലത്ത് വെച്ചായിരുന്നു സംഭവം. നാലു ന്യൂജെൻ ബൈക്കുകളിലായിട്ടാണ് യുവാക്കൾ ബൈക്ക് റേസിങ് നടത്തിയത്. തിരുവനന്തപുരം ഭാഗത്ത് …

Read More »

എറണാകുളത്ത് ടിപിആർ 50ന് മുകളിൽ; പരിശോധിക്കുന്നവരിൽ പകുതിപ്പേർക്കും കോവിഡ്

എറണാകുളത്ത് കോവിഡ് വ്യാപനം അതിരൂക്ഷം. പരിശോധിക്കുന്നവരിൽ പകുതിപ്പേർക്ക് കോവിഡ്. 50.86 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. പുതുതായി ജില്ലയിൽ 7339 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. നിലവിൽ ജില്ലയിൽ കോവിഡ് രോഗം സ്ഥിരീകരിച്ച്‌ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 33,873 ആയി ഉയർന്നു. സംസ്ഥാനത്ത് എറണാകുളത്തും തിരുവനന്തപുരത്തുമാണ് കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നത്.തിരുവനന്തപുരത്ത് 7896 പേർക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 43.76 ശതമാനമാണ്.

Read More »

കുടുംബവഴക്കിനിടെ ഭർത്താവിനെ കൊലപ്പെടുത്തി; തലയറുത്ത് ബാഗിലിട്ട് ഭാര്യ പോലീസ് സ്‌റ്റേഷനിൽ; ഞെട്ടൽ മാറാതെ പോലീസ് ഉദ്യോഗസ്ഥരും

കുടുംബവഴക്കിനിടെ ഭർത്താവിനെ കൊലപ്പെടുത്തി തലയറുത്തെടുത്ത് ഭാര്യ പോലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങി. ആന്ധ്രാപ്രദേശ് ചിറ്റൂർ ജില്ലയിലെ റെനിഗുണ്ടയിൽ വ്യാഴാഴ്ചയാണ് നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്. ഭർത്താവിന്റെ അറുത്തെടുത്ത തലയുമായി നടന്നാണ് യുവതി പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയത്. 53കാരനായ ഭശ്യാം രവിചന്ദ്രൻ എന്നയാളാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഭാര്യ വസുന്ധരയെ (50) അറസ്റ്റ് ചെയ്തു. പോലീസ് സ്‌റ്റേഷനിലെത്തി വസുന്ധര കീഴടങ്ങിയതിനു പിന്നാലെ പോലീസ് ഇവരുടെ വീട്ടിലെത്ത് പരിശോധന നടത്തിയപ്പോഴാണ് രവിചന്ദ്രന്റെ ശരീരം കണ്ടെത്തിയത്. കുടുംബവഴക്കിനെ …

Read More »

ടോയ്‌ലറ്റ് ഫ്ലഷിന്റെ ശബ്ദം മൂലം ഉറക്കം നഷ്ടപ്പെട്ടു; അയല്‍വാസിയിൽ നിന്ന് നഷ്ടപരിഹാരമായി ലഭിച്ചത് 8 ലക്ഷം രൂപ

അയല്‍വാസിയുടെ ടോയ്‌ലറ്റ് ഫ്‌ളഷിന്റെ (#toiletflush) ‘അസഹനീയമായ ശബ്ദം’ (#sound) കാരണം ഉറങ്ങാന്‍ കഴിയാത്ത ദമ്പതികള്‍ക്ക് 8 ലക്ഷം രൂപ നഷ്ടപരിഹാരം (#8lakhcompensation) ലഭിച്ചു. 2003ലാണ് ഗള്‍ഫ് ഓഫ് പോയറ്റ്‌സില്‍ താമസിക്കുന്ന ദമ്പതികള്‍ അയൽവാസിയ്ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. അയല്‍വാസിയുടെ ടോയ്‌ലറ്റ് ഫ്‌ളഷിന്റെ വലിയ ശബ്ദം തങ്ങള്‍ക്ക് രാത്രിയില്‍ ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നും മതിയായ ഉറക്കം (#sleep) ലഭിക്കുന്നില്ലെന്നുമായിരുന്നു പരാതി. കേസ് രജിസ്റ്റര്‍ ചെയ്ത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കോടതി ദമ്പതികള്‍ക്ക് 8 ലക്ഷം രൂപ …

Read More »

14 വർഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ചു, പൊടി മില്ല് ഇടാൻ തീരുമാനിച്ചു; ഓഫീസുകൾ കയറിയിറങ്ങി, ഒരാൾക്ക് 5000 രൂപ വീതം വെച്ച് 5 പേർക്ക്! മനംമടുത്ത് എല്ലാ പേപ്പറുകളും കീറിയെറിഞ്ഞ് മിനി…

14 വർഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലെത്തി പൊടി മില്ല് തുടങ്ങാൻ തീരുമാനിച്ച യുവതി സർക്കാർ ഓഫീസിൽ നിന്ന് നേരിട്ട ദുരനുഭവം സോഷ്യൽമീഡിയയിൽ വൈറലാകുന്നു. കൊച്ചി പെരുമ്പടപ്പ് ബംഗ്ലാപറമ്പിൽ മിനി മരിയ ജോസിയാണ് തന്റെ അനുഭവം ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്. 14വർഷത്ത പ്രവാസജിവിതം അവസാനിച്ചു നാട്ടിൽ വന്നു ഒരു ഫ്‌ലോർ മില്ല് ഇടാൻ തീരുമാനിച്ചുവെന്നും അതിനായി നടത്തിയ ശ്രമങ്ങളാണ് മരിയ തുറന്ന് എഴുതിയിരിക്കുന്നത്. ഇവിടെ ജീവിക്കാൻ അനുവാദം ഉള്ളത് പാവപ്പെട്ടവർക്ക് അല്ല. …

Read More »

ഞായറാഴ്ച അവശ്യ സർവീസുകൾ മാത്രം; കടകൾ രാവിലെ ഏഴു മുതൽ രാത്രി ഒമ്പത് വരെ

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ഞായറാഴ്ച കടുത്ത നിയന്ത്രണങ്ങൾ. ജനുവരി 23, 30 ദിവസങ്ങളിലാണ് നിയന്ത്രണമുണ്ടാവുക. ലോക്ഡൗണിന് സമാനമായ നിയന്ത്രണം എന്നാൽ സർക്കാർ പറയുന്നതെങ്കിലും ലോക്ഡൗൺ സമയത്തുണ്ടായിരുന്ന എല്ലാ നിയന്ത്രണങ്ങളും ഞായറാഴ്ച ഉണ്ടാവും. അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾ രാവിലെ ഏഴു മുതൽ ഒമ്പത് വരെ മാത്രമേ പ്രവർത്തിക്കുകയുള്ളൂ. ഹോട്ടലുകളിൽ പാർസർ സർവീസുകൾ മാത്രമാണ് അനുവദിക്കുക. ഇത് രാവിലെ ഏഴു മുതൽ രാത്രി ഒമ്പത് വരെ മാത്രമായിരിക്കും. സർക്കാർ സർവീസുകളിലും …

Read More »

പതിനാറുകാരനെ തട്ടിക്കൊണ്ട് പോയി ലൈംഗികമായി പീഡിപ്പിച്ചു: ഇരുപത്തിയൊന്നുകാരി അറസ്റ്റിൽ…

പതിനാറ് വയസുള്ള ആൺകുട്ടിയെ തട്ടിക്കൊണ്ട് പോയി ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ ഇരുപത്തിയൊന്നുകാരി അറസ്റ്റിൽ. അസം സ്വദേശിനിയെയാണ് എറണാകുളം ടൗൺ നോർത്ത് പോലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ ഡിസംബർ അവസാനമാണ് കേസ്സിനാസ്പദമായ സംഭവം നടന്നത്.  ആൺകുട്ടിയുമായുള്ള യുവതിയുടെ സൗഹൃദം പ്രണയത്തിന് വഴിമാറുകയായിരുന്നു. തുടർന്ന് ഒരുമിച്ച്‌ ജീവിക്കാനായി ഇരുവരും നാട് വിടുകയായിരുന്നു എന്നാണ് യുവതി പോലീസിനോട് പറഞ്ഞത്. നാട്ടിൽ താമസിക്കുകയാണെങ്കിൽ കല്യാണം കഴിച്ച്‌ ഒരുമിച്ച്‌ ജീവിക്കാനാവിലെന്ന് പറഞ്ഞ് യുവതി ആൺകുട്ടിയെ …

Read More »

‘ഹൃദയം മാറ്റിവെയ്ക്കില്ല; പറഞ്ഞ വാക്ക് പാലിക്കും’; നടക്കുന്നത് വ്യാജ പ്രചരണങ്ങള്‍; കുറിപ്പുമായി വിനീത് ശ്രീനിവാസന്‍‍…

കൊറോണ വ്യാപനത്തെ തുടര്‍ന്ന് സര്‍ക്കാര്‍ സണ്‍ഡേ ലോക്ക്‌ഡൌണ്‍ പ്രഖ്യാപിച്ചതിന്റെ അടിസ്ഥാനത്തില്‍ തന്റെ സിനിമയുടെ റിലീസ് മാറ്റിവെയ്ക്കില്ലെന്ന് വിനീത് ശ്രീനിവാസന്‍. ‘ഹൃദയം’ മാറ്റി വെച്ചു എന്ന രീതിയില്‍ വാര്‍ത്ത പരക്കുന്നുണ്ട്. ഹൃദയത്തിന്റെ റിലീസിന് ഒരു മാറ്റവുമില്ല. ഞങ്ങള്‍ തീയേറ്ററുടമകളോടും വിതരണക്കാരോടും ജനങ്ങളോടും പറഞ്ഞ വാക്കാണത്. ലോകമെമ്ബാടുമുള്ള പ്രേക്ഷകര്‍ ഹൃദയം കാണാന്‍ കാത്തിരിക്കന്നു എന്നാണ് കഴിഞ്ഞ ദിവസങ്ങളില്‍ ഞങ്ങള്‍ക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞത്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു ആവേശപൂര്‍വം സിനിമ കാണാന്‍ വരൂ. നാളെ …

Read More »